Latest News

Month: November 2025

Entertainment

നയൻതാരയ്ക്ക് ജന്മദിനാശംസകളുമായി “ഡിയര്‍ സ്റ്റുഡന്‍റ്സ് ” പുതിയ പോസ്റ്റർ പുറത്ത്; നിവിൻ പോളി

നിവിൻ പോളി – നയൻതാര കൂട്ടുകെട്ട് ഒന്നിക്കുന്ന “ഡിയർ സ്റ്റുഡൻറ്സ്” ന്റെ പുതിയ പോസ്റ്റർ പുറത്ത്. നയൻതാരയുടെ ജന്മദിനം പ്രമാണിച്ച്, താരത്തിന് ആശംസകളേകി കൊണ്ടാണ് നയൻ‌താര ചിത്രത്തിൽ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ചിത്രത്തോടെയുള്ള പോസ്റ്റർ പുറത്തു വിട്ടത്. വിദ്യ രുദ്രൻ എന്നാണ് ചിത്രത്തിൽ നയൻ‌താര അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. ജോർജ് ഫിലിപ്പ് റോയ്, സന്ദീപ് കുമാർ എന്നിവർ ചേർന്നാണ് ചിത്രം രചിച്ചു സംവിധാനം ചെയ്തിരിക്കുന്നത്. വിനീത് ജയിൻ നേതൃത്വം നൽകുന്ന മാവെറിക് മൂവീസ് പ്രൈവറ്റ് ലിമിറ്റഡുമായി സഹകരിച്ച് പോളി […]Read More

Kerala

ഇടുക്കിയിൽ സ്കൂൾ ബസ് ദേഹത്ത് കയറി വിദ്യാർഥിക്ക് ദാരുണാന്ത്യം

ഇടുക്കി: ചെറുതോണിയിൽ സ്കൂൾ ബസ് ദേഹത്ത് കയറി വിദ്യാർഥി മരിച്ചു. വാഴത്തോപ്പ് ഗിരിജ്യോതി പബ്ലിക് സ്കൂളിലെ വിദ്യാർഥി ഹെയ്സൽ ബെൻ(4) ആണ് മരിച്ചത്. സ്കൂൾ പരിസരത്ത് വെച്ച് ബസ് പിന്നോട്ട് എടുക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ഇന്ന് രാവിലെ ഒന്‍പത് മണിയോടെ സ്‌കൂള്‍ മുറ്റത്തുവച്ചായിരുന്നു സംഭവം. രാവിലെ സ്‌കൂളിലേക്ക് എത്തിയ വിദ്യാഥി ബസില്‍ നിന്ന് ഇറങ്ങിയതിന് പിന്നാലെയാണ് അപകടമുണ്ടായത്. പിന്നോട്ടെടുത്ത ബസ് കുട്ടിയുടെ ദേഹത്ത് കൂടെ കയറിയിറങ്ങുകയായിരുന്നു. ഉടന്‍ തന്നെ കുട്ടിയെ ഇടുക്കി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ […]Read More

National

പത്താം തവണയും ബിഹാര്‍ മുഖ്യമന്ത്രിയായി നിതീഷ് കുമാര്‍ ചുമതലയേല്‍ക്കും;   സത്യപ്രതിജ്ഞ നാളെ

പട്‌ന: ബിഹാറിൽ പുതിയ എന്‍ഡിഎ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനൊപ്പം ഇരുപത്തിരണ്ട് മന്ത്രിമാരും നാളെ സത്യപ്രതിജ്ഞ ചെയ്യും. ബിജെപിയില്‍ നിന്ന് ഒമ്പത് എംഎല്‍എമാര്‍, ജെഡിയുവില്‍ നിന്ന് പത്ത് പേര്‍, ചിരാഗ് പാസ്വാന്റെ എല്‍ജെപി (റാം വിലാസ്), ജിതന്‍ റാം മഞ്ചിയുടെ ഹിന്ദുസ്ഥാനി അവാമി മോര്‍ച്ച, ഉപേന്ദ്ര കുശ്വാഹയുടെ രാഷ്ട്രീയ ലോക് മോര്‍ച്ച എന്നിവയില്‍ നിന്ന് ഓരോ എംഎല്‍എമാരാകും ഉണ്ടാകുക. പത്താം തവണയും ബിഹാര്‍ മുഖ്യമന്ത്രിയായി നിതീഷ് കുമാര്‍ ചുമതലയേല്‍ക്കും. പട്‌നയിലെ ഗാന്ധി മൈദാനില്‍ വൈകിട്ടാകും […]Read More

Politics

ഇനി  ദാരിദ്ര്യവിമുക്ത കേരളം; തദ്ദേശ തെരഞ്ഞെടുപ്പിനുള്ള പ്രകടനപത്രിക പുറത്തിറക്കി എല്‍ഡിഎഫ്

തിരുവനന്തപുരം: തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിന് മുന്നോടിയായി എൽഡിഎഫ് പ്രകടനപത്രിക പുറത്തിറക്കി. ദരിദ്രരഹിത കേരളം സൃഷ്ടിക്കുകയാണ് പ്രധാന ലക്ഷ്യമെന്ന് സൂചിപ്പിക്കുന്ന പ്രകടനപത്രിക എകെജി സെന്ററിൽ നടന്ന ചടങ്ങിൽ സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും എൽഡിഎഫ് കൺവീനർ ടി.പി. രാമകൃഷ്ണനും ചേർന്ന് പ്രകാശനം ചെയ്തു. സമസ്തർക്കും ക്ഷേമവും വികസനവും ഉറപ്പുനൽകുന്ന പരിപാടികളാണ് പ്രധാനമായും രേഖപ്പെടുത്തിയിരിക്കുന്നത്. അതിദാരിദ്ര്യമുക്ത പദ്ധതിയുടെ തുടർച്ചയായ കേവല ദാരിദ്ര്യ നിർമാർജന പദ്ധതിയും, സമ്പൂർണ പോഷകാഹാര സംസ്ഥാനം എന്ന ലക്ഷ്യത്തിലേക്ക് ജനകീയ ഭക്ഷണശാലകളുടെ ആരംഭവും പത്രികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ‘എല്ലാവർക്കും […]Read More

National

മക്കയില്‍ ഇന്ത്യന്‍ തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് അപകടത്തില്‍പ്പെട്ടു; 42 പേർക്ക് ദാരുണാന്ത്യം

റിയാദ്: മക്കയില്‍ നിന്നും മദീനയിലേക്ക്  ഇന്ത്യന്‍ തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് അപകടത്തില്‍പ്പെട്ട് 42മരണം. ഹൈദരബാദില്‍ നിന്നുള്ള തീര്‍ഥാടകരാണ് ബസില്‍ ഉണ്ടായിരുന്നതായാണ് വിവരം. ഇന്ന് പുലര്‍ച്ചെ ഒന്നരയോടെയാണ് ബസ് ഡീസല്‍ ടാങ്കറുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. മദീനയില്‍ നിന്ന് 160 കിലോ മീറ്റര്‍ അകലെയായിരുന്നു സംഭവം. സിവില്‍ ഡിഫന്‍സും പൊലീസും ഉള്‍പ്പടെയുള്ള സുരക്ഷാസേന സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി. കത്തിക്കരിഞ്ഞതിനാല്‍ പലരുടെയും മൃതദേഹം തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല. ബസ്സിലുള്ള ഒരാള്‍ ഒഴികെ മറ്റുള്ളവരെല്ലാം മരിച്ചതായും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.Read More

Weather

ന്യൂനമര്‍ദം, സംസ്ഥാനത്ത് അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്ടലിന് മുകളില്‍ പുതിയ ന്യൂനമര്‍ദം രൂപപ്പെട്ടതോടെ സംസ്ഥാനത്ത് അഞ്ച് ദിവസം മഴ കനക്കുമെന്ന് മുന്നറിയിപ്പ്. ഇന്നു മുതല്‍ 19 വരെയുള്ള തീയതികളില്‍ മഴ ശക്തമാകുമെന്നാണ് മുന്നറിയിപ്പ്. ഇന്ന് നാല് ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, ഇടുക്കി, എറണാകുളം ജില്ലകളിലാണ് ഇന്ന് യെല്ലോ അലേര്‍ട്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.Read More

Kerala

സ്വകാര്യ ആശുപത്രി ജീവനക്കാരുടെ ത്രീ ഷിഫ്റ്റ് സമ്പ്രദായത്തിന് ഹൈക്കോടതി സ്‌റ്റേ

സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ ജീവനക്കാരുടെ ത്രീ ഷിഫ്റ്റ് സമ്പ്രദായത്തിന് ഹൈക്കോടതി സ്റ്റേ. സ്വകാര്യ ആശുപത്രി മാനേജ്‌മെന്റ് അസോസിയേഷന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് നടപടി.ജീവനക്കാരുടെ കുറവ് ആശുപത്രികളുടെ പ്രവര്‍ത്തനത്തെ ബാധിക്കുന്നു സാമ്പത്തിക ബാധ്യത ഉണ്ടാക്കുന്നു തുടങ്ങിയ കാര്യങ്ങള്‍ ഉന്നയിച്ചാണ് സ്വകാര്യ ആശുപത്രി മാനേജ്‌മെന്റ് അസോസിയേഷന്‍ ഹൈക്കോടതിയെ സമീപിച്ചത്. 2016ലെ സര്‍ക്കാര്‍ തീരുമാനപ്രകാരം 2021ലും അത് പുതുക്കി 2025 സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. ഈ രണ്ടു ഉത്തരവുകളും ഹൈക്കോടതി സ്റ്റേ ചെയ്തു. അതേസമയം ത്രീ ഷിഫ്റ്റ് സമ്പ്രദായം നിര്‍ത്തലാക്കാന്‍ അനുവദിക്കില്ലെന്നാണ് സംഘടനകളുടെ നിലപാട്. […]Read More

National

ഷെയ്ഖ് ഹസീനയ്ക്ക് വധശിക്ഷ

2024ലെ ബംഗ്ലാദേശ് കലാപത്തിൽ കുറ്റക്കാരിയാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഷെയ്ഖ് ഹസീനയ്ക്ക് വധശിക്ഷ വിധിച്ച് കോടതി. മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങളിൽ തെളിവുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ്  അന്താരാഷ്ട്ര കുറ്റകൃത്യ ട്രൈബ്യൂണൽ വധശിക്ഷ വിധിച്ചത്. ഷെയ്ഖ് ഹസീന പ്രക്ഷോഭകാരികളെ കൂട്ടക്കൊല ചെയ്യാൻ ഉത്തരവിട്ടതായും ഐസിറ്റി കണ്ടെത്തി. വിദ്യാർഥിയായിരുന്ന അബു സയീദിൻ്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് നാലിലേറെ തവണ തിരുത്തുവാൻ ഹസീനയുടെ സർക്കാർ ഡോക്ടറെ ഭീഷണിപ്പെടുത്തിയിരുന്നതായും ട്രൈബ്യൂണൽ കണ്ടെത്തിയിരുന്നു.ഹസീനയുടെ അസാന്നിധ്യത്തിലായിരുന്നു വിചാരണ നടന്നത്. ബംഗ്ലാദേശിൽ നിന്നും പുറത്താക്കപ്പെട്ട ഹസീന നിലവിൽ ഇന്ത്യയിൽ രാഷ്ട്രീയ അഭയം തേടിയിരിക്കുകയാണ്.മുൻകാല […]Read More

Kerala

ശബരിമല സ്വര്‍ണക്കൊള്ള: എസ്‌ഐടി പരിശോധനയും സാംപിള്‍ ശേഖരണവും ഇന്ന്

പത്തനംതിട്ട: ശബരിമലയിലെ സ്വര്‍ണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട അന്വേഷണം നടത്തുന്ന പ്രത്രേക സംഘം ഇന്ന് സന്നിധാനത്ത് പരിശോധന നടത്തും. ഹൈക്കോടതി നിര്‍ദ്ദേശത്തിന്റെ പശ്ചാത്തലത്തില്‍ എസ്.പി. ശശിധരന്റെ നേതൃത്വത്തിൽ കട്ടിള, ദ്വാരപാലക ശില്‍പ്പം എന്നിവ പരിശോധിക്കുകയും സാമ്പിളുകള്‍ ശേഖരിക്കുകയും ചെയ്യും. ഉണ്ണികൃഷ്ണന്‍ പോറ്റി തിരിച്ചുകൊണ്ടു വന്ന എല്ലാ സ്വര്‍ണപ്പാളികളുടെയും ചെമ്പ് പാളികളുടെയും സാമ്പിള്‍ ശേഖരിക്കും.  കൂടാതെ 1998ന് യുബി ഗ്രൂപ്പ് സ്വര്‍ണം പൊതിഞ്ഞ ഭാഗത്ത് നിന്നും സാംപിളുകള്‍ ശേഖരിക്കും. നഷ്ടപ്പെട്ട സ്വര്‍ണത്തിന്റെ അളവും ഗുണവും പരിശോധിക്കാനാണ് നീക്കം.ചെമ്പുപാളികള്‍ മാറ്റിവച്ചോ എന്നത് കണ്ടെത്താല്‍ […]Read More

Politics

മുട്ടടയിലെ യുഡിഎഫ് സ്ഥാനാർഥിത്വം; വൈഷ്ണ സുരേഷ്  ഹൈക്കോടതിയെ സമീപിക്കും

തിരുവനന്തപുരം: മുട്ടടയിലെ യുഡിഎഫ് സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ട വിഷയത്തിൽ വൈഷ്ണ സുരേഷ് ഇന്ന് ഹൈക്കോടതിയെ സമീപിക്കും. വോട്ടർ പട്ടികയിൽ നിന്നും പേര് നീക്കിയ തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടി പുനഃ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടാണ് കോടതിയെ സമീപിക്കുന്നത്. തിരുവനന്തപുരം കോര്‍പ്പറേഷനില്‍ യുഡിഎഫ് പ്രഖ്യാപിച്ച ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാര്‍ഥിയായിരുന്നു വൈഷ്ണ. വ്യാജ മേൽവിലാസത്തിൽ വോട്ട് ചേർത്തെന്ന പരാതിയിൽ വൈഷ്ണയുടെ പേര് വോട്ടർ പട്ടികയിൽ നിന്ന് നീക്കിയിരുന്നു.സിപിഐഎം ബ്രാഞ്ച് കമ്മറ്റി അംഗം ധനേഷ് കുമാറാണ് പരാതി  പരിഗണിച്ചായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി. വോട്ടര്‍ […]Read More

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes