ചെന്നൈ: കോയമ്പത്തൂരിൽ കോളേജ് വിദ്യാർഥിനിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം നടത്തിയ കേസിൽ മൂന്ന് പ്രതികൾ പിടിയിലായി. ഏറ്റുമുട്ടലിനൊടുവിലായിരുന്നു തവാസി, കാർത്തിക്, കാളീശ്വരൻ എന്നിവരുടെ അറസ്റ്റ്. കാലിൽ വെടിയേറ്റ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം സുഹൃത്തുമായി സംസാരിക്കുന്നതിനിടെ വിദ്യാർഥിനിയെ തട്ടിക്കൊണ്ടുപോകുകയായിരുന്നു. സുഹൃത്തിനെ കല്ലുകൊണ്ട് ആക്രമിച്ച്, കാറിന്റെ ചില്ല് തകർത്ത ശേഷം പ്രതികൾ പെൺകുട്ടിയെ ബലമായി കൊണ്ടുപോയതാണെന്ന് പൊലീസ് അറിയിച്ചു. കോയമ്പത്തൂർ വിമാനത്താവളത്തിന് സമീപം, ബൃന്ദാവൻ നഗർ–എസ്ഐഎച്ച്എസ് കോളനി റോഡിലാണ് സംഭവം നടന്നത്. സുഹൃത്ത് വിവരം പൊലീസിനെ അറിയിച്ചതിനെ തുടർന്ന് […]Read More
കണ്ണൂരിൽ കുഞ്ഞ് കിണറ്റിൽ വീണ് മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്. മൂന്നുമാസം പ്രായമായ കുഞ്ഞിനെ കിണറ്റിലെറിഞ്ഞെന്ന് അമ്മയുടെ മൊഴി. അമ്മയെ പൊലീസ് വിശദമായി ചോദ്യം ചെയ്ത് വരികയാണ്. ജാബിർ – മുബഷിറ ദമ്പതികളുടെ മകൻ അലൻ ആണ് മരിച്ചത്. കുഞ്ഞ് കിണറ്റിൽ വീണ് ഉടൻ തന്നെ നാട്ടുകാർ ഓടിയെത്തി പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.Read More
തിരുവനന്തപുരം: ട്രെയിനില്‍ നിന്ന് പെൺകുട്ടിയെ റെയില്‍വേ പോലീസ് പ്രതിക്കെതിരെ വധശ്രമത്തിന് കേസെടുത്തു. റെയില്‍വേ ആക്ട് പ്രകാരമുള്ള വകുപ്പുകളും ഇയാള്‍ക്കെതിരെ ചുമത്തും. ഉച്ചയോടെ പ്രതിയെ കോടതിയില്‍ ഹാജരാക്കും. കേരള എക്സ്പ്രസിൽ ആലുവയിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന പെൺകുട്ടിയെ വർക്കലയെത്തിയപ്പോഴാണ് ഇയാൾ തള്ളിയിട്ടത്. ജനറൽ കമ്പാർട്ട്മെന്റിലാണ് ഇരുവരും യാത്രചെയ്തത്. പെൺകുട്ടിയുടെ നിലവിളി കേട്ട മറ്റ് യാത്രികരാണ് ചെയിൻ വലിച്ച് ട്രെയിൻ നിർത്തിയത്. പെണ്‍കുട്ടിയെ ദേഷ്യത്തില്‍ ചവിട്ടിയതാണെന്നാണ് പ്രതിയുടെ മൊഴി. വാതിലിനടുത്ത് നിന്ന് മാറാത്തതാണ് പ്രകോപന കാരണമെന്നും മാറാന്‍ ആവശ്യപ്പെട്ടിട്ടും പെണ്‍കുട്ടി […]Read More
എറണാകുളം: എറണാകുളം എരൂർ ആർ.ജെ.ചാരിറ്റബിൾ ട്രസ്റ്റിന് കീഴിലുള്ള വൃദ്ധസദനത്തിൽ 71കാരിയായ വയോധികയ്ക്കു ക്രൂര മർദ്ദനം. മഞ്ഞുമ്മൽ സ്വദേശി ശാന്തയാണ് മർദനമേറ്റ് ഗുരുതരാവസ്ഥയിലായത്. ട്രസ്റ്റ് നടത്തിപ്പുകാരി രാധയും കൂട്ടാളികളും ചേർന്ന് മർദിച്ചതായി ശാന്ത എറണാകുളം ജനറൽ ആശുപത്രിയിലെ ഡോക്ടറോട് പറഞ്ഞതിനെ തുടർന്നാണ് സംഭവം പുറത്തറിയുന്നത്. ശാന്തയുടെ വാരിയെല്ലിന് പൊട്ടലേറ്റിട്ടുള്ളതായി സ്കാനിംഗ് റിപ്പോർട്ടിൽ വ്യക്തമായിട്ടുണ്ട്. വൃദ്ധയെ ചികിത്സയ്ക്കായി കളമശ്ശേരി മെഡിക്കൽ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്.സംഭവത്തിൽ ഹിൽപാലസ് പൊലീസ് കേസെടുത്ത് പ്രതികൾക്കായുള്ള തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.Read More
ഇടുക്കി: തൊടുപുഴ ചീനിക്കുഴി കൂട്ടക്കൊലക്കേസിൽ പ്രതി ഹമീദിന് വധശിക്ഷ. തൊടുപുഴ അഡീഷണൻ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. പ്രതിയെ മരണം വരെ തൂക്കിലേറ്റാന്‍ ജഡ്ജി ആഷ് കെ ബാല്‍ പ്രസ്താവിച്ചു. പ്രതിയുടെ പ്രായം പരിഗണിക്കണമെന്ന പ്രതിഭാഗത്തിന്റെ ആവശ്യം കോടതി അംഗീകരിച്ചില്ല. 2022 മാർച്ച് 19നായിരുന്നു കേരളത്തെ നടുക്കിയ കൂട്ടക്കൊലപാതകം നടന്നത്. മകനെയും കുടുംബത്തെയുമാണ് വീടിന് തീവെച്ച് കൊലപ്പെടുത്തിയത്. പ്രതിയെ മരണം വരെ തൂക്കിലേറ്റാന്‍ ജഡ്ജി ആഷ് കെ ബാല്‍ പ്രസ്താവിച്ചു. തൊടുപുഴ ചീനിക്കുഴിയിൽ ആലിയേക്കുന്നേൽ മുഹമ്മദ് ഫൈസല്‍ […]Read More
ഇടുക്കി: തൊടുപുഴ ചീനിക്കുഴിയിൽ സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് മകനെയും മകന്റെ ഭാര്യയെയും കൊച്ചുമക്കളെയും വീട്ടില്‍ പൂട്ടിയിട്ട് തീകൊളുത്തി കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി ഹമീദ് കുറ്റക്കാരനെന്ന് മുട്ടം അഡീഷണല്‍ സെഷന്‍സ് കോടതി. ശിക്ഷാവിധി ഈ മാസം 30ന് പ്രസ്താവിക്കും. പൊതു സമൂഹത്തിന്റെ മനഃസാക്ഷിയെ ഞെട്ടിച്ച കേസില്‍ പരമാവധി ശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന് ആവശ്യപ്പെട്ടു. ശിക്ഷാവിധി ഈ മാസം 30ന് പ്രസ്താവിക്കും. 2022 മാര്‍ച്ചിലാണ് ഫൈസലിന്റെ പിതാവ് ഹമീദ് ചീനിക്കുഴി സ്വദേശി അബ്ദുള്‍ ഫൈസല്‍, ഭാര്യ ഷീബ, മക്കളായ മെഹര്‍, […]Read More
ഇംഗ്ലണ്ടിലെ വാൾസാളിൽ ഇന്ത്യൻ വംശജയാണെന്ന് കരുതപ്പെടുന്ന 20കാരി വംശീയ ബലാത്സംഗത്തിനിരയായി. വംശീയ വെറിയെ തുടർന്നുണ്ടായ സംഭവമെന്നാണ് പോലീസ് നിഗമനം. വെളുത്ത വർഗക്കാരനായ പ്രതിക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്.ഇയാളുടെ സിസിടിവി ദൃശ്യങ്ങളും പൊലീസ് പുറത്തു വിട്ടിട്ടുണ്ട്. പെൺകുട്ടി താമസിച്ചിരുന്ന വീട് തകർത്തു അകത്തു കടന്നായിരുന്നു ആക്രമണം.രണ്ട് മാസത്തിനുള്ളിൽ ഇത് രണ്ടാമത്തെ യുവതിയാണ് യുകെയിൽ വംശീയ വെറിയെ തുടർന്ന് ബലാത്സംഗത്തിനിരയാവുന്നത്. കഴിഞ്ഞ മാസം ഓൾഡ്ബറിയിൽ ഇന്ത്യൻ വംശജയായ യുവതി സമാനമായി ബലാത്സംഗം ചെയ്യപ്പെട്ട സംഭവത്തിലും പൊലീസ് അറസ്റ്റുകൾ നടത്തിയിരുന്നു.Read More
പാലക്കാട്: പോത്തുണ്ടി സജിത കൊലക്കേസിൽ ചെന്താമരയുടെ ശിക്ഷാ വിധി ശനിയാഴ്ച. പാലക്കാട് അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പ്രസ്താവന മാറ്റിവച്ചത്. കൊലപാതകം, തെളിവ് നശിപ്പിക്കൽ അതിക്രമിച്ചു കടക്കൽ എന്നീ കുറ്റങ്ങൾ ചെന്താമര ചെയ്തതായി തെളിഞ്ഞു. ചെന്താമരയ്ക്ക് വധശിക്ഷ നൽകണമെന്നായിരുന്നു പ്രൊസിക്യൂഷൻ്റെ വാദം. സാക്ഷികൾ അടക്കമുള്ളവർക്ക് ഭീഷണിയുള്ള പ്രതിയാണ് ചെന്താമരയെന്നും അപൂർവങ്ങളിൽ അപൂർവമായ കേസാണെന്നും പരമാവധി ശിക്ഷ നൽകണമെന്നും പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു. പരോൾ പോലും അനുവദിക്കാതെ ശിക്ഷിക്കണമെന്നും പ്രൊസിക്യൂഷൻ ആവശ്യപ്പെട്ടു. എന്നാൽ ശിക്ഷയിൽ ഇളവ് വേണമെന്ന് പ്രതിഭാഗം […]Read More
പാലക്കാട്: നെന്മാറ സജിത വധകേസിൽ പ്രതി ചെന്താമര കുറ്റക്കാരനെന്ന് പാലക്കാട് അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതി വിധിച്ചു. ഈ മാസം 16ന് കേസിൽ ശിക്ഷാവിധി പ്രസ്താവിക്കും. 2019 ഓഗസ്റ്റ് 31നാണ് അയൽവാസിയായിരുന്ന സജിതയെ ചെന്താമര വെട്ടിക്കൊലപ്പെടുത്തിയത്. തൻ്റെ ഭാര്യ പിണങ്ങി പോവാൻ കാരണം സജിത ആണെന്ന് ഒരു മന്ത്രവാദി പറഞ്ഞതിനെ തുടർന്നാണ് യുവതിയെ കൊലപ്പെടുത്തിയത്. ഈ കേസിൽ പരോളിൽ ഇറങ്ങിയപ്പോൾ സജിതയുടെ ഭർത്താവ് സുധാകരനെയും ഭർതൃമാതാവ് ലക്ഷ്മിയെയും ചെന്താമര വെട്ടി കൊലപ്പെടുത്തിയിരുന്നു. ജനുവരി 27നാണ് നെന്മാറ […]Read More
തലശ്ശേരി: ന്യൂമാഹി ഇരട്ടക്കൊലപാതക കേസില്‍ മുഴുവന്‍ പ്രതികളെയും വെറുതേവിട്ടു. ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകരായിരുന്ന വിജിത്ത്, സിനോജ് എന്നിവരെ 2010-ല്‍ കൊലപ്പെടുത്തിയ കേസിലാണ് തലശ്ശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി വിധി പുറപ്പെടുവിച്ചത്. കൊടി സുനി, മുഹമ്മദ് ഷാഫി, ഷിനോജ് എന്നിവര്‍ ഉള്‍പ്പെടെ 16 സിപിഐഎം പ്രവര്‍ത്തകരെയാണ് വെറുതെ വിട്ടത്. 2010 മേയ് 28ന് രാവിലെ 11ന് ന്യൂ മാഹി പെരിങ്ങാടി റോഡില്‍ കല്ലായില്‍ വെച്ചായിരുന്നു കൊലപാതകം. മാഹി കോടതിയില്‍ ഹാജരായി തിരിച്ചുവരുമ്പോള്‍ ബോംബെറിഞ്ഞ് വെട്ടിക്കൊലപ്പെടുത്തിയെന്നാണ് കേസ്. കേസില്‍ കൊടി […]Read More

