ദില്ലി: മഹാവിജയത്തിന്റെ ശക്തിയിൽ ബിഹാറിൽ മുഖ്യമന്ത്രിയായി തുടരുമെന്ന് ഉറപ്പാക്കി നിതീഷ് കുമാർ. ഉപമുഖ്യമന്ത്രി പദവികളുമായി ബന്ധപ്പെട്ട പ്രാഥമിക ധാരണപ്രകാരം രണ്ട് സ്ഥാനങ്ങളും തൽക്കാലം ബിജെപി കൈവശം വയ്ക്കും. അഞ്ച് വർഷത്തെ കാലയളവിൽ കൂട്ടുകക്ഷികളെ കൂടുതൽ ഉൾപ്പെടുത്തി മുഖ്യമന്ത്രി സ്ഥാനം ഭാവിയിൽ ബിജെപി ആവശ്യപ്പെടാനും സാധ്യതയുണ്ടെന്ന വിലയിരുത്തലും നിലനിൽക്കുന്നു. പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ 18-ന് നടക്കും. നിതീഷിനെ മുഖ്യമന്ത്രിപോസ്റ്റിന്റെ മുഖമായി മുന്നോട്ട് വെച്ച് നടത്തിയ പ്രചാരണം മികച്ച വിജയത്തിൽ കലാശിച്ചു. പതിനെട്ടാം നിയമസഭയുടെ ചുമതലയേൽക്കാൻ നിതീഷ് കുമാർ ഒരുങ്ങുകയാണ്. […]Read More
ബെംഗളൂരു: ‘വൃക്ഷ മാതാവ്’ എന്ന് അറിയപ്പെട്ട പ്രശസ്ത പരിസ്ഥിതി പ്രവർത്തക സാലുമരദ തിമ്മക്ക (114) അന്തരിച്ചു. ബെംഗളൂരുവിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. അസുഖബാധിതയായിരുന്നുവെന്ന് കുടുംബാംഗങ്ങൾ അറിയിച്ചു. 1911 ജൂൺ 30ന് തുമകുരു ജില്ലയിലെ ഗുബ്ബി താലൂക്കിലാണ് തിമ്മക്കയുടെ ജനനം. കർണാടകത്തിലെ ഗ്രാമങ്ങളെ ഹരിതാഭമാക്കാൻ നടത്തിയ പ്രവർത്തനങ്ങളിലൂടെയാണ് അവർ പ്രശസ്തയായത്. ബെംഗളൂരു സൗത്തിന്റെ രാമനഗര ജില്ലയിലെ ഹുളിക്കലും കുഡൂരും തമ്മിലുള്ള 4.5 കിലോമീറ്റർ ദൂരത്തിൽ 385 ആൽമരങ്ങൾ നട്ടുപിടിപ്പിച്ചതിനു ശേഷമാണ് ‘മരങ്ങളുടെ നിര’ എന്നർത്ഥം വരുന്ന […]Read More
എറണാകുളം: തൃക്കാക്കര നഗരസഭയിലെ എൽഡിഎഫ് സഖ്യകക്ഷികളായ സിപിഐഎം–സിപിഐ തമ്മിലുള്ള സീറ്റ് വിഭജന തർക്കം പരിഹരിച്ചു. നഗരസഭയിൽ ഒരുമിച്ച് മത്സരിക്കാനുള്ള ധാരണയോടെയാണ് പ്രശ്നങ്ങൾ ഒത്തുതീർന്നത്. ഹെൽത്ത് സെൻറർ വാർഡ് സിപിഐഎമ്മിന് വിട്ടുകൊടുക്കാൻ സിപിഐ സമ്മതിച്ചു. സഹകരണ വാർഡിൽ സിപിഐയും ടിവി സെൻറർ വാർഡിൽ സിപിഐ സ്ഥാനാർഥിയും മത്സരിക്കും. ഹെൽത്ത് സെൻറർ വാർഡിൽ എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥിയായി പി. സി. മനൂപിനെ നിർത്താനും തീരുമാനം എടുത്തിട്ടുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ സീറ്റ് വിഭജനത്തെ ചൊല്ലി മുന്നണിക്കുള്ളിൽ ആശങ്ക ഉയർന്നിരുന്നു. […]Read More
ഇസ്ലാമാബാദ്: പാകിസ്ഥാൻ പാർലമെന്റ് ഫീൽഡ് മാർഷൽ അസിം മുനീറിന് ആജീവനാന്ത സുരക്ഷ നൽകാനുള്ള നടപടികൾ ആരംഭിച്ചു. ഇതിലൂടെ രാജ്യത്തെ ആണവായുധ സജ്ജമായ സൈന്യത്തിന് രാഷ്ട്രീയ-ഭരണ സംവിധാനത്തിൽ കൂടുതൽ ശക്തി ലഭിക്കുമെന്നാണ് വിലയിരുത്തൽ.മുനീറുടെ നിയന്ത്രണം വിവിധ സൈനിക ശാഖകളിലാകെ വർധിപ്പിക്കുന്ന ഭരണഘടനാ ഭേദഗതി ബില്ലിനും പാർലമെന്റ് അധോസഭ അംഗീകാരം നൽകി. ദേശീയ ഐക്യം ശക്തിപ്പെടുത്താനുള്ള നടപടിയാണിതെന്ന് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് വ്യക്തമാക്കിയതായി സർക്കാർ ഉടമസ്ഥതയിലുള്ള അസോസിയേറ്റഡ് പ്രസ് ഓഫ് പാകിസ്ഥാൻ റിപ്പോർട്ട് ചെയ്തു. ഇന്ത്യയുമായുള്ള സംഘർഷത്തിന് ശേഷം പാകിസ്ഥാനിലെ […]Read More
ജമ്മു കശ്മീർ: ഡൽഹിയിൽ ചെങ്കോട്ടയ്ക്ക് സമീപം കാർ സ്ഫോടനം നടത്തിയ മുഖ്യസൂത്രധാരൻ ഡോ. ഉമർ മുഹമ്മദിൻ്റെ വീട് തകര്‍ത്ത് സുരക്ഷാ സേന. ഉമർ മുഹമ്മദിൻ്റെ പുൽവാമയിലെ വീടാണ് സുരക്ഷാ സേന തകർത്ത്. ഡൽഹി സ്ഫോടനത്തിൽ പൊട്ടിത്തെറിച്ച ഹ്യുണ്ടായി ഐ20 ഓടിച്ചിരുന്നത് ഡോ. ഉമർ മുഹമ്മദാണെന്ന് കഴിഞ്ഞ ദിവസമാണ് സ്ഥിരീകരിച്ചത്. സംഭവസ്ഥലത്ത് നിന്നും ലഭിച്ച കയ്യും ഉമറിൻ്റെ അമ്മയുടെ ഡിഎൻഎയും വച്ച് നടത്തിയ പരിശോധനയിലാണ് സ്ഥിരീകരണം. ഫരീദാബാദിലെ അൽ-ഫലാഹ് സർവകലാശാലയിൽ ജോലി ചെയ്തിരുന്നവരാണ് സ്ഫോടനക്കേസിലെ പ്രതികൾ, ഡോക്ടർമാരായ ഷഹീൻ, […]Read More
ഡൽഹി: രാജ്യത്ത് പെട്രോൾ, ഡീസൽ വാഹനങ്ങൾ ഘട്ടംഘട്ടമായി നിർത്തണമെന്ന് സുപ്രീം കോടതി. ഇലക്ട്രിക് വാഹനങ്ങൾ കൂടുതലായി ഉപയോഗിക്കണം. ഇലക്ട്രിക് വാഹനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന് സർക്കാർ നയങ്ങൾ നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിലാണ് സുപ്രീം കോടതിയുടെ നിരീക്ഷണം. ജസ്റ്റിസുമാരായ സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. അഭിഭാഷകനായ പ്രശാന്ത് ഭൂഷൺ പ്രതിനിധീകരിച്ച സെന്റർ ഫോർ പബ്ലിക് ഇന്ററസ്റ്റ് ലിറ്റിഗേഷനാണ് ഇലക്ട്രിക് വാഹനങ്ങൾക്കായുള്ള പൊതുതാൽപ്പര്യ ഹർജി ഫയൽ ചെയ്തത്. തുടക്കത്തിൽ വൈദ്യുത വാഹനങ്ങളുടെ വില കൂടുതലായിരുന്നുവെന്നും പിന്നീട് അവയുടെ […]Read More
പാലക്കാട്: കണ്ണാടി ഹയർസെക്കൻഡറി സ്‌കൂളിലെ 10-ാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കി. വിളയന്നൂർ പാലാട്ട് വീട്ടിൽ ഗിരീഷ് -റീത്ത ഭമ്പതികളുടെ മകൻ അഭിനവാണ് ജീവനൊടുക്കിയത്. രണ്ട് ദിവസമായി അഭിനവ് സ്കൂളിൽ പോയിരുന്നില്ലെന്ന് ബന്ധുക്കൾ പറയുന്നു. . വ്യാഴാഴ്ച വൈകീട്ടാണ് അഭിനവിനെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ രണ്ട് ദിവസമായി അഭിനവ് സ്കൂളിൽ പോയിരുന്നില്ലെന്ന് ബന്ധുക്കുൾ പറയുന്നു. അതേസമയം കണ്ണാടി ഹയർ സെക്കണ്ടറി സ്കൂളിൽ കഴിഞ്ഞ മാസവും വിദ്യാർഥി ജീവനൊടുക്കിയിരുന്നു. ഒക്ടോബർ 16നാണ് 14കാരൻ ജീവനൊടുക്കിയത്. പിന്നാലെ സ്കൂളിലെ […]Read More
അമേരിക്കയിൽ അടച്ചുപൂട്ടൽ അവസാനിച്ചു: പ്രസിഡന്റ് ഡോണൾഡ് ട്രംപ് ധനാനുമതി ബില്ലിൽ ഒപ്പുവെച്ചു
വാഷിങ്ടൺ: 43 ദിവസം നീണ്ട അടച്ചുപൂട്ടൽ അവസാനിപ്പിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ധനാനുമതി ബില്ലിൽ ഒപ്പുവെച്ചു. സെനറ്റും ജനപ്രതിനിധി സഭയും ബിൽ പാസാക്കിയതിനെ തുടർന്നാണ് ട്രംപിന്റെ ഒപ്പ് ലഭിച്ചത്. ഇതോടെ ജനുവരി 30 വരെ അമേരിക്കയ്ക്ക് ഫണ്ട് ലഭ്യമാകും.ദീർഘകാല അടച്ചുപൂട്ടലിൽ സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിട്ട ഫെഡറൽ ജീവനക്കാർ വ്യാഴാഴ്ച മുതൽ ജോലിയിൽ തിരിച്ചെത്തും. എന്നാൽ സർക്കാർ സേവനങ്ങളും വിവിധ വകുപ്പുകളുടെ പ്രവർത്തനങ്ങളും പൂർണ്ണമായി പുനരാരംഭിക്കാൻ കുറച്ച് സമയം എടുക്കുമെന്നാണ് സൂചന. 43 ദിവസത്തെ അടച്ചുപൂട്ടൽ അമേരിക്കയുടെ […]Read More
കൊച്ചി: വോട്ടർ പട്ടികയുടെ തീവ്രപരിഷ്‌കരണ (SIR) നടപടികളുമായി ബന്ധപ്പെട്ട വിവാദത്തിൽ സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ സമീപിക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചു. മറ്റ് സംസ്ഥാനങ്ങളിലെ സമാന ഹർജികൾ സുപ്രീം കോടതി പരിഗണിക്കുന്നതാണെന്ന് ഹൈക്കോടതി വ്യക്തമാക്കി. സംസ്ഥാനത്ത് എസ്‌ഐആർ താൽക്കാലികമായി നിര്‍ത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് സർക്കാർ സമർപ്പിച്ച ഹർജിയിലാണ് ഈ നിർദേശം. തദ്ദേശ തെരഞ്ഞെടുപ്പും എസ്‌ഐആറും ഒരേ സമയത്ത് നടക്കുന്നത് ഭരണസ്തംഭനത്തിനും ഉദ്യോഗസ്ഥ ക്ഷാമത്തിനും വഴിയൊരുക്കുമെന്നായിരുന്നു സർക്കാരിന്റെ വാദം. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് എസ്‌ഐആർ നിര്‍ത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ കത്തയച്ചിരുന്നുവെങ്കിലും പ്രതികരണം […]Read More
ആലപ്പുഴ: അരൂർ-തുറവൂർ ഫ്ലൈ ഓവർ നിർമാണ മേഖലയിൽ ഗർഡർ തകർന്നുവീണ് ഡ്രൈവർ മരിച്ച സംഭവത്തിൽ നിർമാണ കമ്പനിയിക്കെതിരെ പോലീസ് കേസ് എടുത്തു. ആവശ്യമായ സുരക്ഷ ഒരുക്കാതിരിക്കുകയും ഗതാഗത നിയന്ത്രണം ഏർപ്പെടുത്താതിരിക്കുകയും ചെയ്തതായാണ് എഫ്ഐആറിൽ രേഖപ്പെടുത്തിയിരിക്കുന്നത്.ഇന്ന് പുലർച്ചെയായിരുന്നു സംഭവം. പിക്കപ്പ് വാനിൻ്റെ മുകളിൽ ഗർഡർ തകർന്നുവീഴുകയായിരുന്നു. ഇതിൽ പള്ളിപ്പാട് സ്വദേശി രാജേഷ് (ഡ്രൈവർ) സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചു. പ്രദേശത്ത് ഇത്തരം അപകടങ്ങൾ ആവർത്തിച്ച് നടക്കുന്നുവെന്നും അധികൃതർ യാതൊരു നടപടിയും സ്വീകരിക്കാറില്ലെന്നും നാട്ടുകാർ ആരോപിച്ചു. ജാക്കി തെറ്റി മാറിയതാണ് ഗർഡർ […]Read More

