സൂര്യയുടെ മാഗ്നം ഓപസ് ചിത്രം കറുപ്പിന്റെ ടീസർ ഇന്ന് താരത്തിന്റെ ജന്മദിനത്തോടനുബന്ധിച്ച് പുറത്തിറങ്ങി. സൂര്യയുടെ പിറന്നാൾ ദിനത്തിൽ ആരാധകർക്കും പ്രേക്ഷകർക്കും ആഘോഷിക്കാനുള്ള രംഗങ്ങൾ ഉള്ള ടീസർ നിമിഷനേരം കൊണ്ട് സോഷ്യൽ മീഡിയയിൽ തരംഗമാണ്. ഡ്രീം വാരിയർ പിക്ചേഴ്സിന്റെ നിർമ്മാണത്തിൽ ഒരുങ്ങുന്ന ബിഗ് ബഡ്ജറ്റ് ചിത്രം കറുപ്പിൽ സൂര്യയുടെ കഥാപാത്രം തീവ്രത, ധൈര്യം, സമാനതകളില്ലാത്ത സ്ക്രീൻ സാന്നിധ്യം എന്നിവയാൽ നിറഞ്ഞിരിക്കുന്നു. ഒരു മിനിറ്റും മുപ്പത്തിയെട്ടു സെക്കൻഡും ദൈർഘ്യമുള്ള ടീസർ, തീക്ഷ്ണമായ ദൃശ്യങ്ങളുടെയും, ആരാധകർക്ക് ആർപ്പു വിളിക്കാൻ സാധിക്കുന്ന നിമിഷങ്ങളും […]Read More
കഴിഞ്ഞ ഏറെ വർഷമായി സ്വന്തം വീട്ടിൽ മാനസിക പീഡനങ്ങൾ നേരിടുന്നുവെന്ന് നടി തനുശ്രീ ദത്ത. തന്റെ ഇൻസ്റ്റാഗ്രാം വീഡിയോയിൽ പൊട്ടിക്കരഞ്ഞ് കൊണ്ടായിരുന്നു തനുശ്രീ ഇക്കാര്യം പറഞ്ഞത്. വർഷങ്ങളായി താൻ പീഡനത്തിന് ഇരയാകുകയാണെന്നും സഹികെട്ട് പൊലീസിൽ പരാതി നൽകിയിട്ടുണ്ടെന്നും നടി പറഞ്ഞു. തന്നെ ആരെങ്കിലും സഹായിക്കണമെന്നും തനുശ്രീ ദത്ത വീഡിയോയിലൂടെ ആവശ്യപ്പെടുന്നുണ്ട്. “പ്രിയപ്പെട്ടവരെ, സ്വന്തം വീട്ടിൽ ഞാൻ പീഡിപ്പിക്കപ്പെടുകയാണ്. ഇക്കാര്യം ചൂണ്ടിക്കാട്ടി ഞാൻ പൊലീസിനെ വിളിച്ചിരുന്നു. സ്റ്റേഷനിൽ പോയി പരാതി നൽകാനാണ് അവർ പറയുന്നത്. ഞാൻ വളരെയധികം ക്ഷീണിതയാണ്. […]Read More
തെന്നിന്ത്യൻ ചലച്ചിത്രലോകത്തെ ഒന്നടങ്കം ഞെട്ടിച്ച വിയോഗ വാർത്തയായിരുന്നു സ്റ്റണ്ട് ആർട്ടിസ്റ്റ് രാജുവിന്റേത്. പാ രഞ്ജിത് സംവിധാനം ചെയ്യുന്ന ‘വേട്ടുവം’ എന്ന ചിത്രത്തിന്റെ സംഘട്ടനരംഗം ചിത്രീകരിക്കുന്നതിനിടെ കാർ അപകടത്തിൽപെട്ടാണ് ഇദ്ദേഹം മരിക്കുന്നത്. ഇപ്പോഴിതാ മോഹൻരാജിന്റെ കുടുംബത്തിന് സഹായവുമായെത്തിയിരിക്കുകയാണ് നടന്മാരായ സൂര്യയും ചിമ്പുവും. സംഘട്ടന സംവിധായകൻ സ്റ്റണ്ട് സിൽവയാണ് ഒരു തമിഴ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ മോഹൻരാജിന്റെ കുടുംബത്തിന് താരങ്ങൾ നൽകിയ സഹായത്തെക്കുറിച്ച് പറഞ്ഞത്. മോഹൻരാജിന് അപകടം സംഭവിച്ചെന്നറിഞ്ഞപ്പോൾ ആദ്യം ഫോൺ ചെയ്തത് നടൻ ആര്യയാണ്. വിജയ് സാർ ഫോൺ […]Read More
ഹനുമാനെന്ന സര്‍പ്രൈസ് ഹിറ്റിലൂടെ ശ്രദ്ധയാകര്‍ഷിച്ച താരമാണ് തേജ സജ്ജ. തേജ സജ്ജ നായകനാകുന്ന പുതിയ ചിത്രമാണ് മിറൈ. തേജ സജ്ജയുടെ മിറൈയുടെ ഒടിടി റൈറ്റ്സ് വിറ്റുപോയി എന്നാണ് ഒടിടിപ്ലേ റിപ്പോര്‍ട്ട് ചെയ്യുന്നത്. ജിയോ ഹോട്സ്റ്റാറാണ് മിറൈയുടെ ഒടിടി റൈറ്റ്സ് നേടിയിരിക്കുന്നത് എന്നതാണ് റിപ്പോര്‍ട്ട്. സംവിധാനം കാര്‍ത്തിക് ഗട്ടംനേനിയാണ്. തിരക്കഥ മണിബാബു കരണമാണ്. ഉയർന്ന സാങ്കേതിക നിലവാരം പുലർത്തിയാകും ചിത്രം ഒരുക്കുക. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ സുജിത്ത് കുമാർ കൊല്ലി, സഹനിർമ്മാതാവ് വിവേക് കുച്ചിഭോട്ല, ക്രിയേറ്റീവ് പ്രൊഡ്യൂസർ കൃതി പ്രസാദ്, […]Read More
കെജിഎഫ് എന്ന സിനിമയോട് കൂടിയാണ് കന്നഡ ഇൻഡസ്ട്രി രാജമൊട്ടുക്കും ശ്രദ്ധയാകര്‍ഷിച്ചത്. തുടര്‍ന്ന് കാന്താരയും കന്നഡ സിനിമാ ലോകത്തെ രാജ്യത്തിന്റെ ശ്രദ്ധയിലെത്തിച്ചു. താരങ്ങളടക്കം വാഴ്ത്തിയ കെജിഎഫ് ബോക്സ് ഓഫീസ് കളക്ഷനിലും അത്ഭുതപ്പെടുത്തി. കുറഞ്ഞ ചെലവില്‍ ഒരുക്കിയ ചിത്രത്തിന്റെ അത്ഭുതപ്പെടുത്ത ദൃശ്യങ്ങള്‍ കണ്ട് പൃഥ്വിരാജടക്കം അഭിനനന്ദനുമായി എത്തിയിരുന്നു. കന്നഡയില്‍ മാത്രം ആദ്യം പ്രദര്‍ശനത്തിനെത്തിയ ചിത്രം പിന്നീട് മലയാളമടക്കമുള്ള ഭാഷകളില്‍ റിലീസ് ചെയ്ത് കൂടുതല്‍ പേരിലേക്ക് എത്തി. അതിനാല്‍ തന്നെ കാന്താര 2വും രാജ്യമൊട്ടാകെയുള്ള സിനിമാ പ്രേക്ഷകര്‍ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്. കാന്താരയുടെ […]Read More
ഹിറ്റ് മേക്കര്‍ ജോഷിയും ഉണ്ണി മുകുന്ദനും ഒന്നിക്കുന്ന പുതിയ ചിത്രത്തിന്റെ പ്രഖ്യാപനം നടന്നു. മുഴുനീള ആക്ഷന്‍ എന്റര്‍ടെയ്നറായിരിക്കുമെന്നാണ് വിവരം. വമ്പന്‍ ബജറ്റില്‍ ഒരുങ്ങുന്ന ഈ ചിത്രത്തില്‍ ഉണ്ണി മുകുന്ദന് ഇതുവരെ കാണാത്ത ഒരു ഗെറ്റപ്പില്‍ എത്തുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ നല്കുന്ന വിവരം. ഉണ്ണി മുകുന്ദന് ഫിലിംസിന്റെ ബാനറില്‍ ഉണ്ണി മുകുന്ദന്, ഐന്സ്റ്റിന് മീഡിയയുടെ ബാനറില്‍ ഐന്സ്റ്റിന് സാക് പോള്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. പൊറിഞ്ചു മറിയം ജോസിന് ശേഷം അഭിലാഷ് എന്‍ ചന്ദ്രന് തിരക്കഥ ഒരുക്കുന്ന ഈ […]Read More
മലയാള സിനിമാ വ്യവസായവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിഹിക്കുന്നതിനായി സര്‍ക്കാര്‍ പ്രഖ്യാപിച്ച സിനിമാ കോണ്‍ക്ലേവ് അടുത്തമാസം നടക്കും. സംസ്ഥാനത്ത് ഒരു സിനിമാ നയം രൂപീകരിക്കുന്നതിനും സിനിമാ മേഖലയിലെ വിവിധ വിഷയങ്ങൾ ശാശ്വതമായി പരിഹരിക്കുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമാണ് സിനിമാ കോണ്‍ക്ലേവ്. വേതന, സേവന മേഖലയിലെ അസമത്വങ്ങളും, സിനിമാ പ്രവര്‍ത്തകരുടെ സുരക്ഷിതത്വവും ഉറപ്പാക്കുകയെന്ന ലക്ഷ്യമാണ് കോണ്‍ക്ലേവിലൂടെ സര്‍ക്കാര്‍ വിഭാവനം ചെയ്തിരിക്കുന്നത്. സിനിമാ കോണ്‍ക്ലേവ് ആഗസ്റ്റ് 2, 3 തീയതികളില്‍ നിമയമസഭാ സമുച്ഛയത്തിലെ ശങ്കരനാരായണന് തമ്പി ഹാളിലാണ് നടക്കുക. നടി ആക്രമിക്കപ്പെട്ട കേസുമായി […]Read More
തമിഴകത്തിന്റെ മാത്രമല്ല മലയാളത്തിന്റെ കൂടി ദളപതിയാണ് നടൻ വിജയ്. കാലങ്ങളായുള്ള തന്റെ അഭിനയ ജീവിതത്തിൽ രസിപ്പിച്ചും ത്രസിപ്പിച്ചും ഒട്ടനവധി സിനിമകൾ സമ്മാനിച്ച വിജയ്, വെള്ളിത്തിരയോട് വിടപറയാൻ ഒരുങ്ങുകയാണ്. ജനനായകൻ എന്ന സിനിമയോടെ താൻ സജീവ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുമെന്ന് നടൻ തന്നെയാണ് അറിയിച്ചതും. ഈ പ്രഖ്യാപനം ചെറുതല്ലാത്ത ആഘാതം തന്നെയാണ് ആരാധകരിൽ ഉണ്ടാക്കിയിരിക്കുന്നത്. ജനനായകൻ അണിയറയിൽ ഒരുങ്ങുന്നതിനിടെ വിജയിയുടെ ഒരു സിനിമ വീണ്ടും തിയറ്ററുകളിലേക്ക് വരാൻ ഒരുങ്ങുകയാണ്. 2011ൽ റിലീസ് ചെയ്ത വേലായുധം ആണ് റി റിലീസ് ചെയ്യാൻ […]Read More
‘ബൺ ബട്ടർ ജാം’ എന്ന പാൻ ഇന്ത്യൻ തമിഴ് സിനിമ ജൂലൈ 18ന് റിലീസ് ആകുന്നു. ബിഗ് ബോസ് തമിഴ് താരം രാജു നായകനാകുന്ന ചിത്രം മലയാളം, തമിഴ്, തെലുങ്ക്, കന്നട എന്നീ ഭാഷകളിലാണ് റിലീസ് ചെയ്യുന്നത്. ശാന്തതയോടെ ജീവിതം ആസ്വദിക്കുന്ന യൗവനങ്ങളുടെ വർണ്ണാഭമായ കഥയാണ് ചിത്രം പറയുന്നത്. ‘യെന്നി തുണിഗ’ എന്ന ചിത്രത്തിലൂടെ പ്രശസ്തനായ റെയിൻ ഓഫ് ആരോസ് എന്റർടൈൻമെന്റിൽ നിന്നുള്ള സുരേഷ് സുബ്രഹ്മണ്യനാണ് ‘ബൺ ബട്ടർ ജാം’ എന്ന സിനിമ നിർമ്മിക്കുന്നത്. ‘കാലങ്ങളിൽ അവൾ […]Read More
വിദേശനാണ്യ സംരക്ഷണ, കള്ളക്കടത്ത് പ്രവർത്തനങ്ങൾ തടയൽ (COFEPOSA) ഉപദേശക ബോർഡ് പാസാക്കിയ ഉത്തരവിനെത്തുടർന്ന്, സ്വർണ്ണ കള്ളക്കടത്ത് കേസിൽ കന്നഡ നടി രന്യ റാവുവിന് ഒരു വർഷം തടവ് ശിക്ഷ വിധിച്ചു. ബോർഡിന്റെ തീരുമാനം രന്യ റാവുവിനൊപ്പം മറ്റ് രണ്ട് പ്രതികളായ തരുൺ കൊണ്ടരു രാജു , സാഹിൽ ജെയിൻ എന്നിവർക്കും ബാധകമാണ്. ഒരു വർഷത്തെ തടവ് കാലയളവിൽ ജാമ്യത്തിന് അപേക്ഷിക്കാനുള്ള അവകാശം മൂവർക്കും നിഷേധിക്കപ്പെട്ടതായി നിർദ്ദേശത്തിൽ പറയുന്നു. മെയ് 23 ന് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് […]Read More
Recent Posts
- പാലിയേക്കരയിലെ ടോൾ വിലക്ക് തുടരും; ഹർജി നാളെ വീണ്ടും പരിഗണിക്കും
- മുഖ്യമന്ത്രി എന്നോടൊപ്പം’: സിറ്റിസണ്‍ കണക്ട് സെന്റര്‍ പദ്ധതിയുമായി സർക്കാർ
- ആഗോള അയ്യപ്പ സംഗമത്തിന് സുപ്രീം കോടതിയുടെ അനുമതി
- അതിമനോഹരമാണ് മലമുകളിൽ തലയുയർത്തി നിൽക്കുന്ന ഈ ആംബെർ കോട്ട
- 23,000 കോടിയുടെ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി