തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ടുവയസുകാരിയെ കിണറ്റിൽ എറിഞ്ഞുകൊന്ന കേസിൽ അമ്മ ശ്രീതു അറസ്റ്റിൽ. തമിഴ്നാട്ടിൽ നിന്നുമാണ് ബാലരാമപുരം പൊലീസ് പിടികൂടിയത്. കൊലപാതകത്തില്‍ പങ്കുണ്ടെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് ശ്രീതുവിനെയും കേസില്‍ അറസ്റ്റ് ചെയ്തത്. ഇന്ന് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യും. കുഞ്ഞിൻ്റെ ജന്മശേഷമാണ് കുടുംബത്തിൽ സാമ്പത്തിക ബുദ്ധിമുട്ട് വന്നതെന്ന് ജോത്സ്യൻ പറഞ്ഞതായി ശ്രീതു മൊഴി നൽകിയിരുന്നു. ജ്യോത്സ്യൻ്റെ നിർദേശപ്രകാരം പ്രതിക്രിയക്ക് വേണ്ടി പലതവണയായി കുട്ടിയുടെ തല മൊട്ടയടിച്ചിരുന്നുവെന്നും മൊഴിയിൽ പറയുന്നു. കുഞ്ഞിനെ കൊലപ്പെടുത്തിയ കേസില്‍ ശ്രീതുവിന്റെ സഹോദരന് ഹരികുമാറിനെ നേരത്തേ […]Read More
ഓപ്പറേഷൻ ജാവ, സൗദി വെള്ളക്ക എന്നീ ചിത്രങ്ങൾക്ക് ശേഷം ലുക്മാൻ അവറാൻ- ബിനു പപ്പു ടീം ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രമായ ബോംബെ പോസിറ്റീവിന്റെ ടീസറിന് മികച്ച പ്രതികരണം. റിലീസ് ചെയ്ത് ഒരു ദിവസം പിന്നിടുമ്പോൾ 2 മില്യണിൽ കൂടുതൽ കാഴ്ചക്കാരെയാണ് ടീസർ നേടിയത്. ഉണ്ണി മൂവീസിന്റെ ബാനറിൽ ഉണ്ണികൃഷ്ണൻ കെ പി നിർമ്മിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ജീവൻ കോട്ടായി ആണ്. ചിത്രം രചിച്ചത് അജിത് പൂജപ്പുര. ആക്ഷൻ, ത്രിൽ, പ്രണയം എന്നിവയെലാം ഉൾപ്പെടുത്തി […]Read More
തിരുവനന്തപുരം: തമ്പാനൂരിലെ ലോഡ്ജില്‍ യുവതിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതി പ്രവീണിന് ജീവപര്യന്തം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ. തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. 2022 മാര്‍ച്ച് 5 നാണ് കാട്ടാക്കട വീരണകാവ് സ്വദേശി ഗായത്രി (25) യെ സുഹൃത്ത് കൊല്ലം പരവൂര്‍ സ്വദേശി പ്രവീണ്‍ കൊലപ്പെടുത്തിയത്. വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമായ പ്രവീണ്‍ ഭാര്യമായി പിണങ്ങിയതിന് പിന്നാലെ ഗായത്രിയുമായി പ്രണയത്തിലായി. ഗായത്രിയും പ്രവീണും ഒരു ജ്വല്ലറിയിൽ ഒരുമിച്ച് […]Read More
ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതകഥ സിനിമയാകുന്നു. നരേന്ദ്ര മോദി ആയി ഉണ്ണി മുകുന്ദൻ വേഷമിടുന്ന ഈ പാൻ ഇന്ത്യൻ ചിത്രം നിർമ്മിക്കുന്നത് സിൽവർ കാസ്റ്റ് ക്രിയേഷൻസിന്റെ ബാനറിൽ വീർ റെഡ്ഡി എം ആണ്. “മാ വന്ദേ” എന്നാണ് ചിത്രത്തിൻ്റെ പേര്. ശ്രീ നരേന്ദ്ര മോദിയുടെ ജന്മദിനത്തോടനുബന്ധിച്ചാണ് സിൽവർ കാസ്റ്റ് ക്രിയേഷൻസ് ഈ ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. ക്രാന്തി കുമാർ സി എച് ആണ് ചിത്രം രചിച്ചു സംവിധാനം ചെയ്യുന്നത്. രാജ്യത്തുടനീളമുള്ള ദശലക്ഷക്കണക്കിന് ആളുകളുടെ ഹൃദയത്തിൽ […]Read More
തൃശൂർ പീച്ചിയിലെ പൊലീസ് സ്റ്റേഷൻ മർദനത്തിൽ എസ്ഐ ആയിരുന്ന പി എം രതീഷിനെ സസ്പെൻഡ് ചെയ്യാൻ പൊലീസ് നീക്കം. ദക്ഷിണ മേഖല ഐജിയുടെ റിപ്പോർട്ടിൽ നടപടി എടുക്കാൻ ഡിജിപി നിർദേശം നൽകി. പുറത്തുവന്ന മർദന ദൃശ്യങ്ങൾ തെളിവായി ഉൾപ്പെടുത്തി സസ്പെൻഡ് ചെയ്യാൻ സാധിക്കുമോ എന്നത് പൊലീസ് പരിശോധിക്കുകയാണ്. ദക്ഷിണമേഖല ഐജിയാണ് ഇക്കാര്യത്തിൽ തീരുമാനം എടുക്കുക. മർദനദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് അടിയന്തര ഇടപെടൽ ഉണ്ടായിരിക്കുന്നത്. നിലവിൽ കൊച്ചി കടവന്ത്ര പൊലീസ് സ്റ്റേഷനിലെ സിഐയാണ് പി എം രതീഷ്. മെയ് മാസം […]Read More
കണ്ണൂർ: കണ്ണൂർ ജില്ലയിലെ കണ്ണപുരം കീഴറയിലെ സ്ഫോടനത്തിൽ ഒരാൾ മരിച്ച സംഭവം ക്രൈംബ്രാഞ്ച് അന്വേഷിക്കും. ജില്ലാ ക്രൈംബ്രാഞ്ച് എസിപിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുക. സ്ഫോടനം നടന്ന വീട് വാടകയ്ക്കെടുത്ത കണ്ണൂർ ചാലാട് സ്വദേശി അനൂപ് മാലിക്കിനെതിരെ സ്ഫോടക വസ്തു നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. 2016ൽ കണ്ണൂർ പൊടിക്കുണ്ടിലെ വീട്ടിൽ സ്ഫോടക വസ്തു പൊട്ടിത്തെറിച്ചുണ്ടായ കേസിലെ പ്രതിയാണ് അനൂപ് മാലിക്. കണ്ണൂർ ചാലാട് സ്വദേശി മുഹമ്മദ് ആഷാ മാണ് മരിച്ചതെന്ന് കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർ നിതിൻ […]Read More
ഇന്റര്‍നെറ്റ് ഉപയോഗിക്കാനറിയാത്തവര്‍ ഇന്ന് വളരെ കുറവാണ്. ചെറിയ കുട്ടികള്‍ മുതല്‍ പ്രായംചെന്നവർ വരെ ഇന്റര്‍നെറ്റ് ഉപയോക്താക്കളാണ്. ഇന്റര്‍നെറ്റ് ഉപയോഗിക്കുന്ന ഏതാണ്ട് എല്ലാവര്ക്കും തന്നെ ഗൂഗിള്‍ സെര്‍ച്ചും പരിചിതമാണ്. എല്ലാത്തിനുമുള്ള ഉത്തരം നമ്മൾ ആദ്യം അന്വേഷിക്കുന്നത് ഗൂഗിളിൽ ആയിരിക്കും. നിത്യജീവിതത്തില്‍ നമുക്ക് ഉണ്ടായേക്കുന്ന ചെറിയ ആരോഗ്യ പ്രശ്നങ്ങള്‍ക്കുപോലും കാരണവും പ്രതിവിധിയുമൊക്കെ ഗൂഗിളില്‍ തിരയുന്നവരാണ് പലരും. മേല്‍വിലാസവും വഴിയും രോഗവിവരവും തുടങ്ങി എല്ലാ വിരല്‍ത്തുമ്പില്‍ നമ്മള് ആദ്യം അന്വേഷിക്കുന്നത് ഗൂഗിളില്‍ ആയിരിക്കും. എന്നാല്‍ ഓണ്‍ലൈനില്‍ തിരയാന്‍ പാടില്ലാത്ത ചില കാര്യങ്ങളുമുണ്ട്. […]Read More
പോക്സോ കേസില്‍ യുട്യൂബറെ പൊലീസ് അറസ്റ്റ് ചെയ്തു. വിദേശത്ത് വച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസില്‍ യൂട്യൂബർ മുഹമ്മദ് സാലിയാണ് (35) അറസ്റ്റിലായത്. മംഗലാപുരത്ത് വച്ചാണ് കൊയിലാണ്ടി പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. വിവാഹം കഴിക്കാമെന്ന് വാദ്ഗാനം നൽകിയായിരുന്നു പീഡനം. ശാലു കിങ്സ് മീഡിയ, ശാലു കിങ്സ് വ്ലോഗ് എന്നിവയാണ് ഇയാളുടെ യൂട്യൂബ് ചാനലുകള്‍. ഇയാൾക്കെതിരെ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.Read More
കർണാടകയിലെ ധർമ്മസ്ഥലയിലെ ദുരൂഹ മരണങ്ങളിൽ വേഗത്തിലുള്ള അന്വേഷണം ആവശ്യപ്പെട്ട് മലയാളി കുടുംബം. നേത്രാവതി പുഴയോരത്ത് 39 വർഷം മുമ്പ് മരിച്ച നിലയിൽ കണ്ടെത്തിയ പത്മലതയുടെ കുടുംബമാണ് പൊലീസിനെ സമീപിച്ചിരിക്കുന്നത്. കാണാതായി 53 ദിവസത്തിനു ശേഷമാണ് പോണ്ടിച്ചേരി യൂണിവേഴ്സിറ്റി വിദ്യാർത്ഥിനിയായിരുന്ന പത്മലതയെ നേത്രാവതി പുഴയിൽ നിന്ന് അസ്ഥികൂടമായി കണ്ടെത്തിയത്. കൊലപാതകമെന്ന് പൊലീസ് കണ്ടെത്തിയെങ്കിലും പ്രതികളെ കണ്ടെത്താനാവാത്തതിനാൽ കേസ് എഴുതിത്തള്ളേണ്ടി വരികയായിരുന്നു.Read More
ഗോവിന്ദച്ചാമിയെ തെളിവെടുപ്പിനായി കണ്ണൂർ സെൻട്രൽ ജയിലിലേക്കെത്തിച്ചു. അതീവ സുരക്ഷയോടെയാണ് ഗോവിന്ദച്ചാമിയെ ജയിലിൽ എത്തിച്ചിരിക്കുന്നത്. അതീവ സുരക്ഷയുള്ള ജയിലിൽ നിന്നും എങ്ങനെയാണ് ഗോവിന്ദച്ചാമി പുറത്തെത്തിയതെന്ന് അറിയുന്നതിനായാണ് വിശദമായ തെളിവെടുപ്പ് നടത്തുന്നത്. രണ്ട് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് ഗോവിന്ദച്ചാമിയെ തെളിവെടുപ്പിനായി എത്തിച്ചിരിക്കുന്നത്. ഗോവിന്ദച്ചാമിയെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും വിയ്യൂര്‍ ജയിലിലേക്ക് മാറ്റുമെന്ന് അറിയിച്ചിട്ടുണ്ട്. വിയ്യൂരിലെ അതീവ സുരക്ഷാ ജയിലിലേക്കാണ് മാറ്റുന്നതെന്നാണ് വിവരം. ഇന്ന് പുലർച്ചെ 4:30ക്ക് ശേഷമാണ് ഗോവിന്ദച്ചാമി ജയിൽ ചാടിയത്. മാസങ്ങൾ നീണ്ട ആസൂത്രണത്തിന് […]Read More

