Latest News

Month: March 2026

Education

ഗൾഫ് സംഘർഷം: എസ്‌എസ്‌എൽസി, ഹയർസെക്കന്ററി പരീക്ഷകൾ മാറ്റി

തിരുവനന്തപുരം: ഗൾഫ് മേഖലയിലെ അസാധാരണ സാഹചര്യങ്ങൾ കണക്കിലെടുത്ത് സംസ്ഥാനത്തെ എസ്‌എസ്‌എൽസി, ഹയർസെക്കന്ററി പരീക്ഷാ തീയതികളിൽ മാറ്റം വരുത്തിയതായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. മാർച്ച് 5ന് നടത്താനിരുന്ന എസ്‌എസ്‌എൽസി പരീക്ഷയും മാർച്ച് 5, 6, 7 തീയതികളിലെ ഹയർസെക്കന്ററി പരീക്ഷകളും മാറ്റിയിട്ടുണ്ട്. പുതുക്കിയ തീയതികൾ പിന്നീട് പ്രഖ്യാപിക്കും. യുദ്ധസമാന സാഹചര്യം കാരണം പരീക്ഷാ സെന്ററുകളിൽ വിദ്യാർത്ഥികൾക്ക് സമയത്ത് എത്താൻ ബുദ്ധിമുട്ടുണ്ടാകുന്ന സാഹചര്യം പരിഗണിച്ചാണ് തീരുമാനം. ഉപരിപഠന സാധ്യതകൾക്ക് ബാധകമാകാത്ത രീതിയിൽ വേണ്ട നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി […]Read More

Politics

പാർട്ടി നിർദേശിച്ചാൽ മത്സരിക്കാൻ തയ്യാറെന്ന് രമേശ് പിഷാരടി

വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ പാലക്കാട് കോൺഗ്രസ് സ്ഥാനാർത്ഥിയാകുമെന്ന റിപ്പോർട്ടുകൾ തള്ളാതെ സിനിമാ താരം രമേഷ് പിഷാരടി. ഇതുവരെ പാർട്ടി നേതൃത്വത്തിൽ നിന്ന് ഔദ്യോഗിക അറിയിപ്പ് ലഭിച്ചിട്ടില്ലെന്നും നിർദേശം ലഭിച്ചാൽ മത്സരിക്കാൻ തയ്യാറാണെന്നും പിഷാരടി മാധ്യമങ്ങളോട് പറഞ്ഞു. പാർട്ടിയുടെ പേരിൽ പാലക്കാട് മാത്രമല്ല, എവിടെയായാലും മത്സരിക്കാൻ അവസരം ലഭിക്കുന്നത് അംഗീകാരമാണെന്ന് അദ്ദേഹം വ്യക്തമാക്കി. നിർദേശം ലഭിക്കാത്ത പക്ഷവും കോൺഗ്രസ് പ്രവർത്തകനായി തുടരുമെന്നും അദ്ദേഹം പറഞ്ഞു. ഉമ്മൻ ചാണ്ടിയുടെ കല്ലറയിൽ പ്രാർത്ഥിച്ച ശേഷമായിരുന്നു പ്രതികരണം. ഇതുവരെ പാർട്ടി നേതൃത്വം ബന്ധപ്പെട്ടിട്ടില്ലെന്നും, കഴിഞ്ഞ […]Read More

world News

ഒമാന്‍ തീരത്ത് കപ്പലിന് നേരെ ആക്രമണം; ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു

മസ്‌കത്ത്: ഒമാന്‍ തീരത്ത് കപ്പലിന് നേരെയുണ്ടായ ഡ്രോണ്‍ ആക്രമണത്തില്‍ ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു. കപ്പലിലെ ജീവനക്കാരനാണ് മരിച്ചത്. മസ്‌കത്തിലെ പോര്‍ട്ട് സുല്‍ത്താന്‍ ഖബൂസ് നിന്ന് 52 നോട്ടിക്കല്‍ മൈല്‍ വടക്ക് പടിഞ്ഞാറായാണ് സംഭവം. റിപ്പബ്ലിക് ഓഫ് മാര്‍ഷല്‍ ദ്വീപുകള്‍ പതാക വഹിച്ചിരുന്ന എംകെഡി വ്യോം ടാങ്കറിലേക്ക് ആളില്ലാ ഡ്രോണ്‍ ബോട്ട് ഇടിച്ചുകയറിയതോടെ കപ്പലിന് തീപിടിച്ചു. ടാങ്കറില്‍ ആകെ 21 പേരുണ്ടായിരുന്നു. ഇവരില്‍ 16 ഇന്ത്യക്കാരും നാല് ബംഗ്ലാദേശികളും ഉള്‍പ്പെടുന്നു. ശേഷിച്ചവരെ സുരക്ഷിതമായി ഒഴിപ്പിച്ചതായി അധികൃതര്‍ അറിയിച്ചു. ആക്രമണത്തിന് പിന്നില്‍ […]Read More

sports

സഞ്ജു ഷോയിൽ വിറച്ച് വിൻഡീസ്; സൂപ്പർ എട്ടിൽ ഇന്ത്യയ്ക്ക് ജയം

ടി20 ലോകകപ്പ് സൂപ്പർ എട്ട് പോരാട്ടത്തിൽ ഇന്ത്യക്ക് വെസ്റ്റ് ഇൻഡീസ്ക്കെതിരെ 5 വിക്കറ്റ് ജയം. നിർണായക മത്സരത്തിൽ ടീമിനെ വിജയത്തിലേക്ക് നയിച്ചത് സഞ്ജു സാംസൺ നേടിയ തകർപ്പൻ അർധ സെഞ്ച്വറിയായിരുന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗ് തിരഞ്ഞെടുത്ത വെസ്റ്റ് ഇൻഡീസ് മുന്നോട്ട് വെച്ച 196 റൺസ് വിജയലക്ഷ്യം ഇന്ത്യ 4 പന്തുകൾ ബാക്കി നിൽക്കെ മറികടന്നു. സീസണിലുടനീളം വിമർശനം നേരിട്ടിരുന്ന സഞ്ജുവിന്റെ മറുപടി പ്രകടനമായിരുന്നു ഇത്. 50 പന്തിൽ 97 റൺസെടുത്താണ് അദ്ദേഹം ഇന്ത്യയെ വിജയത്തിലേക്ക് എത്തിച്ചത്. വിൻഡീസിനായി […]Read More

world News

ഇറാനിൽ പുതിയ പ്രതിരോധ മന്ത്രി ചുമതലയേറ്റു; ആക്രമണത്തിൽ മുൻ മന്ത്രി കൊല്ലപ്പെട്ടതിന് പിന്നാലെ

തെഹ്റാൻ: ഇറാനിൽ തുടരുന്ന സംഘർഷാവസ്ഥയ്ക്കിടെ പുതിയ പ്രതിരോധ മന്ത്രിയായി റെവല്യൂഷണറി ഗാർഡ്സ് ജനറൽ മാജിദ് എബ്‌നെൽറേസ ചുമതലയേറ്റു. അദ്ദേഹത്തെ ആക്ടിംഗ് പ്രതിരോധ മന്ത്രിയായി നിയമിച്ച് മസൂദ് പെസെഷ്കിയാൻ ഉത്തരവിറക്കി. ഇസ്രയേൽ-യുഎസ് സംയുക്ത ആക്രമണത്തിൽ മുൻ പ്രതിരോധ മന്ത്രി അമിർ നാസിർ സദാ കൊല്ലപ്പെട്ട സാഹചര്യത്തിലാണ് പുതിയ നിയമനം. ഇസ്രയേൽയും അമേരിക്കയും നടത്തിയ ആക്രമണത്തിലാണ് അമിർ നാസിർ സദാ കൊല്ലപ്പെട്ടത്. ഫൈറ്റർ പൈലറ്റായി സൈനിക ജീവിതം ആരംഭിച്ച അദ്ദേഹം പിന്നീട് ഇറാൻ സൈന്യത്തിന്റെ ഡെപ്യൂട്ടി ചീഫ് ഓഫ് സ്റ്റാഫായും […]Read More

Kerala

പൊതുമേഖലയിൽ ശമ്പള പരിഷ്കരണം: നിരവധി സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് നേട്ടം, പുതിയ തസ്തികകളും

തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ പൊതുമേഖലാ സ്ഥാപനങ്ങളിലെയും ബോർഡുകളിലെയും ജീവനക്കാർക്ക് ശമ്പള പരിഷ്കരണം നടപ്പിലാക്കാൻ സർക്കാർ തീരുമാനം. മലബാർ സിമൻ്റ്സ്, കേരള സ്റ്റേറ്റ് ഫിനാൻഷ്യൽ എൻ്റർപ്രൈസസ് (കെ.എസ്.എഫ്.ഇ), തയ്യൽ തൊഴിലാളി ക്ഷേമനിധി ബോർഡ്, ഇൻഫർമേഷൻ കേരള മിഷൻ എന്നിവിടങ്ങളിലെ ജീവനക്കാർക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക. നോൺ മാനേജീരിയൽ ജീവനക്കാർക്ക് 2022 ഏപ്രിൽ 1 മുതൽ പ്രാബല്യത്തിൽ വരുന്ന രീതിയിലാണ് ശമ്പള പരിഷ്കരണം അനുവദിച്ചത്. വർക്കർ, ഓഫീസർ, ടോപ് ലെവൽ എക്സിക്യൂട്ടീവ് വിഭാഗങ്ങളിലെ ശമ്പളവും അലവൻസുകളും 2022 ഓഗസ്റ്റ് 1 […]Read More

Politics

നിയമസഭാ തെരഞ്ഞെടുപ്പ്:നാല് സിപിഐയിലെ മന്ത്രിമാർ മത്സരിക്കും

തിരുവനന്തപുരം: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ സി.പി.ഐയുടെ നാല് മന്ത്രിമാരും മത്സരിക്കുമെന്ന് സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ തീരുമാനം. നിലവിലെ സിറ്റിംഗ് സീറ്റുകളിൽ തന്നെയാകും മന്ത്രിമാർ മത്സരിക്കുക. ജി.ആർ. അനില്‍ (നെടുമങ്ങാട്), ജെ. ചിഞ്ചുറാണി (ചടയമംഗലം), പി. പ്രസാദ് (ചേര്‍ത്തല), കെ. രാജന്‍ (ഒല്ലൂർ) എന്നിവരാണ് മത്സരിക്കുക. അതേസമയം മൂന്ന് ടേം പൂർത്തിയാക്കിയ ആറു എംഎൽഎമാരെ ഇത്തവണ മാറ്റാൻ തീരുമാനിച്ചു. ഇ. ചന്ദ്രശേഖരൻ, ഇ.കെ. വിജയൻ, ചിറ്റയം ഗോപകുമാർ, ജി.എസ്. ജയലാൽ, വി. ശശി, പി.എസ്. സുപാൽ എന്നിവരെയാണ് ഒഴിവാക്കിയത്. […]Read More

Kerala

ഗൾഫ് രാജ്യങ്ങളിലെ മലയാളികൾക്ക് പൂർണ പിന്തുണ പ്രഖ്യാപിച്ച് കേരള സർക്കാർ

തിരുവനന്തപുരം: പശ്ചിമേഷ്യയിൽ യുദ്ധസമാന സാഹചര്യം നിലനിൽക്കുന്ന പശ്ചാത്തലത്തിൽ ഗൾഫ് നാടുകളിൽ താമസിക്കുന്ന മലയാളികൾക്ക് പൂർണ പിന്തുണ പ്രഖ്യാപിച്ച് കേരള സർക്കാർ. ലക്ഷക്കണക്കിന് മലയാളികളുടെ അധ്വാനവും ജീവിതവും ചേർന്ന് നിൽക്കുന്ന രണ്ടാമത്തെ വീടാണ് ഗൾഫ് രാജ്യങ്ങളെന്ന് പ്രസ്താവനയിൽ പിണറായി വിജയൻ വ്യക്തമാക്കി. അവിടെയുള്ള ഓരോ സംഭവവും കേരളത്തിലെ കുടുംബങ്ങളിലേക്കും മനസ്സുകളിലേക്കും പ്രതിഫലിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ ഓരോ വീട്ടിലും ഗൾഫ് രാജ്യങ്ങളുമായി ബന്ധമുള്ള ഒരാൾ ഉണ്ടാകുമെന്നത് അതിശയോക്തിയല്ലെന്നും, ഈ വെല്ലുവിളി നിറഞ്ഞ ഘട്ടത്തിൽ ഗൾഫ് രാഷ്ട്രങ്ങൾക്കും ജനങ്ങൾക്കും കേരളത്തിന്റെ […]Read More

world News

യുഎഇയിലെ ആമസോൺ ഡാറ്റാ സെൻ്ററിന് നേരെ ആക്രമണം; പ്രവർത്തനം നിർത്തിവച്ചു

യുഎഇ: ആമസോൺ വെബ് സെർവിസ്സ് (AWS) അവേലബിലിറ്റി സോണിലുള്ള ആമസോൺ ഡാറ്റാ സെന്‍ററിന് നേരെ ആക്രമണം ഉണ്ടായതായി റിപ്പോർട്ട്. ആക്രമണത്തെ തുടർന്ന് എഡബ്യുഎസ് കേന്ദ്രത്തിൽ തീപിടുത്തമുണ്ടായതോടെ വൈദ്യുതി വിതരണം താത്കാലികമായി തടസപ്പെട്ടു. ആക്രമണം ഇറാൻ നടത്തിയതാണോ എന്ന് സ്ഥിരീകരിച്ചിട്ടില്ല. പൂർണ കണക്റ്റിവിറ്റി പുനഃസ്ഥാപിക്കാൻ മണിക്കൂറുകൾ എടുക്കുമെന്നാണ് എഡബ്യുഎസ് അറിയിച്ചത്. യുഎഇയിലെ മറ്റ് ഡാറ്റാ സെന്‍ററുകൾ സാധാരണപോലെ പ്രവർത്തിക്കുന്നുവെന്നും അധികൃതർ വ്യക്തമാക്കി. യുണൈറ്റഡ് സ്റ്റേറ്റ്സ്–ഇസ്രയേൽ ആക്രമണങ്ങൾക്ക് പിന്നാലെ ഇറാനിൽ നിന്ന് യുഎഇ അടക്കമുള്ള രാജ്യങ്ങളിലേക്ക് മിസൈൽ-ഡ്രോൺ തിരിച്ചടികൾ തുടരുന്നതിനിടെയാണ് […]Read More

world News

ഇറാനിൽ മനുഷ്യക്കുരുതി; മരണസംഖ്യ 555 ആയി, യുഎസുമായി ചര്‍ച്ചയില്ലെന്ന് ഇറാൻ

ടെഹ്റാൻ: ഇറാനിൽ അമേരിക്കയും ഇസ്രയേലും നടത്തുന്ന സംയുക്ത ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 555 ആയി ഉയർന്നതായി ഇറാനിയൻ റെഡ് ക്രസൻ്റ് സൊസൈറ്റി അറിയിച്ചു. രണ്ട് ദിവസമായി തുടരുന്ന സംഘർഷം ഇതുവരെ 131 നഗരങ്ങളെ ബാധിച്ചിട്ടുണ്ടെന്നും സംഘടന പുറത്തുവിട്ട കണക്കിൽ പറയുന്നു. ആക്രമണത്തെ “സയണിസ്റ്റ്–അമേരിക്കൻ ഭീകരാക്രമണം” എന്നാണ് റെഡ് ക്രസൻ്റ് വിശേഷിപ്പിച്ചത്. അതേസമയം യുഎസുമായി യാതൊരു ചര്‍ച്ചയ്ക്കുമില്ലെന്ന് ഇറാൻ വ്യക്തമാക്കിയതായി ഇറാന്‍ ദേശീയ സെക്യൂരിറ്റി കൗണ്‍സില്‍ സെക്രട്ടറി അലി ലാരിജാനി എക്‌സ് പോസ്റ്റിലൂടെയാണ് നിലപാട് അറിയിച്ചത്. ഡോണാൾഡ് ട്രംപ്നും […]Read More

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes