തൃശൂര്‍: ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ പ്രഖ്യാപിച്ച തൃശൂര്‍ മേയര്‍ സ്ഥാനാര്‍ഥി ഡോ. വി ആതിരയെ മാറ്റി പുതിയ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചു. ഡോ. വി ആതിരയ്ക്ക് പകരം എം ശ്രീവിദ്യയാണ് പുതിയ സ്ഥാനാര്‍ഥി.ആര്‍എസ്എസിന്റെ എതിര്‍പ്പുയര്‍ന്നതാണ് സ്ഥാനാര്‍ഥിയെ മാറ്റാനുള്ള കാരണമായത്. തൃശൂര്‍ എംപിയും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിയും ആതിരയെ മേയര്‍ സ്ഥാനാര്‍ഥിയായി ഉയര്‍ത്തിക്കാട്ടിയിരുന്നു. സംസ്ഥാന അധ്യക്ഷന്‍ നിശ്ചയിച്ച സ്ഥാനാര്‍ഥിയെ മാറ്റേണ്ടതില്ലെന്ന നിലപാടിലായിരുന്നു ബിജെപി ജില്ലാ നേതൃത്വം. എന്നാല്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിയുള്ളപ്പോഴാണ് ബിജെപി […]Read More
ഡൽഹി: സംസ്ഥാനത്തെ തീവ്ര വോട്ടർ പട്ടിക പരിഷ്കരണ നടപടികൾക്ക് സ്റ്റേയില്ല. തെരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീം കോടതി നോട്ടീസയച്ചു. ഹർജി നവംബർ 26ന് വീണ്ടും പരിഗണിക്കും. കേരളത്തോടൊപ്പം യുപിയിലെയും പുതുച്ചേരിയിലെയും ഹർജികൾ കോടതിയിലെത്തിയിരുന്നു. കേരളത്തിന്റെ ഹർജി മാത്രമായി പരിഗണിക്കുമെന്ന് കോടതി അറിയിച്ചു. കേരളത്തിന്റെ ഹർജിയിലാണ് സുപ്രീംകോടതി കമ്മീഷന് നോട്ടീസയച്ചത്. ബീഹാറിലെ എസ്‌ഐആറിനെതിരായ ഹര്‍ജികള്‍ ജസ്റ്റിസ് സൂര്യകാന്തിൻ്റെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് കേസ് പരിഗണിച്ചത്. തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്നത് കണക്കിലെടുത്ത് നടപടികൾ നിർത്തിവയ്ക്കണമെന്നാണ് സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടത്. ചീഫ് സെക്രട്ടറിയാണ് സർക്കാരിനു […]Read More
ദുബായ് എയർഷോയ്ക്കിടെ ഇന്ത്യൻ യുദ്ധവിമാനം തകർന്നു വീണു. ഇന്ത്യൻ HAL തേജസ് വിമാനമാണ് തകർന്നു വീണത്. ഉച്ചയ്ക്ക് 2.10ഓടെയായിരുന്നു അപകടം. എയർഷോയിൽ നടന്ന പ്രകടനത്തിനിടെയായിരുന്നു അപകടം. പൈലറ്റിന് അപകടത്തിൽ ഗുരുതര പരിക്കേറ്റു. തമിഴ്നാട്ടിലെ സുലൂരിലെ സ്ക്വാഡ്രണിൽ നിന്നുള്ള വിമാനമായിരുന്നു തകർന്നു വീണ LCA തേജസ്. റഷ്യൻ നിർമ്മിത മിഗ് 21 വിരമിച്ച ശേഷം ഇന്ത്യൻ എയർഫോഴ്സിൻ്റെ ഭാഗമാവേണ്ടത് LCA തേജസ് ആയിരുന്നു. യുദ്ധവിമാനങ്ങളിലെ വളരെ ചെറുതും ഭാരക്കുറവുള്ളതുമായ എയർക്രാഫ്റ്റ് ആണ് തേജസ്. രണ്ടു വർഷത്തിലൊരിക്കൽ നടക്കുന്ന ലോകത്തെ […]Read More
തിരുവനന്തപുരം: മുട്ടടയിൽ യുഡിഎഫ് സ്ഥാനാർത്ഥി വൈഷ്ണയുടെ വോട്ട് ഒഴിവാക്കിയ സംഭവത്തിൽ ഗൂഢാലോചന നടന്നതായി പ്രതിപക്ഷനേതാവ് വി.ഡി. സതീശന്റെ ആരോപണം. സംഭവത്തിൽ തിരുവനന്തപുരം സിപിഐഎം നേതാക്കൾക്ക് പങ്കുണ്ടെന്ന് അദ്ദേഹം പറഞ്ഞു. നിർഭാഗ്യമെന്ന് വിലയിരുത്തപ്പെട്ട ഈ സംഭവത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ അടിയന്തര അന്വേഷണം നടത്തണമെന്നും, അതിനായി പ്രത്യേക അന്വേഷണം സംഘം രൂപീകരിക്കണമെന്നും സതീശൻ ആവശ്യപ്പെട്ടു. അന്വേഷണം നടക്കാത്ത പക്ഷം നിയമനടപടിയുമായി മുന്നോട്ടുപോകുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. ഗൂഢാലോചനയിൽ പങ്കാളികളായ ഉദ്യോഗസ്ഥരെ സസ്‌പെന്റ് ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വൈഷ്ണയുടെ വോട്ട് തെറ്റായി […]Read More
പനാജി: 56ാമത് ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് ഇന്ന് തുടക്കം. നവംബർ 28 വരെ നടക്കുന്ന ചലച്ചിത്രോത്സവത്തിൽ ഗബ്രിയൽ മസ്കാരോ സംവിധാനം ചെയ്ത ബ്രസീലിയൻ സൈ-ഫൈ ചിത്രം ‘ദ ബ്ലൂ ട്രെയിൽ’ ആണ് ഉദ്ഘാടന ചിത്രം. 81 രാജ്യങ്ങളിൽ നിന്നായി 240ൽ അധികം ചിത്രങ്ങൾ ഇത്തവണ വിവിധ വിഭാഗങ്ങളിൽ പ്രദർശനത്തിനെത്തും.ജപ്പാനാണ് ഇത്തവണത്തെ മേളയിലെ കൺട്രി ഓഫ് ഫോക്കസ്. 7500-ഓളം പ്രതിനിധികളാണ് രജിസ്റ്റർചെയ്തിട്ടുള്ളത്. പനജിയിലെ ഇനോക്സ് മൾട്ടിപ്ലക്സ്, കലാ അക്കാദമി എന്നീ വേദികൾ സജ്ജമായതായി വാർത്താവിതരണ പ്രക്ഷേപണ സഹമന്ത്രി ഡോ. […]Read More
പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ള കേസിൽ മുൻ ദേവസ്വം ബോർഡ് പ്രസിഡൻ്റ് എ. പത്മകുമാർ അറസ്റ്റിൽ. ക്രൈം ബ്രാഞ്ച് ഓഫീസിൽ നടത്തിയ നാല് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിന് പിന്നാലെയാണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് രേഖപ്പെടുത്തിയത്. സിപിഐഎമ്മിൻ്റെ മുൻ എംഎൽഎയും നിലവിലെ പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗവുമാണ് പത്മകുമാർ. ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട ആറാമത്തെ അറസ്റ്റാണ് പത്മകുമാറിൻ്റേത്. സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റി, മുൻ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ മുരാരി ബാബു, മുൻ തിരുവാഭരണ കമ്മീഷണർ കെ.എസ്. ബൈജു, മുൻ […]Read More
കൊച്ചി: നടിയെ ആക്രമിച്ച കേസിൻ്റെ വിധിദിനത്തിൽ ഇന്നും തീരുമാനമായില്ല. ഈ മാസം 25ന് കേസ് വീണ്ടും പരിഗണിക്കും. നടിയുടെ കാർ തടഞ്ഞുനിർത്തി ആക്രമിച്ച് നഗ്നവിഡിയോ പകർത്തിയെന്നാണ് കേസ്. കുറ്റപത്രത്തിൽ ആകെ പത്ത് പ്രതികളാണുള്ളത്. കേസിൽ പൾസർ സുനിയാണ് ഒന്നാം പ്രതി. നടൻ ദിലീപ് എട്ടാം പ്രതിയാണ്. പത്താം പ്രതിയെ മാപ്പു സാക്ഷിയാക്കിയിട്ടുണ്ട്. കൊച്ചിയിൽ 2017 ഫെബ്രുവരി 17നാണ് ഓടുന്ന വാഹനത്തിൽ നടി ആക്രമണത്തിന് ഇരയായത്. കേസിൽ ആകെ 12 പ്രതികളായിരുന്നു ഉണ്ടായിരുന്നത്. ഇതിലൊരാളെ മാപ്പുസാക്ഷിയാക്കുകയും രണ്ടുപേരെ കേസിൽ […]Read More
സീ സ്റ്റുഡിയോയുമായി സഹകരിച്ച് മാക്സ് മാർക്കറ്റിംഗ് അവതരിപ്പിക്കുന്ന “ദശാവതാരം” മലയാളം ടീസർ പുറത്ത്. മറാത്തിയിലെ ബ്ലോക്ക്ബസ്റ്റർ ആയി മാറിയ ഈ ചിത്രത്തിന്റെ മലയാളം പതിപ്പ് 2025 ഡിസംബർ 12 ന് കേരളത്തിൽ റിലീസ് ചെയ്യും. സുബോധ് ഖാനോൽക്കർ രചിച്ചു സംവിധാനം ചെയ്ത ചിത്രം നിർമ്മിച്ചത് ഓഷ്യൻ ഫിലിം കമ്പനി, ഓഷ്യൻ ആർട്ട് ഹൌസ് പ്രൊഡക്ഷൻ എന്നീ ബാനറുകളിൽ സുജയ് ഹാൻഡെ, ഓങ്കാർ കേറ്റ്, സുബോധ് ഖനോൽക്കർ, അശോക് ഹാൻഡെ, ആദിത്യ ജോഷി, നിതിൻ സഹസ്രബുധെ, മൃണാൾ സഹസ്രബുധെ, […]Read More
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ കൊലവിളി നടത്തിയെന്ന പരാതിയില്‍ അഭിഭാഷക കൂടിയായ കന്യാസ്ത്രീ ടീന ജോസിനെതിരെ പൊലീസ് അന്വേഷണം ആരംഭിച്ചു. ഡിജിപിക്ക് ലഭിച്ച പരാതിയിലാണ് നടപടി. ഫേസ്ബുക്ക് പോസ്റ്റില്‍ കമന്റ് ആയാണ് ടീന ജോസ് മുഖ്യമന്ത്രിക്കെതിരെ കൊലവിളി നടത്തിയത്. ഇതിനെതിരെ സുപ്രീംകോടതി അഭിഭാഷകനാണ് ഡിജിപിക്ക് പരാതി നല്‍കിയത്. ടീന ജോസിനെ തളളി സിഎംസി സന്യാസിനി സമൂഹം രംഗത്തെത്തിയിരുന്നു. ടീന ജോസിന്റെ അംഗത്വം 2009-ല്‍ കാനോനിക നിയമങ്ങള്‍ക്ക് അനുസൃതമായി റദ്ദാക്കിയതാണെന്നും സന്യാസവസ്ത്രം ധരിക്കാന്‍ അനുവാദമില്ലാത്തയാളാണ് ടീന ജോസ് എന്നുമാണ് […]Read More
പ്രവാസി കേരളീയർക്കായുള്ള ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ നോർക്ക കെയറിൽ ചേരാൻ ആഗ്രഹിക്കുന്നവർക്ക് സഹായം നൽകുന്നതിനായി നോർക്ക റൂട്ട്സ് ഓൺലൈൻ സഹായ കേന്ദ്രം ആരംഭിച്ചു. 2025 നവംബർ 30 വരെ എല്ലാ പ്രവൃത്തി ദിവസങ്ങളിലും ഉച്ചയ്ക്ക് 3.00 മുതൽ 3.45 വരെ വിഡിയോ കോൺഫറൻസിംഗ് മുഖേന സേവനം ലഭ്യമാകും. സേവനം ഉപയോഗിക്കാൻ നോർക്ക റൂട്ട്സ് ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ച് നൽകുന്ന വിഡിയോ കാൾ ലിങ്ക് വഴി പ്രവേശിക്കണം. എൻറോൾമെന്റിനുള്ള അവസാന തീയതി 2025 നവംബർ 30 ആയതിനാൽ, യോഗ്യരായവർ […]Read More

