Latest News

Month: October 2025

Kerala

കാന്‍സര്‍ രോഗികള്‍ക്ക് കെഎസ്ആര്‍ടിസി യാത്ര സൗജന്യം;മന്ത്രി കെ ബി ഗണേഷ് കുമാര്‍

കാന്‍സര്‍ രോഗികള്‍ക്ക് ചികിത്സയ്ക്കായുള്ള കെഎസ്ആര്‍ടിസി ബസ് യാത്ര സൗജന്യമെന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാര്‍. സംസ്ഥാനത്തെ ഏത് ആശുപത്രിയില്‍ ചികിത്സതേടുന്ന കാന്‍സര്‍ രോഗികള്‍ക്കും ആനുകൂല്യം ലഭിക്കും. സൂപ്പര്‍ ഫാസ്റ്റ് മുതല്‍ താഴോട്ടുള്ള എല്ലാ ബസുകളിലും ഈ സൗകര്യം ലഭിക്കുമെന്നും മന്ത്രി നിയമസഭയില്‍ അറിയിച്ചു. റേഡിയേഷന്‍, കീമോ ചികിത്സയ്ക്കായി ആര്‍സിസി, മലബാര്‍ കാന്‍സര്‍ സെന്റര്‍, കൊച്ചി കാന്‍സര്‍ സെന്റര്‍, സ്വകാര്യ ആശുപത്രികള്‍ തുടങ്ങിയ ഇടങ്ങളിലേക്ക് യാത്ര തുടങ്ങുന്ന ഇടം മുതല്‍ ആശുപത്രിവരെ ആനുകൂല്യത്തിന് അർഹതയുണ്ട്. ചികിത്സിക്കുന്ന […]Read More

world News

ഗാസ യുദ്ധം അവസാനിക്കുന്നു: ഇസ്രയേലും ഹമാസും വെടിനിർത്തൽ കരാറിൽ ഒപ്പുവച്ചെന്ന് ട്രംപ്

വാഷിങ്ടൺ: രണ്ട് വർഷം നീണ്ടുനിന്ന ഗാസ യുദ്ധം അവസാനിക്കാനൊരുങ്ങുന്നു. യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് മുന്നോട്ട് വച്ച വെടിനിർത്തൽ കരാർ ഇസ്രയേലും ഹമാസും അംഗീകരിച്ചതായി റിപ്പോർട്ടുകൾ. സമാധാന ചർച്ചയിലെ ആദ്യഘട്ടം വിജയകരമാണെന്ന് ട്രംപ് പ്രഖ്യാപിച്ചു. ട്രംപ് ട്രൂത്ത് സോഷ്യൽ വഴി പ്രസ്താവനയിലൂടെ കരാറിൽ ഇരു വിഭാഗങ്ങളും ഒപ്പുവച്ചതായി സ്ഥിരീകരിച്ചു. ഖത്തർ, ഈജിപ്ത്, തുർക്കി തുടങ്ങിയ രാജ്യങ്ങൾ മധ്യസ്ഥത വഹിച്ചതിന് അദ്ദേഹം നന്ദി രേഖപ്പെടുത്തി. ഉടൻ തന്നെ ഇസ്രയേൽ സേനയുടെ പിന്മാറ്റവും ബന്ദിമോചനവും നടക്കുമെന്ന് ട്രംപ് അറിയിച്ചു. ഇസ്രയേൽ […]Read More

National

തൊഴിലാളികളുടെ അവകാശം സംരക്ഷിക്കാൻ ഏകീകൃത തൊഴിൽ കരാർ അവതരിപ്പിച്ച് സൗദി അറേബ്യ

റിയാദ്: തൊഴിലാളികളുടെ അവകാശ സംരക്ഷണം ഉറപ്പാക്കാനായി ഏകീകൃത തൊഴിൽ കരാർ അവതരിപ്പിച്ച് സൗദി അറേബ്യ. നീതിന്യായ ഉപമന്ത്രി ഡോ. നജ്മ് അൽ സൈദും സാമൂഹിക വികസന ഉപമന്ത്രി ഡോ. അബ്ദുല്ല അബുതൈനൈനും ചേർന്നാണ് പുതിയ കരാർ നിലവിൽ വന്നതായി പ്രഖ്യാപിച്ചത്. രാജ്യത്തെ തൊഴിൽ വിപണിയിൽ സുതാര്യത ഉറപ്പാ വരുത്താനും തൊഴിലുടമയും തൊഴിലാളിയും തമ്മിലുള്ള വിശ്വാസം കൂടുതൽ മെച്ചപ്പെടുത്താനും പുതിയ കരാറിലൂടെ സാധിക്കുമെന്നാണ് വിലയിരുത്തൽ. പുതിയ കരാറിലൂടെ തൊഴിലുടമകൾക്കും ജീവനക്കാർക്കും നിയമപ്രകാരമുള്ള സംരക്ഷണം ലഭിക്കുന്നതിനോടൊപ്പം ഇരു വരും തമ്മിലുള്ള […]Read More

Crime

ന്യൂമാഹി ഇരട്ടക്കൊലക്കേസ്: കൊടി സുനി ഉൾപ്പടെ 16 പ്രതികളെയും വെറുതെ വിട്ടു

തലശ്ശേരി: ന്യൂമാഹി ഇരട്ടക്കൊലപാതക കേസില്‍ മുഴുവന്‍ പ്രതികളെയും വെറുതേവിട്ടു. ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകരായിരുന്ന വിജിത്ത്, സിനോജ് എന്നിവരെ 2010-ല്‍ കൊലപ്പെടുത്തിയ കേസിലാണ് തലശ്ശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി വിധി പുറപ്പെടുവിച്ചത്. കൊടി സുനി, മുഹമ്മദ് ഷാഫി, ഷിനോജ് എന്നിവര്‍ ഉള്‍പ്പെടെ 16 സിപിഐഎം പ്രവര്‍ത്തകരെയാണ് വെറുതെ വിട്ടത്. 2010 മേയ് 28ന് രാവിലെ 11ന് ന്യൂ മാഹി പെരിങ്ങാടി റോഡില്‍ കല്ലായില്‍ വെച്ചായിരുന്നു കൊലപാതകം. മാഹി കോടതിയില്‍ ഹാജരായി തിരിച്ചുവരുമ്പോള്‍ ബോംബെറിഞ്ഞ് വെട്ടിക്കൊലപ്പെടുത്തിയെന്നാണ് കേസ്. കേസില്‍ കൊടി […]Read More

National

ഇഫ്‌ളുവിൽ പലസ്തീൻ അനുകൂല റാലി സംഘടിപ്പിച്ച് വിദ്യാർത്ഥികൾ; എതിര്‍പ്പുമായി എബിവിപി; സംഘർഷം

ഹൈദരാബാദ്: ഇംഗ്ലീഷ് ആൻഡ് ഫോറിന്‍ ലാംഗ്വേജ് സര്‍വകലാശാല (ഇഫ്‌ളു)യില്‍ നടന്ന പലസ്തീന്‍ അനുകൂല റാലിയെ തുടര്‍ന്ന് സംഘര്‍ഷം. വിദ്യാര്‍ത്ഥി യൂണിയന്‍ ഭാരവാഹികള്‍ സംഘടിപ്പിച്ച “ഫ്രീ പലസ്തീന്‍” റാലിക്ക് പിന്നാലെ എബിവിപി സയണിസ്റ്റ് അനുകൂല മുദ്രാവാക്യങ്ങളുമായി റാലി നടത്തിയതാണ് സംഘര്‍ഷത്തിന് വഴിവെച്ചത്. എബിവിപി പ്രവര്‍ത്തകര്‍ പലസ്തീന്‍ അനുകൂല വിദ്യാര്‍ത്ഥികളെ എന്ന് വിളിച്ചതോടെ ഇരുവിഭാഗങ്ങളും തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടായി. ഇന്നലെയായിരുന്നു എസ്എഫ്‌ഐ, എന്‍എസ്‌യുഐ, ഫ്രറ്റേണിറ്റി മൂവ്‌മെന്റ് ആന്റ് തെലുങ്ക് സ്റ്റുഡന്റ്‌സ് ഫെഡറേഷന്‍ എന്നീ സംഘടനകള്‍ ഉള്‍പ്പെടുന്ന യൂണിയന്‍ ‘ഫ്രീ പലസ്തീന്‍’ […]Read More

world News

ഇക്വഡോർ പ്രസിഡന്റിനു നേരെ വധശ്രമം; അഞ്ച് പേർ അറസ്റ്റിൽ

ക്വിറ്റോ: ഇക്വഡോര്‍ പ്രസിഡന്റ് ഡാനിയല്‍ നെബോയ്ക്ക് നേരെ വധശ്രമം. കനാര്‍ പ്രവിശ്യയിലേക്ക് പോകുന്ന വഴി 500ഓളം പേരടങ്ങുന്ന സംഘം പ്രസിഡന്റ് സഞ്ചരിച്ച കാറിനെ തടയുകയും കല്ലുകള്‍ ഉപയോഗിച്ച് ആക്രമിക്കാന്‍ ശ്രമിക്കുകയുമായിരുന്നു. തുടര്‍ന്ന് അക്രമികള്‍ വെടിയുതിര്‍ക്കുകയായിരുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. വാഹനത്തിൽ വെടിയുണ്ടകൾ പതിച്ചതിന്റെ ലക്ഷണങ്ങൾ കണ്ടെത്തിയതായി അധികൃതർ പറയുന്നു. എന്നാൽ പ്രസിഡന്റിന്റെ വാഹനവ്യൂഹത്തിനെതിരെ പ്രതിഷേധക്കാർ കല്ലെറിയുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. കല്ലേറിൽ പേറലേറ്റ കാറിന് മുന്നിൽ നിൽക്കുന്ന പ്രസിഡന്റ് ഡാനിയൽ നോബോവയുടെ ചിത്രങ്ങളും പ്രചരിക്കുന്നുണ്ട്. സംഭവത്തിൽ നൊബോവയ്ക്ക് പരിക്കുകളൊന്നുമില്ലെന്നുംഅഞ്ച് […]Read More

Kerala

2025 രസതന്ത്ര നൊബേൽ പ്രഖ്യാപിച്ചു; മെറ്റൽ-ഓർഗാനിക് ഫ്രെയിം വർക്കുകളുടെ വികസനത്തിന് പുരസ്കാരം മൂന്ന്

2025 ലെ രസതന്ത്ര നൊബേൽ പ്രഖ്യാപിച്ചു. സുസുമ കിറ്റഗാവ, റിച്ചാർഡ് റോബ്സൺ, ഒമർ എം. യാഘി എന്നീ മൂന്ന് ഗവേഷകരാണ് രസതന്ത്ര നൊബേലിന് അര്‍ഹരായത്. മെറ്റൽ – ഓർഗാനിക് ഫ്രെയിം വർക്കുകളുടെ വികസനത്തിനാണ് പുരസ്കാരം. മരുഭൂമിയിലെ വായുവിൽ നിന്ന് പോലും ജലം ശേഖരിക്കാനും, അന്തരീക്ഷത്തിൽ നിന്ന് കാർബൺ ഡൈ ഓക്സൈഡ് അടക്കം വാതകങ്ങൾ പിടിച്ചെടുക്കാനും പറ്റുന്ന വസ്തുക്കൾ നിർമ്മിക്കുന്നതും സാധ്യമാക്കിയ കണ്ടുപിടുത്തമാണ് ഇവര്‍ നടത്തിയത്. 2025 ലെ ഭൗതിക ശാസ്ത്ര നൊബേൽ ഇന്നലെ പ്രഖ്യാപിച്ചിരുന്നു. ജോൺ ക്ലാർക്, […]Read More

Gadgets

ഡോക്ടര്‍ക്ക് എതിരേയുണ്ടായ ആക്രമണം മനുഷ്യ മന:സാക്ഷിയെ ഞെട്ടിക്കുന്നത്; മന്ത്രി വീണ ജോർജ്

തിരുവനന്തപുരം: താമരശേരി താലൂക്ക് ആശുപത്രിയില്‍ ഡോക്ടര്‍ക്ക് എതിരേയുണ്ടായ ആക്രമണം അത്യന്തം അപലപനീയമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മനുഷ്യ മനഃസാക്ഷിയെ ഞെട്ടിപ്പിക്കുന്നതും സംഭവത്തിൽ ശക്തമായ നിയമ സ്വീകരിക്കുമെന്നും മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ഡോക്ടര്‍ വിപിനെയാണ് സനൂപ് എന്നയാള്‍ കൊടുവാള്‍ ഉപയോഗിച്ച് വെട്ടിപരുക്കേല്‍പ്പിച്ചത്. അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിച്ച ഒന്‍പതു വയസ്സുകാരിയുടെ പിതാവാണ് സനൂപ്. മകളെ കൊന്നവനല്ലേയെന്ന് ആക്രോശിച്ചായിരുന്നു ആക്രമണം. അതേസമയം, ഡോക്ടറെ ആക്രമിച്ചതിൽ പ്രതിഷേധിച്ച് കോഴിക്കോട് ജില്ലയിലെ സർക്കാർ ഡോക്ടർമാർ പണിമുടക്കുമെന്ന് കെജിഎംഒഎ […]Read More

Kerala

താമരശേരിയിൽ ഡോക്ടർക്ക് വെട്ടേറ്റു; ആക്രമിച്ചത് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ച കുട്ടിയുടെ

കോഴിക്കോട്: താമരശേരി താലൂക്ക് ആശുപത്രിയിൽ ഡോക്ടർക്ക് വെട്ടേറ്റു. വിപിന്റെ തലയ്ക്കാണ് വെട്ടേറ്റത്. അമീബിക് മസ്തിഷ്ക ജ്വരം പിടിപെട്ട് മരിച്ച ഒൻപതു വയസുകാരിയുടെ പിതാവാണ് സനൂപാണ് വെട്ടിയത്. കുടുംബത്തിന് നീതി ലഭിച്ചില്ല എന്ന് ആരോപിച്ചായിരുന്നു ആക്രമണം. താമരശേരി താലൂക്കാശുപത്രിയിലെ സൂപ്രണ്ടിന്റെ ഓഫീസിൽ വെച്ചാണ് വെട്ടിയത്. പ്രതിയെ പൊലീസ് പിടികൂടി. വെട്ടാനുപയോഗിച്ച വാളും പൊലീസ് പിടിച്ചെടുത്തു. രണ്ടു മക്കളുമായി എത്തിയ സനൂപ് കുട്ടികളെ പുറത്ത് നിർത്തിയാണ് സൂപ്രണ്ടിൻ്റെ റൂമിലെത്തിയത്. എന്നാൽ ആ സമയം സൂപ്രണ്ട് മുറിയിൽ ഉണ്ടായിരുന്നില്ല. ജൂനിയർ ഡോക്ടർ […]Read More

National

ഇസ്രായേൽ ഗാസ യുദ്ധം; സമാധാന ചർച്ചയിൽ ട്രംപിന്റെ നിർദേശങ്ങളിൽ ഉപാധികളുമായി ഹമാസ്

കെയ്‌റോ: ഇസ്രായേൽ ഗാസ യുദ്ധത്തെ തുടർന്ന് നടക്കുന്ന സമാധാന ചർച്ചയിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നോട്ടു വെച്ച നിർദേശങ്ങളിൽ ഉപാധികൾ വെച്ച് ഹമാസ്. ആറ് ഉപാധികളാണ് ഹമാസ് ഉന്നയിച്ചത്. ഇസ്രയേല്‍ സൈന്യം പൂര്‍ണമായും യുദ്ധത്തില്‍ നിന്ന് പിന്മാറണം,സ്ഥിരമായ വെടി നിർത്തൽ, ജനങ്ങളെ ഗാസയിലേക്ക് തിരിച്ചെത്താന്‍ അനുവദിക്കണം, നിയന്ത്രണങ്ങളില്ലാതെ സഹായം അനുവദിക്കണം, ഗാസയുടെ പുനർനിർമാണം, തടവുകാരുടെ കൈമാറ്റത്തിന് കൃത്യമായ കരാര്‍ തുടങ്ങിയവയാണ് ഉപാധികൾ. ഹമാസ് വക്താവ് ഫൗസി ബര്‍ഹൂമാണ് ഇക്കാര്യങ്ങൾ സമാധാന ചർച്ചയിൽ വ്യക്തമാക്കിയത്. ആവശ്യങ്ങൾ അംഗീകരിച്ചാൽ […]Read More

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes