തിരുവനന്തപുരം: ഇറാനിലെ ഇസ്രയേൽ-യുഎസ് സംയുക്ത ആക്രമണത്തിൽ പ്രതികരിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ഈ കടന്നാക്രമണം പശ്ചിമേഷ്യയെ മുഴുവൻ ആളിക്കത്തിക്കുന്ന യുദ്ധത്തിലേക്ക് നയിക്കുമെന്നും ലോക സമാധാനത്തിന് ഭീഷണിയാണെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഇറാനായാലും വെനസ്വേല ആയാലും ലക്ഷ്യം എണ്ണയും പ്രകൃതി വിഭവങ്ങളുമാണെന്നും വിഭവങ്ങൾ കൈവശപ്പെടുത്താനുള്ള സാമ്രാജ്യത്വ ലക്ഷ്യത്തോടെ തന്നെയാണ് ഇത്തരം ആക്രമണങ്ങൾ നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. ലോകത്തെ നിയന്ത്രിക്കുമെന്നാണ് ഡോണൾഡ് ട്രംപ് അവകാശപ്പെടുന്നതെന്നും യുഎസിന്റെ ഈ സമീപനത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയരണമെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.യുദ്ധത്തിന്റെ […]Read More
സംഘർഷ ഭീഷണി: പ്രവാസികൾക്ക് സഹായമായി നോർക്ക റൂട്ട്സ് ഹെൽപ്‌ഡെസ്‌ക്; ജാഗ്രത പാലിക്കണമെന്ന് പിണറായി
തിരുവനന്തപുരം: ഇറാൻ–ഇസ്രയേൽ സംഘർഷസാധ്യത ഉയർന്ന സാഹചര്യത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നിർദ്ദേശപ്രകാരം വിദേശത്ത് കഴിയുന്ന മലയാളികൾക്കായി നോർക്ക റൂട്ട്സ് ഹെൽപ്‌ഡെസ്‌ക് പ്രവർത്തനം തുടങ്ങി. സഹായം ആവശ്യമുള്ളവർ +91-8802012345 (ഇന്റർനാഷണൽ മിസ്ഡ് കോൾ), 18004253939 (ടോൾ ഫ്രീ – ഇന്ത്യയിൽ നിന്ന്) എന്നീ നമ്പറുകളിൽ ബന്ധപ്പെടാം. വിദേശത്ത് കഴിയുന്ന ഇന്ത്യൻ പൗരന്മാർ അതത് രാജ്യങ്ങളിലെ ഇന്ത്യൻ എംബസികളുടെയും വിദേശകാര്യ മന്ത്രാലയം (ഇന്ത്യ) നിർദ്ദേശങ്ങളുടെയും പാലനം ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി അറിയിച്ചു. പ്രവാസികളുടെ സുരക്ഷയ്ക്ക് സംസ്ഥാന സർക്കാർ ആവശ്യമായ എല്ലാ ഇടപെടലുകളും നടത്തുമെന്നും […]Read More
ഇറാനിൽ ഇസ്രയേൽ–അമേരിക്ക സംയുക്ത ആക്രമണം നടന്നതിനെ തുടർന്ന് ഇറാൻ ശക്തമായ തിരിച്ചടി നടത്തി. ഇസ്രയേലിൽ സ്ഫോടനമുണ്ടാക്കിയതിന് പിന്നാലെ പശ്ചിമേഷ്യൻ രാജ്യങ്ങളിലേക്കും ആക്രമണം വ്യാപിപ്പിച്ചതായി റിപ്പോർട്ടുകൾ. ബഹ്റൈൻ, കുവൈത്ത്, അബുദാബി തുടങ്ങിയ സ്ഥലങ്ങളിൽ മിസൈൽ ആക്രമണം ഉണ്ടായതായി വിവരം. ഗൾഫ് രാജ്യങ്ങളിൽ അതീവ ജാഗ്രത പ്രഖ്യാപിച്ചു. മിസൈൽ ആക്രമണം സ്ഥിരീകരിച്ച ബഹ്റൈൻ ആഭ്യന്തര മന്ത്രാലയം ജനങ്ങൾക്ക് അടിയന്തര മുന്നറിയിപ്പ് നൽകി. സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറാൻ നിർദേശം പുറപ്പെടുവിച്ചു. ബഹ്റൈനിലെ യു.എസ്. നാവികസേന ആസ്ഥാനമാണ് ലക്ഷ്യമാക്കിയതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. തുടർന്ന് കുവൈത്തിലും അബുദാബിയിലും സ്ഫോടന ശബ്ദങ്ങൾ കേട്ടതായി വിവരങ്ങൾ. […]Read More
ഡൽഹി: എഐ ഉച്ചകോടിക്കിടെ പ്രതിഷേധിച്ചതിനെ തുടർന്ന് അറസ്റ്റിലായ യൂത്ത് കോൺഗ്രസ് ദേശീയ അധ്യക്ഷൻ ഉദയ്ഭാനു ചിബിന് ജാമ്യം. പട്യാല ഹൗസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. പാസ്പോർട്ടും കൈവശമുള്ള ഇലക്ട്രോണിക് ഉപകരണങ്ങളും കോടതിയിൽ സമർപ്പിക്കണമെന്ന ഉപാധിയോടെയാണ് ജാമ്യം. കസ്റ്റഡി കാലാവധി ഏഴ് ദിവസം കൂടി നീട്ടണമെന്ന ഡൽഹി പൊലീസ് ക്രൈം ബ്രാഞ്ചിന്റെ ആവശ്യം കോടതി തള്ളി. റിമാൻഡ് നീട്ടാൻ ആവശ്യമായ കാരണം തെളിയിക്കാൻ പോലീസിന് കഴിഞ്ഞില്ലെന്ന് കോടതി നിരീക്ഷിച്ചു. കഴിഞ്ഞ മാസം 24ന് ഭാരത് മണ്ഡപം വേദിയായ ഉച്ചകോടിക്കിടെ ഷർട്ട് ഊരി പ്രതിഷേധിച്ചതിനാണ് ഉദയ്ഭാനു ചിബിനെ […]Read More
ആലപ്പുഴ: മന്ത്രി സജി ചെറിയാന്റെ ഭരണഘടനാ വിരുദ്ധ പ്രസംഗവുമായി ബന്ധപ്പെട്ട അന്വേഷണം അവസാനിപ്പിക്കാമെന്ന ശുപാർശ ചെയ്ത അന്വേഷണ റിപ്പോർട്ട് ക്രൈം ബ്രാഞ്ച് മേധാവി മടക്കി അയച്ചു. പ്രസംഗം ലൈവ് ചെയ്ത ഫോൺയും അക്കൗണ്ടും കണ്ടെത്താനായില്ലെന്നായിരുന്നു റിപ്പോർട്ടിലെ വിശദീകരണം. അക്കൗണ്ട് കണ്ടെത്താൻ സൈബർ സഹായം തേടാത്തതെന്തെന്ന് ചോദിച്ച ക്രൈംബ്രാഞ്ച് മേധാവി കൂടുതൽ തെളിവുകൾ ശേഖരിക്കണമെന്ന് അന്വേഷണ സംഘത്തിന് നിർദേശം നൽകി. പത്തനംതിട്ട ഡിവൈഎസ്‌പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. തെളിവുകൾ ശേഖരിക്കാത്തതിൽ അന്വേഷണസംഘത്തിന് വിമർശനവും ഉയർന്നു. മല്ലപ്പള്ളിയിൽ നടത്തിയ വിവാദ പ്രസംഗത്തെ തുടർന്ന് സജി […]Read More
കോട്ടയം: മന്നം സമാധിയിലെ പുഷ്പാർച്ചനയ്ക്ക് ഉപരാഷ്‌ട്രപതി സി. പി. രാധാകൃഷ്ണന് അനുമതി നിഷേധിച്ച് എൻഎസ്എസ്. ഇന്ന് രാവിലെ ആണ് പുഷ്പാർച്ചനയ്ക്ക് അനുമതി ചോദിച്ചത്. നാളെ നടക്കാനിരിക്കുന്ന ചങ്ങനാശേരി എസ്ബി കോളേജിലെ ശതബ്‌ദി ആഘോഷങ്ങൾക്കാണ് ഉപരാഷ്‌ട്രപതി കേരളത്തിൽ എത്തുന്നത്. അനുമതി നൽകാത്തതിനെ തുടർന്ന് ഉപരാഷ്ട്രപതിയുടെ പര്യടനത്തിൻ്റെ ഷെഡ്യൂൾ പുതുക്കി ഇറക്കും.Read More
ചെന്നൈ: എഐഎഡിഎംകെയിൽ നിന്ന് പുറത്താക്കപ്പെട്ട മുൻ തമിഴ്‌നാട് മുഖ്യമന്ത്രി ഒ. പനീര്‍ശെല്‍വം ഡിഎംകെയിൽ ചേർന്നു. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള തന്ത്രപരമായ നീക്കമായാണ് ഇത് വിലയിരുത്തുന്നത്. മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ സാന്നിധ്യത്തിലാണ് അദ്ദേഹം അംഗത്വം സ്വീകരിച്ചത്. മൂന്ന് തവണ മുഖ്യമന്ത്രിയായിരുന്ന പനീര്‍ശെല്‍വം, മുൻ മുഖ്യമന്ത്രി ജെ. ജയലളിതയുടെ അടുത്ത അനുയായി കൂടിയായിരുന്നു. 2022ൽ എഐഎഡിഎംകെയിൽ നിന്ന് പുറത്താക്കപ്പെട്ടത് എടപ്പാടി കെ. പളനിസ്വാമിയുമായുണ്ടായ അധികാര തർക്കത്തെ തുടർന്നാണ്. ഇന്ന് രാവിലെ പാർട്ടി ആസ്ഥാനത്തെത്തി അംഗത്വം സ്വീകരിക്കുന്നതിന് മുമ്പ് […]Read More
കാബൂൾ: അതിർത്തി സംഘർഷം രൂക്ഷമായതോടെ പാകിസ്ഥാനും അഫ്ഗാനിസ്ഥാനും തമ്മിലുള്ള ഏറ്റുമുട്ടൽ തുറന്ന യുദ്ധത്തിലേക്ക് . പാക് അതിര്‍ത്തിയിലെ താലിബാൻ പ്രകോപനത്തിന് മറുപടിയായി വെള്ളിയാഴ്ച കാബൂളിലുൾപ്പെടെ വിവിധയിടങ്ങളിൽ പാകിസ്ഥാൻ വ്യോമാക്രമണം നടത്തിയതായി റിപ്പോർട്ട്. പാക് സൈന്യത്തിന്റെ ആക്രമണത്തിൽ 133 അഫ്ഗാൻ സൈനികർ കൊല്ലപ്പെട്ടതായി പാകിസ്ഥാൻ അവകാശപ്പെട്ടു. അതേസമയം അഫ്ഗാൻ തിരിച്ചടിയിൽ പാകിസ്ഥാനിൽ 55 പേർ കൊല്ലപ്പെട്ടതായി താലിബാൻ സർക്കാർ അറിയിച്ചു. പാക് പ്രതിരോധമന്ത്രി ഖവാജ ആസിഫ് അഫ്ഗാനെതിരെ തുറന്ന യുദ്ധത്തിനുള്ള ആഹ്വാനം നടത്തിയതും സംഘർഷം കൂടുതൽ കടുപ്പിച്ചു. “ക്ഷമ […]Read More
പത്തനംതിട്ട: ചെങ്ങറ ഭൂസമരത്തിൽ പങ്കെടുത്ത കുടുംബങ്ങൾ വർഷങ്ങൾക്കിപ്പുറം വീണ്ടും സമരരംഗത്ത്. കലഞ്ഞൂർ മാങ്കോട് പ്രദേശത്ത് 18 കുടുംബങ്ങൾ സർക്കാർ ഭൂമി കയ്യേറി കുടിൽ കെട്ടി പ്രതിഷേധം ആരംഭിച്ചു. സർക്കാർ പട്ടയം നൽകി നൽകിയ ഭൂമി വാസയോഗ്യമല്ലെന്ന പരാതിയോടെയാണ് നടപടി. ഇന്നലെ രാത്രി എട്ട് മണിയോടെയാണ് സ്വകാര്യ വ്യക്തിക്ക് പാട്ടത്തിന് നൽകിയിരുന്ന സർക്കാർ ഭൂമിയിൽ കുടുംബങ്ങൾ കുടിൽ കെട്ടി താമസം തുടങ്ങിയത്. വാസയോഗ്യമായ ഭൂമി പട്ടയമായി നൽകണമെന്നാണ് സമരക്കാരുടെ പ്രധാന ആവശ്യം. ബലപ്രയോഗത്തിലൂടെ ഒഴിപ്പിക്കാൻ ശ്രമിച്ചാൽ ജീവനൊടുക്കുമെന്നും സമരക്കാർ […]Read More
ആലപ്പുഴ: പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നയിക്കുന്ന പുതുയുഗ യാത്രയ്ക്കിടെ തമ്മിൽത്തല്ലി പ്രവർത്തകർ. വേദിയിൽ കയറുന്നതിനെ ചൊല്ലിയുള്ള തർക്കമാണ് സംഘർഷത്തിന് കാരണമായത്. പുതുയുഗ യാത്ര ഇന്നലെ ചെങ്ങന്നൂർ എത്തിയപ്പോഴായിരുന്നു കോൺഗ്രസ് പ്രവർത്തകർ തമ്മിൽത്തല്ലിയത്. സേവാദൾ പ്രവർത്തകരെയാണ് കോൺഗ്രസ് അണികൾ കയ്യേറ്റം ചെയ്തത്.Read More

