Latest News

Month: October 2025

Kerala

ഉണ്ണികൃഷ്‌ണൻ പോറ്റി വിറ്റ ശബരിമലയിലെ സ്വർണം ബെല്ലാരിയിൽ കണ്ടെത്തി; ജുവലറിയിൽ സൂക്ഷിച്ചിരുന്നത് സ്വർണക്കട്ടികളായി

ബെല്ലാരി : ശബരിമലയിൽ നിന്ന് ഉണ്ണിക്കൃഷ്ണൻ പോറ്റി കടത്തിയ സ്വർണം ബെല്ലാരിയിൽ നിന്ന് എസ്‌പി ശശിധരന്റെ നേതൃത്വത്തിൽ ഗോവർദ്ധന്റെയും സ്വർണം വിറ്റ ഉണ്ണികൃഷ്‌ണൻ പോറ്റിയുടെയും സാന്നിദ്ധ്യത്തിലാണ് സ്വർണം കണ്ടെടുത്തത്. ഇന്നലെ വൈകിട്ട് ഗോവർദ്ധന്റെ ജുവലറിയിൽ നിന്നാണ് സ്വർണം കിട്ടിയത്. 400​ ​ഗ്രാമിനു മുകളിൽ തൂക്കം വരുന്ന സ്വർണക്കട്ടികളാണ് കണ്ടെത്തിയത്. ഉണ്ണികൃഷ്ണൻ പോറ്റി 476 ​ഗ്രാം സ്വർണം തനിക്കു നൽകിയെന്നാണ് ​ഗോവർധന്റെ മൊഴി. പോറ്റി നൽകിയ സ്വർണം മുഴുവനായി കണ്ടെത്താനായോ എന്നു വ്യക്തമല്ല. ഉണ്ണികൃഷ്‌ണൻ പോറ്റി തനിക്ക് സ്വർണം […]Read More

Gadgets

ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ അതിവേഗ വളർച്ചയിലെന്ന് ഐഎംഎഫ്; 2025-26 സാമ്പത്തിക വർഷം 6.6% നിരക്കിലാകും

ഡൽഹി: ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ അതിവേഗ വളർച്ചയിലെന്ന് അന്താരാഷ്ട്ര നാണയ നിധി. 2025-26 ൽ ഇന്ത്യ 6.6% നിരക്കിൽ വളരുമെന്നും വിപണികളിലും വികസ്വര സമ്പദ്‌വ്യവസ്ഥകളിലും ഒന്നാമതെത്താനുള്ള സാധ്യതയുണ്ടെന്നാണ് വേൾഡ് ഇക്കണോമിക് ഔട്ട്‌ലുക്ക് (WEO) റിപ്പോർട്ട് അനുസരിച്ചു ഐഎംഎഫ് ഇക്കാര്യം വ്യക്തമാക്കിയത്. നിലവിലെ സാമ്പത്തിക വർഷത്തെ ആദ്യ പാദത്തിലെ ശക്തമായ സാമ്പത്തിക പ്രകടനമാണ് ഈ വർധനവിന് കാരണമായി പറയുന്നത്. ഇത് ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് മേലുള്ള യുഎസ് തീരുവ വർദ്ധിപ്പിച്ചതിന്റെ പ്രത്യാഘാതങ്ങളെ മറികടക്കുമെന്നാണ് വിലയിരുത്തൽ. 4.8% വളർച്ചയോടെ ചൈനയെ മറികടക്കാൻ ഇന്ത്യ ഒരുങ്ങുകയാണെന്നും […]Read More

sports

ലയണൽ മെസിയും അർജന്റീനയും കേരളത്തിലേക്കില്ല; സ്ഥിരീകരിച്ച് സ്പോൺസര്‍

കൊച്ചി: അര്‍ജന്‍റീന ഫുട്ബോള്‍ ടീമും ലയണല്‍ മെസിയും നവംബറിൽ കേരളത്തിലേക്ക് എത്തില്ലെന്ന് സ്ഥിരീകരിച്ച് സ്പോൺസർ. ഫിഫ അനുമതി ലഭിച്ചില്ലെന്ന് സ്പോൺസർ അറിയിച്ചു. അടുത്ത വിൻഡോയിൽ കേരളത്തിൽ കളിക്കുമെന്നാണ് അവകാശവാദം. ഫിഫ അനുമതി ലഭിക്കാനുള്ള കാലതാമസം പരിഗണിച്ചു നവംബര്‍ വിന്‍ഡോയിലെ കളി മാറ്റിവയ്ക്കാന്‍ അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷനുമായുള്ള ചര്‍ച്ചയ്ക്കു ശേഷം ധാരണയായെന്നാണ് സ്‌പോണ്‍സറുടെ വിശദീകരണം. അംഗോളയിൽ മാത്രം കളിക്കുമെന്ന അർജൻ്റീന ഫുട്ബോൾ അസോസിയേഷൻ പ്രഖ്യാപനത്തിന് പിന്നാലെയാണ് സ്ഥിരീകരണം.  നവംബർ 17ന് അർജന്റീന കൊച്ചിയിൽ കളിക്കും എന്നായിരുന്നു സർക്കാരും സ്പോൺസറും പറഞ്ഞത്. മത്സരത്തിനായി […]Read More

National

തീവ്ര വോട്ടർ പട്ടിക പരിഷ്കരണം;കേരളത്തില്‍നടപടികൾ നവംബര്‍ ഒന്ന് മുതല്‍ ആരംഭിക്കുമെന്ന് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: കേരളത്തിൽ തീവ്ര വോട്ടർപട്ടിക പരിഷ്കരണം നവംബർ മുതൽ തുടങ്ങുമെന്ന് റിപ്പോർട്ട്. 2002 ലാണ് കേരളത്തില്‍ അവസാനമായി തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌ക്കരണം നടന്നത്. 2002ലെ പട്ടിക അടിസ്ഥാന രേഖയായി കണക്കാക്കിയാണ് പുതിയ പരിഷ്‌കരണം.‌‌കേരളത്തിന് പുറമേ പശ്ചിമ ബംഗാള്‍, തമിഴ്‌നാട്, അസം, പുതുച്ചേരി എന്നിവിടങ്ങളിലും എസ്‌ഐആര്‍ നടപ്പിലാക്കുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.026ൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിൽ ആദ്യം എസ്ഐആർ നടപ്പാക്കിത്തുടങ്ങുമെന്ന് നേരത്തേ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കിയിരുന്നു. പട്ടിക പരിഷ്‌കരണത്തിനുള്ള ഷെഡ്യൂള്‍ ഉടൻ തയ്യാറാകും.  ബിഹാര്‍ മാതൃകയില്‍ മൂന്ന് മാസത്തിനുള്ളില്‍ […]Read More

National

രാഷ്ട്രപതി സന്ദർശനം, നാളെ കൊച്ചിയിൽ ഗതാഗത നിയന്ത്രണം

കൊച്ചി: രാഷ്ട്രപതി ദ്രൗപതി മുർമുവിന്റെ സന്ദർശനത്തോടനുബന്ധിച്ച് കൊച്ചി നഗരത്തില്‍ നാളെ ഗതാഗത നിയന്ത്രണം. രാവിലെ 10 മണി മുതല്‍ ഉച്ചയ്ക്ക് 2 മണി വരെയാണ് ഗതാഗത നിയന്ത്രണം പൊലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. നേവല്‍ ബേസ്, തേവര, എംജി റോഡ്, ജോസ് ജംഗ്ഷന്‍, ബിടിഎച്ച്, പാര്‍ക്ക് അവന്യു റോഡ്, മേനക, ഷണ്‍മുഖം റോഡ് എന്നിവിടങ്ങളിലാണ് ഗതാഗത നിയന്ത്രണം ഉണ്ടാകുക. കോട്ടയം പാലാ സെൻറ് തോമസ് കോളേജിൽ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്ത ശേഷം രാഷ്ട്രപതി ഹെലികോപ്റ്റർ മാർഗം പാലയിൽ […]Read More

Kerala

എൻ എം വിജയൻ ആത്മഹത്യ ചെയ്ത സംഭവം:  കുറ്റപത്രം സമർപ്പിച്ചു, ഐസി ബാലകൃഷ്ണൻ എംഎൽഎ

വയനാട്: മുന്‍ ഡിസിസി ട്രഷറര്‍ എന്‍ എം വിജയന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ കുറ്റപത്രം സമര്‍പ്പിച്ചു. ബത്തേരി എംഎൽഎ ഐസി ബാലകൃഷ്ണനാണ് ഒന്നാംപ്രതി. മുൻ ഡിസിസി പ്രസിഡൻറ് എൻഡി അപ്പച്ചൻ, കെ കെ ഗോപിനാഥൻ, പി വി ബാലചന്ദ്രൻ എന്നിവരാണ് മറ്റു പ്രതികൾ. കേസില്‍ നേരത്തെ പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം ലഭിച്ചിരുന്നു. ബത്തേരി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ്ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതിയിൽ കുറ്റപത്രം സമ്മര്‍പ്പിച്ചത്. ബാങ്ക് നിയമനവുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളും അതിനെ തുടർന്നുണ്ടായ ബാധ്യതയും ആണ് […]Read More

Entertainment

രാക്ഷസന് ശേഷം ‘ആര്യനു’മായി വിഷ്ണു വിശാൽ; ചിത്രം കേരളത്തിലെത്തിക്കുന്നത് ദുൽഖർ സൽമാന്റെ വേഫറെർ

വിഷ്ണു വിശാൽ നായകനായെത്തുന്ന പുതിയ തമിഴ് ചിത്രം “ആര്യൻ” കേരളത്തിലെത്തിക്കുന്നത് ദുൽഖർ സൽമാന്റെ വേഫറെർ ഫിലിംസ്. നവാഗതനായ പ്രവീൺ കെ രചിച്ചു സംവിധാനം ചെയ്ത ചിത്രം ഒക്ടോബർ 31 നു ആഗോള റിലീസായെത്തും. വിഷ്‌ണു വിശാൽ സ്റ്റുഡിയോസിന്റെ ബാനറിൽ അദ്ദേഹം തന്നെ നിർമ്മിച്ച ചിത്രം അവതരിപ്പിക്കുന്നത് ശുഭ്ര, ആര്യൻ രമേശ് എന്നിവർ ചേർന്നാണ്. ‘രാക്ഷസൻ’ എന്ന ഹിറ്റിന് ശേഷം വീണ്ടുമൊരു ഇൻവെസ്റ്റിഗേഷൻ ത്രില്ലറിൽ നായകനായി എത്തുകയാണ് ഇതിലൂടെ വിഷ്ണു വിശാൽ. ‘എ പെർഫെക്റ്റ് ക്രൈം സ്റ്റോറി’ എന്നാണ് […]Read More

Weather

സംസ്ഥാനത്ത് മഴ കനക്കും,  മലയോര മേഖലയിലുള്ളവർ പ്രത്യേക ജാഗ്രത: മുഴുവൻ ജില്ലകളിലും മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് വരും മണിക്കൂറുകളിൽ ഇടിമിന്നലോടും കാറ്റോടും കൂടിയ ശക്തമായ മഴയ്ക്കാണ് സാധ്യത. മലയോര മേഖലയിലുള്ളവർ പ്രത്യേക ജാഗ്രത പാലിക്കണമെന്ന് നിർദേശമുണ്ട്. കേരള തീരത്ത് മത്സ്യബന്ധത്തിനുള്ള വിലക്ക് തുടരുകയാണ്.എല്ലാ ജില്ലകളിലും കാലാവസ്ഥ കേന്ദ്രം മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട് ജില്ലകളിൽ ഓറഞ്ച് അലർട്ടും ബാക്കി ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. വടക്കൻ ജില്ലകളിൽ നാളെയും അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. നാളെ കാസർകോട്, കണ്ണൂർ, കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, […]Read More

Cinema

മനസ്സിൽ തൊടുന്ന ഈണവുമായി “കണ്മണി നീ”; ദുൽഖർ സൽമാൻ – സെൽവമണി സെൽവരാജ്

ദുൽഖർ സൽമാൻ നായകനായെത്തുന്ന ‘കാന്ത’ യിലെ പുതിയ ഗാനം എത്തി. ‘കണ്മണീ നീ’ എന്ന വരികളോടെ ആരംഭിക്കുന്ന ഗാനം രചിച്ചത് ദീപിക കാർത്തിക്ക് കുമാറും ആലപിച്ചത് പ്രദീപ് കുമാറുമാണ്. ഝാനു ചന്റർ ആണ് ഈ ഗാനത്തിന് ഈണം നൽകിയത്. ശിവം, സെൽമണി സെൽവരാജ് എന്നിവരാണ് ഗാനത്തിൻ്റെ അഡീഷണൽ വരികൾ രചിച്ചത്. സെൽവമണി സെൽവരാജ് രചിച്ചു സംവിധാനം ചെയ്ത ചിത്രം നിർമ്മിച്ചിരിക്കുന്നത് ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫേറർ ഫിലിംസ്, റാണ ദഗ്ഗുബതിയുടെ ഉടമസ്ഥതയിലുള്ള സ്പിരിറ്റ് മീഡിയ എന്നിവർ ചേർന്നാണ്. […]Read More

Kerala

ലൈംഗികാരോപണക്കേസിൽ ജാമ്യ വ്യവസ്ഥ റദ്ദാക്കണം; റാപ്പർ വേടന്‍ ഹൈക്കോടതിയിൽ.

കൊച്ചി : ലൈംഗികാരോപണക്കേസിൽ ജാമ്യ വ്യവസ്ഥ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് റാപ്പർ വേടന്‍ ഹൈക്കോടതിയിൽ. ഗവേഷക വിദ്യാര്‍ത്ഥിനിയെ അപമാനിച്ചെന്ന കേസിലെ മുന്‍കൂര്‍ ജാമ്യത്തിലാണ് വ്യവസ്ഥ. എറണാകുളം സെഷന്‍സ് കോടതിയുടെ വ്യവസ്ഥ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് വേടൻ ഹര്‍ജി സമർപ്പിച്ചത്. ഫ്രാന്‍സ്, ജര്‍മ്മനി ഉള്‍പ്പടെയുള്ള അഞ്ച് രാജ്യങ്ങളിലേക്ക് പോകണമെന്ന വേടന്റെ ആവശ്യത്തിന് സെഷന്‍സ് കോടതി അനുമതി നല്‍കിയിരുന്നില്ല. കഴിഞ്ഞ ഓഗസ്റ്റ് 21നാണ് എറണാകുളം സെൻട്രൽ പൊലീസ് വേടനെതിരെ കേസെടുത്തത്. ഗവേഷക വിദ്യാർഥി മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിലായിരുന്നു കേസ്. കൊച്ചിയിലെ ഫ്ലാറ്റിലേക്ക് വിളിച്ചുവരുത്തി […]Read More

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes