Latest News

Month: October 2025

Entertainment

“ഫെമിനിച്ചി ഫാത്തിമ” ഒക്ടോബർ 10 ന് റിലീസ്; ചിത്രം തീയേറ്ററുകളിലെത്തിക്കുന്നത് ദുൽഖർ സൽമാൻ്റെ

ഫാസിൽ മുഹമ്മദ് രചനയും സംവിധാനവും നിർവഹിച്ച “ഫെമിനിച്ചി ഫാത്തിമ” ഒക്ടോബർ 10 ന് തിയേറ്ററുകളിൽ എത്തും. ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് ആണ് ചിത്രം കേരളത്തിൽ വിതരണം ചെയ്യുന്നത്. എഎഫ്ഡി സിനിമാസുമായി സഹകരിച്ച് സുധീഷ് സ്കറിയയും തമർ കെവിയും ചേർന്ന് നിർമ്മിച്ച ഈ ചിത്രം അവതരിപ്പിക്കുന്നത് തമർ. ഇതിനോടകം തന്നെ പ്രശസ്ത ചലച്ചിത്രമേളകളിൽ വലിയ നിരൂപക പ്രശംസയാണ് ചിത്രം നേടിയെടുത്തത്. IFFK FIPRESCI – മികച്ച അന്താരാഷ്ട്ര ചിത്രം, NETPAC മികച്ച മലയാള ചിത്രം, സ്പെഷ്യൽ ജൂറി […]Read More

National

മുതിർന്ന മാധ്യമപ്രവർത്തകൻ ടി ജെ എസ് ജോർജിന് വിട

മു​തി​ർ​ന്ന മാ​ധ്യ​മ​​​പ്ര​വ​ർ​ത്ത​ക​നും എ​ഴു​ത്തു​കാ​ര​നു​മാ​യ ടി.​ജെ.​എ​സ്. ജോ​ർ​ജ് (97) അ​ന്ത​രി​ച്ചു. ബം​ഗ​ളൂ​രു മ​ണി​പ്പാ​ൽ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​​ക്കെ വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ട് 4.20നാ​യി​രു​ന്നു അ​ന്ത്യം. തയ്യിൽ ജേക്കബ് സോണി ജോർജ് എന്നാണ് പൂർണനാമം. ബ​ഹു​മു​ഖ പ്ര​തി​ഭ​യാ​യ ടി.​ജെ.​എ​സ് ജീ​വ​ച​രി​​​​​​ത്ര​കാ​ര​ൻ, കോ​ള​മി​സ്റ്റ് എ​ന്നീ നി​ല​ക​ളി​ലും ശ്ര​ദ്ധേ​യ​നാ​ണ്. പ​​ത്ര​പ്ര​വ​ർ​ത്ത​ന​ത്തി​ൽ അ​സാ​മാ​ന്യ ധൈ​ര്യം പ്ര​ക​ടി​പ്പി​ച്ച അ​ദ്ദേ​ഹം, സ്വ​ത​ന്ത്ര ഇ​ന്ത്യ​യി​ൽ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ന​ത്തി​ന്റെ പേ​രി​ൽ ജ​യി​ലി​ല​ട​ക്ക​പ്പെ​ട്ട ആ​ദ്യ പ​ത്രാ​ധി​പ​ർ​കൂ​ടി​യാണ്. പത്മഭൂഷണ്‍, സ്വദേശാഭിമാനി – കേസരി പുരസ്കാരങ്ങള്‍ നേടി. മജിസ്‌ട്രേറ്റ് ആയിരുന്ന ടി ടി ജേക്കബിന്റെയും ചാച്ചിയാമ്മ ജേക്കബിന്റെയും മകനായി […]Read More

world News

ഓപ്പറേഷൻ നുംഖോർ: കേരളത്തിലേക്ക് എത്തിയത് മോഷ്ടിച്ച കാറുകൾ, പിടിച്ചെടുത്തവ കസ്റ്റംസ് എംവിഡിയെ ഏല്‍പ്പിച്ചു

കൊച്ചി: ഭൂട്ടാനിൽ നിന്നും കേരളത്തിലേക്ക് കടത്തിയ വാഹനങ്ങളിൽ മോഷ്ടിച്ച കാറുകളും ഉണ്ടെന്ന് റിപ്പോർട്ട്. വ്യാജ രേഖകൾ ചമച്ചാണ് ഇത്തരം വാഹനങ്ങൾ കേരളത്തിലേക്ക് എത്തിച്ചത്. മോഷ്ടിച്ച് കടത്തിയ വാഹനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ കസ്റ്റംസ് സംസ്ഥാന പൊലീസിന് കൈമാറി. പിടിച്ചെടുത്ത കാറുകളിൽ കൂടുതലും കസ്റ്റംസ് എംവിഡിയെ ഏൽപ്പിച്ചു. അതേസമയം, ഭൂട്ടാനില്‍ നിന്നുള്ള വാഹനക്കടത്ത് അന്വേഷിക്കാന്‍ റോയല്‍ ഭൂട്ടാന്‍ കസ്റ്റംസ് സംഘം അടുത്തയാഴ്ച കേരളത്തിൽ എത്തും. അനധികൃതമായി കടത്തിയ വാഹനങ്ങളുടെ വിവരങ്ങൾ സംഘം കൊച്ചിയിലെ കസ്റ്റംസിൽ നിന്നും തേടും. ഭൂട്ടാനിലെ മുന്‍ സൈനിക […]Read More

world News

ഗാസ സമാധാന പദ്ധതിക്ക് ഹമാസ് ഭാഗിക അംഗീകാരം നൽകി.

ഗാസ സിറ്റി: അമേരിക്കൻ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അവതരിപ്പിച്ച ഗാസ സമാധാന പദ്ധതിക്ക് ഹമാസ് ഭാഗിക അംഗീകാരം നൽകി. ഇസ്രയേൽ തടവിലാക്കിയ ബന്ദികളെ വിട്ടയക്കാമെന്ന പ്രഖ്യാപനത്തോടെയാണ് ഹമാസിന്റെ തീരുമാനം പുറത്തുവന്നത്. എന്നാൽ പദ്ധതിയിലെ പല വിഷയങ്ങളിലും കൂടുതൽ ചർച്ചകൾ ആവശ്യമുണ്ടെന്ന് ഹമാസ് വ്യക്തമാക്കിയതായി ബിബിസി റിപ്പോർട്ട് ചെയ്തു. സമാധാന പദ്ധതി അംഗീകരിക്കണം, അല്ലെങ്കിൽ ഗുരുതര പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പോടെ ട്രംപ് ഞായറാഴ്ച വരെ സമയം നൽകിയിരുന്നു. ഈ അന്ത്യശാസനത്തിന് മണിക്കൂറുകൾക്കു ശേഷമാണ് ഹമാസിന്റെ പ്രതികരണം വന്നത്. […]Read More

Kerala

ഒൻപത് വയസുകാരിയുടെ കൈ മുറിച്ച് മാറ്റിയ സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ച് ഡിഎംഒ

പാലക്കാട്: പാലക്കാട് പല്ലശ്ശന സ്വദേശിയായ ഒൻപത് വയസുകാരിയുടെ കൈ മുറിച്ച് മാറ്റിയ സംഭവത്തിൽ അന്വേഷണത്തിനു ഉത്തരവിട്ട് ഡിഎംഒ. രണ്ട് ഡോക്ടർമാരെ അന്വേഷണത്തിനായി ഡോ. പത്മനാഭൻ, ഡോ.കാവ്യാ എന്നിവരെ നിയമിച്ചതായി പാലക്കാട് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. റിപ്പോർട്ട് കിട്ടിയുടൻ കടുത്ത നടപടി എടുക്കുമെന്ന് ഡിഎംഒ അറിയിച്ചു. ചികിത്സാ പിഴവ് ആരോപിച്ച് പാലക്കാട് ജില്ലാ ആശുപത്രിക്കെതിരെ കുടുംബം രംഗത്തെത്തിയതിന് പിന്നാലെയാണ് ഡിഎംഒ നടപടിയെടുത്തത്.വീണു പരിക്കേറ്റ ഒൻപതുകാരിക്ക് മതിയായ ചികിത്സ ലഭിച്ചില്ലെന്നും ഒടുവിൽ കൈ മുറിച്ച് മാറ്റേണ്ടിവന്നെന്നുമാണ് കുട്ടിയുടെ കുടുംബം […]Read More

National

ഇന്ത്യാ സന്ദർശനത്തിനൊരുങ്ങി താലിബാൻ വിദേശകാര്യ മന്ത്രി ആമിർ ഖാൻ മുത്തഖി

അഫ്ഗാൻ വിദേശകാര്യ മന്ത്രിയും താലിബാൻ നേതാവുമായ ആമിർ ഖാൻ മുത്തഖി അടുത്ത ആഴ്ച ഇന്ത്യ സന്ദർശിക്കുമെന്ന് റിപ്പോർട്ട്.2021 ഓഗസ്റ്റിൽ താലിബാൻ അഫ്ഗാനിസ്ഥാനിൽ അധികാരം പിടിച്ചെടുത്തതിനുശേഷം കാബൂളിൽ നിന്ന് ഡൽഹിയിലേക്കുള്ള ആദ്യത്തെ ഉന്നതതല സന്ദർശനമാണിത്. ഒക്ടോബർ 6 മുതൽ 16 വരെയുള്ള തീയതികൾക്കിടയിൽ മൂന്ന് ദിവസമാണ് ഇന്ത്യയി​ലെത്തുക എന്നാണ്റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അന്താരാഷ്ട്ര യാത്രാ നിയന്ത്രണങ്ങളിൽ നിന്ന് ആമിർ ഖാൻ മുത്തഖിയ്ക്ക് താൽക്കാലിക ഇളവ് അനുവദിച്ചതായി ഐക്യരാഷ്ട്രസഭ സുരക്ഷാ കൗൺസിൽ സ്ഥിരീകരിച്ചതായി എൻഡിടിവി റിപ്പോർട്ട് ചെയ്തു. . വിദേശകാര്യ മന്ത്രി […]Read More

Kerala

പുതിയ കവാടം നിർമിച്ച് നൽകാമെന്ന് വാഗ്ദാനം: ശബരിമലയിൽ നിലവിലുള്ളത് ഉണ്ണികൃഷ്ണൻ പോറ്റി നിർമിച്ച

പത്തനംതിട്ട: ശബരിമല സന്നിധാനത്ത് നിലവിൽ സ്ഥാപിച്ചിരിക്കുന്ന ശ്രീകോവിൽ കവാടം ഉണ്ണികൃഷ്ണൻ പോറ്റി നിർമ്മിച്ചത്. 1999-ൽ വ്യവസായി വിജയ് മല്യ സ്വർണം പൂശിയ കവാടത്തിന്റെ അടിഭാഗത്ത് വീഴ്ച കണ്ടെത്തിയതിനെ തുടർന്ന്, പുതിയ കവാടം നൽകാമെന്ന വാഗ്ദാനമാണ് ഉണ്ണികൃഷ്ണൻ പോറ്റി മുന്നോട്ടുവച്ചത്. ഇപ്പോൾ സന്നിധാനത്ത് ജയറാം അടക്കമുള്ളവർ പൂജിച്ച കവാടമാണ് നിലകൊള്ളുന്നത്. വിജയ് മല്യ സമർപ്പിച്ച കവാടം നിലവിൽ ദേവസ്വം ബോർഡിന്റെ സ്ട്രോങ് റൂമിലാണ് സൂക്ഷിച്ചിരിക്കുന്നത്. ഉണ്ണികൃഷ്ണൻ പോറ്റി നിർമിച്ച കവാടത്തിൽ ജയറാം അടക്കം പൂജ ചെയ്യുന്ന ദൃശ്യങ്ങൾ ഇതിനോടകം […]Read More

Business

ഇന്ത്യയുടെ അന്തസ്സ് കാത്തുസൂക്ഷിക്കും: ട്രംപിന്റെ താരിഫ് ഭീഷണിക്ക് പുടിന്റെ മറുപടി

മോസ്‌കോ: താരിഫ് നിരക്കുമായി ബന്ധപ്പെട്ട് ഇന്ത്യക്കെതിരെ സമ്മർദം ചെലുത്തുന്ന അമേരിക്കൻ നിലപാടിനെ വിമർശിച്ച് റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുടിൻ. ഒരു പരമാധികാര രാഷ്ട്രമെന്ന നിലയിൽ ഇന്ത്യയുടെ അന്തസ്സിനെ സംരക്ഷിക്കുമെന്ന് പുടിൻ ഉറപ്പ് നൽകി. യുഎസ് നടപടികൾ മൂലം ഇന്ത്യ നേരിടുന്ന നഷ്ടം, റഷ്യയിൽ നിന്നുള്ള ക്രൂഡ് ഓയിൽ ഇറക്കുമതിയിലൂടെ പരിഹരിക്കാമെന്നും പുടിൻ വ്യക്തമാക്കി. ദക്ഷിണ റഷ്യയിലെ സോച്ചിയിൽ നടന്ന വാൽഡായ് അന്താരാഷ്ട്ര കൂടിക്കാഴ്ചയിൽ സംസാരിക്കവെയാണ് പുടിന്റെ പ്രതികരണം. അമേരിക്ക ഉയർത്തുന്ന താരിഫ് ഭീഷണി ഒടുവിൽ അവർക്കുതന്നെ തിരിച്ചടിയാകുമെന്നും […]Read More

world News

ഓപ്പറേഷൻ സിന്ദൂർ 2 വിദൂരമല്ല; മുന്നറിയിപ്പുമായി കരസേനാ മേധാവി

രാജസ്ഥാൻ: പാകിസ്ഥാന് മുന്നറിയിപ്പുമായി കരസേനാ മേധാവി ജനറൽ ഉപേന്ദ ദ്വിവേദി. ഓപ്പറേഷൻ സിന്ദൂർ 2 വിദൂരമല്ല. എപ്പോഴും സംയമനം പാലിക്കണമെന്നില്ലെന്നും ജനറൽ ഉപേന്ദ്ര ദ്വിവേദി മുന്നറിയിപ്പ് നൽകി. പാകിസ്ഥാൻ ഭീകരതയെ പിന്തുണയ്ക്കുന്നത് അവസാനിപ്പിക്കണമെന്നും അല്ലെങ്കിൽ ഭൂപടത്തിൽ നിന്ന് തന്നെ മായ്ച്ച് കളയുമെന്ന് അദ്ദേഹം പറഞ്ഞു. അതിർത്തിയോട് ചേർന്നുള്ള സർ ക്രീക്ക് പ്രദേശത്ത് സൈനിക അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനെതിരെ പാകിസ്ഥാന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് കർശന മുന്നറിയിപ്പ് നൽകിയിരുന്നു. വിജയദശമി ദിനത്തിൽ, ഓപ്പറേഷൻ സിന്ദൂരിൽ വിജയകരമായി ഉപയോഗിച്ച […]Read More

National

സിബിഐ അന്വേഷണമില്ല, ടിവികെയുടെ ഹർജി തള്ളി മദ്രാസ് ഹൈക്കോടതി

ചെന്നൈ: കരൂര്‍ ദുരന്തത്തില്‍ സിബിഐ അന്വേഷണം വേണമെന്ന ആവശ്യം തള്ളി മദ്രാസ് ഹൈക്കോടതിദേശീയ മക്കള്‍ ശക്തി കക്ഷിയുടേത് ഉള്‍പ്പെടെ രണ്ട് ഹര്‍ജികളാണ്, മദ്രാസ് ഹൈക്കോടതി മധുര ബെഞ്ച് തള്ളിയത്. നിലവിൽ കേസിന്റെ അന്വേഷണം പുരോഗമിക്കുകയാണെന്നും സിബിഐ അന്വേഷണത്തിന്റെ ആവശ്യമില്ലെന്നും കോടതി പറഞ്ഞു. നിലവിൽ പൊലീസിന്റെ അന്വേഷണം പ്രാരംഭ ഘട്ടത്തിലായതിനാൽ അന്വേഷണം എങ്ങനെ സിബിഐക്ക് വിടാനാകുമെന്ന് ഹൈക്കോടതി ചോദിച്ചു. യോഗങ്ങൾ നടത്തുമ്പോൾ ശുദ്ധജലം, ശുചിമുറി തുടങ്ങിയവ ഒരുക്കേണ്ടത് അതാതു രാഷ്ട്രീയ പാർട്ടികളുടെ ഉത്തരവാദിത്തമാണെന്നു കോടതി ചൂണ്ടിക്കാട്ടി. തമിഴ്‌നാട്ടില്‍ പാതയോരങ്ങളില്‍ […]Read More

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes