Latest News

Month: October 2025

Kerala

ഓരോ മലയാളിക്കും അഭിമാനിക്കാവുന്ന നേട്ടം: വാട്ടർ മെട്രോ പുതിയ രണ്ട് ടെർമിനലുകൾ മുഖ്യമന്ത്രി

കൊച്ചി: കൊച്ചി വാട്ടർ മെട്രോയുടെ പുതിയ രണ്ട് ടെർമിനലുകൾ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. പ്രാദേശിക വികസനത്തിൽ കൊച്ചി വാട്ടർ മെട്രോ വലിയ സംഭാവന നൽകി. വിദേശ രാഷ്ട്രങ്ങൾ വാട്ടർ മെട്രോ നടപ്പിലാക്കാൻ കേരളത്തെ സമീപിക്കുകയും കൊച്ചി വാട്ടർ മെട്രോ ലോക ശ്രദ്ധ ആകർഷിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ഓരോ മലയാളിക്കും അഭിമാനിക്കാവുന്ന നേട്ടമാണ് വാട്ടർ മെട്രോയിലൂടെ കേരളം കൈവരിക്കുന്നത്. പൈതൃക പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന കണ്ണിയായി വാട്ടർ മെട്രോ മാറുന്നു.കൂടുതൽ ടെർമിനുകളുടെ നിർമാണം പുരോഗമിക്കുകയാണ്. കടമക്കുടിയിലെ ടെർമിനൽ […]Read More

sports

ആവേശം വാനോളം; കേരളത്തിൽ എത്തുന്ന അർജന്റീന സ്‌ക്വാഡ് പ്രഖ്യാപിച്ചു

കൊച്ചി: നവംബറിൽ കേരളത്തിലെത്തുന്ന അർജന്റീന ഫുട്ബോള് സ്‌ക്വാഡിനെ പ്രഖ്യാപിച്ചു. ലോകകപ്പ് സ്‌ക്വാഡിൽ നിന്നും എയ്ഞ്ചൽ ഡി മരിയയും എൻസോ ഫെർണാണ്ടസും ഒഴികെ മുഴുവൻ അംഗങ്ങളും ടീമിലുണ്ട്. ലയണൽ മെസ്സിയാണ് ടീമിന്റെ ക്യാപ്റ്റൻ. ടീമിന്റെ കോച്ചായി ലയണൽ സ്‌കലോണിയും കൊച്ചിയിലെത്തും. അർജന്റീനയെ പോലെയൊരു ടീമിനെ എത്തിക്കുന്നത് ഇന്ത്യൻ കായിക ചരിത്രത്തിലെ വലിയൊരു അടയാളപ്പെടുത്തലായിരിക്കും. കേരളത്തിൽ വരുന്ന അർജന്റീന സ്‌ക്വാഡ് ലയണൽ മെസ്സി, എമിലിയാനോ മാർട്ടിനസ്, അലക്‌സിസ് മക് അലിസ്റ്റർ, റോഡ്രിഗോ ഡിപോൾ, നിക്കോളസ് ഒറ്റമെൻഡി. ജൂലിയൻ അൽവാരസ്, ലൗത്താറോ […]Read More

Kerala

അനുമതിയില്ലാതെ അഭിഭാഷകനെ നിയോഗിച്ച് ഫീസ് നല്‍കിയെന്ന് പരാതി: സാങ്കേതിക സർവകലാശാല വിസിക്കെതിരെ ലോകായുക്ത

തിരുവനന്തപുരം: സാങ്കേതിക സർവകലാശാല വി.സി കെ. ശിവപ്രസാദിനെതിരെ ലോകായുക്ത കേസ്. വി.സി അനുമതിയില്ലാതെ അഭിഭാഷകനെ നിയോഗിച്ച് ഫീസ് നൽകിയെന്ന പരാതി ലഭിച്ചതിനെ തുടർന്നാണ് കേസെടുത്തത്. പണം നൽകുന്നതിൽ തെറ്റ് ഇല്ലാ, പക്ഷേ അനുമതി ഇല്ലാതെ പണം നൽകുന്നത് തെറ്റാണെന്ന് ലോകായുക്ത നിരീക്ഷിച്ചു. പരാതി പ്രഥമദൃഷ്ട്യാ നിലനിൽക്കുമെന്നും, അന്വേഷണം നടത്തേണ്ടതുണ്ടെന്നും ലോകായുക്തയുടെ ഉത്തരവിൽ വ്യക്തമാക്കി. മുൻ സിൻഡിക്കേറ്റ് അംഗം ഐ. സാജു നൽകിയ പരാതിയാണ് ലോകായുക്ത ഫയലിൽ സ്വീകരിച്ചത്. കേസെടുത്തതിന് പിന്നാലെ വി.സി കെ. ശിവപ്രസാദ്, രജിസ്ട്രാർ ഇൻ […]Read More

Kerala

മുഖ്യമന്ത്രിയുടെ മകന് ഇ ഡി സമൻസ്; നടപടി 2023 ലെ ലൈഫ് മിഷൻ

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകൻ വിവേക് കിരണിന് ഇ ഡി സമൻസ് അയച്ചതുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്ത്. ലൈഫ് മിഷൻ കേസിൽ 2023ലാണ് ക്ലിഫ് ഹൗസ് വിലാസത്തിൽ സമൻസ് അയച്ചിരിക്കുന്നത്. വിവേക് കിരണ്‍, സണ്‍ ഓഫ് പിണറായി വിജയന്‍, ക്ലിഫ് ഹൗസ് എന്നു രേഖപ്പെടുത്തി 2023ല്‍ അയച്ച സമന്‍സിന്റെ വിവരങ്ങളാണ് പുറത്തുവന്നത്. അന്നത്തെ ഇഡി കൊച്ചി അസിസ്റ്റന്റ് ഡയറക്ടര്‍ പികെ ആനന്ദ് ആണ് സമന്‍സ് അയച്ചത്. 2023 ഫെബ്രുവരി 14ന് രാവിലെ 10.30ന് ഇഡിയുടെ കൊച്ചി ഓഫിസില്‍ ഹാജരാകാനായിരുന്നു […]Read More

world News

ചൈനയ്ക്ക് 100% അധിക തീരുവ ചുമത്തി ട്രംപ്; ഷി-ജിൻ പിങുമായി കൂടികാഴ്ചയും റദ്ധാക്കി

വാഷിംങ്ടൺ: ചൈനയ്ക്ക് മേൽ അധിക തീരുവ പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. നവംബർ ഒന്ന് മുതൽ 100% അധിക നികുതിയാണ് ചൈനീസ് ഉത്പന്നങ്ങൾക്ക് ചുമത്തിയിരിക്കുന്നത്. ഇതിന് പുറമേ സോഫ്റ്റ് വെയർ കയറ്റുമതികളിലും നിയന്ത്രണം ഏർപ്പെടുത്താനാണ് തീരുമാനം. ചൈനയ്ക്ക് മേൽ അധിക നികുതി ചുമത്തിയ കാര്യം ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് വ്യക്തമാക്കിയത്. ഏഷ്യാ പസഫിക് എക്കണോമിക്സ് കേ ഓപ്പറേഷൻ ഉച്ചകോടിയിൽ ഷി-ജിൻ പിങുമായി നടത്താനിരുന്ന കൂടിക്കാഴ്ചയിൽ നിന്നും പിന്മാറുമെന്നും ട്രംപ് ഭീഷണി ഉയർത്തി. ബീജിംഗുമായി ബന്ധപ്പെട്ട് ചൈന […]Read More

Entertainment

വമ്പൻ ലൈനപ്പുമായി നിവിൻ പോളി; ജന്മദിനം ആഘോഷമാക്കാൻ ആരാധകർ

ഒക്റ്റോബർ പതിനൊന്നിന് മലയാളത്തിന്റെ പ്രീയപ്പെട്ട താരം നിവിൻ പോളിയുടെ ജന്മ ദിനത്തിൽ ആരാധകർക്ക് ആഘോഷമാക്കാൻ അദ്ദേഹത്തിന്റെ വമ്പൻ ലൈനപ്പിനെ കുറിച്ചുള്ള വിവരങ്ങളാണ് പുറത്ത് വരുന്നത്. അദ്ദേഹത്തിന്റെ കരിയറിലെ വളരെ പ്രധാനപ്പെട്ട ഒരു കാലമാണ് ഇനി വരുന്നതെന്ന ഉറപ്പ് നൽകുന്ന, വരാനിരിക്കുന്ന വർഷം പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ലൈനപ്പിന്റെ അപ്‌ഡേറ്റുകളാണ് അണിയറയിൽ ഒരുങ്ങുന്നത്. പ്രേക്ഷകർ ഏറ്റവും കൂടുതൽ കാത്തിരിക്കുന്നത് നിവിൻ പോളിയുടെ ക്രിസ്മസ് റിലീസായി എത്താനൊരുങ്ങുന്ന “സർവം മായ” എന്ന ചിത്രത്തിന്റെ വിശേഷങ്ങളാണ്. ഹൊറർ കോമഡി ആയി ഒരുങ്ങുന്ന […]Read More

world News

സമാധാനത്തിനുള്ള നോബേൽ മരിയ കൊറീന മച്ചാഡോയ്ക്ക്; പുരസ്‌കാരം ട്രംപിനും വെനസ്വേലയിലെ കഷ്ടപ്പെടുന്ന ജനതയ്ക്കും

ഈ വര്‍ഷത്തെ സമാധാനത്തിനുള്ള നൊബേല്‍ വെനിസ്വേലയിലെ പ്രതിപക്ഷ നേതാവും ജനാധിപത്യ പ്രവർത്തകയുമായ മരിയ കൊറീന മചാഡോയ്ക്ക്. വെനസ്വലയിലെ ജനങ്ങളുടെ അവകാശങ്ങള്‍ക്കായുള്ള പോരാട്ടത്തിനാണ് സ്വേച്ഛാധിപത്യത്തില്‍ നിന്നും സമാധാനപരമായി ജനാധിപത്യസംരക്ഷണ പോരാട്ടം നടത്തിയതിനാണ് ജനാധിപത്യ അവകാശ പ്രവര്‍ത്തകയായ മരിയയ്ക്ക് പുരസ്‌കാരം ലഭിച്ചത്. വെനസ്വേലയുടെ ഉരുക്കുവനിത എന്ന് അറിയപ്പെടുന്ന മറീന കൊറീന എന്‍ജിനീയറിംഗ് ബിരുദധാരിയാണ്. സമാധാനത്തിനുള്ള നൊബേല്‍ വെനസ്വേലയിലെ ബുദ്ധിമുട്ടുന്ന ജനങ്ങള്‍ക്കും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനും സമര്‍പിക്കുന്നതായി മരിയ കൊറീന മച്ചാഡോ പറഞ്ഞു. എല്ലാ വെനസ്വേലക്കാര്‍ക്കും സ്വാതന്ത്ര്യം പിടിച്ചടക്കാനുള്ള പോരാട്ടത്തിന് ഈ […]Read More

Kerala

ഷാഫി പറമ്പിലിനെതിരായ ആക്രമണം: സംസ്ഥാന വ്യാപകമായി കോൺഗ്രസ് പ്രതിഷേധം

കോഴിക്കോട്: പേരാമ്പ്രയിൽ പൊലീസ് ലാത്തിചാർജിലും കണ്ണീർ വാതക പ്രയോഗത്തിലും ഷാഫി പറമ്പിൽ എംപിക്കും കോൺഗ്രസ് നേതാക്കൾക്കും പരിക്കേറ്റതിൽ സംസ്ഥാന വ്യാപക പ്രതിഷേധം. ഇന്നും സംസ്ഥാന വ്യാപകമായി പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കാനാണ് തീരുമാനം. ഇന്നലെ രാത്രി വൈകി കോഴിക്കോട് ഇന്നലെ രാത്രി വൈകി പ്രതിഷേധത്തിന് ഇറങ്ങിയ പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി പ്രതിഷേധത്തിന് ഇറങ്ങിയ പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി. ഡിസിസിയുടെ നേതൃത്വത്തിൽ കോഴിക്കോട് ഇന്ന് വലിയ പ്രതിഷേധങ്ങൾ ഉണ്ടാകുമെന്നാണ് കോൺഗ്രസ് നേതൃത്വം അറിയിക്കുന്നത്. ജില്ലയിലെ […]Read More

Kerala

താമരശേരി ആക്രമണം: പരിക്കേറ്റ ഡോക്ടറുടെ ചികിത്സ ചെലവ് സർക്കാർ വഹിക്കണം; അനിശ്ചിതകാല സമരം

താമരശേരി: താമരശേരി താലൂക്ക് ആശുപത്രിയിൽ ഡോക്ടറെ വെട്ടി പരിക്കേൽപ്പിച്ച സംഭവത്തിൽ ആരോഗ്യ പ്രവർത്തകരുടെ സംഘടനകൾ പ്രതിഷേധം ശക്തമാക്കി. പരിക്കേറ്റ ഡോക്ടറുടെ ചികിത്സാചെലവ് സർക്കാർ വഹിക്കണമെന്നും, സർക്കാർ നൽകിയ ഉറപ്പുകൾ നടപ്പാക്കുന്നത് വരെ താലൂക്ക് ആശുപത്രിയിലെ അത്യാഹിത വിഭാഗം ഉൾപ്പെടെയുള്ള സേവനങ്ങൾ നിർത്തിവെക്കുമെന്നും കെജിഎംഒഎ അറിയിച്ചു. സംഭവത്തെ തുടർന്ന് വിവിധ ആരോഗ്യ സംഘടനകളുടെ നേതൃത്വത്തിൽ ആശുപത്രിയിൽ പ്രതിഷേധ യോഗം സംഘടിപ്പിച്ചു. ഡോക്ടർമാർ സുരക്ഷിതമല്ലാത്ത സാഹചര്യത്തിൽ പേടിയോടെയാണ് ജോലി ചെയ്യുന്നതെന്നും, ആരോഗ്യ പ്രവർത്തകർക്കായി കൃത്യമായ സുരക്ഷാ സംവിധാനം ഉറപ്പാക്കണമെന്നും അവർ […]Read More

National

സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെ ആക്രമിച്ച സംഭവം; രാകേഷ് കിഷോറിനെ പുറത്താക്കി സുപ്രീം

ന്യൂഡല്‍ഹി: സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായിയെ കോടതിമുറിയില്‍ ആക്രമിക്കാന്‍ ശ്രമിച്ച അഭിഭാഷകന്‍ രാകേഷ് കിഷോറിനെ പുറത്താക്കി സുപ്രീം കോടതി ബാര്‍ അസോസിയേഷന്‍. ഐകണ്ഠേനയാണ് അഭിഭാഷക അസോസിയേഷന്റെ തീരുമാനം. രാകേഷ് കിഷോറിന്റെ താല്‍കാലിക അംഗത്വവും അസോസിയേഷന്‍ റദ്ദാക്കി. ഷൂ വലിച്ചെറിയാന്‍ ശ്രമിച്ച സംഭവത്തില്‍ രാകേഷ് കിഷോറിനെതിരെ ബെംഗളൂരു സിറ്റി വിധാന്‍ സൗധ പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. ചീഫ് ജസ്റ്റിസിന്റെ ചുമതല തടസപ്പെടുത്താനായി ആക്രമണം നടത്തിയെന്നാണ് രാകേഷ് കിഷോറിനെതിരെ ചുമത്തിയ കുറ്റം. സീറോ എഫ്ഐആര്‍ […]Read More

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes