Latest News

Month: October 2025

National

കരൂർ ദുരന്തത്തിൽ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട് സുപ്രീം കോടതി

ചെന്നൈ: കരൂർ ദുരന്തത്തിൽ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട് സുപ്രീം കോടതി. റിട്ടയേർഡ് സുപ്രീം കോടതി ജഡ്ജി അന്വേഷണത്തിന് മേൽനോട്ടം വഹിക്കും. മുൻ ജഡ്ജി അജയ് റസ്തോഗിക്കാണ് അന്വേഷണ ചുമതല. തമിഴ്നാട് ഐപിഎസ് കേഡറിൽ നിന്നുള്ള, എന്നാൽ തമിഴ്നാട് സ്വദേശികളല്ലാത്ത രണ്ട് പൊലീസ് ഉദ്യോഗസ്ഥർക്ക് കമ്മിറ്റിയിൽ അംഗമാകാമെന്നും ഉത്തരവിൽ പറയുന്നുണ്ട്. സിബിഐ നടത്തുന്ന അന്വേഷണം കമ്മിറ്റി നിരീക്ഷിക്കും. അന്വേഷണ പുരോഗതിയെക്കുറിച്ച് സിബിഐ ഉദ്യോഗസ്ഥർ പ്രതിമാസ റിപ്പോർട്ടുകൾ കമ്മിറ്റിക്ക് സമർപ്പിക്കണമെന്നും സുപ്രീം കോടതി അറിയിച്ചു. കരൂരിൽ ടിവികെ സംഘടിപ്പിച്ച റാലിയിലെ […]Read More

Technology

വാഹന വില നിർണയിക്കാൻ എ ഐ ഡിജിറ്റൽ പ്ലാറ്റ്‍ഫോം അവതരിപ്പിച്ച് സൗദി അറേബ്യ

റിയാദ്: സൗദിയിൽ വാഹനങ്ങൾ വാങ്ങുന്നവർക്കും വിൽക്കുന്നതിനുമായി പുതിയ പ്ലാറ്റ് ഫോം നിലവിൽ വന്നു. ‘മർജിയ’ എന്ന പേരിൽ സൗദി അക്രഡിറ്റഡ് വാല്യൂവേഴ്‌സ് അതോറിറ്റിയാണ് പുതിയ പ്ലാറ്റ് ഫോം ആരംഭിച്ചത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസും മെഷീൻ ലേണിംഗും ഉപയോഗിച്ച് വാഹനങ്ങളുടെ കൃത്യമായ വിലകൾ നിർണ്ണയിക്കാൻ ഉപയോഗിക്കുന്ന ഈ പ്ലാറ്റ്‌ഫോം, വിപണിയിൽ പങ്കാളികൾക്കിടയിൽ നീതിയും സുതാര്യതയും ഉറപ്പാക്കാനും വിലകളിലെ വ്യത്യാസങ്ങൾ കുറയ്ക്കാനും ലക്ഷ്യമിടുന്നു. വാഹനത്തിന്റെ പ്രത്യേകതകളും വിപണി മൂല്യവും സമഗ്രമായി വിശകലനം ചെയ്തുകൊണ്ട് രാജ്യത്തെ കാർ വിലകൾ കണക്കാക്കുന്നതിനുള്ള വിശ്വസനീയമായ ഒരു […]Read More

Health

ശബരിമല സ്വർണപ്പാളി വിവാദം; 200 പവനിലേറെ സ്വർണം കവർന്നതായി എസ്ഐടി കണ്ടെത്തൽ

പത്തനംതിട്ട: ശബരിമലയിൽ നിന്ന് 200 പവനിലേറെ സ്വർണം കൊള്ളയടിച്ചുവെന്നു എസ്ഐടിയുടെ കണ്ടെത്തൽ. രേഖകൾ പ്രകാരം 1999ൽ ഉണ്ടായിരുന്നത് 258 പവൻ സ്വർണം. എന്നാൽ നിലവിൽ 36 പവൻ മാത്രമാണെന്ന് എസ്ഐടി കണ്ടെത്തി. ആന്ധ്രാ പ്രദേശ് കേന്ദ്രീകരിച്ചാണ് പ്രത്യേക അന്വേഷണ സംഘത്തിൻ്റെ നീക്കം. ഉണ്ണിക്കൃഷ്ണൻ പോറ്റി രണ്ട് തവണ കൊണ്ടുപോയതിനു പിന്നാലെയാണ് കുറവ് കാണുന്നത്. അവിടെ വെച്ച് മുഴുവനായോ ചെറിയ പാളികളായോ അയ്യപ്പഭക്തർക്ക് കച്ചവടം നടന്നേക്കാമെന്ന നിഗമനമാണ് നിലവിലുള്ളത്. ഉണ്ണികൃഷ്ണൻ പോറ്റിയെ ഉടൻ ചോദ്യം ചെയ്ത് അറസ്റ്റിലേയ്ക്ക് നീങ്ങും. […]Read More

world News

ഗാസ സമാധാന ഉച്ചകോടി ഈജിപ്തിൽ; യുദ്ധം അവസാനിച്ചെന്ന് പ്രഖ്യാപിച്ച് ട്രംപ്

കെയ്റോ: ഗാസയ്‌ക്കെതിരായ ഇസ്രയേല്‍ അധിനിവേശത്തില്‍ ഇന്ന് നിര്‍ണായക തീരുമാനം. ഈജിപ്ത് തലസ്ഥാനമായ കെയ്റോയിൽ സമാധാന ഉച്ചകോടി നടക്കും. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെയും ഈജിപ്ത് പ്രസിഡന്റ് അബ്ദേൽ ഫത്താ അൽ സിസിയുടെയും നേതൃത്വത്തിലാണ് ഉച്ചകോടി.ഇന്ത്യയെ വിദേശകാര്യ സഹമന്ത്രി കീർത്തിവർധൻ സിങ് പ്രതിനിധീകരിക്കും. ട്രംപിന്റെ 20 ഇനങ്ങളടങ്ങിയ സമാധാന വ്യവസ്ഥകളിലൊന്നായ ബന്ദി കൈമാറ്റത്തിന്റെ ആദ്യഘട്ടം ഉച്ചകോടിക്ക് മുന്നോടിയായി പൂർത്തിയാകും. ഹമാസ് ഇന്ന് 20 ബന്ദികളെ മോചിപ്പിക്കുമെന്ന് സ്ഥിരീകരിച്ചു. ഉച്ചകോടിക്ക് മുൻപ് ഗാസ യുദ്ധം അവസാനിച്ചുവെന്ന് പ്രഖ്യാപിച്ച ട്രംപ്, വെടിനിർത്തൽ […]Read More

Kerala

വൈഷ്ണവിയെ കൊലപ്പെടുത്തിയത് മുഖത്ത് ബെഡ്ഷീറ്റ് അമർത്തി; ഭർത്താവിനെതിരെ കൊലക്കുറ്റം ചുമത്തി

പാലക്കാട്: ശ്രീകൃഷ്ണപുരത്ത് യുവതിയെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ കേസിൽ ഭർത്താവിനെതിരെ കൊലക്കുറ്റം ചുമത്തി കേസെടുത്തു. ആനമങ്ങാട് ചോലക്കൽ വീട്ടിൽ ഉണ്ണികൃഷ്ണൻ്റെ മകൾ 26കാരിയയ വൈഷ്ണവിയാണ് കൊല്ലപ്പെട്ടത്. മുഖത്ത് ബെഡ്ഷീറ്റ് അമർത്തിയാണ് ദീക്ഷിത് വൈഷ്ണവിയെ കൊലപ്പെടുത്തിയത് എന്ന് കണ്ടെത്തി. സംഭവത്തിൽ യുവതിയുടെ ഭർത്താവായ കാട്ടുകുളം സ്വദേശി ദീക്ഷിതിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പിന്നാലെയാണ് കൊലക്കുറ്റം ചുമത്തിയത്. മണ്ണാർക്കാട് ഡിവൈഎസ്പി സന്തോഷ് കുമാറിനാണ് അന്വേഷണ ചുമതല. പട്ടികജാതി വർഗ അതിക്രമം തടയൽ നിയമ പ്രകാരവും ദീക്ഷിതിനെതിരെ കേസെടുത്തിട്ടുണ്ട്. വ്യാഴാഴ്ച രാത്രിയോടെ […]Read More

Kerala

കാലിക്കറ്റ് സർവ്വകലാശാല ക്യാമ്പസ് അനശ്ചിതകാലത്തേക്ക് അടച്ചു

കാലിക്കറ്റ് സർവ്വകലാശാല ക്യാമ്പസ് അനശ്ചിതകാലത്തേക്ക് അടച്ചു. അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് തീരുമാനം. ഇനി ഒരു അറിയിപ്പ് ഉണ്ടാകും വരെയും ക്ലാസുകൾ ഉണ്ടാകില്ലെന്നും വിദ്യാർത്ഥികൾ ഹോസ്റ്റലുകൾ ഒഴിഞ്ഞുപോകണമെന്ന്നിർദേശം നൽകിയിട്ടുണ്ട്. ഇന്നലെ വൈകുന്നേരം മുതലാണ് ക്യാമ്പസിനുള്ളിൽ സംഘർഷം ഉണ്ടായത്. ഇതിന്റെ പശ്ചാത്തലത്തിലാണ് കാലിക്കറ്റ് സർവ്വകലാശാല ക്യാമ്പസ് പoന വകുപ്പുകൾ അനിശ്ചിത കാലത്തേക്ക് അടച്ചിടുന്നത്. സമാധാനം പുനഃസ്ഥാപിക്കുന്നതിനും വിദ്യാർത്ഥികളുടെ ജീവൻ സംരക്ഷിക്കുന്നതിനുമാണ് നടപടിയെന്ന് വൈസ് ചാൻസലർ ഡോ. പി രവീന്ദ്രൻ അറിയിച്ചു.Read More

Cinema

എല്ലാ കുറ്റകൃത്യങ്ങളും ഒരു പാതിരാത്രിയെ സ്നേഹിക്കുന്നു”നവ്യ നായർ- സൗബിൻ ഷാഹിർ- റത്തീന ചിത്രം;

നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന “പാതിരാത്രി” എന്ന ചിത്രത്തിൻ്റെ ട്രെയ്‌ലർ പുറത്ത്. ബെൻസി പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ഡോക്ടർ കെ വി അബ്ദുൾ നാസർ, ആഷിയ നാസർ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഒക്ടോബറിൽ ചിത്രം പ്രദർശനത്തിനെത്തും. പ്രേക്ഷകരെ ആദ്യാവസാനം ത്രില്ലടിപ്പിക്കുന്ന ഒരു ചിത്രമായിരിക്കും ഇതെന്നാണ് ട്രെയ്‌ലർ നൽകുന്ന സൂചന. ആകാംഷ നിറക്കുന്ന ഇൻവെസ്റ്റിഗേഷനൊപ്പം വൈകാരികമായി ഏറെ ആഴമുള്ള ഒരു കഥ കൂടി ചിത്രം പറയുന്നുണ്ടെന്നും ട്രെയ്‌ലർ സൂചിപ്പിക്കുന്നു. മമ്മൂട്ടി […]Read More

world News

യുഎസില്‍ ഖത്തറിന്റെ സൈനിക താവള കരാറിന് അംഗീകാരം നല്‍കി

യുഎസില്‍ സൈനിക വ്യോമസേനാ സംവിധാനം നിര്‍മിക്കാന്‍ ഖത്തറിനെ അനുവദിക്കുന്ന കരാറിന് അംഗീകാരം. ഐഡഹോയിലെ മൗണ്ടന്‍ ഹോം എയര്‍ ബെയ്‌സിലാണ് ഖത്തറിന് വ്യോമസേനാ സംവിധാനം യു.എസ് അനുവദിക്കുന്നത്. യു.എസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്താണ് ഇക്കാര്യം പ്രഖ്യാപിച്ചത്. പെന്റഗണില്‍ ഖത്തര്‍ പ്രതിരോധമന്ത്രി സൗദ് ബിന്‍ അബ്ദുള്‍റഹ്‌മാന്‍ അല്‍ താനിയുമായുള്ള കൂടിക്കാഴ്ചയില്‍ തങ്ങളുടെ പങ്കാളിത്തത്തിന്റെ മറ്റൊരുദാഹരണം എന്നാണ് യു.എസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് പറഞ്ഞത്. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഗാസ വെടിനിര്‍ത്തല്‍-ബന്ദിമോചന കരാര്‍ സാധ്യമാക്കാന്‍ ഖത്തര്‍ വഹിച്ച […]Read More

National

താലിബാന്‍ ഭരണകൂടവുമായി സഹകരണം ശക്തമാക്കാന്‍ ഇന്ത്യ; കാബൂളിൽ വീണ്ടും നയതന്ത്ര കാര്യാലയം ആരംഭിക്കും

ഡൽഹി: അഫ്ഗാനിസ്ഥാനിലെ താലിബാന്‍ ഭരണകൂടവുമായിസഹകരണം ശക്തമാക്കാനൊരുങ്ങി ഇന്ത്യ. അഫ്ഗാന്‍ തലസ്ഥാനമായ കാബുളില്‍ പൂര്‍ണസജ്ജമായ എംബസി പുനരാംഭിക്കുന്നതുള്‍പ്പെടെയുള്ള നടപടികള്‍ വേഗത്തിലാക്കും. അഫ്‌ഗാൻ വിദേശകാര്യ മന്ത്രി അമീർ ഖാൻ മുത്തഖി വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായി നടത്തിയ ചർച്ചയിലാണ് ഇക്കാര്യങ്ങൾ ധാരണയായത്. കാബൂളിലെ ഇന്ത്യയുടെ സാങ്കേതിക ദൗത്യസംഘത്തെ എംബസിയായി ഉയർത്തുമെന്ന് എസ്. ജയ്ശങ്കർ അറിയിച്ചു. താലിബാനും മുൻ അഫ്‌ഗാൻ സർക്കാരും തമ്മിലുള്ള ഏറ്റുമുട്ടലുകളെ തുടർന്ന് നാല് വർഷം മുൻപ് കാബൂളിലെ എംബസിയുടെ പദവി താഴ്ത്തുകയും ചെറിയ നഗരങ്ങളിലെ കോൺസുലേറ്റ് ഓഫീസുകൾ […]Read More

Kerala

കൊച്ചി ഡബിള്‍ ഡക്കര്‍ യാത്രാ നിരക്ക് കുറച്ച് കെഎസ്ആര്‍ടിസി; ദിവസവും മൂന്ന് ട്രിപ്പുകള്‍

കൊച്ചി: ബജറ്റ് ടൂറിസത്തിന്റെ ഭാഗമായി ആരംഭിച്ച കൊച്ചി സിറ്റി റൈഡ് ഡബിള്‍ ഡക്കര്‍ യാത്രാ നിരക്ക് കുറച്ച് കെഎസ്ആര്‍ടിസി. കൂടാതെ ട്രിപ്പുകളുടെ എണ്ണത്തിലും വര്‍ധന. ഇനി മുതല്‍ മൂന്ന് ട്രിപ്പുകളാണ് ദിവസവും ഉണ്ടാകുക. ജെട്ടി സ്റ്റാന്‍ഡില്‍ നിന്നാരംഭിച്ച് ഗോശ്രീപാലം കടന്ന് കാളമുക്കിലെത്തി തിരിച്ച് ഹൈക്കോര്‍ട്ട് വഴി എം ജി റോഡിലൂടെ ജോസ് ജങഷന്‍, തേവര വഴി കോപ്റ്റ് അവന്യു എത്തി ഷിപ്പ്യാര്‍ഡ്, മഹാരാജാസ് കോളേജ്, സുഭാഷ് പാര്‍ക്ക് വഴി ജെട്ടിയില്‍ തിരിച്ചെത്തുന്ന തരത്തിലാണ് ട്രിപ്പ് ക്രമീകരിച്ചിരിക്കുന്നത്. ഡബിള്‍ […]Read More

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes