കൊളമ്പോ: ഡിറ്റ്‌വാ ചുഴലിക്കാറ്റ് കനത്ത നാശം വിതച്ച ശ്രീലങ്കയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ഭരണകൂടം. ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും മരണം 100 കടന്നു. കാണാതായവർക്കായി തെരച്ചിൽ പുരോഗമിക്കുകയാണ്. ശ്രീലങ്കൻ തീരത്തിന് സമീപം രൂപം കൊണ്ട ഡിറ്റ് വാ നാളെ തമിഴ്നാട് – പുതുച്ചേരി, തെക്കൻ ആന്ധ്രാ തീരത്തേക്ക് നീങ്ങും. മേഖലകളിൽ അടുത്ത മൂന്ന് ദിവസം മഴ കനക്കുമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ശ്രീലങ്കയിലെ വിവിധ മേഖലകളിൽ വെള്ളപ്പൊക്കം രൂക്ഷമാണ്. മണ്ണിടിച്ചിലിലും വെള്ളപ്പൊക്കത്തിലും മൂവായിരത്തോളം വീടുകൾ […]Read More
ഡൽഹി: ഗവര്‍ണര്‍മാരുടെ ഔദ്യോഗിക വസതികളായ രാജ്ഭവനുകള്‍ ലോക്ഭവനുകളാകുന്നു. കേരള രാജ്‍ഭവനും നാളെ പുതിയ പേര് സ്വീകരിക്കും. ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ തലസ്ഥാനത്ത് തിരിച്ചെത്തിയ ശേഷമാണ് ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുക. കഴിഞ്ഞ വർഷം രാഷ്ട്രപതിയുടെ സാന്നിധ്യത്തിൽ ചേർന്ന ഗവർണർമാരുടെ സമ്മേളനത്തിൽ കേരള ഗവർണറാണ് പേര് മാറ്റം നിർദേശിച്ചത്. തുടർന്ന് പേര് മാറ്റണമെന്ന് ഈ മാസം 25ന് ആഭ്യന്തര മന്ത്രാലയം വിജ്ഞാപനം ഇറക്കി. രാജ്ഭവനുകളെ കൂടുതൽ ജനകീയമാക്കാൻ ലക്ഷ്യമിട്ടാണ് കേന്ദ്ര നീക്കമെന്നാണ് വിവരം. ബംഗാള്‍, അസം സംസ്ഥാനങ്ങളിലാണ് പേരുമാറ്റത്തിനു തുടക്കമിട്ടത്. […]Read More
ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിൽ അശ്ലീലവും നിയമവിരുദ്ധവുമായ ഉള്ളടക്കം നിയന്ത്രിക്കണമെന്ന് സുപ്രീം കോടതി
ഡൽഹി: ഓൺലൈൻ പ്ലാറ്റ്‌ഫോമുകളെ നിയന്ത്രിക്കണമെന്ന് കേന്ദ്രസർക്കാരിന് നിർദേശം നൽകി സുപ്രീംകോടതി. അശ്ലീലവും നിയമവിരുദ്ധവുമായ ഉള്ളടക്കം നിയന്ത്രിക്കുന്നതിന് സമിതി ഉണ്ടാക്കാനും കോടതി നിർദേശിച്ചു. യൂട്യൂബർമാരായ രൺവീർ അലഹബാദിയയും ആശിഷ് ചഞ്ച്ലാനിയും സമർപ്പിച്ച ഹർജികളിലാണ് നിർദേശം. സോഷ്യൽ മീഡിയ കോണ്ടൻ്റുകൾ കൈകാര്യം ചെയ്യുന്നതിനായുള്ള നിയന്ത്രണങ്ങൾ കൊണ്ടുവരാൻ സുപ്രീം കോടതി കേന്ദ്രത്തിന് നാലാഴ്ച സമയം നൽകി. പൊതു ഉപഭോഗത്തിന് അനുയോജ്യമല്ലാത്ത കോണ്ടൻ്റ് ആണ് ഇതെന്ന തരത്തിലുള്ള മുന്നറിയിപ്പ് നൽകണമെന്നായിരുന്നു ജസ്റ്റിസ് ജോയ്‌മല്യ ബാഗ്‌ചിയുടെ പ്രസ്താവന. സോഷ്യൽ മീഡിയയിൽ അപ്‌ലോഡ് ചെയ്‌ത ഉള്ളടക്കങ്ങൾ […]Read More
കൊച്ചി: ശബരിമലയില്‍ ബുക്കിങ്ങ് തീയതിയും സമയവും തെറ്റിച്ച് വരുന്ന ഭക്തരെ കടത്തിവിടേണ്ടെന്ന് ഹൈക്കോടതി. ശരിയായ ബുക്കിങ് കൂപ്പണ്‍ ഉള്ളവരെ മാത്രം പമ്പയില്‍ നിന്നും മുകളിലേക്ക് കടത്തിവിട്ടാല്‍ മതിയെന്ന് ചീഫ് പൊലീസ് കോര്‍ഡിനേറ്റര്‍ക്കും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനും കോടതി നിര്‍ദേശം നല്‍കി. ഇക്കാര്യം കര്‍ശനമായി നടപ്പാക്കണം. ബുക്കിങ് കൂപ്പണുകളില്‍ ക്രമക്കേടുകള്‍ വരുത്തുന്നത് ക്രിമിനല്‍ കുറ്റകരമാണെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. നേരത്തെ ഏതു ദിവസത്തെ ബുക്കിങ് കൂപ്പണുമായി എത്തിയാലും കടത്തിവിടുന്ന സ്ഥിതിയായിരുന്നു. ഇനി അതു വേണ്ടെന്നാണ് കോടതി നിര്‍ദേശിച്ചത്. ബുക്കിങ് തീയതിയും […]Read More
ഭൂനികുതി സ്വീകരിക്കാനുള്ള ഹൈക്കോടതി ഉത്തരവിന് പിന്നാലെ മുനമ്പം ഭൂസമരം ഇന്ന് താല്‍ക്കാലികമായി അവസാനിപ്പിക്കാൻ തീരുമാനമെന്ന് വിവരം. ഇന്ന് രാത്രി ചേരുന്ന കോര്‍ കമ്മിറ്റിയില്‍ അന്തിമതീരുമാനമാകും. മുനമ്പം സമരം തുടങ്ങിയിട്ട് ഇന്നേക്ക് 410 ദിവസം പിന്നിട്ടു.രാഷ്ട്രീയ സാമുദായിക സംഘടനകളെ പങ്കെടുപ്പിച്ച് പിന്നീട് സമ്മേളനം നടത്താനും തീരുമാനിക്കുന്നുണ്ട്. ഭൂനികുതി താല്‍ക്കാലികമായി സ്വീകരിക്കാനുള്ള ഹൈക്കോടതി ഉത്തരവിന് പിന്നാലെയാണ് ഭൂസമരം അവസാനിപ്പിക്കുന്നതായി തീരുമാനിക്കുന്നത്. നേരത്തെ മുനമ്പം വഖഫ് ഭൂമിയല്ലെന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടിരുന്നു. മുനമ്പം നിവാസികളുടെ ഭൂനികുതി സ്വീകരിക്കാന്‍ റവന്യൂ അധികൃതര്‍ക്ക് […]Read More
മുംബൈ: പ്രമുഖ നടനും മുൻ എംപിയുമായ ധർമേന്ദ്ര അന്തരിച്ചു. 89 വയസായിരുന്നു. ജുഹുവിലെ സ്വവസതിയിൽ വച്ചായിരുന്നു അന്ത്യം. ദീർഘകാലമായി അസുഖ ബാധിതനായിരുന്നു. അടുത്തിടെയാണ് ബ്രീച്ച് കാൻഡി ആശുപത്രിയിലെ ചികിത്സയ്ക്ക് ശേഷം നടൻ വീട്ടിലേക്ക് തിരിച്ചെത്തിയത്. ഡിസംബർ എട്ടിന് 90ാം ജന്മദിനം ആഘോഷിക്കാനിരിക്കുകയായിരുന്നു. പവൻ ഹാൻസ് ശ്മശാനത്തിലാകും സംസ്‌കാരം. 1960-ൽ ‘ദിൽ ഭി തേരാ ഹം ഭി തേരേ’ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച ധർമ്മേന്ദ്ര, 1960-കളിൽ ‘അൻപഥ്’, ‘ബന്ദിനി’, ‘അനുപമ’, ‘ആയാ സാവൻ ഝൂം കേ’ തുടങ്ങിയ […]Read More
കൊച്ചി: അനധികൃത സ്വത്ത് സമ്പാദന കേസില്‍ എഡിജിപി എം ആര്‍ അജിത് കുമാറിനെതിരെ തുടരന്വേഷണമില്ല. ക്ലീൻ ചിറ്റ് റദ്ദാക്കിയ വിജിലൻസ് കോടതി ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. പരാതിക്കാര്‍ മുന്‍കൂര്‍ അനുമതി തേടണം. ശേഷം വീണ്ടും പരാതി നല്‍കാമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസിനെതിരായ വിജിലൻസ് കോടതിയുടെ പരാമർശങ്ങളിൽ സർക്കാർ നൽകിയ ഹർജിയില്‍, വാദം കേട്ട കോടതി മുഖ്യമന്ത്രിക്കെതിരായ പരാമര്‍ശങ്ങള്‍ നീക്കി. ക്ലീൻ ചിറ്റ് റദ്ദാക്കിയ വിജിലൻസ് കോടതി വിധിക്കെതിരെയാണ് എം ആർ അജിത് കുമാർ ഹൈക്കോടതിയിൽ അപ്പീൽ […]Read More
ബംഗളൂരു: ധർമ്മസ്ഥല കേസിൽ ആറ് പ്രതികൾക്കെതിരെ പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) കുറ്റപത്രം കോടതിയിൽ സമർപ്പിച്ചു. ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയുടെ (ബിഎൽഎസ്എസ്) സെക്ഷൻ 215 പ്രകാരം ബെൽത്തങ്ങാടി കോടതിയിലാണ് റിപ്പോട്ട് സമർപ്പിച്ചത്. പരാതിക്കാരനായ സാക്ഷി ചിന്നയ്യ, മഹേഷ് ഷെട്ടി, ഗിരീഷ് മത്തണ്ണാവർ, ടി ജയന്ത്, വിട്ടൽ ഗൗഡ, സുജാത എന്നിവരടക്കം ആറ് പേരെയാണ് പ്രതികളായി ചേർത്തിരിക്കുന്നത്. മൃതദേഹങ്ങള്‍ കൈകാര്യം ചെയ്ത രീതിയെയും ശവസംസ്‌കാരത്തിലേക്ക് നയിച്ച സാഹചര്യങ്ങളെയും കുറിച്ച് വ്യാപകമായ ആശങ്കകളും ചോദ്യങ്ങളും ഉയര്‍ത്തിയ ധര്‍മ്മസ്ഥല കൂട്ട […]Read More
മലപ്പുറം: മുന്‍ എംഎല്‍എ പി വി അന്‍വറിന്റെ വീട്ടില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് റെയ്ഡ്. മലപ്പുറം ഒതായിലെ വീട്ടിലാണ് റെയ്ഡ് നടക്കുന്നത്. ഡ്രെെവർ സിയാദ് ഉൾപ്പെടെ പി വി അന്‍വറിന്റെ സഹായികളുടെ വീട്ടിലും ഇ ഡി സംഘം എത്തി.കൊച്ചിയിൽ നിന്നുള്ള ഇ ഡി സംഘമാണ് പരിശോധന നടത്തുന്നത്. കേരള ഫിനാന്‍സ് കോര്‍പ്പറേഷനില്‍ നിന്നും അന്‍വര്‍ 12 കോടി രൂപ വായ്പ എടുത്ത് തട്ടിപ്പ് നടത്തിയെന്ന പരാതിയില്‍ നേരത്തെ വിജിലന്‍സ് റെയ്ഡ് നടത്തിയിരുന്നു. ഈ രേഖകള്‍ ഇ ഡി ആവശ്യപ്പെട്ടിരുന്നു. […]Read More
തിരുവനന്തപുരം: തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന് 100 ബാരിക്കേഡുകള്‍ നല്‍കി കേരള ഗ്രാമീണ ബാങ്ക്. കേരള ഗ്രാമീണ ബാങ്ക് ചെയര്‍പേഴ്‌സണ്‍ വിമല വിജയഭാസ്‌കര്‍ തിരുവിതാംകൂര്‍ രാജകുടുംബാംഗം ആദിത്യ വര്‍മ്മയുടെ സാന്നിധ്യത്തിലാണ് ബാരിക്കേഡുകള്‍ ക്ഷേത്രത്തിനു കൈമാറിയത് ബാങ്കിന്റെ 2025-26 വര്‍ഷത്തെ സിഎസ്ആര്‍ പദ്ധതികളുടെ ഭാഗമായാണ് ഭക്തരുടെ ദര്‍ശന സൗകര്യങ്ങള്‍ കൂടുതല്‍ സുഗമമാക്കുന്നതിന് ബാരിക്കേഡുകള്‍ നല്‍കിയത്.ക്ഷേത്രത്തില്‍ നടന്ന ചടങ്ങില്‍ കേരള ഗ്രാമീണ ബാങ്ക് ജനറല്‍ മാനേജര്‍ പ്രദീപ് പത്മന്‍, തിരുവനന്തപുരം റീജണല്‍ മാനേജര്‍ സുബ്രഹ്മണ്യന്‍ പോറ്റി, മാര്‍ക്കറ്റിങ് സെല്‍ ചീഫ് മാനേജര്‍ […]Read More

