കാസർഗോഡ്: പലസ്തീൻ ഐക്യദാർഢ്യം പ്രമേയമാക്കി മൈം അവതരിപ്പിച്ചതിനെ തുടർന്ന് സ്കൂൾ കലോത്സവം നിർത്തിവച്ചു. കാസർകോട് കുമ്പള ഗവ. ഹയർസെക്കൻഡറി സ്കൂളിലെ കലോത്സവമാണ് മാറ്റി വെച്ചത്. ഇന്നലെയാണ്കുമ്പള ഹയർസെക്കൻഡറി സ്കൂൾ കലോത്സവം ആരംഭിച്ചത്. പലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതും, ഒരു പിഞ്ചു കുഞ്ഞ് മരിച്ചു വീഴുന്നതും ആ കുട്ടിയെ എടുത്ത് സ്റ്റേജിന്റെ മുന്നിൽ കൊണ്ടുവരുന്നതുമാണ് മൈമിൽ അവതരിപ്പിച്ചത്. കുട്ടികൾ അവരുടെ കൈയ്യിലുണ്ടായിരുന്ന പ്ലക്കാർഡുകൾ ഉയർത്തിക്കാണിക്കാൻ തുടങ്ങിയപ്പോൾ അധ്യാപകർ വേദിയിലേക്ക് കയറി വന്ന് പരിപാടി നിർത്താൻ ആവശ്യപ്പെടുകയായിരുന്നു. എന്നാൽ പോസ്റ്ററുമായി ചില […]Read More
ചെന്നൈ: കരൂര്‍ അപകടം അന്വേഷിക്കാനായി മദ്രാസ് ഹൈക്കോടതി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. ഐപിഎസ് ഉദ്യോഗസ്ഥന്‍ അസ്ര ഗാര്‍ഗിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തിനാണ് ചുമതല. തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ നിയോഗിച്ച ജുഡീഷ്യല്‍ അന്വേഷണവും പുരോഗമിക്കും. സംഭവത്തില്‍ ടിവികെ ജില്ലാ സെക്രട്ടറി എന്‍. സതീഷ് കുമാറിനെതിരെ കേസെടുത്തിരുന്നു. എന്നാൽ സതീഷ് കുമാറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയും ഹൈക്കോടതി തള്ളി. വാദത്തിനിടയില്‍ വിജയ്‌ക്കും ടിവികെയ്ക്കുമെതിരെ കോടതി രൂക്ഷമായി വിമർശിച്ചു. ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കുന്നതില്‍ പാര്‍ട്ടി എന്തുകൊണ്ട് പരാജയപ്പെട്ടുവെന്ന് കോടതി ചോദിച്ചു.അതേസമയം […]Read More
“ഫെമിനിച്ചി ഫാത്തിമ” ഒക്ടോബർ 10 ന് റിലീസ്; ചിത്രം തീയേറ്ററുകളിലെത്തിക്കുന്നത് ദുൽഖർ സൽമാൻ്റെ
ഫാസിൽ മുഹമ്മദ് രചനയും സംവിധാനവും നിർവഹിച്ച “ഫെമിനിച്ചി ഫാത്തിമ” ഒക്ടോബർ 10 ന് തിയേറ്ററുകളിൽ എത്തും. ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് ആണ് ചിത്രം കേരളത്തിൽ വിതരണം ചെയ്യുന്നത്. എഎഫ്ഡി സിനിമാസുമായി സഹകരിച്ച് സുധീഷ് സ്കറിയയും തമർ കെവിയും ചേർന്ന് നിർമ്മിച്ച ഈ ചിത്രം അവതരിപ്പിക്കുന്നത് തമർ. ഇതിനോടകം തന്നെ പ്രശസ്ത ചലച്ചിത്രമേളകളിൽ വലിയ നിരൂപക പ്രശംസയാണ് ചിത്രം നേടിയെടുത്തത്. IFFK FIPRESCI – മികച്ച അന്താരാഷ്ട്ര ചിത്രം, NETPAC മികച്ച മലയാള ചിത്രം, സ്പെഷ്യൽ ജൂറി […]Read More
മുതിർന്ന മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ ടി.ജെ.എസ്. ജോർജ് (97) അന്തരിച്ചു. ബംഗളൂരു മണിപ്പാൽ ആശുപത്രിയിൽ ചികിത്സയിലിരിക്കെ വെള്ളിയാഴ്ച വൈകീട്ട് 4.20നായിരുന്നു അന്ത്യം. തയ്യിൽ ജേക്കബ് സോണി ജോർജ് എന്നാണ് പൂർണനാമം. ബഹുമുഖ പ്രതിഭയായ ടി.ജെ.എസ് ജീവചരിത്രകാരൻ, കോളമിസ്റ്റ് എന്നീ നിലകളിലും ശ്രദ്ധേയനാണ്. പത്രപ്രവർത്തനത്തിൽ അസാമാന്യ ധൈര്യം പ്രകടിപ്പിച്ച അദ്ദേഹം, സ്വതന്ത്ര ഇന്ത്യയിൽ മാധ്യമപ്രവർത്തനത്തിന്റെ പേരിൽ ജയിലിലടക്കപ്പെട്ട ആദ്യ പത്രാധിപർകൂടിയാണ്. പത്മഭൂഷണ്‍, സ്വദേശാഭിമാനി – കേസരി പുരസ്കാരങ്ങള്‍ നേടി. മജിസ്‌ട്രേറ്റ് ആയിരുന്ന ടി ടി ജേക്കബിന്റെയും ചാച്ചിയാമ്മ ജേക്കബിന്റെയും മകനായി […]Read More
ഓപ്പറേഷൻ നുംഖോർ: കേരളത്തിലേക്ക് എത്തിയത് മോഷ്ടിച്ച കാറുകൾ, പിടിച്ചെടുത്തവ കസ്റ്റംസ് എംവിഡിയെ ഏല്‍പ്പിച്ചു
കൊച്ചി: ഭൂട്ടാനിൽ നിന്നും കേരളത്തിലേക്ക് കടത്തിയ വാഹനങ്ങളിൽ മോഷ്ടിച്ച കാറുകളും ഉണ്ടെന്ന് റിപ്പോർട്ട്. വ്യാജ രേഖകൾ ചമച്ചാണ് ഇത്തരം വാഹനങ്ങൾ കേരളത്തിലേക്ക് എത്തിച്ചത്. മോഷ്ടിച്ച് കടത്തിയ വാഹനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ കസ്റ്റംസ് സംസ്ഥാന പൊലീസിന് കൈമാറി. പിടിച്ചെടുത്ത കാറുകളിൽ കൂടുതലും കസ്റ്റംസ് എംവിഡിയെ ഏൽപ്പിച്ചു. അതേസമയം, ഭൂട്ടാനില്‍ നിന്നുള്ള വാഹനക്കടത്ത് അന്വേഷിക്കാന്‍ റോയല്‍ ഭൂട്ടാന്‍ കസ്റ്റംസ് സംഘം അടുത്തയാഴ്ച കേരളത്തിൽ എത്തും. അനധികൃതമായി കടത്തിയ വാഹനങ്ങളുടെ വിവരങ്ങൾ സംഘം കൊച്ചിയിലെ കസ്റ്റംസിൽ നിന്നും തേടും. ഭൂട്ടാനിലെ മുന്‍ സൈനിക […]Read More
ഗാസ സിറ്റി: അമേരിക്കൻ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അവതരിപ്പിച്ച ഗാസ സമാധാന പദ്ധതിക്ക് ഹമാസ് ഭാഗിക അംഗീകാരം നൽകി. ഇസ്രയേൽ തടവിലാക്കിയ ബന്ദികളെ വിട്ടയക്കാമെന്ന പ്രഖ്യാപനത്തോടെയാണ് ഹമാസിന്റെ തീരുമാനം പുറത്തുവന്നത്. എന്നാൽ പദ്ധതിയിലെ പല വിഷയങ്ങളിലും കൂടുതൽ ചർച്ചകൾ ആവശ്യമുണ്ടെന്ന് ഹമാസ് വ്യക്തമാക്കിയതായി ബിബിസി റിപ്പോർട്ട് ചെയ്തു. സമാധാന പദ്ധതി അംഗീകരിക്കണം, അല്ലെങ്കിൽ ഗുരുതര പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പോടെ ട്രംപ് ഞായറാഴ്ച വരെ സമയം നൽകിയിരുന്നു. ഈ അന്ത്യശാസനത്തിന് മണിക്കൂറുകൾക്കു ശേഷമാണ് ഹമാസിന്റെ പ്രതികരണം വന്നത്. […]Read More
പാലക്കാട്: പാലക്കാട് പല്ലശ്ശന സ്വദേശിയായ ഒൻപത് വയസുകാരിയുടെ കൈ മുറിച്ച് മാറ്റിയ സംഭവത്തിൽ അന്വേഷണത്തിനു ഉത്തരവിട്ട് ഡിഎംഒ. രണ്ട് ഡോക്ടർമാരെ അന്വേഷണത്തിനായി ഡോ. പത്മനാഭൻ, ഡോ.കാവ്യാ എന്നിവരെ നിയമിച്ചതായി പാലക്കാട് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. റിപ്പോർട്ട് കിട്ടിയുടൻ കടുത്ത നടപടി എടുക്കുമെന്ന് ഡിഎംഒ അറിയിച്ചു. ചികിത്സാ പിഴവ് ആരോപിച്ച് പാലക്കാട് ജില്ലാ ആശുപത്രിക്കെതിരെ കുടുംബം രംഗത്തെത്തിയതിന് പിന്നാലെയാണ് ഡിഎംഒ നടപടിയെടുത്തത്.വീണു പരിക്കേറ്റ ഒൻപതുകാരിക്ക് മതിയായ ചികിത്സ ലഭിച്ചില്ലെന്നും ഒടുവിൽ കൈ മുറിച്ച് മാറ്റേണ്ടിവന്നെന്നുമാണ് കുട്ടിയുടെ കുടുംബം […]Read More
അഫ്ഗാൻ വിദേശകാര്യ മന്ത്രിയും താലിബാൻ നേതാവുമായ ആമിർ ഖാൻ മുത്തഖി അടുത്ത ആഴ്ച ഇന്ത്യ സന്ദർശിക്കുമെന്ന് റിപ്പോർട്ട്.2021 ഓഗസ്റ്റിൽ താലിബാൻ അഫ്ഗാനിസ്ഥാനിൽ അധികാരം പിടിച്ചെടുത്തതിനുശേഷം കാബൂളിൽ നിന്ന് ഡൽഹിയിലേക്കുള്ള ആദ്യത്തെ ഉന്നതതല സന്ദർശനമാണിത്. ഒക്ടോബർ 6 മുതൽ 16 വരെയുള്ള തീയതികൾക്കിടയിൽ മൂന്ന് ദിവസമാണ് ഇന്ത്യയിലെത്തുക എന്നാണ്റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അന്താരാഷ്ട്ര യാത്രാ നിയന്ത്രണങ്ങളിൽ നിന്ന് ആമിർ ഖാൻ മുത്തഖിയ്ക്ക് താൽക്കാലിക ഇളവ് അനുവദിച്ചതായി ഐക്യരാഷ്ട്രസഭ സുരക്ഷാ കൗൺസിൽ സ്ഥിരീകരിച്ചതായി എൻഡിടിവി റിപ്പോർട്ട് ചെയ്തു. . വിദേശകാര്യ മന്ത്രി […]Read More
പുതിയ കവാടം നിർമിച്ച് നൽകാമെന്ന് വാഗ്ദാനം: ശബരിമലയിൽ നിലവിലുള്ളത് ഉണ്ണികൃഷ്ണൻ പോറ്റി നിർമിച്ച
പത്തനംതിട്ട: ശബരിമല സന്നിധാനത്ത് നിലവിൽ സ്ഥാപിച്ചിരിക്കുന്ന ശ്രീകോവിൽ കവാടം ഉണ്ണികൃഷ്ണൻ പോറ്റി നിർമ്മിച്ചത്. 1999-ൽ വ്യവസായി വിജയ് മല്യ സ്വർണം പൂശിയ കവാടത്തിന്റെ അടിഭാഗത്ത് വീഴ്ച കണ്ടെത്തിയതിനെ തുടർന്ന്, പുതിയ കവാടം നൽകാമെന്ന വാഗ്ദാനമാണ് ഉണ്ണികൃഷ്ണൻ പോറ്റി മുന്നോട്ടുവച്ചത്. ഇപ്പോൾ സന്നിധാനത്ത് ജയറാം അടക്കമുള്ളവർ പൂജിച്ച കവാടമാണ് നിലകൊള്ളുന്നത്. വിജയ് മല്യ സമർപ്പിച്ച കവാടം നിലവിൽ ദേവസ്വം ബോർഡിന്റെ സ്ട്രോങ് റൂമിലാണ് സൂക്ഷിച്ചിരിക്കുന്നത്. ഉണ്ണികൃഷ്ണൻ പോറ്റി നിർമിച്ച കവാടത്തിൽ ജയറാം അടക്കം പൂജ ചെയ്യുന്ന ദൃശ്യങ്ങൾ ഇതിനോടകം […]Read More
മോസ്‌കോ: താരിഫ് നിരക്കുമായി ബന്ധപ്പെട്ട് ഇന്ത്യക്കെതിരെ സമ്മർദം ചെലുത്തുന്ന അമേരിക്കൻ നിലപാടിനെ വിമർശിച്ച് റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുടിൻ. ഒരു പരമാധികാര രാഷ്ട്രമെന്ന നിലയിൽ ഇന്ത്യയുടെ അന്തസ്സിനെ സംരക്ഷിക്കുമെന്ന് പുടിൻ ഉറപ്പ് നൽകി. യുഎസ് നടപടികൾ മൂലം ഇന്ത്യ നേരിടുന്ന നഷ്ടം, റഷ്യയിൽ നിന്നുള്ള ക്രൂഡ് ഓയിൽ ഇറക്കുമതിയിലൂടെ പരിഹരിക്കാമെന്നും പുടിൻ വ്യക്തമാക്കി. ദക്ഷിണ റഷ്യയിലെ സോച്ചിയിൽ നടന്ന വാൽഡായ് അന്താരാഷ്ട്ര കൂടിക്കാഴ്ചയിൽ സംസാരിക്കവെയാണ് പുടിന്റെ പ്രതികരണം. അമേരിക്ക ഉയർത്തുന്ന താരിഫ് ഭീഷണി ഒടുവിൽ അവർക്കുതന്നെ തിരിച്ചടിയാകുമെന്നും […]Read More

