വാഷിങ്ടണ്‍: നിരീക്ഷണ പറക്കലിനിടെ അമേരിക്കന്‍ നാവികസേനയുടെ ഹെലികോപ്ടറും യുദ്ധവിമാനവും ദക്ഷിണ ചൈന കടലില്‍ തകര്‍ന്നുവീണു. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഏഷ്യന്‍ സന്ദര്‍ശനത്തിനിടെയാണ് അപകടം. വിമാനവാഹിനിയായ യുഎസ്എസ് നിമിറ്റ്‌സില്‍ നിന്ന് നിരീക്ഷണ പറക്കല്‍ നടത്തുമ്പോഴാണ് എംഎച്ച് 60 ആര്‍ ഹെലികോപ്റ്റര്‍ കടലില്‍ തകര്‍ന്നു വീണത്30 മിനിട്ടുകള്‍ക്കുശേഷമാണ് ബോയിങ് എഫ്എ18 എഫ് സൂപ്പര്‍ ഹോണറ്റ് വിമാനം തകര്‍ന്നു വീണത്. അപകടത്തിൽ മൂന്നു പൈലറ്റുമാരെ രക്ഷപ്പെടുത്തി. യുഎസ്എസ് നിമിറ്റ്‌സ് എന്ന വിമാന വാഹിനി കപ്പലിന്റെ ഭാഗമായിരുന്നു തകര്‍ന്ന ഹെലികോപ്ടര്‍. അമേരിക്കന്‍ സേനയിലെ പഴക്കമുള്ള […]Read More
അമേരിക്ക-ചൈന വ്യാപാരക്കരാറിന് രൂപരേഖയായി; ട്രംപ് അടുത്തയാഴ്ച ഷി ജിന്‍ പിങ്ങുമായി കൂടിക്കാഴ്ച നടത്തും
വാഷിങ്ടണ്‍: അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാരക്കരാറിന് രൂപരേഖയായി. ചൈനയുടെ പ്രതിനിധിയായ ലിചെങ്ഗാങ് ആണ് ആസിയാന്‍ ഉച്ചകോടിക്കിടെ ഇക്കാര്യം വ്യക്തമാക്കിയത്. തര്‍ക്കവിഷയങ്ങളില്‍ യുഎസും ചൈനയും തമ്മില്‍ പ്രാഥമിക ധാരണയായെന്നാണ് ലി പറഞ്ഞത്. കരാറിന് വഴിയൊരുങ്ങിയതായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും പറഞ്ഞു. ചൈനയ്ക്കു മേല്‍ യുഎസ് ചുമത്തിയ 100 ശതമാനം തീരുവ ഒഴിവാകുമെന്നും യുഎസില്‍ നിന്നുള്ള സോയാബീന്‍ ഇറക്കുമതി ചൈന പുനരാരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും യുഎസ് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസ്സന്റ് പറഞ്ഞു.ഏഷ്യന്‍ രാജ്യ സന്ദര്‍ശനത്തിന്റെ ഭാഗമായി ട്രംപ് അടുത്തയാഴ്ച ഷി ജിന്‍ പിങ്ങുമായി കൂടിക്കാഴ്ച നടത്തുമെന്നാണ് […]Read More
ഡൽഹി: അയോധ്യ വിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജി തള്ളി ഡൽഹി കോടതി. ഹർജി നൽകിയ പാട്യാല കോടതി അഭിഭാഷകന് ആറ് ലക്ഷം പിഴയും ചുമത്തി.ക്ഷേത്രം തകർത്താണ് പള്ളി പണിതതെന്നടക്കമുള്ള മുൻ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിൻ്റെ പരാമർശത്തിൻ്റെ അടിസ്ഥാനത്തിലായിരുന്നു ഹർജി. 2019ലെ അയോധ്യ കേസിന്റെ വിധി ഭഗവാൻ ശ്രീരാം ലല്ല നൽകിയ പരിഹാരത്തെ അടിസ്ഥാനമാക്കിയുള്ളതാണെന്ന് അന്നത്തെ താൽകാലിക ചീഫ് ജസ്റ്റിസായിരുന്ന ഡി.വൈ. ചന്ദ്രചൂഡ് ഒരു പ്രസംഗത്തിൽ പറഞ്ഞതായി അവകാശപ്പെട്ടുവെന്നും അഭിഭാഷകനായ വിധി പറഞ്ഞ ബെഞ്ചിലുൾപ്പെട്ട ജഡ്ജിയാണ് ചന്ദ്രചൂഡ്. അതിനാൽ […]Read More
തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ളയിൽ വീണ്ടെടുത്ത സ്വർണം ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കാൻ പ്രത്യേക അന്വേഷണ സംഘം. കാലപ്പഴക്കം നിർണയിക്കാനുള്ള പരിശോധന നടത്തും. ഉണ്ണികൃഷ്ണൻ പോറ്റിയുടെ ബെഗളൂരുവിലെ ഫ്‌ലാറ്റിൽ നിന്നും കണ്ടെത്തിയ 76 ഗ്രാമിന്റെ 9 ആഭരണങ്ങളും ബെല്ലാരിയിലെ സ്വർണവ്യാപാരി ഗോവർധന്റെ ജ്വല്ലറിയിൽനിന്ന് പിടിച്ചെടുത്ത നാനൂറ് ഗ്രാമിലേറെ വരുന്ന സ്വർണവും പരിശോധിക്കും. കൂടാതെ പോറ്റിയുടെ വീട്ടിൽനിന്ന് പിടിച്ചെടുത്ത സ്വർണനാണയങ്ങളും പരിശോധനയ്ക്ക് വിധേയമാക്കും. സ്മാർട്ട് ക്രിയേഷൻസുമായി ഉണ്ണികൃഷ്ണൻ പോറ്റി നടത്തിയ ഇടപാടുകളും സ്‌പോൺസർഷിപ്പിന്റെ ഉറവിടവും പരിശോധിക്കും. പോറ്റിയുടെ ബെംഗളൂരുവിലെ റിയൽ എസ്റ്റേറ്റ് […]Read More
കൊച്ചി: മെസിയുടെ പേരിൽ കേരളത്തിൽ നടന്നത് ദുരൂഹ ബിസിനസ് ഡീലാണെന്നും സാമ്പത്തിക ക്രമക്കേടിൽ അന്വേഷണം വേണമെന്നും ഹൈബി ഈഡൻ എംപി. കലൂര്‍ സ്റ്റേഡിയം നവീകരണത്തിന്റെ മറവിൽ അനധികൃത മരംമുറിയും നടന്നെന്ന് ഹൈബി ആരോപിച്ചു. കലൂര്‍ സ്റ്റേഡിയത്തിൽ മെസി വരുന്നതുമായി ബന്ധപ്പെട്ട് നടന്ന ചര്‍ച്ചകളെക്കുറിച്ചും ദുരൂഹ ബിസിനസ് ഡീലിനെക്കുറിച്ചും അദ്ദേഹം ആവശ്യപ്പെട്ടു. കലൂർ സ്റ്റേഡിയത്തിൽ അവകാശവാദം ഉന്നയിക്കുന്ന സ്പോൺസർ ആന്‍റോ അഗസ്റ്റിന്‍റെ നിലപാടിൽ സംശയമുണ്ട്. കളങ്കിതരുമായി കൂട്ടിനില്ലെന്ന് നേരത്തെ പറഞ്ഞ സർക്കാർ തന്നെയാണ് മുട്ടിൽ മരം മുറികേസിലെ പ്രതികളെ സ്പോൺസറാക്കിയതെന്നും ഹൈബി ഈഡൻ […]Read More
ഡൽഹി: സുപ്രീം കോടതിയുടെ അടുത്ത ചീഫ് ജസ്റ്റിസ് ആയി ജസ്റ്റിസ് സൂര്യകാന്തിനെ നിലവിലെ ചീഫ് ജസ്റ്റിസ് ബി. ആർ ഗവായ് ശുപാർശ ചെയ്തു. നവംബർ 23 നാണ് ബി. ആർ ഗവായ് വിരമിക്കുന്നത്. ഗവായിക്ക് ശേഷം സുപ്രീം കോടതിയിലെ ഏറ്റവും മുതിർന്ന ജഡ്ജിയാണ് ജസ്റ്റിസ് സൂര്യകാന്ത്. 2027 വരെയാണ് അദ്ദേഹത്തിന്റെ സേവന കാലാവധി. ഹരിയാനയിലെ ഏറ്റവും പ്രായം കുറഞ്ഞ അഡ്വക്കേറ്റ് ജനറലായി 2000 ജൂലെ 7 ന് ജസ്റ്റിസ് സൂര്യകാന്ത് നിയമിതനാകുന്നത്. 2004 ൽ പഞ്ചാബ്- ഹരിയാന […]Read More
ഇംഗ്ലണ്ടിലെ വാൾസാളിൽ ഇന്ത്യൻ വംശജയാണെന്ന് കരുതപ്പെടുന്ന 20കാരി വംശീയ ബലാത്സംഗത്തിനിരയായി. വംശീയ വെറിയെ തുടർന്നുണ്ടായ സംഭവമെന്നാണ് പോലീസ് നിഗമനം. വെളുത്ത വർഗക്കാരനായ പ്രതിക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്.ഇയാളുടെ സിസിടിവി ദൃശ്യങ്ങളും പൊലീസ് പുറത്തു വിട്ടിട്ടുണ്ട്. പെൺകുട്ടി താമസിച്ചിരുന്ന വീട് തകർത്തു അകത്തു കടന്നായിരുന്നു ആക്രമണം.രണ്ട് മാസത്തിനുള്ളിൽ ഇത് രണ്ടാമത്തെ യുവതിയാണ് യുകെയിൽ വംശീയ വെറിയെ തുടർന്ന് ബലാത്സംഗത്തിനിരയാവുന്നത്. കഴിഞ്ഞ മാസം ഓൾഡ്‌ബറിയിൽ ഇന്ത്യൻ വംശജയായ യുവതി സമാനമായി ബലാത്സംഗം ചെയ്യപ്പെട്ട സംഭവത്തിലും പൊലീസ് അറസ്റ്റുകൾ നടത്തിയിരുന്നു.Read More
സംസ്ഥാനത്ത് ഇന്നും നാളെയും തീവ്രമഴ തുടരും; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലേർട്ട്, മൊൻന്ത’ചുഴലിക്കാറ്റിന്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും അതിശക്തമായ മഴയ്ക്ക് സാധ്യത. കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ടാണ്. ശക്തമായ മഴ കണക്കിലെടുത്തു നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കി മീ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് […]Read More
പിഎം ശ്രീ വിവാദം; മുഖ്യമന്ത്രിയുമായി ആലപ്പുഴയിൽ കൂടിക്കാഴ്ചയ്ക്ക് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം:
ആലപ്പുഴ: പിഎം ശ്രീ വിവാദത്തിൽ ചര്‍ച്ചകള്‍ തുടരുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ഇന്ന് തിരുവനന്തപുരത്ത് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ചേരും. പി എം ശ്രീയിൽ സിപിഐയെ അനുനയിപ്പിക്കാനുള്ള ഫോർമുലകൾ ചർച്ച ചെയ്യും. ഇന്ന് വൈകിട്ട് 3.30നാണ് മുഖ്യമന്ത്രിയുമായി ബിനോയ് വിശ്വം കൂടിക്കാഴ്ച നടത്തുക. ആലപ്പുഴയിൽ ചേരുന്ന സിപിഐയുടെ നിർണായക എക്സിക്യൂട്ടീവ് യോഗത്തിൽ ശരിയായ തീരുമാനം ഉണ്ടാകുമെന്നും ബിനോയ് വിശ്വം അറിച്ചു. സിപിഎം പിന്നോട്ട് പോയില്ലെങ്കിൽ കടുപ്പിക്കാൻ തന്നെയാണ് സിപിഐയുടെ തീരുമാനം. അതേസമയം, പിഎം ശ്രീ […]Read More
സര്‍ക്കാര്‍ മേഖലയിലെ നാലാമത്തെ ആയുര്‍വേദ മെഡിക്കല്‍ കോളേജ് ഇടുക്കി ജില്ലയില്‍ ആരംഭിക്കുന്നു. ഇടുക്കി വികസന പാക്കേജില്‍ അനുവദിച്ച 10 കോടി രൂപ ഉപയോഗപ്പെടുത്തിയാണ് പദ്ധതി പൂർത്തീകരിക്കുന്നത്. ആദ്യഘട്ടത്തില്‍ ‘പ്രസൂതിതന്ത്ര- സ്ത്രീരോഗ ചികിത്സ, ശല്യതന്ത്ര ഓര്‍ത്തോപീഡിക്‌സ്, കായ ചികിത്സ ജനറല്‍ മെഡിസിന്‍’ എന്നീ സ്‌പെഷ്യാലിറ്റി വിഭാഗങ്ങളാണ് പ്രവര്‍ത്തനം ആരംഭിക്കുന്നത്. ആശുപത്രിയുടെ നിര്‍മ്മാണം പൂര്‍ത്തിയാകുമ്പോള്‍ എല്ലാ സ്‌പെഷ്യാലിറ്റികളും ഉണ്ടായിരിക്കും. ഇടുക്കി ആയുര്‍വേദ മെഡിക്കല്‍ കോളേജിന്റെ ഭാഗമായുള്ള ആശുപത്രി ഒ.പി.ഡി. കോംപ്ലക്‌സിന്റെ ശിലാ സ്ഥാപനവും ഉടുമ്പഞ്ചോല ഗ്രാമപഞ്ചായത്ത് സൗജന്യമായി വിട്ടുതരുന്ന കമ്മ്യൂണിറ്റി […]Read More

