നവകേരള നിര്‍മിതിയുടെ മുന്നേറ്റത്തിന് 25 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കി കിഫ്ബി.പ്രധാന അടിസ്ഥാന സൗകര്യ വികസന മേഖലകളായ പൊതുമരാമത്ത്, ആരോഗ്യം, വിദ്യാഭ്യാസം ഉള്‍പ്പെടെ എല്ലായിടത്തും കിഫ്ബിയുടെ കയ്യൊപ്പ് പതിഞ്ഞിട്ടുണ്ട്. സംസ്ഥാനത്ത് ഇതുവരെ 90,562 കോടി രൂപയുടെ 1190 പദ്ധതികള്‍ക്കാണ് കിഫ്ബി അംഗീകാരം നല്‍കിയത്. രജത ജൂബിലിയുടെ ഭാഗമായി വിപുലമായ ആഘോഷപരിപാടികളാണ് സംസ്ഥാനത്ത് നടക്കുന്നത്. 27,273 കോടിയുടെ പദ്ധതികള്‍ പുരോഗമിക്കുകയാണെന്നും കിഫ്ബിയുടെ രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി വിളിച്ച വാര്‍ത്താസമ്മേളനത്തില്‍ ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു. വിവിധ മേഖലകളിലെ കെട്ടിടനിര്‍മ്മാണങ്ങള്‍, […]Read More
മലപ്പുറം: നിലമ്പൂരിൽ പനി ബാധിച്ച് ആദിവാസി യുവതി മരിച്ചു. ജില്ലാ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ചോലനായ്ക്കർ വിഭാഗത്തിലുള്ള കരുളായി ഉൾവനത്തിലെ സുസ്മിത(20) മരിച്ചത്. മൂന്ന് ആഴ്ച മുമ്പാണ് സുസ്മിതയ്ക്ക് പനി തുടങ്ങിയത്. വെള്ളിയാഴ്ച്ചയാണ് യുവതിയെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്നലെ രക്തസമ്മർദവും ശരീരത്തിലെ ഓക്സിജൻ്റ അളവും കുറഞ്ഞു. തുടർന്ന് തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.Read More
ബിഹാറിൽ ആദ്യഘട്ട വോട്ടെടുപ്പിനുള്ള പ്രചാരണം ഇന്ന് അവസാനിക്കും;121 മണ്ഡലങ്ങള്‍ വ്യാഴാഴ്ച പോളിങ് ബൂത്തില്‍
പട്‌ന: ബിഹാറിൽ ആദ്യഘട്ട വോട്ടെടുപ്പിനുള്ള പ്രചാരണം ഇന്ന് അവസാനിക്കും. പട്‌ന അടക്കം 18 ജില്ലകളിലെ 121 മണ്ഡലങ്ങളിലാണ് വ്യാഴാഴ്ച വോട്ടെടുപ്പ് നടക്കുക. തേജസ്വി യാദവ് നയിക്കുന്ന മഹാസഖ്യത്തിന് ഈ ഘട്ടം ഏറെ നിർണ്ണായകമാണ്. ഇന്ത്യ മുന്നണിയുടെ തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് ബിഹാറില്‍ മൂന്ന് യോഗങ്ങളില്‍ പങ്കെടുക്കും. അവസാനവട്ട പ്രചാരണത്തിന് മേൽനോട്ടം വഹിക്കാൻ കെസി വേണുഗോപാലും ബിഹാറിലുണ്ട്. അമിത് ഷായുടെ രണ്ട് യോഗങ്ങളാണ് ഇന്ന് നിശ്ചയിച്ചിരിക്കുന്നത്. ജെപി നദ്ദയുടെ റോഡ് ഷോ […]Read More
കായിക കേരളത്തിന് അഭിമാനമായി ഐ. എം. വിജയൻ അന്താരാഷ്ട്ര സ്പോർട്സ് കോംപ്ലക്സ് നാടിന് സമർപ്പിച്ചു. ഒരു കാലത്ത് തൃശൂർ നഗരത്തിന്റെ മാലിന്യങ്ങൾ അത്രയുംപേറിയിരുന്ന ലാലൂരിലാണ് അത്യാധുനിക സൗകര്യങ്ങളോടെ സ്റ്റേഡിയവും സ്പോർട്സ് കോംപ്ലക്സും നിർമിച്ചിരിക്കുന്നത്. പൊതുജനങ്ങളും പൗരപ്രമുഖരും ജനപ്രതിനിധികളും പങ്കെടുത്ത പരിപാടിയിൽ വച്ച് കായിക മന്ത്രി വി. അബ്ദുറഹിമാനാണ് കായിക സമുച്ചയം ഉദ്ഘാടനം ചെയ്തത്. ജീവിച്ചിരിക്കുന്പോൾ സ്വന്തം പേരിൽ കായിക സമുച്ചയം ഉയർന്നത് ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമാണെന്ന് ഫുട്‌ബോൾ താരം ഐ എം വിജയൻ പറഞ്ഞു.സംസ്ഥാന ചലച്ചിത്ര […]Read More
പത്തനംതിട്ട : കേരള വികസനം സംബന്ധിച്ച് യുവജനങ്ങളുടെ കാഴ്ചപ്പാടുകൾ പങ്കു വെക്കുന്നതിന് വേദി ഒരുക്കിക്കൊണ്ട് ഡിവൈഎഫ്ഐ സംഘടിപ്പിക്കുന്ന ‘നെക്സ്റ്റ്-ജെൻ കേരള തിങ്ക് ഫെസ്റ്റ് 2026’ ൻ്റെ ഔദ്യോഗിക വെബ്സൈറ്റ് ലോഞ്ച് പത്തനംതിട്ടയിൽ ആരോഗ്യമന്ത്രി വീണാ ജോർജ്ജ് പ്രക്ഷണം കേരളത്തിൻ്റെ ഭാവിയെക്കുറിച്ചുള്ള ക്രിയാത്മകമായ ചർച്ചകൾക്ക് ഈ തിങ്ക് ഫെസ്റ്റ് വഴി തുറക്കുമെന്നും പുതിയ കാലഘട്ടത്തിനനുസരിച്ചുള്ള വികസന കാഴ്ചപ്പാടുകളും യുവജനങ്ങളുടെ നൂതന ആശയങ്ങളും പങ്കുവെക്കാനുള്ള സുപ്രധാന വേദിയായി ഈ ഫെസ്റ്റ് മാറുമെന്നും മന്ത്രി പറഞ്ഞു. പൊതുജനാരോഗ്യം, പൊതുഗതാഗതം, ഉന്നത വിദ്യാഭ്യാസം, […]Read More
2024ലെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. തൃശൂരിൽ വച്ച് നടന്ന ചടങ്ങിൽ സാസ്‌കാരിക മന്ത്രി സജി ചെറിയാൻ ആണ് അവാർഡുകൾ പ്രഖ്യാപിച്ചത്. ചിദംബരം സംവിധാനം ചെയ്ത മഞ്ഞുമ്മല്‍ ബോയിസ് ആണ് മികച്ച ചിത്രം. ‘ഭ്രമയുഗം’ എന്ന സിനിമയിലെ അഭിനയത്തിനു മമ്മൂട്ടി മികച്ച നടനുള്ള പുരസ്‌കാരത്തിന് അർഹനായി. ‘ഫെമിനിച്ചി ഫാത്തിമ’ എന്ന ചിത്രത്തിലെ അഭിനയത്തിന് ഷംല ഹംസ മികച്ച നടിയായും തെരഞ്ഞെടുക്കപ്പെട്ടു. ‘മഞ്ഞുമ്മല്‍ ബോയിസ്’ സംവിധായകൻ ചിദംബരം ആണ് മികച്ച സംവിധായകൻ. അന്തിമ വിധിനിർണയ ജൂറി ചെയർമാൻ പ്രകാശ് രാജ്, […]Read More
മലയാളം, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിൽ ഏറെ ശ്രദ്ധിച്ച നേടിയ കാതൽ കൊണ്ടൈൻ, 7G റൈൻബൗ കോളനി, മധുരൈ, പുതുപെട്ടൈ തുടങ്ങിയ ചിത്രങ്ങളിലെ നായികയും തെന്നിന്ത്യൻ താരവുമായ സോണിയ അഗർവാൾ ശക്തമായ തിരിച്ചുവരവിന് ഒരുങ്ങുന്ന പുതിയ ചിത്രം ഗിഫ്റ്റ് നവംബർ 07ന് തീയേറ്ററുകളിലേക്ക്. പാ പാണ്ഡ്യൻ രചനയും സംവിധാനവും നിർവ്വഹിക്കുന്ന ഈ ചിത്രത്തിൽ ഒരു ലൈംഗികാതിക്രമക്കേസിനു ശേഷം ജീവിക്കുന്ന ദൃഢനിശ്ചയമുള്ള ഒരു പോലീസുകാരിയുടെ വേഷമാണ് സോണിയ അഗർവാളിന്റെത്. നിരവധി കേസുകൾ തെളിയിക്കാൻ കഴിഞ്ഞിട്ടും, കേസിൽ അവർ […]Read More
ശബരിമല കട്ടിളപ്പാളിയിലെ സ്വർണം മോഷ്ടിച്ച കേസിലും ഉണ്ണികൃഷ്ണൻ പോറ്റിയുടെ അറസ്റ്റ് രേഖപ്പെടുത്തി
പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട രണ്ടാം കേസിലും ഉണ്ണികൃഷ്ണൻ പോറ്റിയുടെ അറസ്റ്റിൽ. കട്ടിളപ്പാളിയിലെ സ്വർണം മോഷ്ടിച്ച കേസിലാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. ഉണ്ണികൃഷ്ണൻ പോറ്റിയുടെ കസ്റ്റഡി ആവശ്യപ്പെട്ട് റാന്നി കോടതിയിൽ ഹാജരാക്കിയതിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പോറ്റിയെ എസ്ഐടി കസ്റ്റഡിയിൽ വിട്ടു നൽകും. ഇന്നലെ സ്വർണ കവർച്ചയുമായി ബന്ധപ്പെട്ട് സംശയ നിഴലിലുള്ള കൽപേഷ്, വാസുദേവൻ, ഗോവർദ്ധൻ, സ്മാർട് ക്രിയേഷൻ സിഇഓ പങ്കജ് ഭണ്ഡാരി എന്നിവരെ അന്വേഷണ സംഘം ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു. ഇവരെ വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിക്കും. ശബരിമലയിൽ […]Read More
കണ്ണൂർ : കുറുമാത്തൂർ പൊക്കുണ്ടിൽ മൂന്നു മാസം പ്രായമായ കുഞ്ഞ് കിണറ്റിൽ വീണ് മരിച്ചു. ജാബിർ – മുബഷിറ ദമ്പതികളുടെ മകൻ അലൻ ആണ് മരിച്ചത്. കയ്യിൽ നിന്ന് അബദ്ധത്തിൽ കിണറ്റിൽ വീണതാണെന്നാണ് അമ്മയുടെ മൊഴി. കുഞ്ഞ് കിണറ്റിൽ വീണ് ഉടൻ തന്നെ നാട്ടുകാർ ഓടിയെത്തി പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ മോർച്ചറിയിൽ മൃതദേഹം സൂക്ഷിച്ചിരിക്കുകയാണ്. തളിപ്പറമ്പ് പൊലീസ് അമ്മയുടെ മൊഴിയടക്കം രേഖപ്പെടുത്തിയിട്ടുണ്ട്.Read More
ഹൈദരാബാദ്: ഹൈദരാബാദ്-ബിജാപൂർ ഹൈവേയിൽ ഇന്ന് രാവിലെ ബസ് ടിപ്പർ ലോറിയുമായി കൂട്ടിയിടിച്ച് ഇരുപത് പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. ലങ്കാനയിലെ രംഗറെഡ്ഡി ജില്ലയിലാണ് അപകടം നടന്നത്. ഇന്ന് പുലര്‍ച്ചെയായിരുന്നു അപകടമുണ്ടായത്. അപകടത്തിൽ പെട്ട തെലങ്കാന ആർടിസി ബസിൽ 70 യാത്രക്കാരുണ്ടായിരുന്നതായാണ് വിവരം. വികാരാബാദ് ജില്ലയിലെ തണ്ടൂരിൽ നിന്ന് ഹൈദരാബാദിലേക്ക് പോകുകയായിരുന്ന ബസ് ചരൽ നിറച്ച ടിപ്പറുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തെ തുടർന്ന് ടിപ്പറിലുണ്ടായിരുന്ന ചരൽ മുഴുവൻ ബസിലേക്ക് വീണതോടെ നിരവധി യാത്രക്കാർ ചരലിനടിയിൽ അകപ്പെട്ടു. 10 […]Read More

