Latest News

Month: October 2025

Kerala

മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതരുടെ വായ്പ എഴുതിത്തള്ളാൻ നിയമസാധ്യതയില്ല: കേന്ദ്രം ഹൈക്കോടതിയിൽ

കൊച്ചി: വയനാട് മുണ്ടക്കൈ–ചൂരൽമല ദുരന്തബാധിതരുടെ ബാങ്ക് വായ്പകൾ എഴുതിത്തള്ളാൻ നിയമത്തിൽ വ്യവസ്ഥയില്ലെന്ന് കേന്ദ്ര സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. വായ്പ എഴുതിത്തള്ളൽ കേന്ദ്ര സർക്കാരിന്റെ അധികാരപരിധിക്ക് പുറത്തുള്ള കാര്യമാണെന്ന് ആഭ്യന്തര മന്ത്രാലയം സമർപ്പിച്ച സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നു. പൊതുമേഖലാ ബാങ്കുകൾക്ക് കേന്ദ്ര ധനകാര്യമന്ത്രാലയം നയനിർദ്ദേശങ്ങൾ മാത്രമേ നൽകൂ. വായ്പാ തീരുമാനങ്ങൾ എടുക്കേണ്ടത് ബാങ്കുകളുടെ ഡയറക്ടർ ബോർഡുകളാണ്. ബാങ്കുകൾ സ്വതന്ത്ര സംവിധാനമായതിനാൽ കേന്ദ്രം നേരിട്ട് ഇടപെടാനാകില്ലെന്നും 2015ലെ തീരുമാനം അതിനുള്ള അടിസ്ഥാനമാണെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. ദുരന്തനിവാരണ നിയമപ്രകാരം പോലും ബാങ്കുകൾക്ക് വായ്പ […]Read More

National

ഹിമാചലിൽ മണ്ണിടിച്ചിലിൽ ബസ് കുടുങ്ങി;15 പേർ മരിച്ചതായി റിപ്പോർട്ടുകൾ

ബിലാസ്പൂർ: ഹിമാചലിൽ മണ്ണിടിച്ചിലിൽ ബസ് കുടുങ്ങി. അപകടത്തിൽ 15 പേർ മരിച്ചതായി റിപ്പോർട്ടുകൾ. നിരവധിപ്പേർ മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുകയാണ്. ബിലാസ്പൂർ ജില്ലയിലെ ഝണ്ടുത സബ് ഡിവിഷനിലെ ബാലുഘട്ട് പ്രദേശത്താണ് സ്വകാര്യ ബസിനു മുകളിലേക്ക് മണ്ണിടിഞ്ഞുവീണത്. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ പ്രദേശത്ത് രക്ഷാപ്രവർത്തനം നടന്നു വരികയാണ്. സംസ്ഥാന തലസ്ഥാനമായ ഷിംലയിൽ നിന്ന് മുഖ്യമന്ത്രി സുഖ്‌വീന്ദർ സിംഗ് സുഖു സ്ഥിതിഗതികൾ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്.ദുരിതാശ്വാസ, രക്ഷാപ്രവർത്തനങ്ങൾ വേഗത്തിലാക്കാനും പരിക്കേറ്റവരെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകുന്നുണ്ടെന്നും അവരുടെ പരിചരണത്തിനുള്ള ക്രമീകരണങ്ങൾ ഉറപ്പാക്കാനും മുഖ്യമന്ത്രി […]Read More

Kerala

ബുക്ക് ചെയ്ത ടിക്കറ്റുകളുടെ യാത്രാ തീയതി മാറ്റാം: സംവിധാനം ഒരുക്കി ഇന്ത്യൻ റെയിൽവെ

ടിക്കറ്റ് ബുക്ക് ചെയ്തതിനു ശേഷവും യാത്രാ തീയതി മാറ്റാനുള്ള സംവിധാനം ഒരുക്കി ഇന്ത്യൻ റെയിൽവെ. ജനുവരി മുതൽ യാത്രക്കാർക്ക് അവരുടെ സ്ഥിരീകരിച്ച ട്രെയിൻ ടിക്കറ്റുകളുടെ യാത്രാ തീയതി യാതൊരു ഫീസും കൂടാതെ ഓൺലൈനായി മാറ്റാമെന്ന് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. ഇതുവഴി യാത്രക്കാർക്ക് അവരുടെ പണം നഷ്ടമാകാതെ തന്നെ യാത്രകളിൽ മാറ്റം വരുത്താൻ സാധിക്കും. നിലവിൽ, യാത്രക്കാർ അവരുടെ ടിക്കറ്റ് റദ്ദാക്കി പുതിയൊരെണ്ണം ബുക്ക് ചെയ്ത് വേണം മറ്റൊരു തീയതിയിലേക്ക് മാറ്റിയെടുക്കാൻ. അതിൽ തന്നെ പല ഘടകങ്ങളും […]Read More

world News

ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ർ സ്റ്റാമെർ ഇന്ത്യയിൽ: മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദർശനം, നാളെ

മുംബൈ : മൂന്നു ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ബ്രിട്ടിഷ് പ്രധാനമന്ത്രി കെയ്ർ സ്റ്റാമെർ ഇന്ത്യയിൽ. പ്രധാനമന്ത്രി ആയതിനുശേഷം ആദ്യമായാണ് സ്റ്റാമെർ ഇന്ത്യയിലെത്തുന്നത്. മുംബൈയിലെ ഛത്രപതി ശിവജി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ അദ്ദേഗത്തെ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക്നാഥ് ഷിന്റെയും സംസ്ഥാന ഗവർണറും ചേർന്ന് സ്വീകരിച്ചു. നാളെ അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തും. അമേരിക്കയുമായുള്ള ഇന്ത്യയുടെ ബന്ധത്തിന് ഉലച്ചിൽ തട്ടിയിരിക്കുന്ന സാഹചര്യത്തിൽ മറ്റു ലോകശക്തികളുമായി വളരെ നല്ല ബന്ധത്തിനാണ് ഇന്ത്യ ശ്രമിക്കുന്നത്. റഷ്യ, ചൈന നേതാക്കളുമായി […]Read More

Kerala

ഭൂട്ടാന്‍ വാഹനക്കടത്ത്: ദുല്‍ഖറിന്റെയും പൃഥ്വിരാജിന്റെയും വസതിയിലടക്കം ഇഡി പരിശോധന

കൊച്ചി : ഭൂട്ടാന്‍ വാഹനകടത്തില്‍ 17 ഇടങ്ങളില്‍ പരിശോധനയുമായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. നടന്‍ മമ്മൂട്ടി, ദുല്‍ഖര്‍ സല്‍മാൻ, പൃഥ്വിരാജ് എന്നിവരുടെ വീട്ടിലടക്കം പരിശോധന നടത്തുകയാണ്. ദുല്‍ഖറിന്റെ മൂന്ന് വീട്ടിലും മമ്മൂട്ടിയുടെ വീട്ടിലും ഉദ്യോഗസ്ഥർ എത്തി. പ്രാഥമിക അന്വേഷണത്തിന്റെ ഭാഗമായാണ് പരിശോധനയെന്നാണ് വിവരം. ഇ ഡി കൊച്ചി യൂണിറ്റിലെ ഉദ്യോഗസ്ഥരാണ് നടന്മാരുടെ വീട്ടിലെത്തിയത്. ദുല്‍ഖറിന്റെ കൊച്ചിയിലെ രണ്ട് വീട്ടിലും ചെന്നൈയിലെ ഒരു വീട്ടിലുമാണ് പരിശോധന. മമ്മൂട്ടി ഹൗസ് എന്ന് അറിയപ്പെടുന്ന മമ്മൂട്ടിയുടെ പഴയ വീട്ടിലും മമ്മൂട്ടി ഇപ്പോൾ താമസിക്കുന്ന […]Read More

Kerala

എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി അധ്യാപക നിയമനം; കത്തോലിക്കാ സഭയുടെ ആശങ്ക പരിഹരിക്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം : എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി അധ്യാപക സംവരണത്തിലെ തർക്കം പരിഹരിക്കാൻ സർക്കാർ നീക്കം. കത്തോലിക്കാ സഭ ഉന്നയിച്ച ആശങ്കകൾ പരിഹരിക്കുമെന്ന് കെഎസ്ഇബിസി അധ്യക്ഷൻ കർദിനാൾ ക്ലിമിസ് കാതോലിക്കാബാവയ്ക്ക് മുഖ്യമന്ത്രി ഉറപ്പുനൽകി. പ്രശ്നത്തിന് ഉടൻ നിയമപദേശം തേടുമെന്നും മുഖ്യമന്ത്രി അറിയിച്ചു. പ്രശ്നത്തിന് ഉടൻ നിയമപദേശം തേടുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ഭിന്നശേഷി സംവരണത്തിന്റെ പേരിൽ കഴിഞ്ഞ ദിവസങ്ങളിൽ സഭയും വിദ്യാഭ്യാസ മന്ത്രിയും തമ്മിൽ തർക്കം നടന്നു. എൻഎസ്എസ് സ്ഥാപനങ്ങളിലെ അധ്യാപക നിയമനത്തിൽ അംഗീകാരം നൽകാനുള്ള സുപ്രീംകോടതി ഉത്തരവ് സർക്കാർ […]Read More

National

കൊളംബോ-ചെന്നൈ എയർ ഇന്ത്യ വിമാനത്തിൽ പക്ഷിയിടിച്ചു, അറിഞ്ഞത് ലാൻഡ് ചെയ്ത ശേഷം.

ചെന്നൈ:ചെന്നൈ-കൊളമ്പോ എയര്‍ ഇന്ത്യ വിമാനത്തില്‍ പക്ഷി ഇടിച്ചു. കൊളംബോയിൽ നിന്ന് ചെന്നൈയിലേക്കുള്ള എഐ274 വിമാനത്തിലാണ് പക്ഷിയിടിച്ചത്. 158 യാത്രക്കാരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. വിമാനം ചെന്നൈ വിമാനത്താവളത്തിൽ ഇറങ്ങിയ ശേഷമാണ് പക്ഷി ഇടിച്ചെന്ന് അറിഞ്ഞതെന്ന് വിമാനത്താവള അധികൃതർ അറിയിച്ചു. യാത്രക്കാരെല്ലാം സുരക്ഷിതരാണ്. വിമാനത്തിന്‍റെ മടക്കയാത്ര റദ്ദാക്കി. ബണ്ഡാരനായകെ വിമാനത്താവളത്തിൽ നിന്ന് ഇന്നലെ ചെന്നൈ വിമാനത്താവളത്തിൽ എത്തിയതിന് പിന്നാലെ പക്ഷിയിടിച്ചത്. തുടർന്ന് ഉടനടി റണ്‍വേയിൽ നിന്ന് മാറ്റി പരിശോധന തുടർന്നു. എയർ ഇന്ത്യയുടെ എഞ്ചിനീയർമാർ വിശദമായ പരിശോധന നടത്തി. എഞ്ചിൻ […]Read More

National

ബിഹാർ തെരഞ്ഞെടുപ്പിൽ ബുർഖ ധരിച്ചെത്തുന്ന സ്ത്രീ വോട്ടർമാരുടെ തിരിച്ചറിയൽ ഉറപ്പാക്കാൻ കർശന നടപടികൾ

പാറ്റ്ന: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ സ്ത്രീ വോട്ടർമാരുടെ ഐഡൻറ്റിറ്റി ഉറപ്പാക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ കർശന നടപടികൾ സ്വീകരിക്കുന്നു. ആവശ്യമായ സാഹചര്യങ്ങളിൽ സ്ത്രീകളുടെ തിരിച്ചറിയൽ പരിശോധനകൾ നടത്തുമെന്നും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ അറിയിച്ചു. ബുർഖ ധരിച്ച് വോട്ടുചെയ്യാൻ വരുന്ന സ്ത്രീകളെ തിരിച്ചറിയുന്നതിനായി അംഗൻവാടി ജീവനക്കാരുടെ സഹായം ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. ബുർഖ ധരിച്ച് വോട്ട് ചെയ്യാൻ വരുന്ന സ്ത്രീ വോട്ടർമാരെ എങ്ങനെ തിരിച്ചറിയും എന്ന ചോദ്യത്തിന് മറുപടി നൽകവെയാണ് അദ്ദേഹം ഈ വിശദീകരണം നൽകിയത്. സ്ത്രീകൾ […]Read More

sports

അർജൻ്റീന-ഓസ്ട്രേലിയ മത്സരം: കലൂർ സ്റ്റേഡിയം ലോകോത്തര നിലവാരത്തിൽ ഉയർത്തുമെന്ന് മുഖ്യമന്ത്രി

കൊച്ചി: ഫുട്ബോൾ താരം ലയണൽ മെസ്സിയുടെ അർജന്റീനയും ഓസ്‌ട്രേലിയയും തമ്മിലുള്ള സൗഹൃദ ഫുട്ബോൾ മത്സരത്തിനു മുന്നോടിയായി സ്റ്റേഡിയം ലോകോത്തര നിലവാരത്തിലേക്ക് ഉയർത്താൻ പദ്ധതികളുമായി മുഖ്യമന്ത്രി പിണറായി വിജയൻ.ഇതിന്റെ ഭാഗമായി മുഖ്യമന്ത്രി ഉന്നതതല യോഗം ചേർന്നു. അറ്റകുറ്റപ്പണികൾ ഉടൻ പൂർത്തിയാക്കാൻ ഇന്ന് ചേർന്ന യോഗത്തിൽ തീരുമാനമായി. കായികമന്ത്രി വി. അബ്ദുറഹ്മാനും യോഗത്തിൽ പങ്കെടുത്തു. പദ്ധതി ലക്ഷ്യമിട്ട് ചീഫ് സെക്രെട്ടറിയുടെ നേതൃത്വത്തിൽ സംസ്ഥാനതല സമിതിയെ രൂപീകരിക്കുമെന്ന് മന്ത്രി അറിയിച്ചു. മത്സരത്തിനായുള്ള കാര്യങ്ങൾ ഏകോപിപ്പിക്കാൻ ഐഎഎസ്‌ ഉദ്യോഗസ്ഥനെ നിയമിക്കുമെന്നും ഫാൻ മീറ്റ് […]Read More

Money

വാഹനം ദുല്‍ഖർ വിദേശത്ത് നിന്നും കടത്തിയത്; കസ്റ്റംസ് ഹൈക്കോടതിയിൽ

കൊച്ചി: ഭൂട്ടാന്‍ വാഹനക്കടത്തില്‍ നടന്‍ ദുല്‍ഖര്‍ സല്‍മാനെതിരെ കസ്റ്റംസ് ഹൈക്കോടതിയില്‍. വാഹനം വിദേശത്ത് നിന്നും കടത്തിയതാണെന്ന് കസ്റ്റംസ് ഹൈക്കോടതിയെ അറിയിച്ചു. ഇന്റലിജന്‍സ് റിപ്പോര്‍ട്ട് അനുസരിച്ചാണ് വാഹനം പിടിച്ചെടുത്തത്. ദുല്‍ഖറിന്റെ മറ്റ് രണ്ട് വാഹനങ്ങള്‍ കൂടി പിടിച്ചെടുത്തിരുന്നു. ആ നടപടി ദുല്‍ഖര്‍ ചോദ്യം ചെയ്തിട്ടില്ലെന്നും കസ്റ്റംസ് വ്യക്തമാക്കി. വാഹനം പിടിച്ചെടുത്തതിനെതിരെ ദുല്‍ഖര്‍ ആദ്യം സമീപിക്കേണ്ടത് കസ്റ്റംസ് അപ്പലേറ്റ് ട്രൈബ്യൂണലിനെ ആയിരുന്നു. നേരിട്ട് ഹൈക്കോടതിയെ സമീപിച്ച നടപടി നിലനില്‍ക്കില്ല. ദുല്‍ഖറില്‍ നിന്ന് മറ്റ് രണ്ട് വാഹനങ്ങള്‍ കൂടി പിടിച്ചെടുത്തു. ആ […]Read More

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes