കോയമ്പത്തൂർ:തേയിലത്തോട്ടങ്ങൾക്കും വിനോദസഞ്ചാരികളുടെ തിരക്കിനും പേരുകേട്ട പരിസ്ഥിതി ലോല ഹിൽ സ്റ്റേഷനാണ് വാൽപ്പാറ.നവംബര്‍ ഒന്നുമുതല്‍ വാല്‍പാറയില്‍ പ്രവേശിക്കാന്‍ ഇ- പാസ് നിർബന്ധമാക്കി മദ്രാസ് ഹൈക്കോടതി.പശ്ചിമഘട്ടത്തിന്റെ ഭാഗമായ വാൽപ്പാറയുടെ പരിസ്ഥിതിസംരക്ഷണം മുൻനിർത്തിയാണ് ഇ-പാസ് ഏർപ്പെടുത്തുന്നതെന്ന് ഉത്തരവിൽ വ്യക്തമാക്കി. കൊടൈക്കനാലിലും നീലഗിരി ജില്ലയിലും വിനോദസഞ്ചാരികളുടെ തിരക്ക് വര്‍ധിച്ചതിനാല്‍ നേരത്തെ തന്നെ പാസ് നിര്‍ബന്ധമാക്കിയിരുന്നു. അതോടെ സഞ്ചാരികള്‍ വാല്‍പാറ ലക്ഷ്യമാക്കിയതോടെ വന്‍തിരക്ക് മൂലം നഗരം പലപ്പോഴും ഗതാഗതക്കുരുക്കില്‍ വലയുകയാണ്. ഈ പശ്ചാത്തലത്തിലാണ് കോയമ്പത്തൂര്‍ ജില്ലാ ഭരണകൂടം ഇങ്ങനെയൊരു നടപടി സ്വീകരിച്ചത്.വാഹനങ്ങൾ തമിഴ്നാട് ടൂറിസംവകുപ്പിന്റെ സൈറ്റിൽ […]Read More
തിരുവനന്തപുരം: ആറ്റിങ്ങലിൽ ഹരിതകർമ സേനാംഗങ്ങൾക്ക് മർദനം. തച്ചൂർക്കുന്ന് സ്വദേശികളായ ലത, രമ എന്നിവർക്കാണ് മർദനമേറ്റത്.ചാക്കിൽ കെട്ടി സൂക്ഷിച്ചിരുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ ചാക്ക് കുത്തിക്കീറി സാധനങ്ങൾ മാറ്റുന്നത് ചോദ്യം ചെയ്തതാണ് പ്രകോപനമായത്. മർദനമേറ്റ ഹരിതകർമ സേനാംഗങ്ങൾ ആറ്റിങ്ങൽ പൊലീസിൽ പരാതി നൽകി. മർദിച്ചയാളെ കണ്ടെത്താൻ സാധിച്ചിട്ടില്ല. ആക്രമിച്ച ശേഷം ഇയാൾ രക്ഷപ്പെടുകയായിരുന്നു.Read More
കുടിയേറ്റ തൊഴിലാളികളുടെ വർക്ക് പെർമിറ്റിൻ്റെ ഓട്ടോമാറ്റിക് എക്സ്റ്റൻഷൻ നിർത്തിവെക്കുന്നതിന് ഇടക്കാല നിയമം പ്രഖ്യാപിച്ച് യുഎസ് ആഭ്യന്തര സുരക്ഷാ വകുപ്പ്. ഇന്ത്യൻ വംശജർ ഉൾപ്പെടെയുള്ള ആയിരക്കണക്കിന് പ്രവാസികൾക്കാണ് ഈ നിയമം തിരിച്ചടിയാവുക. ഒക്ടോബർ 30 മുതലാണ് പുതിയ നിയമം പ്രാബല്യത്തിൽ വരിക. ചില പ്രത്യേക വിഭാഗങ്ങൾക്കൊഴികെ കുടിയേറ്റ തൊഴിലാളികളുടെ പശ്ചാത്തലം കൂടുതൽ പരിശോധനകൾക്ക് വിധേയമാക്കുവാനും നിയമത്തിൽ പറയുന്നുണ്ട്. എച്ച്1ബി, ഒ1 വിസ ഉടമകളുടെ പങ്കാളികൾ (എച്ച്4 വിസ) പോലുള്ള നിരവധി പേരെയാണ് പുതിയ നിയമം ബാധിക്കുക. 2025 ഒക്ടോബർ […]Read More
തിരുവനന്തപുരം:സംസ്ഥാനത്ത് തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കാരത്തിന് തുടക്കമായി. രാജ്ഭവനില്‍ സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ യു ഖേല്‍ക്കര്‍ ആദ്യ എന്യൂമറേഷന്‍ ഫോം ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കറിന് നൽകിയാണ് എസ്ഐആറിന് തുടക്കം കുറിച്ചത്. സംസ്ഥാനത്ത് തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണം നവംബര്‍ 4 ന് തുടക്കം കുറിക്കുമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചിട്ടുള്ളത്. എന്യൂമറേഷന്‍ ഫോമിന്റെ അച്ചടി തിങ്കളാഴ്ച പൂര്‍ത്തിയാകുമെന്നാണ് സൂചന. സ്വതന്ത്രവും നിഷ്പക്ഷവുമായ തെരഞ്ഞെടുപ്പിന് സമഗ്രവും തെറ്റില്ലാത്തതുമായ വോട്ടര്‍ പട്ടിക അനിവാര്യമാണ്. വേഗത്തിലുള്ളതും പിശകുകളില്ലാത്തതുമായ പുനരവലോകനത്തിനായി ജനങ്ങളോട് […]Read More
ഇടുക്കി: തൊടുപുഴ ചീനിക്കുഴി കൂട്ടക്കൊലക്കേസിൽ പ്രതി ഹമീദിന് വധശിക്ഷ. തൊടുപുഴ അഡീഷണൻ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. പ്രതിയെ മരണം വരെ തൂക്കിലേറ്റാന്‍ ജഡ്ജി ആഷ് കെ ബാല്‍ പ്രസ്താവിച്ചു. പ്രതിയുടെ പ്രായം പരിഗണിക്കണമെന്ന പ്രതിഭാഗത്തിന്റെ ആവശ്യം കോടതി അംഗീകരിച്ചില്ല. 2022 മാർച്ച് 19നായിരുന്നു കേരളത്തെ നടുക്കിയ കൂട്ടക്കൊലപാതകം നടന്നത്. മകനെയും കുടുംബത്തെയുമാണ് വീടിന് തീവെച്ച് കൊലപ്പെടുത്തിയത്. പ്രതിയെ മരണം വരെ തൂക്കിലേറ്റാന്‍ ജഡ്ജി ആഷ് കെ ബാല്‍ പ്രസ്താവിച്ചു. തൊടുപുഴ ചീനിക്കുഴിയിൽ ആലിയേക്കുന്നേൽ മുഹമ്മദ് ഫൈസല്‍ […]Read More
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ അറസ്റ്റിലായ ഉണ്ണികൃഷ്ണന്‍ പോറ്റിയെ റിമാന്‍ഡ് ചെയ്തു. റാന്നി ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് റിമാന്‍ഡ് ചെയ്തത്. 13 ദിവസത്തെ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനും ശേഷമാണ് പ്രതിയായ പോറ്റിയെ റാന്നി കോടതിയില്‍ ഹാജരാക്കി തിരുവനന്തപുരം സബ് ജയിലിലേക്ക് മാറ്റിയത്. എസ്എടി പിടിച്ചെടുത്ത സ്വര്‍ണം കോടതിയില്‍ ഹാജരാക്കി. നവംബര്‍ മൂന്നിന് പ്രൊഡക്ഷന്‍ വാറന്‍ഡ് ഹാജരാക്കും. കസ്റ്റഡി കാലാവധി അവസാനിച്ച സാഹചര്യത്തിലാണ് അന്വേഷണസംഘം ഉണ്ണികൃഷ്ണന്‍ പോറ്റിയെ കോടതിയില്‍ ഹാജരാക്കിയത്. പരാതികളുണ്ടോ എന്ന കോടതിയുടെ ചോദ്യത്തിന് ഇല്ല, എന്നായിരുന്നു […]Read More
ഉലകനായകൻ കമൽഹാസന്റെ ബർത്ത്ഡേ ദിവസമായ നവംബർ 7 ന്, കമൽഹാസന്റെ ഏറ്റവും വലിയ ഹിറ്റ് ചിത്രമായ വേട്ടയാട് വിളയാട്, ബർത്ത്ഡേ സ്പെഷ്യലായി വീണ്ടും തീയേറ്ററിലെത്തും. റോഷിക എന്റർടൈമെൻസിനു വേണ്ടി പവൻകുമാറാണ് ചിത്രം റീ റിലീസായി തീയേറ്ററിലെത്തിക്കുന്നത്. ഗൗതം വാസുദേവ മേനോൻ, കമൽഹാസൻ ടീമിന്റെ ഏറ്റവും വലിയ ജനപ്രിയ ചിത്രമായിരുന്നു 2006 ൽ പുറത്തിറങ്ങിയ വേട്ടയാട് വിളയാട് എന്ന ചിത്രം. രവിവർമ്മന്റെ മികച്ച ഛായാഗ്രഹണം, ഹാരീസ് ജയരാജിന്റെ ഹിറ്റ് ഗാനങ്ങൾ, കമൽഹാസൻ, ജ്യോതിക ടീമിന്റെ മികച്ച അഭിനയ പ്രകടനം,കോളിവുഡിലെ […]Read More
തിരുവനന്തപുരം: കർണാടക ഭൂമി ഇടപാടുമായി ബന്ധപ്പെട്ട വാർത്തയിൽ നിയമനടപടിയുമായി ബിജെപി അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ഇടപാടുമായി ബന്ധപ്പെട്ട് പുറത്തുവന്ന വാർത്ത വ്യാജമാണെന്നും ഇതുമായി ബന്ധപ്പെട്ട് നിയമനടപടി സ്വീകരിക്കുന്നതായും ആൻ്റോ അഗസ്റ്റിൻ ഉൾപ്പെടെ 9 പേർക്കെതിരെ മാനനഷ്ടക്കേസിന് നോട്ടീസ് നൽകിയതായും രാജീവ് ചന്ദ്രശേഖർ അറിയിച്ചു. ഏഴ് ദിവസത്തിനകം വാർത്ത പിൻവലിച്ച് മാപ്പ് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കർണാടക സർക്കാർ പാട്ടത്തിന് നൽകിയ 175 ഏക്കർ ഭൂമി മറിച്ച് വിറ്റന്നാണ് രാജീവ് ചന്ദ്രശേഖറിനെതിരെയുള്ള ആരോപണം. ബിപിഎൽ കമ്പനിക്ക് ഫാക്ടറി നിർമിക്കാൻ അനുവദിച്ച […]Read More
വാഷിങ്ടണ്‍: ആണവായുധ പരീക്ഷണങ്ങള്‍ പുനഃരാരംഭിക്കാന്‍ യുഎസ് സൈന്യത്തിന് പ്രഡിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നിര്‍ദേശം. ചൈനീസ് പ്രസിഡന്റ് ഷീ ജിങ്പിങുമായുള്ള കൂടിക്കാഴ്ചയ്ക്ക് മിനിറ്റുകള്‍ക്ക് മുന്‍പാണ് ട്രംപിന്റെ നിര്‍ദേശം. 33 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് യുഎസ് ഇത്തരം ഒരു നീക്കം ആരംഭിക്കുന്നത്. ട്രംപിന്റെ സോഷ്യല്‍ മീഡിയയായ ട്രൂത്ത് സോഷ്യലില്‍ പങ്കുവച്ച കുറിപ്പിലാണ് പ്രതികരണം. ഏഷ്യന്‍ സന്ദര്‍ശനത്തിന്റെ ഭാഗമായി സൗത്ത് കൊറിയയിലുള്ള ട്രംപ് ചൈനീസ് പ്രസിഡന്റുമായുള്ള കൂടിക്കാഴ്ചയ്ക്കായി ബുസാനിലേക്ക് തിരിച്ചതിന് പിന്നാലെയാണ് മറ്റ് ആണവ ശക്തികള്‍ക്ക് തുല്യമായ തരത്തില്‍ ആണവായുധ ശേഖരം പരീക്ഷിച്ച് ഉറപ്പാക്കണം എന്നാണ് […]Read More
ഗാസ സിറ്റി: വെടിനിർത്തൽ ലംഘിച്ച് ഗാസയിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ 104 പലസ്തീനികൾ കൊല്ലപ്പെട്ടു. പലസ്തീൻ ആരോഗ്യ മന്ത്രാലയമാണ് 46 കുട്ടികൾ ഉൾപ്പെടെ 104 പേർ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചത്. ഹമാസ് വെടിനിർത്തൽ കരാർ ലംഘിച്ചതിനെ തുടർന്ന് ഭീകര കേന്ദ്രങ്ങളിൽ ആക്രമണം നടത്തിയെന്നാണ് ഇസ്രയേലിൻ്റെ വാദം. ഗാസയിൽ ഒരു ഇസ്രയേൽ സൈനികനെ ഹമാസ് ആക്രമിച്ച് കൊലപ്പെടുത്തിയെന്നാണ് ഇസ്രയേൽ പ്രതിരോധ മന്ത്രി ആരോപിക്കുന്നത്. എന്നാൽ ആക്രമണവുമായി യാതൊരു ബന്ധവും ഇല്ലെന്നും വെടിനിർത്തൽ കരാറിനോട് പൂർണ്ണമായും പ്രതിബദ്ധതയുണ്ടെന്നും ഹമാസ് വ്യക്തമാക്കി. ഒരു […]Read More

