വാഷിംഗ്ടൺ: ലോകത്ത് അര ട്രില്യൺ ഡോളർ ആസ്തി നേടിയ ആദ്യ വ്യക്തിയായി ടെസ്‌ല സിഇഒ ഇലോൺ മസ്‌ക്. ഫോർബ്‌സ് മാഗസിൻ്റെ റിയൽ ടൈം ബില്യണയേഴ്‌സ് ട്രാക്കർ പ്രകാരം, നിലവിൽ ലോകത്തിലെ ഏറ്റവും ധനികനായ വ്യക്തിയായ ഇലോൺ മസ്കിന്റെ ആകെ ആസ്തി ഇപ്പോൾ 500.1 ബില്യൺ ഡോളറാണ്. യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ മുൻ ഉപദേഷ്ടാവായിരുന്ന മസ്ക്, 2024 ഡിസംബറിൽ 400 ബില്യൺ ഡോളർ ആസ്തിയുള്ള ആദ്യത്തെ മനുഷ്യനായി മാറിയിരുന്നു. ടെസ്‍ലയിലെ ഓഹരി പങ്കാളിത്തമാണ് മസ്കിന്‍റെ സമ്പത്തിന്‍റെ വലിയ […]Read More
ചെന്നൈ: കരൂർ ദുരന്തത്തിൽ വിജയ്‌യെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് പോസ്റ്റർ ഒട്ടിച്ച യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വേളാങ്കണ്ണി സ്വദേശിയായ ഭരത് രാജി(23)നെയാണ് വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. യുവാവും സുഹൃത്തും ചേർന്ന് പോസ്റ്ററുകൾ ഒട്ടിക്കുന്നതിന്റെ ദൃശ്യങ്ങൾ ടിവികെ പ്രവർത്തകർ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചിരുന്നു. പോസ്റ്റർ ഒട്ടിക്കുന്നത് തങ്ങളുടെ ജോലിയാണെന്ന് അറിയിച്ചിട്ടും ദൃശ്യങ്ങൾ പകർത്തിയവർ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും,പോസ്റ്റർ ഒട്ടിച്ചതിന് ടിവികെ പ്രവർത്തകർ ഭീഷണിപ്പെടുത്തിയെന്ന് കാണിച്ച് യുവാവ് കീഴായൂർ പൊലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം തമിഴ്നാട് നാഗപട്ടണത്ത് വീടിനുള്ളിൽ […]Read More
നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ്, വൈ നോട്ട് സ്റ്റുഡിയോസ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന, പ്രണവ് മോഹൻലാൽ – രാഹുൽ സദാശിവൻ ചിത്രം ‘ഡീയസ് ഈറേ’ യുടെ ട്രെയ്‌ലർ പുറത്ത്. സംവിധായകൻ രാഹുൽ സദാശിവൻ തിരക്കഥ രചിച്ച ഹൊറർ ത്രില്ലർ ചിത്രം നിർമ്മിക്കുന്നത് ചക്രവർത്തി രാമചന്ദ്ര, എസ്. ശശികാന്ത് എന്നിവർ ചേർന്നാണ്. പ്രേക്ഷകരെ ആദ്യാവസാനം ആകാംഷയുടെ മുൾമുനയിൽ നിർത്തുന്ന ചിത്രമായിരിക്കും ഇതെന്ന സൂചനയാണ് ട്രെയ്‌ലർ നൽകുന്നത്. ക്രോധത്തിൻ്റെ ദിനം’ എന്ന അർത്ഥം വരുന്ന ‘ദി ഡേ ഓഫ് റാത്ത്’ എന്നതാണ് […]Read More
ഗാസയില്‍ ആക്രമണം കടുപ്പിച്ച് ഇസ്രയേല്‍; സഹായക്കപ്പലുകള്‍ പിടിച്ചെടുത്തു, ഇന്ന് കൊല്ലപ്പെട്ടത് 65 പേര്‍
ഗാസ സിറ്റി: ഗാസയില്‍ ആക്രമണം കടുപ്പിച്ച് ഇസ്രയേല്‍. ഗാസയിലേയ്ക്ക് സഹായ സാധനങ്ങളുമായി പോയ കപ്പലുകള്‍ പിടിച്ചെടുത്ത് ഇസ്രയേല്‍.കപ്പലില്‍ ഉണ്ടായിരുന്ന പരിസ്ഥിതി ആക്ടിവിസ്റ്റ് ഗ്രെറ്റ തുന്‍ബര്‍ഗ് അടക്കമുള്ളവരെ സൈന്യം കസ്റ്റഡിയില്‍ എടുത്തതായും റിപ്പോര്‍ട്ടുകളുണ്ട്.ഗാസയില്‍ സമാധാന നീക്കമുണ്ടാകുമെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നതിനിടെയാണ് ഇസ്രയേല്‍ ആക്രമണം കടുപ്പിക്കുന്നത്. ഡെയര്‍ യാസിന്‍/മാലി, ഹുഗ, സ്‌പെക്ടര്‍, അഡാര, അല്‍മ, സിറിയസ്, അറോറ, ഗ്രാന്‍ഡെ ബ്ലൂ എന്നീ ബോട്ടുകളാണ് ഇസ്രയേല്‍ പിടിച്ചെടുത്തെന്നാണ് സ്ഥരീകരണം. അതേസമയം, ഗാസയ്ക്ക് മേല്‍ ആക്രമണം തുടരുന്ന ഇസ്രയേല്‍ സൈന്യം വളഞ്ഞെന്ന് ഗാസ […]Read More
2025 ഒക്ടോബർ 2ആയ ഇന്ന് മഹാത്മാഗാന്ധിയുടെ 156 ആമത് ജന്മദിനമാണ് ആഘോഷിക്കുകയാണ് ഇന്ത്യാ മഹാരാജ്യം . ഹിംസയുടെ മാർഗ്ഗങ്ങൾ തിരഞ്ഞെടുക്കാതെ അഹിംസയുടെ മാർഗം സ്വീകരിച്ച അദ്ദേഹം ഇന്ത്യയുടെ രാഷ്ട്രപിതാവെന്ന നാമഥേയത്തിനു ഏറ്റവും അനുയോജ്യമായ വ്യക്തിത്വമാണ്. ഇന്ത്യയിലെ സ്വാതന്ത്ര്യപ്രസ്ഥാനത്തിന് അദ്ദേഹം നൽകിയ സംഭാവനകൾ വിസ്മരിക്കാനാവുന്നതല്ല. ഇന്ത്യയിൽ നിലനിന്നിരുന്ന ജാതിവ്യവസ്ഥയ്‌ക്കെതിരെ, തൊട്ടുകൂടായ്മ തീണ്ടികൂടായ്മയ്ക്കെതിരെ ശക്തമായി പോരാടുകയും അവയെ ഉച്ചാടനം ചെയ്യിക്കുന്നതിലും മഹാത്മാ പ്രധാനപങ്ക് വഹിച്ചിട്ടുണ്ട്. അഹിംസയിലൂന്നിയ ജീവിതത്തിലൂടെ മറ്റുള്ളവർക്ക് മാതൃകയാവുകയും അനേകരെ അതിലേക്ക് നയിക്കുകയും ചെയ്തു. മഹാത്മ ഗാന്ധിയുടെ വാക്കുകളിലും […]Read More
തിരുവനന്തപുരം: എയ്ഡഡ് ഭിന്നശേഷി നിയമനവുമായി ബന്ധപ്പെട്ട് കോടതി വിധി അനുസരിച്ചേ പ്രവർത്തിക്കാനാകുവെന്നു മന്ത്രി വി ശിവൻ കുട്ടി. മാനേജ്മെൻ്റുകളുമായി സൗഹാർദ്ദപരമായ അന്തരീക്ഷം ആണ് ഉള്ളതെന്നും എജിയുടെ തീരുമാനത്തെ വെല്ലുവിളിക്കാൻ അനുവദിക്കില്ലന്നും അദ്ദേഹം പറഞ്ഞു. 1500ൽ താഴെ തസ്തികകൾ മാത്രമേ റിപ്പോർട്ട് ചെയ്തിട്ടുള്ളു. സർക്കാരിൻ്റെ അവസാന സമയത്ത് സമരം ചെയ്യുന്നത് 4 വർഷക്കാലം കോടതിയിൽ പോകാത്തവരാണെന്നും രാഷ്ട്രീയ പ്രേരിതമായാണ് സമരം നടക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു. മതവും ജാതിയും നോക്കി വിദ്യാഭ്യാസ രംഗത്തെ വിരട്ടാൻ നോക്കണ്ട. 5000ത്തിൽ അധികം ഒഴിവുകൾ […]Read More
ഡൽഹി: ഇന്ത്യയുടെ രാഷ്ട്രപിതാവും അഹിംസയുടെ പ്രവാചകനുമായ മഹാത്മാ ഗാന്ധിയുടെ 156-ാം ജന്മദിനം ഇന്ന് ആചരിക്കുന്നു. സഹന സമരം ആയുധമാക്കി ബ്രിട്ടീഷ് സാമ്രാജ്യത്വത്തെ മുട്ടുകുത്തിച്ച മഹാനായ നേതാവിന്റെ ജന്മ വാർഷിക ദിനത്തിൽ രാജ്യം ആദരാഞ്ജലി അർപ്പിക്കുന്നു. ഗാന്ധി ജയന്തി പ്രമാണിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി രാവിലെ രാജ്ഘട്ടിലെത്തി പുഷ്പാർച്ചന നടത്തി. രാഷ്ട്രപതി ദ്രൗപതി മുർമുവും ആശംസാ സന്ദേശം പങ്കുവെച്ചു. ഗാന്ധി ദർശനങ്ങളിലൂടെ രാജ്യത്തിന്റെ ഉന്നമനത്തിനായി പ്രവർത്തിക്കണമെന്നും ഇരുവരും രാജ്യവാസികൾക്ക് വിജയദശമി ആശംസകളും നേർന്നു. “ആളുകളെ ശാക്തീകരിക്കുന്നതിനുള്ള ഏറ്റവും ശക്തമായ […]Read More
പത്തനംതിട്ട: ശബരിമല സ്വർണപ്പാളി വിവാദത്തിൽ നിർണായക വഴിത്തിരിവ്. ദേവസ്വം വിജിലൻസ് റിപ്പോർട്ട് പ്രകാരം, 2019-ൽ ശ്രീകോവിലിൽ നിന്ന് മാറ്റിയ സ്വർണപ്പാളി ബംഗളൂരുവിലെ ശ്രീറാംപുര അയ്യപ്പ ക്ഷേത്രത്തിൽ എത്തിച്ചിരുന്നുവെന്ന് അന്വേഷണത്തിൽ കണ്ടെത്തി. സ്വർണപ്പാളി 40 ദിവസം വൈകിയാണ് തിരികെ എത്തിയതെന്നും, ആ താമസത്തിൽ ഗൗരവമായ ദുരൂഹതയുണ്ടെന്നും വിജിലൻസ് പറയുന്നു, അതേസമയം 2019ൽ ശബരിമലയിലെ ദ്വാരപാലക ശിൽപത്തിൽ സ്വർണം പൂശാൻ ചെന്നൈയിൽ എത്തിച്ചത് ചെമ്പ് പാളിയെന്ന് കണ്ടെത്തി. ദേവസ്വം രേഖകൾ പ്രകാരം, 1999-ൽ വിജയ് മല്യ വഴിപാടായി നൽകിയ 30 […]Read More
വാഷിംഗ്ടൺ: സര്‍ക്കാര്‍ ഔദ്യോഗികമായി അടച്ചുപൂട്ടി. പ്രാദേശിക സമയം അർദ്ധരാത്രി 12 മുതൽ ഭരണസ്തംഭനം പ്രാബല്യത്തിൽ വന്നു. ഇനി അത്യാവശ്യ സേവനങ്ങൾ മാത്രമേ പ്രവർത്തിക്കൂ. ധനബിൽ പാസാക്കുന്നതിൽ കോൺഗ്രസിലെ റിപ്പബ്ലിക്കൻ-ഡെമോക്രാറ്റ് അംഗങ്ങൾ തമ്മിലുള്ള നിലപാട് ഭിന്നതയാണ് ഭരണസ്തംഭനത്തിന് കാരണമായത്. കോൺഗ്രസിലെ ചർച്ചകൾ ഫലം കണ്ടില്ല. തുടർന്ന് പ്രതിസന്ധി കൂടുതൽ രൂക്ഷമാക്കി. ഇതോടെ ഷട്ട്ഡൗൺ ഒഴിവാക്കാനാവില്ലെന്ന് പ്രസിഡന്റ് ഡോണാൾഡ് ട്രംപ് നേരത്തെ തന്നെ സൂചന നൽകിയിരുന്നു. 1981 മുതൽ ഇതുവരെ അമേരിക്കയിൽ സംഭവിക്കുന്ന പതിനഞ്ചാമത്തെ ഷട്ട്ഡൗണാണ് ഇപ്പോഴത്തെത്. 2018-19 കാലത്ത് […]Read More
മോസ്‌കോ: റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിർ പുടിന്‍ ഡിസംബര്‍ മാസം അഞ്ച്, ആറ് തീയതികളില്‍ പുടിന്‍ ഇന്ത്യയിലെത്തിയേക്കുമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി പുടിന്‍ കൂടിക്കാഴ്ചയും നടത്തും. റഷ്യന്‍ എണ്ണ വാങ്ങുന്നതിന് അമേരിക്ക ഇന്ത്യയ്ക്കുമേല്‍ പിഴത്തീരുവ ചുമത്തിയതിന് പിന്നാലെ ഇന്ത്യയും റഷ്യയും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തി പ്രാപിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് റഷ്യന്‍ പ്രസിഡന്റിന്റെ ഇന്ത്യാ സന്ദർശനം. ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, കഴിഞ്ഞ ഓഗസ്റ്റിൽ മോസ്‌കോ സന്ദര്‍ശിച്ച വേളയിലാണ് പുതിന്‍ […]Read More

