രാജസ്ഥാൻ: പാകിസ്ഥാന് മുന്നറിയിപ്പുമായി കരസേനാ മേധാവി ജനറൽ ഉപേന്ദ ദ്വിവേദി. ഓപ്പറേഷൻ സിന്ദൂർ 2 വിദൂരമല്ല. എപ്പോഴും സംയമനം പാലിക്കണമെന്നില്ലെന്നും ജനറൽ ഉപേന്ദ്ര ദ്വിവേദി മുന്നറിയിപ്പ് നൽകി. പാകിസ്ഥാൻ ഭീകരതയെ പിന്തുണയ്ക്കുന്നത് അവസാനിപ്പിക്കണമെന്നും അല്ലെങ്കിൽ ഭൂപടത്തിൽ നിന്ന് തന്നെ മായ്ച്ച് കളയുമെന്ന് അദ്ദേഹം പറഞ്ഞു. അതിർത്തിയോട് ചേർന്നുള്ള സർ ക്രീക്ക് പ്രദേശത്ത് സൈനിക അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനെതിരെ പാകിസ്ഥാന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് കർശന മുന്നറിയിപ്പ് നൽകിയിരുന്നു. വിജയദശമി ദിനത്തിൽ, ഓപ്പറേഷൻ സിന്ദൂരിൽ വിജയകരമായി ഉപയോഗിച്ച […]Read More
ചെന്നൈ: കരൂര്‍ ദുരന്തത്തില്‍ സിബിഐ അന്വേഷണം വേണമെന്ന ആവശ്യം തള്ളി മദ്രാസ് ഹൈക്കോടതിദേശീയ മക്കള്‍ ശക്തി കക്ഷിയുടേത് ഉള്‍പ്പെടെ രണ്ട് ഹര്‍ജികളാണ്, മദ്രാസ് ഹൈക്കോടതി മധുര ബെഞ്ച് തള്ളിയത്. നിലവിൽ കേസിന്റെ അന്വേഷണം പുരോഗമിക്കുകയാണെന്നും സിബിഐ അന്വേഷണത്തിന്റെ ആവശ്യമില്ലെന്നും കോടതി പറഞ്ഞു. നിലവിൽ പൊലീസിന്റെ അന്വേഷണം പ്രാരംഭ ഘട്ടത്തിലായതിനാൽ അന്വേഷണം എങ്ങനെ സിബിഐക്ക് വിടാനാകുമെന്ന് ഹൈക്കോടതി ചോദിച്ചു. യോഗങ്ങൾ നടത്തുമ്പോൾ ശുദ്ധജലം, ശുചിമുറി തുടങ്ങിയവ ഒരുക്കേണ്ടത് അതാതു രാഷ്ട്രീയ പാർട്ടികളുടെ ഉത്തരവാദിത്തമാണെന്നു കോടതി ചൂണ്ടിക്കാട്ടി. തമിഴ്‌നാട്ടില്‍ പാതയോരങ്ങളില്‍ […]Read More
ഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറിന്റെ ഭാഗമായി അഞ്ച് പാക് വിമാനങ്ങള്‍ തകര്‍ത്തെന്ന് ആവര്‍ത്തിച്ച് ഇന്ത്യന്‍ വ്യോമസേന. ഐക്യരാഷ്ട്രസഭയില്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് നടത്തിയ പ്രസ്താവനയ്ക്ക് പിന്നാലെയാണ് എയര്‍ ചീഫ് മാര്‍ഷല്‍ അമര്‍ പ്രീത് സിങ് ഓപ്പറേഷന്‍ സിന്ദൂറിനെ കുറിച്ച് വിശദീകരിക്കുന്നത്. 93-ാമത് വ്യോമ സേനാ ദിനാചരണത്തിന് മുന്നോടിയായി നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം അവകാശവാദങ്ങള്‍ വീണ്ടും ഉയർത്തിയത്. ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യയുടെ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ വലിയ പങ്കുവഹിച്ചു. പാകിസ്ഥാന്റെ എഫ് 16, ജെഎഫ് 17 വിമാനങ്ങള്‍ ഇന്ത്യ […]Read More
ന്യൂഡല്‍ഹി: ഇന്ത്യ-ചൈന നേരിട്ടുള്ള വിമാന സര്‍വ്വീസുകള്‍ പുനഃസ്ഥാപിക്കാനൊരുങ്ങുന്നു. ഈ മാസം അവസാനത്തോടെ സര്‍വ്വീസുകള്‍ പുനഃസ്ഥാപിക്കുമെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. കോവിഡ് മഹാമാരിയെ തുടർന്ന് നിർത്തിവച്ച സർവീസുകളാണ് പുനരാരംഭിക്കുന്നത്. കഴിഞ്ഞ ഓഗസ്റ്റില്‍ ഷാങ്ഹായ് കോ-ഓപ്പറേഷന്‍ ഓര്‍ഗനൈസേഷന്‍ ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങും കൂടിക്കാഴ്ച നടത്തിയിരുന്നു. ഇക്കാര്യത്തിൽ അനുകൂല നിലപാടെടുത്തിരുന്നു. വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നതിനെക്കുറിച്ചും പുതുക്കിയ വ്യോമ സേവന കരാറിനെക്കുറിച്ചും ഈ വര്‍ഷം തുടക്കംമുതല്‍ ഇരു രാജ്യങ്ങളുടെയും സിവില്‍ ഏവിയേഷന്‍ അധികാരികള്‍ ചര്‍ച്ച […]Read More
കാസർകോട്: കാസർകോട് ഗവ. മെഡിക്കൽ കോളേജിൽ എംബിബിഎസ് കോഴ്‌സ് ഉദ്ഘാടനം ആരോഗ്യം, വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോർജ്ജ് നിർവഹിച്ചു. കാസർകോടിന്‍റെ ആരോഗ്യ മേഖലയ്ക്ക് ഇത് ചരിത്ര നിമിഷമാണെന്നും കാസർകോട് എന്താ കേരളത്തിൽ അല്ലേ? ഇവിടെ എന്ന് മെഡിക്കൽ കോളജ് സാധ്യമാകും? കേരളത്തിലെ ആരോഗ്യ മേഖല ഇനി എങ്ങനെ മുന്നോട്ട്? തുടങ്ങി കാലങ്ങളായി കാസർകോട് നിന്ന് കേട്ട ചോദ്യങ്ങൾക്കും ആശങ്കകൾക്കും ഉള്ള ഉത്തരം കൂടിയാണ് ഈ മുഹൂർത്തമെന്ന് മന്ത്രി പറഞ്ഞു. 2016 ൽ നിർമ്മാണം […]Read More
മാഞ്ചെസ്റ്റർ: മാഞ്ചസ്റ്ററിലെ സിനഗോഗിൽ ഒത്തുകൂടിയ വിശ്വാസികൾക്കു നേരേ ഭീകരാക്രമണം. കാറിലെത്തിയ അക്രമി ജനക്കൂട്ടത്തിലേക്ക് വാഹനം ഓടിച്ചു കയറ്റിയശേഷം പുറത്തിറങ്ങി ആളുകളെ കഠാരകൊണ്ട് ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് കുത്തേറ്റു. മൂന്ന് പേരുടെ പരിക്ക് ഗുരുതരമാണ്. അക്രമിയെ പൊലീസ് വെടിവച്ചു കൊന്നു. ഇന്നലെ രാവിലെ നോർത്ത് മാഞ്ചസ്റ്ററിലെ ക്രംസാൽ സിനഗോഗിലായിരുന്നു ആക്രമണം നടന്നത്. അതേസമയം ജൂത ദേവാലയത്തിന് നേരെ നടന്ന ആക്രമണം ഭീകരാക്രമണമെന്ന് സ്ഥിതീകരിച്ചു. സംഭവത്തിൽ രണ്ടു പേരെ അറസ്റ്റു ചെയ്തു.ആക്രമണത്തിന് പിന്നാലെ വെടിവെച്ചുകൊന്ന […]Read More
കൊച്ചി: ഭൂട്ടാനില്‍ നിന്നുള്ള വാഹനക്കടത്ത് അന്വേഷിക്കാന്‍ റോയല്‍ ഭൂട്ടാന്‍ കസ്റ്റംസ് സംഘം അടുത്തയാഴ്ച കേരളത്തിൽ എത്തും. അനധികൃതമായി കടത്തിയ വാഹനങ്ങളുടെ വിവരങ്ങൾ സംഘം കൊച്ചിയിലെ കസ്റ്റംസിൽ നിന്നും തേടും. ഭൂട്ടാനിലെ മുന്‍ സൈനിക ഉദ്യോഗസ്ഥനെ റോയല്‍ ഭൂട്ടാന്‍ കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു. കള്ളക്കടത്ത് വാഹനങ്ങൾ പിടിച്ചെടുക്കുന്നതിനുള്ള നിയമനടപടികളിൽ കസ്റ്റംസിന്റെ സഹകരണവും ഭൂട്ടാൻ സംഘം ആവശ്യപ്പെടും. അന്വേഷണ വിവരങ്ങള്‍ കൊച്ചിയിലെ കസ്റ്റംസിന് കൈമാറും . ഇന്ത്യയില്‍ ഭൂട്ടാനിലുള്ള വാഹനം നിയമ പ്രശ്‌നങ്ങളില്ല. പക്ഷേ നടപടിക്രമങ്ങള്‍ പാലിക്കണം. ഭൂട്ടാന്‍ ട്രാന്‍സ്‌പോര്‍ട്ട് […]Read More
ചെന്നൈ: ടിവികെ സംഘടിപ്പിച്ച റാലിയിൽ ഉണ്ടായ തിരക്കിലും തിക്കിലും 41 പേർ മരണപ്പെട്ട സംഭവത്തിൽ, നടനും പാർട്ടി അധ്യക്ഷനുമായ വിജയ്‌ക്കെതിരായ ഹർജിയും, അപകടത്തിൽ സിബിഐ അന്വേഷണം വേണമെന്ന ആവശ്യപ്പെട്ട ടിവികെയുടെ ഹർജിയും ഇന്ന് മദ്രാസ് ഹൈക്കോടതി പരിഗണിക്കും. പി.എച്ച്. ദിനേശ് സമർപ്പിച്ച ഹർജിയിൽ, ദുരന്തത്തിന് വിജയിനും ടിവികെ പാർട്ടിക്കും നേരിട്ട് ഉത്തരവാദിത്തമുണ്ടെന്ന് ആരോപിച്ചിട്ടുണ്ട്. ഇതിനിടെ, സംഭവത്തെ തുടർന്ന് വിജയിനെതിരെ പ്രതിഷേധം ശക്തമാകുകയാണ്. 41 പേരുടെ ജീവൻ നഷ്ടമായ സംഭവത്തിൽ വിജയ്‌ക്കെതിരെ നിയമനടപടി ആവശ്യപ്പെട്ട് എഴുത്തുകാർ, ചിന്തകർ, ആക്ടിവിസ്റ്റുകൾ, […]Read More
കണ്ണൂര്‍: കൂത്തുപറമ്പ് എംഎൽഎ കെ.പി മോഹനന് നേരെ കയ്യേറ്റം. പ്രതിഷേധത്തില്‍ കൂത്തുപറമ്പ് എംഎല്‍എ കെ പി മോഹനനെ കയ്യേറ്റം ചെയ്ത് നാട്ടുകാര്‍. അങ്കണവാടി ഉദ്ഘാടനം ചെയ്യാന്‍ എത്തിയതായിരുന്നു എംഎല്‍എ. പ്രദേശത്ത് പ്രവര്‍ത്തിക്കുന്ന ഡയാലിസിസ് സെന്ററില്‍ നിന്നും മാലിന്യം പുറത്തേക്ക് ഒഴുകുന്നു എന്ന പ്രശ്‌നം ഉന്നിയിച്ച് നാട്ടുകാര്‍ പ്രതിഷേധം നടത്തിവരുകയായിരുന്നു. കരിയാട് അങ്കണവാടി ഉദ്ഘാടനത്തിന് എത്തിയപ്പോൾ സമരസമിതി പ്രവർത്തകർ വാഹനം തടയുകയും എംഎൽഎ പുറത്തിറങ്ങുകയും ചെയ്തതോടെയാണ് വാക്കേറ്റവും കയ്യേറ്റ ശ്രമവും അരങ്ങേറിയത്. പ്രശ്നം നാട്ടുകാർ പലതവണ അറിയിച്ചിട്ടും പ്രതിഷേധത്തെ […]Read More
ന്യൂഡല്‍ഹി: ടാറ്റ കമ്മ്യൂണിക്കേഷന്‍സിന്റെ സഹായത്തോടെ രാജ്യത്തുടനീളം ഇ-സിം സേവനം ആരംഭിക്കാന്‍ പദ്ധതിയിട്ട് പൊതുമേഖല ടെലികോം ഓപ്പറേറ്ററായ ബിഎസ്എന്‍എല്‍. ഫിസിക്കല്‍ സിം കാര്‍ഡിന്റെ ആവശ്യമില്ലാതെ തന്നെ സുരക്ഷിതമായി ക്യുആർ കോഡ് സ്‍കാൻ ചെയ്‌ത് മൊബൈല്‍ കണക്ടിവിറ്റി സാധ്യമാക്കാന്‍ ഇത് സഹായിക്കും.വൽ സിം ഫോൺ ഉള്ള ആർക്കും, അല്ലെങ്കിൽ യാത്ര ചെയ്യുന്നവർക്കും പ്രാദേശിക നെറ്റ്‌വർക്കുകളുമായി എളുപ്പത്തിൽ കണക്റ്റ് ചെയ്യാൻ ആഗ്രഹിക്കുന്നവർക്കും ഇത് ഇ-സിം സേവനം ഉപയോഗപ്രദമാണ്. ഫിസിക്കല്‍ സിം കാര്‍ഡുകള്‍ക്ക് പകരം 2ജി/3ജി/4ജി സേവനങ്ങള്‍ ബിഎസ്എന്‍എല്ലിന്റെ ഇ-സിമ്മുകള്‍ വാഗ്ദാനം ചെയ്യുന്നു. […]Read More

