ചൈന, റഷ്യ, മറ്റ് ചില രാജ്യങ്ങളുമായി ബന്ധമുള്ള സർക്കാർ പ്രചാരണങ്ങൾക്ക് ഉപയോഗിച്ചിരുന്ന 11,000-ത്തിലധികം യൂട്യൂബ് ചാനലുകളും അക്കൗണ്ടുകളും ഗൂഗിൾ നീക്കം ചെയ്തതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഇതിൽ ഏകദേശം 7,700 ചാനലുകൾ ചൈനയെ സംബന്ധിച്ചവയായിരുന്നു. യുഎസ് വിദേശനയത്തെ വിമർശിക്കുകയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങിനെ പ്രശംസിക്കുകയും ചെയ്യുന്ന ഉള്ളടക്കങ്ങൾ ഇവയിൽ ഉൾപ്പെട്ടിരുന്നു. ഇതെല്ലാം തെറ്റിദ്ധരിപ്പിക്കുന്നതും വ്യാജവുമായ പ്രചാരണങ്ങൾ എന്ന നിലയിലാണ് ഗൂഗിൾ ചാനലുകൾ നീക്കം ചെയ്തത്. ഗൂഗിളിന്റെ ത്രെറ്റ് അനാലിസിസ് ഗ്രൂപ്പാണ് (TAG) ഈ നീക്കങ്ങൾക്ക് പിന്നിൽ. ഇന്റർനെറ്റ് […]Read More
പൊതുമേഖല ടെലികോം സേവനദാതാക്കളായ ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് (ബിഎസ്എൻഎൽ) 197 രൂപയുടെ പ്രീപെയ്ഡ് പ്ലാനിന്റെ വാലിഡിറ്റിയും ആനുകൂല്യങ്ങളും വെട്ടിക്കുറച്ചു. നേരത്തെ 70 ദിവസം ഉണ്ടായിരുന്ന പ്ലാൻ വാലിഡിറ്റി 54 ദിവസമായി കുറച്ചപ്പോള്‍ അണ്‍ലിമിറ്റഡ് വോയ്സ് കോളിംഗ് പരിമിതപ്പെടുത്തി. എസ്എംഎസ്, ഡാറ്റ ഉപയോഗം എന്നിവയിലും ബിഎസ്എന്‍എല്‍ മാറ്റം വരുത്തിയിട്ടുണ്ട്. ബിഎസ്എൻഎൽ 197 പ്ലാനിന്റെ പഴയതും പുതിയതുമായ ആനുകൂല്യങ്ങൾ വിശദമായി അറിയാം. ബിഎസ്എന്‍എല്‍ 197 രൂപ റീചാര്‍ജ്- പഴയ ആനുകൂല്യങ്ങൾ ബിഎസ്എന്‍എല്ലിന്റെ 197 രൂപയുടെ പ്രീപെയ്ഡ് പ്ലാനിൽ പ്രതിദിനം […]Read More
പകര ചുങ്കം ഒഴിവാക്കി കരാർ ധാരണയിലെത്താൻ ട്രംപ് നൽകിയ അന്ത്യ ശാസനമായ ഓഗസ്റ്റ് 1 അടുത്തു വരുമ്പോൾ കൂടുതൽ രാജ്യങ്ങളുമായി ധാരണയിലെത്തിനുള്ള ശ്രമത്തിലാണ് അമേരിക്ക. കരാർ ധാരണയാകാൻ ഒരു തവണ കൂടി സമയം അനുവദിച്ചിട്ടും കൂടുതൽ രാജ്യങ്ങൾ കരാറിലേക്കെത്തുന്നില്ലെങ്കിൽ അത് നാണക്കേടാകുമെന്ന വിലയിരുത്തലിലാണ് അമേരിക്ക. ജപ്പാനുമായി കരാർ ധാരണയായ വിവരം ട്രംപ് ട്രൂത്ത് സോഷ്യലിലൂടെയാണ് അറിയിച്ചത്. അമേരിക്കൻ ഓട്ടോമൊബൈൽ ഇറക്കുമതിക്കും കാർഷിക ഇറക്കുമതിക്കും ജപ്പാൻ തുറന്നുകൊടുക്കുമെന്ന് കരാറിലുണ്ടെന്നാണ് ട്രൂത്ത് സോഷ്യൽ പോസ്റ്റ്. അമേരിക്കയിൽ 550 ബില്യൺ ഡോളറിന്റെ […]Read More
ന്യൂയോർക്ക് സിറ്റിയിൽ ഒരു പുരാതന ദിനോസർ ഫോസിൽ 30.5 മില്യൺ ഡോളറിന് ലേലം ചെയ്തു. ഏകദേശം 263 കോടി രൂപയാണ് ഇന്ത്യൻ കറൻസിയിൽ ഇതിന്റെ മൂല്യം. സോത്ത്ബീസ് അടുത്തിടെ നടത്തിയ അപൂർവ വസ്തുക്കളുടെ ലേലത്തിൽ ഈ ദിനോസർ ഫോസിലും ഉൾപ്പെട്ടിരുന്നു. ചൊവ്വ ഗ്രഹത്തില്‍ നിന്നുള്ള ശില ഉൾപ്പെടെ വൻ തുകയ്ക്ക് വിറ്റ ഈ ലേലത്തിൽ ദിനോസർ ഫോസിലിനും അതിശയ വില ലഭിക്കുകയായിരുന്നു. ലേലമേശയില്‍ ആറ് മിനിറ്റ് നീണ്ട വാശിയേറിയ വിളിക്കൊടുവിലാണ് ഈ അസ്ഥികൂടത്തിന് ഫീസും ചെലവുകളും ഉൾപ്പെടെ […]Read More
ഇന്ത്യൻ വിപണിയിലേക്കുള്ള ഇലോൺ മസ്കിന്റെ നീക്കങ്ങളാണ് ഇന്ത്യൻ വിപണിയിലെ പോയ വാരത്തിലെ പ്രധാന വാർത്തകലിലൊന്ന്. ടെസ്ലയും സ്പേസ് എക്സിന്റെ ബ്രോഡ്ബാൻഡ് സംരംഭമായ സ്റ്റാർലിങ്കും ഇന്ത്യയിൽ നിർണ്ണായക മുന്നേറ്റങ്ങൾക്കാണ് തായാറെടുത്തിരിക്കുന്നത്. മൂന്ന് വർഷത്തെ ശ്രമങ്ങൾക്ക് ശേഷം ജൂലൈ 9ന് സ്റ്റാർലിങ്കിന് ഇന്ത്യയിൽ വാണിജ്യ അനുമതി ലഭിച്ചു. ഇതിനൊപ്പം, ടെസ്ലയുടെ ഇന്ത്യയിലെ ആദ്യ ഷോറൂം മുംബൈയിലെ ബാന്ദ്രയിൽ പ്രവർത്തനം ആരംഭിച്ചു. ഇനി ഉപഭോക്താക്കൾക്ക് നേരിട്ട് ടെസ്ല കാറുകൾ വാങ്ങാൻ അവസരം ലഭിക്കും. ഇന്ത്യയിലെ ഏകദേശം 600 ദശലക്ഷം പേർക്ക് ഇന്റർനെറ്റ് […]Read More
GST നടപ്പാക്കിയിട്ട് എട്ട് വർഷമാകുമ്പോൽ ആദ്യ പരിഷ്കാരത്തിന് പ്രധാനമന്ത്രിയുടെ ഓഫിസിന്റെ പച്ചക്കൊടി. സ്ലാബ് മാറ്റങ്ങളും നടപടിക്രമങ്ങൾ ലളിതമാക്കലുമാണ് പരിഷ്കാരങ്ങളുടെ ഭാഗമായി പരിഗണിക്കുന്നത്. അടുത്ത മാസം നടക്കുന്ന GST കൗൺസിലിൽ ഇത് സംബന്ധിച്ചുള്ള നിർദേശങ്ങളുണ്ടാകുമെന്നാണ് സൂചന. സംസ്ഥാനങ്ങളുമായി ചർച്ചകൾ നടത്തിയതിന് ശേഷം മാത്രമായിരിക്കും മാറ്റങ്ങളിൽ അന്തിമ തീരുമാനമെടുക്കുക. എന്നാൽ ഇത്തരത്തിലൊരു പരിഷ്കാരത്തിന് പ്രധാനമന്ത്രിയുടെ ഓഫിസ് തത്വത്തിൽ അനുമതി നൽകിയിട്ടുണ്ട്. പരിഷ്കാരങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നതിൽ രാഷ്ട്രീയ സമവായം ഉണ്ടാക്കുന്നതിനായി ധനകാര്യ മന്ത്രാലയം സംസ്ഥാനങ്ങളുമായി ബന്ധപ്പെടും. നിർദ്ദിഷ്ട നീക്കത്തെക്കുറിച്ച് പ്രധാന വകുപ്പുകളുമായി […]Read More
ജൂണിൽ ചില്ലറ വിൽപ്പന വില അടിസ്ഥാനമാക്കിയ പണപ്പെരുപ്പം 77 മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലേക്ക്. വിലക്കയറ്റം താഴ്ന്നത് ഭക്ഷ്യ വിലക്കയറ്റം കുത്തനെ കുറഞ്ഞത് മൂലമാണ്. ചില്ലറ വില അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം ജൂണിൽ 2.1 ശതമാനമായാണ് കുറഞ്ഞതെന്ന് നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് (NSO) പുറത്തുവിട്ട ഡാറ്റ കാണിക്കുന്നു. മേയിൽ ഇത് 2.8 ശതമാനമായിരുന്നു. മേയ് മാസത്തെ അപേക്ഷിച്ച് പണപ്പെരുപ്പത്തിൽ 72 അടിസ്ഥാന പോയിന്റുകളുടെ കുറവാണുണ്ടായിരിക്കുന്നത്. ഇത് 2019 ജനുവരിക്ക് ശേഷമുള്ള ഏറ്റവും കുറഞ്ഞ വാർഷിക പണപ്പെരുപ്പമാണ്. ഉപഭോക്തൃ ഭക്ഷ്യവില […]Read More
Recent Posts
- പാലിയേക്കരയിലെ ടോൾ വിലക്ക് തുടരും; ഹർജി നാളെ വീണ്ടും പരിഗണിക്കും
- മുഖ്യമന്ത്രി എന്നോടൊപ്പം’: സിറ്റിസണ്‍ കണക്ട് സെന്റര്‍ പദ്ധതിയുമായി സർക്കാർ
- ആഗോള അയ്യപ്പ സംഗമത്തിന് സുപ്രീം കോടതിയുടെ അനുമതി
- അതിമനോഹരമാണ് മലമുകളിൽ തലയുയർത്തി നിൽക്കുന്ന ഈ ആംബെർ കോട്ട
- 23,000 കോടിയുടെ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി