Latest News

Month: October 2025

Business

രാജ്യത്തുടനീളം 5,000 സർവീസ് ഔട്ട്‌ലെറ്റുകളും 5,640 ടച്ച്‌പോയിന്റുകളുമായി മാരുതി സുസുക്കി അരീന സർവീസ്

ഇന്ത്യയിലെ ജനപ്രിയമായ കാർ നിർമ്മാതാക്കളിലൊന്നായ മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് മറ്റൊരു നേട്ടം കുറിച്ചു. തമിഴ്‌നാട്ടിലെ കോയമ്പത്തൂരിൽ കമ്പനി തന്റെ 5,000-ാമത്തെ അരീന സർവീസ് ടച്ച്‌പോയിന്റ് ഉദ്ഘാടനം ചെയ്തു. ഇതോടെ മാരുതി സുസുക്കിയുടെ സർവീസ് നെറ്റ്‌വർക്ക് 5,640 ടച്ച്‌പോയിന്റുകളായി വ്യാപിച്ചു, രാജ്യത്തെ 2,818 നഗരങ്ങളിലായി സേവനസൗകര്യങ്ങൾ ലഭ്യമായി. മാരുതി സുസുക്കിയുടെ സർവീസ് എക്സിക്യൂട്ടീവ് ഓഫീസർ റാം സുരേഷ് അകെല്ലയും സർവീസ് എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് തകാഹിരോ ഷിറൈഷിയും ചേർന്നാണ് നി ഉദ്ഘാടനം നിർവഹിച്ചത്. കമ്പനിയുടെ ലക്ഷ്യം എല്ലാ […]Read More

world News

ഇന്ത്യ–യുകെ ബന്ധം ശക്തമാക്കുന്നു: മോദിയും കെയർ സ്റ്റാമറും നടത്തിയ ചർച്ചയിൽ നിർണായക തീരുമാനങ്ങൾ

ദില്ലി: ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്രമോദിയും യുകെ പ്രധാനമന്ത്രി കെയർ സ്റ്റാമറും തമ്മിലുള്ള കൂടിക്കാഴ്ചയിൽ ഊർജം, പ്രതിരോധം, വ്യവസായം എന്നീ മേഖലകളിൽ സഹകരണം കൂടുതൽ ശക്തമാക്കാൻ തീരുമാനമായി. ഇരുരാജ്യങ്ങളുടെയും ബന്ധം പുതിയ ഉയരങ്ങളിൽ എത്തിക്കുന്നതായാണ് ഇരുനേതാക്കളുടെയും സംയുക്ത പ്രഖ്യാപനം. സംയുക്ത വാർത്താസമ്മേളനത്തിൽ ഇന്ത്യയുടെ വേഗത്തിലുള്ള സാമ്പത്തിക വളർച്ചയെ കെയർ സ്റ്റാമർ പ്രശംസിച്ചു. കൂടാതെ യുകെയുടെ 9 സർവ്വകലാശാലകൾ ഇന്ത്യയിൽ ക്യാംപസ് തുടങ്ങും. ഗാസയിലെ സമാധാന ധാരണയും യുക്രെയ്ന്‍ സംഘര്‍ഷവും ചര്‍ച്ചയിൽ പ്രധാന വിഷയങ്ങളായി. ഗാസയിൽ സമാധാനം ലക്ഷ്യമാക്കിയ മധ്യസ്ഥ […]Read More

Kerala

ആശ വര്‍ക്കര്‍മാരുടെ ഓണറേറിയംവര്‍ധിപ്പിക്കാൻ ശുപാര്‍ശ

തിരുവനന്തപുരം: ആശ വര്‍ക്കര്‍മാരുടെ ഓണറേറിയം 1000 രൂപ മുതല്‍ 1500 രൂപ വരെ വര്‍ധിപ്പിക്കാൻ ശുപാര്‍ശ. സര്‍ക്കാര്‍ നിയോഗിച്ച ഹരിത വി കുമാര്‍ കമ്മിറ്റിയാണ് സര്‍ക്കാരിന് ശുപാര്‍ശ നല്‍കിയത്. ആശ വര്‍ക്കര്‍മാരായി 10 വര്‍ഷം പൂര്‍ത്തിയാക്കിയവര്‍ക്ക് ഓണറേറിയം 1500 രൂപ വര്‍ധിപ്പിക്കണം. അല്ലാത്തവര്‍ക്ക് 1000 രൂപ വീതം വര്‍ധിപ്പിക്കാനുമാണ് ശുപാര്‍ശ. ഓണറേറിയം വർധനയെക്കുറിച്ച് പഠിക്കാനായി ആറു മാസം മുമ്പാണ് ഹരിത വി കുമാറിന്റെ നേതൃത്വത്തിൽ കമ്മിറ്റിയെ നിയോ​ഗിച്ചത്.എന്നാല്‍ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് സര്‍ക്കാര്‍ പുറത്തു വിട്ടിരുന്നില്ല. തുടര്‍ന്ന് വിവരാവകാശ […]Read More

Health

ആരോഗ്യ മേഖലയിൽ മാറ്റത്തിന് പുതിയ ചുവടുവെപ്പുമായി യു എ ഇ

ദുബൈ: ആരോഗ്യ മേഖലയിൽ പുതിയ മാറ്റത്തിനൊരുങ്ങി യു എ ഇ. അടിയന്തര സാഹചര്യങ്ങളിൽ രോഗികളെ അതിവേഗം ഹോസ്പിറ്റലിൽ എത്തിക്കാൻ ആശുപത്രികളിൽ എയർ ടാക്സികൾ ഇറങ്ങാൻ വേണ്ടി വെർട്ടിപോർട്ട് സ്ഥാപിക്കും. ക്ലീവ്‌ലാൻഡ് ക്ലിനിക് അബുദാബിയും ആർച്ചർ ഏവിയേഷൻ ഇൻ‌കോർപ്പറേറ്റഡുമായി സഹകരിച്ച് ആണ് പുതിയ പദ്ധതി നടപ്പിലാക്കുന്നത്. അടിയന്തര ഘട്ടങ്ങളിൽ റോഡിലൂടെ രോഗിയെ ആശുപത്രിയിലേക്ക് കൊണ്ട് വരുന്നതിന് മണിക്കൂറുകൾ വേണ്ടി വരും. എന്നാൽ ഹെലിപാഡ് സംവിധാനം ഉള്ള ഹോസ്പിറ്റലുകളിൽ മിനിറ്റുകൾl കൊണ്ട് രോഗിയെ എത്തിക്കാൻ സാധിക്കും. മാത്രവുമല്ല, അടിയന്തര സാഹചര്യങ്ങളിൽ […]Read More

Politics

സഭാ മര്യാദകൾ ലംഘിച്ചു; മൂന്ന് പ്രതിപക്ഷ എംഎല്‍എമാര്‍ക്ക് സസ്‌പെന്‍ഷന്‍

തിരുവനന്തപുരം: നിയമസഭയിലെ പ്രതിഷേധത്തിൽ മൂന്ന് പ്രതിപക്ഷ എംഎൽഎമാർക്ക് സസ്പെൻഷൻ. റോജി എം ജോൺ എം വിൽസന്റ്, സനീഷ് കുമാർ ജോസഫ് എന്നിവർക്കാണ് സസ്പെൻഷൻ. പ്രതിപക്ഷം സഭാ മര്യാദകൾ ലംഘിച്ചു. ചീഫ് മാർഷലിനെ പരിക്കേൽപ്പിച്ചു. സഭയിൽ ഉന്തും തള്ളും ഉണ്ടാക്കി. ഭരണപക്ഷ അം​ഗങ്ങൾക്കെതിരെ വെല്ലുവിളി നടത്തി. പ്രതിപക്ഷം സഭാ മര്യാദകൾ ലംഘിച്ചു. ചീഫ് മാർഷലിനെ പരിക്കേൽപ്പിച്ചു തുടങ്ങിയ കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് സസ്പെൻഷൻ. ശബരിമലയിലെ സ്വർണ്ണക്കൊള്ള വിഷയം ഉന്നയിച്ചായിരുന്നു ബഹളം. ദേവസ്വം മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് നടുത്തളത്തിലിറങ്ങിയ പ്രതിപക്ഷം ‘അയ്യപ്പന്റെ […]Read More

Kerala

വയനാട് ദുരന്തത്തില്‍ കേന്ദ്രം കൂടുതല്‍ സഹായം അനുവദിക്കണം: അമിത്‍ ഷായുമായി കൂടിക്കാഴ്ച നടത്തി,

ദില്ലി: വയനാട് ദുരന്തത്തില്‍ കൂടുതല്‍ സഹായമഭ്യര്‍ത്ഥിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി ദില്ലിയില്‍ കൂടിക്കാഴ്ച നടത്തി. വയനാട് ദുരന്തത്തില്‍ കേന്ദ്രം കൂടുതല്‍ സഹായം അനുവദിക്കണമെന്നതാണ് മുഖ്യമന്ത്രിയുടെ ദില്ലി സന്ദര്‍ശനത്തിലെ പ്രധാന ആവശ്യം. പുനര്‍ നിര്‍മ്മാണത്തിന് രണ്ടായിരം കോടിയായിരുന്നു കേരളം ചോദിച്ചതെങ്കില്‍ ഇതുവരെ 206. 56 കോടി രൂപമാത്രമാണ് അനുവദിച്ചത്. ഹൈക്കോടതിയിലെ കേസിലും കടുത്ത നിലപാടാണ് കേന്ദ്രം സ്വീകരിച്ചിരിക്കുന്നത്. അരമണിക്കൂര്‍ നേരം അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയ മുഖ്യമന്ത്രി മാധ്യമങ്ങളുടെ പ്രതികരിച്ചില്ല. മുഖ്യമന്ത്രി അമിത് […]Read More

world News

ട്രംപിന്റെ സമാധാന കരാർ സ്വാഗതം ചെയ്ത് പ്രധാന മന്ത്രി നരേന്ദ്ര മോദി

ന്യൂഡൽഹി: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നോട്ട് വെച്ച സമാധാന കരാറിന്റെ ആദ്യഘട്ടം സ്വാഗതം ചെയ്യുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി എക്‌സിൽ കുറിച്ചു. ഒപ്പം ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ കരുത്തുറ്റ നേതൃത്വത്തിന്റെ ഫലമാണിതെന്നും പറഞ്ഞു. ബന്ദിമോചനവും ഗാസയിലെ ജനങ്ങള്‍ക്ക് നല്‍കുന്ന മാനുഷിക സഹായം വര്‍ധിപ്പിക്കുന്നതും ശാശ്വതമായ സമാധാനത്തിന് വഴിയൊരുക്കുമെന്ന് ശുഭപ്രതീക്ഷയുണ്ടെന്നും നരേന്ദ്ര മോദി കൂട്ടിച്ചേര്‍ത്തു. ഖത്തറിന്റെയും ഈജിപ്തിന്റെയും മധ്യസ്ഥതയിലാണ് സമാധാന ചർച്ച നടക്കുന്നത്. ചര്‍ച്ചയുടെ മൂന്നാം ദിവസമായ ഇന്നലെയായിരുന്നു വെടിനിര്‍ത്തലും ബന്ദി മോചനവും ഉള്‍പ്പെടുന്ന കരാറിന്റെ […]Read More

Entertainment

വിജയ് സേതുപതി- പുരി ജഗനാഥ് പാൻ ഇന്ത്യൻ ചിത്രത്തിൽ സംഗീത സംവിധായകനായി ഹർഷവർധൻ

തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന പാൻ ഇന്ത്യൻ ചിത്രത്തിന് സംഗീതമൊരുക്കാൻ ദേശീയ അവാർഡ് ജേതാവായ ഹർഷവർധൻ രാമേശ്വർ. ചിത്രത്തിലെ നായികാ വേഷം ചെയ്യുന്നത് സംയുക്ത മേനോൻ ആണ്. ബിഗ് ബഡ്ജറ്റ് പാൻ ഇന്ത്യൻ ചിത്രമായി ഒരുക്കുന്ന ഈ ചിത്രം പുരി കണക്റ്റിൻ്റെ ബാനറിൽ പുരി ജഗന്നാഥും ചാർമി കൌറും ഒപ്പം ജെ ബി മോഷൻ പിക്ചേഴ്സ് ബാനറിൽ ജെ ബി നാരായൺ റാവു കോൺഡ്രോള്ളയും ചേർന്നാണ് […]Read More

Kerala

വനിതാ സംരംഭകർക്ക് കുറഞ്ഞ പലിശയില്‍ വായ്പാ പദ്ധതിയുമായി ടൂറിസം വകുപ്പ്

തിരുവനന്തപുരം: സ്ത്രീസൗഹാര്‍ദ ടൂറിസത്തിന്‍റെ ഭാഗമായി വനിതാ സംരംഭകര്‍ക്ക് കുറഞ്ഞ പലിശ നിരക്കില്‍ വായ്പ ലഭ്യമാക്കുന്ന പദ്ധതി നടപ്പാക്കുമെന്ന് ടൂറിസം പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ്. വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രിയുടെ സാന്നിദ്ധ്യത്തില്‍ ചര്‍ച്ച നടത്തിയിരുന്നുവെന്നും പദ്ധതിക്ക് ഈ മാസം അംഗീകാരം നല്‍കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി നിയമസഭയില്‍ പറഞ്ഞു. ഇതുവഴി കൂടുതല്‍ സ്ത്രീകളെ ടൂറിസം മേഖലയിലേക്ക് ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തോടെ ടൂറിസവുമായി ബന്ധപ്പെട്ട സംരംഭങ്ങള്‍ ആരംഭിക്കുന്നവര്‍ക്കാണ് പലിശയിളവ് നല്‍കുക. വനിതാ വികസന കോര്‍പ്പറേഷനുമായി ചേർന്നാണ് പദ്ധതി […]Read More

Kerala

ഭൂട്ടാൻ വാഹനക്കടത്ത്: ദുൽഖറിനെയും അമിത് ചക്കാലക്കലിനെയും ഇഡി ചോദ്യം ചെയ്യും

ഭൂട്ടാന്‍ വാഹനക്കടത്തില്‍ നടന്മാരായ ദുല്‍ഖര്‍ സല്‍മാന്‍, അമിത് ചക്കാലക്കല്‍ എന്നിവര്‍ക്ക് ചോദ്യം ചെയ്യലിന് ഹാജരാകാനായി നോട്ടീസ് നല്‍കും.കഴിഞ്ഞദിവസം നടത്തിയ റെയ്ഡില്‍ പിടിച്ചെടുത്ത രേഖകള്‍ പരിശോധിച്ച ശേഷമാകും ചോദ്യം ചെയ്യലിലേക്ക് കടക്കുക. ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാക്കാന്‍ ഇരുവര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. മമ്മൂട്ടി, ദുല്‍ഖര്‍ സല്‍മാന്‍, പൃഥ്വിരാജ്, അമിത് ചക്കാലക്കല്‍ എന്നിവരുടെ വീടുകളിലും കാര്‍ ഡീലര്‍മാരുടെ ഓഫീസ്, ദുല്‍ഖറിന്റെ നിര്‍മ്മാണ കമ്പനിയായ വേഫെറര്‍ ഫിലിംസ് എന്നിവിടങ്ങളായിരുന്നു ഒരേസമയം എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് പരിശോധന നടത്തിയത്. തുടര്‍ന്ന് […]Read More

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes