Latest News

Month: October 2025

sports

2030 കോമൺവെൽത്ത് ഗെയിംസിന് വേദിയാകാൻ ഇന്ത്യ

2030ലെ കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ ഇന്ത്യ വേദിയാകും. നവംബര്‍ 26-ന് ഗ്ലാസ്‌ഗോയില്‍ നടക്കുന്ന കോമണ്‍വെല്‍ത്ത് സ്‌പോര്‍ട്ട് ജനറല്‍ അസംബ്ലിയില്‍ വേദി സംബന്ധിച്ച അന്തിമ തീരുമാനം കൈക്കൊള്ളുമെന്നും കോമണ്‍വെല്‍ത്ത് സ്‌പോര്‍ട്ട് പുറത്തിറക്കിയ പ്രസ്താവനയില്‍ അറിയിച്ചു. കോമണ്‍വെല്‍ത്ത് സ്പോര്‍ട്സ് ഇവാലുവേഷന്‍ കമ്മിറ്റി മേല്‍നോട്ടം വഹിച്ച വിശദമായ പ്രക്രിയയെ തുടര്‍ന്നാണ് അഹമ്മദാബാദിനെ ശുപാര്‍ശ ചെയ്തത്. അംഗീകാരം ലഭിച്ചാല്‍ ന്യൂഡല്‍ഹിക്ക് ശേഷം കോമണ്‍വെല്‍ത്ത് ഗെയിംസിന് ആതിഥേയത്വം വഹിക്കുന്ന രണ്ടാമത്തെ ഇന്ത്യന്‍ നഗരമായി അഹമ്മദാബാദ് മാറും. കൂടാതെ ആഫ്രിക്കന്‍ രാജ്യമായ നൈജീരിയയും 2030 ഗെയിംസിന് ആതിഥേയത്വം വഹിക്കാന്‍ അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്.അഹമ്മദാബാദും […]Read More

Kerala

അമൽ ബാബുവിന്റെ ഹൃദയം ഇനി മറ്റൊരാളിൽ തുടിക്കും: സംസ്ഥാനത്ത് വീണ്ടും ഹൃദയമാറ്റ ശസ്ത്രക്രിയ

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഹൃദയമാറ്റ ശസ്ത്രക്രിയ. മസ്തിഷ്‌ക മരണം സംഭവിച്ച അമല്‍ ബാബുവിന്റെ (25) ഹൃദയമാണ് മറ്റൊരു രോഗിക്ക് നല്‍കുക. തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ നിന്നും എറണാകുളം ലിസി ആശുപത്രിയിലേക്കാണ് ഹൃദയം എയര്‍ലിഫ്റ്റ് ചെയ്യുക. അല്‍പ്പസമയം മുന്‍പാണ് അമലിന് മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചത്. അഞ്ച് അവയവങ്ങളാണ് ദാനം ചെയ്യുന്നത്. പതിനൊന്നുമണിയോടെ ഹൃദയം എയര്‍ലിഫ്റ്റ് ചെയ്യുമെന്നാണ് വിവരം. ഹൃദയം, കരള്‍, കിഡ്‌നി, പാന്‍ക്രിയാസ് എന്നിവയാണ് ദാനം ചെയ്യുന്നത്. കിംസില്‍ ചികിത്സയില്‍ കഴിയുന്ന രോഗിക്ക് ഒരു കിഡ്‌നിയും കരളും പാന്‍ക്രിയാസും […]Read More

Entertainment

പൃഥ്വിരാജ്- വൈശാഖ്- ജിനു എബ്രഹാം കൂട്ടുകെട്ടിലൊരുങ്ങുന്ന ” ഖലീഫ” ചിത്രത്തിന്റെ ഗ്ലിമ്പ്സ് പുറത്ത്

പൃഥ്വിരാജ്- വൈശാഖ്- ജിനു എബ്രഹാം കൂട്ടുകെട്ടിലൊരുങ്ങുന്ന ” ഖലീഫ” ചിത്രത്തിന്റെ ഗ്ലിമ്പ്സ് പുറത്ത്. “ദ ബ്ലഡ് ലൈൻ” എന്ന ടൈറ്റിലോടെയാണ് ഈ ഗ്ലിമ്പ്സ് വീഡിയോ പുറത്ത് വിട്ടിരിക്കുന്നത്. പൃഥ്വിരാജ് സുകുമാരൻ്റെ ജന്മദിനം പ്രമാണിച്ചാണ് വീഡിയോ റിലീസ് ചെയ്തത്. ജിനു ഇന്നോവേഷൻ്റെ ബാനറിൽ ജിനു എബ്രഹാമും സൂരജ് കുമാറും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. സഹനിർമ്മാതാവ് – സിജോ സെബാസ്റ്റ്യൻ. ‘പോക്കിരി രാജ’യ്ക്കു ശേഷം വൈശാഖും പൃഥ്വിരാജും ഒന്നിക്കുന്ന ഈ ചിത്രം ഓഗസ്റ്റ് ആദ്യ വാരം ലണ്ടനിൽ ആണ് ചിത്രീകരണം […]Read More

National

അയോധ്യയിൽ 200 കോടി രൂപയുടെ ‘അഴിമതി’; ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

ലഖ്‌നൗ: അയോധ്യ മുനിസിപ്പൽ കോർപ്പറേഷനിൽ 200 കോടി രൂപയുടെ അഴിമതി നടന്നതായി ഓഡിറ്റ് റിപ്പോർട്ട് പുറത്ത്. 2023-24 സാമ്പത്തിക വർഷത്തെ അയോധ്യ ഡിവിഷനിലെ ലോക്കൽ ഫണ്ട് ഓഡിറ്റ് ഡിപ്പാർട്ട്‌മെൻ്റ് ഡെപ്യൂട്ടി ഡയറക്ടർ നടത്തിയ ഓഡിറ്റ് റിപ്പോർട്ടിലാണ് നിർണായക കണ്ടെത്തലുകൾ ഉള്ളത്. റിപ്പോർട്ട് പുറത്തുവന്നതോടെ യുപിയിൽ വൻ രാഷ്ട്രീയ വിവാദങ്ങളും ആരംഭിച്ചു. സംസ്ഥാന ഗ്രാൻ്റുകളുടെ ദുരുപയോഗം, യോഗം, ബജറ്റ് ദുരുപയോഗം, വിവിധ വകുപ്പുകളിലുടനീളം ക്രമരഹിതമായ പേയ്‌മെൻ്റുകൾ, കരിമ്പട്ടികയിൽ പെടുത്തിയ സ്ഥാപനത്തിന് നൽകിയ പേയ്‌മെൻ്റുകൾ എന്നിവ റിപ്പോർട്ടിൽ പരാമർശിച്ചിട്ടുണ്ട്. അഴിമതി […]Read More

Cinema

സൈനു ചാവക്കാടന്റെ ‘രഘുറാം’; ചിത്രം പുരോഗമിക്കുന്നു

സൈനു ചാവക്കാടൻ തമിഴിലും, മലയാളത്തിലുമായി ഒരുക്കുന്ന രഘുറാം എന്ന ചിത്രത്തിന്റെ ചിത്രീകരണം, കർണാടക, ഭൂതത്താൻകെട്ട്, വയനാട് എന്നിവിടങ്ങിലായി ചിത്രീകരണം പുരോഗമിക്കുന്നു. സെലസ്റ്റ്യ പ്രൊഡക്ഷന്റെ ബാനറിൽ ക്യാപ്റ്റൻ വിനോദ് നിർമ്മിക്കുന്ന ഈ ചിത്രം,വ്യത്യസ്തമായ ആക്ഷൻ ത്രില്ലർ ചിത്രമാണ്.മലയാളത്തിലെ മികച്ച സംഘട്ടന സംവിധായകരായ, അഷ്റഫ് ഗുരുക്കൾ, ഡ്രാഗൺ ജിറോഷ് എന്നിവരെ അണിനിരത്തി വ്യത്യസ്തമായ അക്ഷൻ രംഗങ്ങളാണ് സംവിധായകൻ ഉൾപ്പെടുത്തിയിരിക്കുന്നത്. മലയാളത്തിലെ ആദ്യ ആക്ഷൻ ഹീറോ ആയ ജയന്റെ മകൻ മുരളി ജയൻ ഒരു പ്രധാന ആഷൻ രംഗത്ത് ഒരു കഥാപാത്രമായി […]Read More

Kerala

ആർഎസ്എസ് ശാഖയിൽ നിന്ന് ലൈംഗികാതിക്രമം; യുവാവിന്റെ വാട്സ്ആപ്പ് ചാറ്റുകളും സിഡിആറും പരിശോധിക്കാൻ പൊലീസ്

കോട്ടയം: ആര്‍എസ്എസ് ശാഖയില്‍ നിന്ന് പീഡനം നേരിട്ടു എന്നാരോപിച്ച് ആത്മഹത്യ കുറിപ്പ് എഴുതി കോട്ടയം സ്വദേശിയായ യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ അന്വേഷണം കൂടുതൽ ശക്തമാക്കി പൊലീസ്. മരണമൊഴിയാണ് എന്ന് വ്യക്തമാക്കി ഇന്‍സ്റ്റഗ്രാമില്‍ ഷെഡ്യൂള്‍ ചെയ്തുവെച്ച യുവാവിന്റെ വീഡിയോ ഇപ്പോള്‍ പുറത്ത് വന്നു. ശാഖയിൽ നിന്ന് ലൈംഗികാതിക്രമം നേരിട്ടതായി യുവാവിന്റെ മരണ മൊഴിയിൽ ഉണ്ടായിരുന്നു. യുവാവിന്റെ വാട്സ്ആപ്പ് ചാറ്റുകളും CDR ഉം വിശദമായി പോലീസ് പരിശോധിക്കും. ഇയാൾ ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞിരുന്നതായി സുഹൃത്തുക്കൾ പറഞ്ഞിരുന്നു. കുടുംബാംഗങ്ങളുടെ മൊഴിയും രേഖപ്പെടുത്തി. യുവാവ് […]Read More

world News

റഷ്യയില്‍ നിന്ന് എണ്ണ വാങ്ങില്ലെന്ന്മോദി ഉറപ്പ് നല്‍കിയെന്ന് ട്രംപ്; പ്രതികരിക്കാതെ ഇന്ത്യ

വാഷിങ്ടണ്‍: റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് നിര്‍ത്തുമെന്ന് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉറപ്പ് നല്‍കിയതായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. റഷ്യയെ സാമ്പത്തികമായി ഒറ്റപ്പെടുത്താനുള്ള വലിയ ചുവടുവെപ്പാണിതെന്നും അദ്ദേഹം പറഞ്ഞു. വൈറ്റ് ഹൗസില്‍ മാധ്യമങ്ങളോട് സംസാരിക്കവേയായിരുന്നു ട്രംപ് അവകാശവാദം ഉന്നയിച്ചത്. ഇന്ത്യ റഷ്യയില്‍ നിന്നും എണ്ണ വാങ്ങുന്നതില്‍ താന്‍ സന്തുഷ്ടനായിരുന്നില്ല. അതിനാൽ ഇനി വാങ്ങില്ലെന്ന് മോദി തനിക്ക് ഉറപ്പ് നല്‍കി.. ഇനി ചൈനയെയും നിര്‍ബന്ധിക്കണമെന്നും ട്രംപ് പറഞ്ഞു. അതേസമയം, ട്രംപിന്റെ അവകാശവാദത്തോട് ഇന്ത്യ ഇതുവരെ പ്രതികരിച്ചിട്ടില്ല.പ്രധാനമന്ത്രി മോദി […]Read More

Kerala

ഭിന്നശേഷി അധ്യാപക സംവരണത്തിൽ സർക്കാരിന്‍റെ സമവായ നിർദേശം തള്ളി ക്രൈസ്തവ സഭകൾ

കോട്ടയം: ഭിന്നശേഷി അധ്യാപക സംവരണത്തിൽ സർക്കാരിന്‍റെ സമവായ നിർദേശം തള്ളി ക്രൈസ്തവ സഭകൾ. എൻഎസ്എസിന് കിട്ടിയ അനുകൂല ഉത്തരവ് മറ്റ് മാനേജ്മെന്റുകൾക്ക് നടപ്പാക്കാൻ സുപ്രീംകോടതിയെ സമീപിക്കുമെന്നുള്ള സർക്കാർ തീരുമാനം അംഗീകരിക്കില്ലെന്ന് സഭകളുടെ എക്യുമെനിക്കൽ യോഗം. കോടതി പോകുന്നതിന് പകരം സർക്കാർ ഉടൻ അനുകൂല ഉത്തരവിറക്കണമെന്നാണ് സഭകളുടെ ആവശ്യം. മുഖ്യമന്ത്രിയുടെ ഉന്നത തല യോഗത്തിലാണ്  സർക്കാർ സമവായ തീരുമാനം എടുത്തത്. ഭിന്നശേഷി അധ്യാപക സംവരണത്തിൽ എൻഎസ്എസിന് അനുകൂലമായ വിധി ക്രൈസ്തവ മാനേജുമെന്‍റുകൾക്കും ബാധകമാക്കാൻ സുപ്രീംകോടതിയെ സർക്കാർ സമീപിക്കുമെന്നായിരുന്നു തീരുമാനം. സുപ്രീം കോടതിയിൽ […]Read More

Kerala

കാലിക്കറ്റ് യൂണിവേഴ്സിറ്റി ഡിപ്പാർട്ട്മെൻ്റ് യൂണിയൻ തെരഞ്ഞെടുപ്പ് റ‍‍‍ദ്ദാക്കി വിസി

  കോഴിക്കോട്: കാലിക്കറ്റ് യൂണിവേഴ്സിറ്റി ഡിപ്പാർട്ട്മെൻ്റ് യൂണിയൻ തെരഞ്ഞെടുപ്പ് റ‍‍‍ദ്ദാക്കി സീരിയൽ നമ്പറും റിട്ടേണിങ് ഓഫീസറുടെ ഒപ്പുമില്ലാതെ ബാലറ്റ് പേപ്പർ നൽകിയത് ചട്ട വിരുദ്ധമെന്ന് കണ്ടെത്തിയതോടെ വൈസ് ചാൻസിലറാണ് റദ്ദാക്കിയത്. തെരഞ്ഞെടുപ്പ് പൂർത്തിയായ സാറ്റ്ലൈറ്റ് ക്യാമ്പസുകളിലെ യൂണിയനുകളുടെ പ്രവർത്തനം തൽക്കാലം തടയാനും നിർദേശിച്ചു. വിശദമായ അന്വേഷണത്തിനായി സീനിയർ അധ്യാപകരുടെ അഞ്ചം​ഗ കമ്മിറ്റിയും രൂപികരിച്ചു. കോളേജുകളിലെ തെരഞ്ഞെടുപ്പിൽ ബാലറ്റ് പേപ്പറിൽ ക്രമനമ്പർ ഉൾപ്പെടുത്തിയിട്ടുണ്ടോ എന്ന് അന്വേഷിക്കാൻ നിർദേശമുണ്ട്. വിഷയത്തിൽ വിസിയെ നേരിട്ട് വിളിപ്പിച്ച് ഗവർണർ വിശദീകരണം തേടി.Read More

Entertainment

സായ് ദുർഗ തേജ്- രോഹിത് കെ. പി ചിത്രം ‘സാംബരാല യേതിഗട്ട്’ ടീസർ

സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ഗ്ലിമ്പ്സ് വീഡിയോ പുറത്ത്. സായ് ദുർഗ തേജിൻ്റെ ജന്മദിനം പ്രമാണിച്ചാണ് ” അസുര ആഗമന” എന്ന ടൈറ്റിലോടെ ഗ്ലിമ്പ്സ് വീഡിയോ പുറത്ത് വിട്ടത്. എസ് വൈ ജി (സാംബരാല യേതിഗട്ട്) എന്ന് പേരിട്ടിരിക്കുന്ന ചിത്രം “വിരൂപാക്ഷ”, “ബ്രോ” എന്നീ സൂപ്പർഹിറ്റ് ചിത്രങ്ങൾക്ക് ശേഷം സായ് ദുർഗ തേജ് നായകനായെത്തുന്ന ചിത്രമാണ്. 125 കോടി രൂപ ബജറ്റിൽ ആണ് ബ്രഹ്മാണ്ഡ ആക്ഷൻ ചിത്രം നിർമ്മിക്കുന്നത്. പ്രൈംഷോ എൻ്റർടെയ്ൻമെൻ്റിൻ്റെ […]Read More

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes