Latest News

Month: October 2025

Cinema

പ്രഭാസ്- ഹനു രാഘവപുടി ചിത്രം “ഫൗസി” ടൈറ്റിൽ പോസ്റ്റർ പുറത്ത്

തെലുങ്ക് സൂപ്പർതാരം പ്രഭാസിനെ നായകനാക്കി ഹനു രാഘവപുടി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റിൽ പുറത്ത്. “ഫൗസി” എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പ്രഭാസിന്റെ ജന്മദിനം പ്രമാണിച്ചാണ് റിലീസ് ചെയ്തത്. മെഗാ കാൻവാസിൽ ഒരുക്കുന്ന ഈ വമ്പൻ പാൻ ഇന്ത്യൻ ചിത്രം നിർമ്മിക്കുന്നത് തെലുങ്കിലെ പ്രശസ്ത ബാനറായ മൈത്രി മൂവി മേക്കേഴ്‌സാണ്. പ്രഭാസും ഹനു രാഘവപുഡിയും മൈത്രി മൂവി മേക്കേഴ്‌സും ആദ്യമായി ഒന്നിക്കുന്ന ചിത്രം ടി സീരീസ് ഫിലിംസ് ബാനറിൽ ഗുൽഷൻ കുമാർ, ഭൂഷൺ കുമാർ എന്നിവർ […]Read More

Kerala

അവയവം മാറ്റിവയ്ക്കലിൽ ചരിത്ര നേട്ടവുമായി കോട്ടയം മെഡിക്കൽ കോളേജ്മൂന്നുപേർക്ക് പുതുജീവിതം നൽകി ഓർമയായ

അവയവം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയില്‍ കോട്ടയം മെഡിക്കല്‍ കോളേജ് ചരിത്രം കുറിക്കുന്നു. ഇന്ത്യയില്‍ ആദ്യമായി ഒറ്റ ദിവസം ഹൃദയം, ശ്വാസകോശം, വൃക്ക എന്നിങ്ങനെ 3 പ്രധാന അവയവങ്ങള്‍ മാറ്റിവയ്ക്കുന്ന സര്‍ക്കാര്‍ ആശുപത്രിയാകുകയാണ് കോട്ടയം മെഡിക്കല്‍ കോളേജ്. സര്‍ക്കാര്‍ ആശുപത്രിയില്‍ ശ്വാസകോശം മാറ്റിവയ്ക്കുന്നതും ആദ്യമായാണ്.  സോഷ്യൽ മീഡിയ പോസ്റ്റ് വഴി മന്ത്രി വീണ ജോർജ് ഇക്കാര്യം അറിയിക്കുകയും ചെയ്തു. കോട്ടയം മെഡിക്കല്‍ കോളേജില്‍ മസ്തിഷ്‌ക മരണം സംഭവിച്ച തിരുവനന്തപുരം പൂഴനാട് കാവിന്‍പുറത്ത് വീട്ടില്‍ എ ആര്‍ അനീഷിന്റെ (38) അവയവങ്ങളാണ് […]Read More

National

ബിഹാര്‍ തെരഞ്ഞെടുപ്പ്: ഇന്ത്യ മുന്നണിയെ തേജസ്വി യാദവ് നയിക്കും; മുകേഷ് സാഹ്നി ഉപമുഖ്യമന്ത്രി

പട്‌ന: ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ ഇന്ത്യ സഖ്യത്തെ സ്ഥാനാര്‍ഥി ആര്‍ജെഡി നേതാവ് തേജസ്വി യാദവ് നയിക്കും.  വികാശില്‍ പാര്‍ട്ടി അധ്യക്ഷന്‍ മുകേഷ് സാഹ്നിയെ ഉപമുഖ്യമന്ത്രി സ്ഥാനാര്‍ഥിയായും പ്രഖ്യാപിച്ചു. പട്‌നയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിൽ വികാസ് ശീല്‍ ഇന്‍സാന്‍ പാര്‍ട്ടി ( വിഐപി ) നേതാവ് മുകേഷ് സാഹ്നിയാണ്പ്രഖ്യാപനം നടത്തിയത്. രാജ്യം ബിഹാറിലേക്ക് ഉറ്റുനോക്കുകയാണ്. ഇത്തവണ ബിഹാറില്‍ മാറ്റം ഉണ്ടാകും. ഇന്ത്യ മുന്നണി അധികാരത്തിലെത്തിയാല്‍ കൂടുതല്‍ ഉപമുഖ്യമന്ത്രിമാര്‍ വേണോയെന്നത് പിന്നീട് തീരുമാനിക്കുമെന്നും ഗെഹലോട്ട് പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ ഇന്ത്യ മുന്നണിയിലെ […]Read More

Kerala

കേരളത്തിൽ മദ്യ നിർമാണം വർധിപ്പിച്ച് വിദേശത്തേക്ക് കയറ്റുമതി ചെയ്യും; മന്ത്രി എം ബി

പാലക്കാട്: കേരളത്തിൽ മദ്യ നിർമാണം വർധിപ്പിക്കണമെന്ന് മന്ത്രി എം ബി രാജേഷ്. തദ്ദേശീയമായി മദ്യ ഉൽപ്പാദനം വർധിപ്പിച്ച് വിദേശത്തേക്കും കയറ്റുമതി ചെയ്യാൻ കഴിയണം. പ്രദേശികമായ എതിർപ്പുകൾ വന്നാൽ, അത് പരി​ഗണിച്ച് മുന്നോട്ട് പോകാൻ കഴിയില്ലെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്തിൻ്റെ മദ്യനയം 5 വർഷത്തേക്ക് ആക്കുന്നത് സർക്കാറിൻ്റെ പരിഗണനയിലാണ്. നിലവിൽ ഒരോ വർഷത്തിനുമായാണ് മദ്യനയം രൂപീകരിക്കുന്നത്. ഇത് മദ്യ നിർമ്മാണ വ്യവസായത്തെ ബാധിക്കുന്നുണ്ട്. ദീർഘകാല മദ്യനയം ഇല്ലാത്തതിനാൽ വ്യവസായികൾ കേരളത്തിൽ വരാൻ മടിക്കുകയും മദ്യനയം അടുത്ത വർഷം മാറുമോ […]Read More

Kerala

ക്ഷേമ പെൻഷൻ തുകയായി 812 കോടി രൂപ അനുവദിച്ചു; വിതരണം ഒക്ടോബർ 27

തിരുവനന്തപുരം: സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷനു കൾ 27 ന് വിതരണം തുടങ്ങും. ഇതിനായി 812 കോടി അനുവദിച്ചതായി ധനകാര്യമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. 1600 രൂപവീതം 62 ലക്ഷത്തോളം പേർക്കാണ്‌ ലഭിക്കുന്നത്‌. 26.62 ലക്ഷം പേരുടെ ബാങ്ക്‌ അക്കൗണ്ടിൽ തുക എത്തും. മറ്റുള്ളവർക്ക്‌ സഹകരണ ബാങ്കുകൾ വഴി വീട്ടിലെത്തി പെൻഷൻ കൈമാറും.  ദേശീയ പെൻഷൻ പദ്ധതിയിലെ കേന്ദ്ര വിഹിതം കേന്ദ്ര സർക്കാരാണ്‌ നൽകേണ്ടത്‌. ഇതിനാവശ്യമായ 24. 21 കോടി രൂപയും സംസ്ഥാനം മുൻകൂർ അടിസ്ഥാനത്തിൽ അനുവദിച്ചിട്ടുണ്ട്‌. ഈ വിഹിതം കേന്ദ്ര […]Read More

Kerala

ശാന്തി നിയമനത്തിൽ ജാതിയും പാരമ്പര്യവും മാനദണ്ഡമല്ല; തന്ത്ര വിദ്യാലയങ്ങളുടെ സർട്ടിഫിക്കറ്റ് യോ​ഗ്യതയായി ഹൈക്കോടതി

കൊച്ചി : തിരുവിതാംകൂർ ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിലെ ശാന്തി നിയമനത്തിനായി തന്ത്ര വിദ്യാലയങ്ങളുടെ സർട്ടിഫിക്കറ്റ് യോ​ഗ്യതയായി അം​ഗീകരിച്ച് ഹൈക്കോടതി. ശാന്തി നിയമനത്തിനുള്ള യോഗ്യത നിശ്ചയിക്കാനും ചട്ടങ്ങൾ രൂപീകരിക്കാനുമുള്ള വെെദഗ്ധ്യം റിക്രൂട്ട്മെന്റ് ബോർഡിന് ഇല്ലെന്നും മാനദണ്ഡതീരുമാനം റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് അഖിലകേരള തന്ത്രി സമാജം സമർപ്പിച്ച ഹർജി തള്ളിയാണ് ദേവസ്വം ബെഞ്ചിന്റെ ഉത്തരവ്‌.ജസ്റ്റിസുമാരായ വി രാജ വിജയരാഘവൻ, ജസ്റ്റിസ് കെ വി ജയകുമാർ എന്നിവരുൾപ്പെട്ട ബെഞ്ചാണ് അംഗീകാരം നൽകിയത്. നിയമനത്തിൽ ജാതിയും പാരമ്പര്യവും മാനദണ്ഡമല്ലെന്നും പാരമ്പര്യ തന്ത്രിമാരുടെ കീഴിൽ പൂജ പഠിച്ചവരെയെ പാർട്ട് […]Read More

Kerala

സ്വ‍ർണക്കൊള്ള കേസ്; ശബരിമല മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസ‍ർ മുരാരി ബാബു അറസ്റ്റില്‍

തിരുവനന്തപുരം: സ്വർണക്കൊള്ള കേസില്‍ ശബരിമല മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസ‍ർ മുരാരി ബാബു അറസ്റ്റില്‍. ദ്വാരപാലക ശില്പങ്ങളിലെ സ്വർണപ്പാളി കടത്തിയ കേസിൽ രണ്ടാം പ്രതിയാണ് ഇന്നലെരാത്രി 10 മണിക്കാണ് പെരുന്നയിലെ വീട്ടിൽ വെച്ച് ഇയാളെ കസ്റ്റഡിയിലെടുത്തത്. പിന്നാലെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയക്കി അറസ്റ്റ് രേഖപ്പെടുത്തി. വൈദ്യ പരിശോധനയ്ക്ക് ശേഷം ഇന്ന് തന്നെ മുരാരി ബാബുവിനെ കോടതിയില്‍ ഹാജരാക്കും. 2019 മുതല്‍ 2024 വരെയുള്ള ഗൂഢാലോചനയിലെ പ്രധാന കണ്ണി മുരാരി ബാബുവാണ്.ദേവസ്വം ബോര്‍ഡ് ആദ്യം നടപടിയെടുത്ത ഉദ്യോഗസ്ഥൻ മുരാരി ബാബുവാണ്. അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായ […]Read More

sports

തിരുവസ്ത്രത്തിൽ പാദരക്ഷകളിടാതെ ഹര്‍ഡില്‍സില്‍ സ്വര്‍ണം നേടി സിസ്റ്റർ സബീന; അഭിനന്ദന പ്രവാഹം

കല്‍പ്പറ്റ: സംസ്ഥാന മാസ്റ്റേഴ്സ് മീറ്റില്‍ സ്വര്‍ണം നേടി സിസ്റ്റര്‍ സബീന. കന്യാസ്ത്രീ വേഷത്തിലെത്തി ഹര്‍ഡില്‍സ് മത്സരത്തില്‍ മുന്‍ കായിക താരമായ സിസ്റ്റര്‍ സബീന നേടിയ വിജയം കാണികളെ അമ്പരിപ്പിച്ചു. സ്പോര്‍ട്സ് വേഷത്തില്‍ മത്സരിച്ചവരെ പിന്തള്ളിക്കൊണ്ടാണ് സിസ്റ്റര്‍ അതിവേഗത്തില്‍ ട്രാക്കിലൂടെ കുതിച്ചത്. ദ്വാരക എയുപി സ്‌കൂളിലെ കായികാധ്യാപികയായ സിസ്റ്റര്‍ സബീന പഴയ കായികതാരമാണെങ്കിലും വര്‍ഷങ്ങള്‍ക്കുശേഷമാണ് 55-നു മുകളില്‍ പ്രായമുള്ളവരുടെ വിഭാഗത്തിൽ മത്സരിച്ചത്. ഒന്‍പതാം ക്ലാസില്‍ പഠിക്കുമ്പോള്‍ ഹര്‍ഡില്‍സില്‍ ദേശീയ മത്സരത്തില്‍ പങ്കെടുത്തിട്ടുള്ള സിസ്റ്റര്‍, കോളജ് പഠന കാലത്ത് ഇന്റര്‍വേഴ്സിറ്റി […]Read More

Kerala

ശബരിമല സ്വർണക്കൊള്ള: ദേവസ്വം ബോർഡിനെ ചവിട്ടി പുറത്താക്കണമെന്ന് വി.ഡി. സതീശൻ

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ ഞെട്ടിക്കുന്ന തെളിവുകളാണ് കോടതി കണ്ടെത്തിയതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സ്വർണക്കവർച്ച തന്നെയാണ് നടന്നതെന്ന് ഹൈക്കോടതി കണ്ടെത്തി. വിഷയത്തിൽ ഇപ്പോഴത്തെ ദേവസ്വം ബോർഡിന് ബന്ധമില്ല എന്ന് സർക്കാരിന്റെ വാദം കോടതി തള്ളുകയും ദേവസ്വം മന്ത്രി രാജിവെക്കണമെന്ന പ്രതിപക്ഷ ആവശ്യം കോടതി പൂർണമായും അംഗീകരിച്ചുവെന്നും വി.ഡി. സതീശൻ പറഞ്ഞു. സ്വർണ കൊള്ള വിഷയത്തിൽ പ്രതിയാകേണ്ട ആളാണ് ദേവസ്വം പ്രസിഡൻ്റ്. കള്ളനാണ് ദേവസം ബോർഡ്‌ പ്രസിഡന്റ്. കട്ടവർ ആരെങ്കിലും താൻ കട്ടുവെന്ന് പറയില്ലല്ലോ. ദേവസ്വം ബോർഡിനെ […]Read More

world News

ഇന്ത്യ-യുഎസ് ഇറക്കുമതി തീരുവ 15-16% ആയേക്കും;ആസിയാൻ ഉച്ചകോടിയിൽ പ്രഖാപനം

ഇന്ത്യ-യുഎസ് വ്യാപാര യുദ്ധം പുതിയ വഴിത്തിരിവിലേക്ക്.യുഎസ് ഇന്ത്യക്ക് മേൽ ചുമത്തിയ തീരുവ 50 ശതമാനത്തിൽ നിന്ന് 15-16 ശതമാനത്തിലേക്ക് കുറയ്ക്കാൻ നിർണായക നീക്കം നടക്കുന്നതായാണ് റിപ്പോർട്ട്.ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നത് പ്രകാരം റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി ഇന്ത്യ കുറയ്ക്കുകയാണെങ്കിൽ, ഇന്ത്യയും യുഎസും തമ്മിൽ ഊർജം, കൃഷി എന്നീ മേഖലകളിൽ നിർണായകമായ വാണിജ്യ കരാറിൽ ഏർപ്പെടുമെന്നാണ്. ഈ മാസം നടക്കുന്ന ആസിയാൻ ഉച്ചകോടിയിൽ വച്ച് ട്രംപും മോദിയും തമ്മിലുള്ള മീറ്റിങ്ങിന് ശേഷം വ്യാപാര കരാറുമായി ബന്ധപ്പെട്ട് അന്തിമ […]Read More

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes