20ലക്ഷത്തിലധികം വരുന്ന ബിസിനസ് കറസ്പോണ്ടന്റുകളെ പ്രയോജനപ്പെടുത്തി രാജ്യ വ്യാപകമായി യുപിഐ വഴി 10000 രൂപ വരെ പണമായി പിന്‍വലിക്കാനുള്ള പദ്ധതിക്ക് നാഷണല്‍ പേയ്മെന്റ്സ് കോര്പ്പറേഷന് രൂപം നല്‍കിയതായി റിപ്പോര്‍ട്ടുകള്‍. അതിനാൽ ഭാവിയില്‍ യുപിഐ ഒരു എടിഎം പോലെ ഉപയോഗിക്കാന്‍ കഴിയും. ക്യൂആര്‍ കോഡ് അടിസ്ഥാനമാക്കി യുപിഐ വഴി പണം പിൻവലിക്കാൻ നാഷണല്‍ പേയ്മെന്റ്സ് കോര്പ്പറേഷന് റിസര്‍വ് ബാങ്കിനെ സമീപിച്ചതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. റിസേർവ് ബാങ്കിന്റെ അനുമതി ലഭിച്ചാല്‍, ഇന്ത്യക്കാര്‍ക്ക് പണം ആക്സസ് ചെയ്യുന്ന രീതി കൂടുതല്‍ എളുപ്പമാകും. […]Read More
മുംബൈ: അമേരിക്ക, ബ്രിട്ടന്, യൂറോപ്യന്‍ യൂണിയന് രാജ്യങ്ങളുടെ ഉപരോധത്തിന് വിധേയമായ ടാങ്കര്‍ കപ്പലുകള്‍ക്ക് ഇനി മുതല്‍ അദാനി തുറമുഖങ്ങളില്‍ പ്രവേശന വിലക്ക്. ഈ തീരുമാനം ഇന്ത്യയിലേക്കുള്ള റഷ്യന്‍ അസംസ്കൃത എണ്ണയുടെ ഗതാഗതത്തെ ബാധിക്കാമെന്നാണ് വിലയിരുത്തല്‍. റഷ്യയില്‍നിന്ന് എത്തുന്ന എണ്ണയുടെ വലിയൊരു വിഹിതവും ഇത്തരത്തിലുള്ള ഉപരോധിത ടാങ്കറുകളിലൂടെയാണ് ഇന്ത്യന്‍ തീരത്ത് എത്തുന്നത്. ഉപരോധം പ്രഖ്യാപിച്ചതിന് ശേഷം രജിസ്ട്രേഷനില്ലാത്ത “ഷാഡോ ടാങ്കറുകള്‍” വഴിയും എണ്ണ ഇറക്കുമതി തുടരുകയാണ്. പ്രത്യേകിച്ച്, പഞ്ചാബിലെ ഭട്ടിന്‍ഡയിലെ എച്ച്പിസിഎല്‍-മിത്തല്‍ എനര്‍ജി ലിമിറ്റഡ് റിഫൈനറിയിലേക്കുള്ള എണ്ണയെത്തിക്കുന്ന പ്രധാന […]Read More
തിരുവനന്തപുരം: ഓണവിപണിയിൽ കുടുംബശ്രീ സംരംഭകരും കൂട്ടുത്തരവാദിത്ത കൃഷി സംഘങ്ങളും (ജെ.എൽ.ജി) ചേർന്ന് ഇത്തവണ സ്വന്തമാക്കിയത് 40.44 കോടി രൂപയുടെ വിറ്റുവരവ്. ഓണം വിപണന മേളകൾ, ഓണസദ്യ വിതരണം, ഗിഫ്റ്റ് ഹാമ്പർ വിൽപ്പന തുടങ്ങിയ പദ്ധതികളിലൂടെയാണ് കുടുംബശ്രീ വിപണി സജീവമാക്കിയത്. 1943 ഓണ വിപണന മേളകളിൽ നിന്നുമാത്രം 31.9 കോടി രൂപയുടെ വരുമാനം കുടുംബശ്രീക്ക് ലഭിച്ചു. പോക്കറ്റ്മാർട്ട് ഇ-കൊമേഴ്സ് പ്ലാറ്റ്ഫോം വഴിയും സിഡിഎസുകൾ മുഖേനയും 98,910 ഓണ ഗിഫ്റ്റ് ഹാമ്പറുകൾ വിറ്റഴിച്ച് 6.3 കോടി രൂപ നേടിയിട്ടുണ്ട്. കൂടാതെ […]Read More
കൊച്ചി: സംസ്ഥാനത്ത് റെക്കോര്‍ഡ് ഭേദിച്ചുള്ള സ്വര്‍ണവിലയുടെ കുതിപ്പ് തുടരുന്നു. ഒരു ഗ്രാം സ്വർണത്തിന് 125 രൂപയാണ് ഇന്ന് വർധിച്ചത്. ഇതോടെ 10,100 രൂപയാണ് ഇന്ന് ഗ്രാം സ്വർണത്തിൻ്റെ വില. പവന് മാത്രം 1000 രൂപയാണ് കൂടിയത്. ആയതിനാൽ 80,800 രൂപയാണ് ഇന്ന് ഒരു പവൻ സ്വർണത്തിൻ്റെ വില. സംസ്ഥാനത്ത് ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന വിലയാണിത്. കഴിഞ്ഞദിവസം മാത്രം സ്വർണവില രണ്ടുതവണയാണ് മാറിയത്. വ്യാപാരം ആരംഭിച്ചത് 79,480 രൂപയിലായിരുന്നു. രാവിലെ സ്വർണ വില നിശ്ചയിച്ചപ്പോൾ ഗ്രാമിന് 10 […]Read More
റിയാദ്: സൗദി ഭരണകൂടത്തിന്റെ പ്രത്യേക പദ്ധതികൾക്ക് പിന്നാലെ റിയാദിൽ വില്ല അപ്പാർട്ട്മെന്റ് വാടകകൾ എന്നിവയ്ക്ക് വില കുറഞ്ഞു. സൗദി റിയൽ എസ്റ്റേറ്റ് സ്റ്റോക് എക്സ്ചേഞ്ചിന്റെ കണക്ക് പ്രകാരം ശരാശരി 40 ശതമാനം വരെയാണ് ഇടിവ്. വൻകിട കമ്പനികളുടെ വരവും, ജോലി തേടി കൂടുതൽ പേർ അയൽ രാജ്യങ്ങളിൽ നിന്നും ചേക്കേറുകയും ചെയ്തതോടെയാണ് റിയാദിൽ വാടക നിരക്ക് കൂടാൻ കാരണമായത്. റിയൽ എസ്റ്റേറ്റ് എക്സ്ചേഞ്ച് കണക്കുകളിൽ കഴിഞ്ഞ ആഴ്ച മുതൽ വർധിക്കുന്ന നിരക്കിൽ 40% വരെ ഇടിവ് ചൂണ്ടിക്കാട്ടുന്നു.സൗദി […]Read More
ഓരോ ദിവസവും മാറ്റങ്ങള്‍ക്ക് വിധേയമായി കൊണ്ടിരിക്കുകയാണ് സാമ്പത്തിക രംഗം. ഉപഭോക്താക്കള്‍ക്ക് മെച്ചപ്പെട്ട സേവനം ഉറപ്പാക്കുന്നതിനും സാങ്കേതികവിദ്യയില്‍ ഓരോ ദിവസം കഴിയുന്തോറും വന്നുകൊണ്ടിരിക്കുന്ന പുതിയ അപ്ഡേഷനുകളുമാണ് പ്രധാനമായി സാമ്പത്തിക രംഗത്ത് മാറ്റങ്ങള്‍ ഉണ്ടാവാന്‍ കാരണം. ഇത്തവണ സെപ്റ്റംബര്‍ മാസത്തിലും നിരവധി മാറ്റങ്ങളാണ് ഉണ്ടാവാന്‍ പോകുന്നത്. ആദായ നികുതി വ്യവസ്ഥയില്‍ അടക്കമാണ് മാറ്റങ്ങള്‍ സംഭവിക്കുന്നത്. അതിനാല്‍ സെപ്റ്റംബര്‍ 1 മുതല്‍ ശ്രദ്ധിക്കേണ്ട മാറ്റങ്ങള്‍ അറിയാം യുപിഎസിലേക്ക് മാറാനുള്ള അവസാന തീയതി കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഏകീകൃത പെന്ഷന് സ്കീം (Unified […]Read More
പ്രവചനങ്ങളെ അപ്രസക്തമാക്കി ഇന്ത്യൻ ജിഡിപിയുടെ മുന്നേറ്റം. 2025-26 സാമ്പത്തിക വർഷത്തെ ഒന്നാംപാദമായ ഏപ്രിൽ-ജൂണിൽ 7.8 ശതമാനമാണ് മൊത്ത ആഭ്യന്തര ഉൽപാദന വളർച്ചാ നിരക്കെന്ന് കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് മന്ത്രാലയം പുറത്തുവിട്ട റിപ്പോർട്ട് വ്യക്തമാക്കി. ഇന്ത്യ 6.5 ശതമാനം വളരുമെന്നായിരുന്നു റിസർവ് ബാങ്കിന്റെ പ്രവചനം.സാമ്പത്തികരംഗത്ത് എതിരാളികളെ ബഹുദൂരം പിന്നിലാക്കിയ ഇന്ത്യ ലോകത്തെ ഏറ്റവും വേഗം വളരുന്ന വലിയ സമ്പദ്വ്യവസ്ഥ എന്ന നേട്ടവും നിലനിർത്തി. അതേസമയം, യുഎസ് പ്രസിഡന്റ് ട്രംപ് ഇന്ത്യയ്ക്കുമേൽ പ്രഖ്യാപിച്ച 50 ശതമാനം ഇറക്കുമതി തീരുവയുടെ ആഘാതം ഈ […]Read More
സേവിങ്സ് അക്കൗണ്ടുകള്‍, എഫ്ഡി അക്കൗണ്ടുകള്‍, ആര്‍ഡി അക്കൗണ്ടുകള്‍ തുടങ്ങിയ സേവിങ്സ് അക്കൗണ്ടുകള്‍ ബാങ്കുകളില്‍ മാത്രമല്ല, പോസ്റ്റ് ഓഫീസുകളിലും തുറക്കാവുന്നതാണ്. ബാങ്കുകളേക്കാള്‍ കൂടുതല്‍ പലിശയാണ് പോസ്റ്റ് ഓഫീസ് ഉപഭോക്താക്കള്‍ക്ക് വാഗ്ദാനം ചെയ്യുന്നത്. ബാങ്കുകളുടെ എഫ്ഡി പോലെയാണ് പോസ്റ്റ് ഓഫീസിന്റെ ടൈം ഡെപ്പോസിറ്റ് (ടിഡി) സ്കീം. പോസ്റ്റ് ഓഫീസില്‍ 1 വര്‍ഷം, 2 വര്‍ഷം, 3 വര്‍ഷം, 5 വര്‍ഷം എന്നിങ്ങനെയുള്ള കാലയളവില്‍ ഒരു ടിഡി അക്കൗണ്ട് തുറക്കാവുന്നതാണ്. വ്യത്യസ്ത കാലയളവുകളില്‍ യഥാക്രമം 6.9 ശതമാനം, 7.0 ശതമാനം, 7.1 […]Read More
ന്യൂഡല്‍ഹി: റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ ഡിജിറ്റല്‍ വിഭാഗമായ റിലയന്‍സ് ജിയോ പ്ലാറ്റ്ഫോമുകള് ഓഹരി വിപണിയിലേക്ക്. 2026 ന്റെ ആദ്യ പകുതിയോടെ ജിയോ ഐപിഒ സംഘടിപ്പിക്കുമെന്നാണ് പ്രഖ്യാപനം. റിലയന്‍സിന്റെ 48-ാമത് വാര്‍ഷിക പൊതുയോഗത്തില്‍ സംസാരിക്കവെ മുകേഷ് അംബാനിയാണ് സുപ്രധാന പ്രഖ്യാപനം നടത്തിയത്. ജിയോ ഇന്ത്യയ്ക്ക് പുറത്തേയ്ക്ക് പ്രവര്‍ത്തനങ്ങള്‍ വ്യാപിക്കുന്നതിനുള്ള സുപ്രധാന ചുവട് എന്ന് വ്യക്തമാക്കിക്കൊണ്ടാണ് മുകേഷ് അംബാനിയുടെ പ്രഖ്യാപനം. ജിയോ ഐപിഒ ഫയല്‍ ചെയ്യുന്നതിനുള്ള ക്രമീകരണങ്ങളും ചെയ്തുവരികയാണ്. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി 2026 ന്റെ ആദ്യ പകുതിയോടെ ജിയോ […]Read More
ന്യൂയോര്‍ക്ക്: ഇന്ത്യ ഉള്‍പ്പെടെയുള്ള ലോക രാജ്യങ്ങള്‍ക്ക് മേല്‍ വന്‍ തീരുവ ചുമത്തിയ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഭരണകൂടത്തിന്റെ നീക്കങ്ങള്‍ക്ക് തിരിച്ചടി. യുഎസ് പ്രസിഡന്റ് പ്രഖ്യാപിച്ച മിക്ക താരിഫുകളും നിയമവിരുദ്ധമാണെന്ന് യുഎസ് അപ്പീല്‍ കോടതിയുടെ വിധി. അടിയന്തര സാമ്പത്തിക അധികാര നിയമപ്രകാരം താരിഫുകള്‍ നടപ്പാക്കുമെന്ന ട്രംപിന്റെ തീരുമാനമാണ് യുഎസ് ഫെഡറല്‍ സര്‍ക്യൂട്ട് കോടതി 7 -4 ഭൂരിപക്ഷ വിധിയിലൂടെ തള്ളിയത്. യുഎസ് ദേശീയ സുരക്ഷയ്ക്ക് വ്യാപാര അസന്തുലിതാവസ്ഥ ഹാനികരമാണെന്ന വാദം ഉയര്‍ത്തി ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചുകൊണ്ടായിരുന്നു താരിഫ് […]Read More
Recent Posts
- മുഖ്യമന്ത്രി എന്നോടൊപ്പം’: സിറ്റിസണ്‍ കണക്ട് സെന്റര്‍ പദ്ധതിയുമായി സർക്കാർ
- ആഗോള അയ്യപ്പ സംഗമത്തിന് സുപ്രീം കോടതിയുടെ അനുമതി
- അതിമനോഹരമാണ് മലമുകളിൽ തലയുയർത്തി നിൽക്കുന്ന ഈ ആംബെർ കോട്ട
- 23,000 കോടിയുടെ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി
- വനിതാ ബീറ്റ് ഓഫീസറെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവം ; ഫോറസ്റ്റ് ഓഫീസർക്ക് സസ്പെൻഷൻ