ഷാർജയിൽ ഒന്നരവയസുകാരിയായ മകളെ കൊലപ്പെടുത്തി മലയാളി യുവതി വിപഞ്ചിക ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവിനെയും കുടുംബത്തെയും പ്രതികളാക്കി കുണ്ടറ പൊലീസ് കേസെടുത്തു. ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചെന്ന കുറ്റത്തിന് ഭർത്താവ് നിധീഷ്, അദ്ദേഹത്തിന്റെ സഹോദരി, ഭര്‍തൃപിതാവ് എന്നിവരിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഇവർ ഇപ്പോള്‍ ഷാര്‍ജയിലാണ്, നാട്ടില്‍ തിരിച്ചെത്തിയശേഷമേ അറസ്റ്റ് നടക്കുകയുള്ളൂ. വിവാഹത്തിന് സ്ത്രീധനം വാങ്ങിയതിന്റെ അടിസ്ഥാനത്തിൽ സ്ത്രീധന നിരോധന നിയമ പ്രകാരവും ഇവർക്കെതിരെ കേസ് എടുത്തിട്ടുണ്ട്. സ്ത്രീധനത്തിന്റെ പേരിൽ മാനസിക പീഡനം നടത്തിയെന്നും എഫ്ഐആറില്‍ വ്യക്തമാക്കുന്നു. വിപഞ്ചികയുടെ അമ്മ ശൈലജയുടെ […]Read More
ആലപ്പുഴ: ആലപ്പുഴ കലവൂർ ഓമനപ്പുഴയിൽ മകളെ പിതാവ് കൊലപ്പെടുത്തിയ കേസിൽ അമ്മയെയും അമ്മാവനെയും കസ്റ്റഡിയിലെടുത്തു. അമ്മ ജെസി മോളും അമ്മാവൻ അലോഷ്യസുമാണ് കസ്റ്റഡിയിലുള്ളത്. വീട്ടുകാർക്ക് മുന്നിൽവെച്ചാണ് മകൾ ജാസ്മിന്റെ കഴുത്തുഞെരിച്ചതെന്ന വിവരമുണ്ടായിരുന്നു. സംഭവ സമയത്ത് ഒപ്പമുണ്ടായിരുന്നതായി മാതാവും മൊഴി നൽകിയിരുന്നു. ചൊവ്വാഴ്ച രാത്രി വീട്ടിൽ വെച്ചുണ്ടായ തർക്കത്തിനിടെ ജാസ്മിനെ പിതാതവ് തോർത്തുപയോഗിച്ച് കഴുത്ത് ഞെരിച്ചത്. കഴുത്തിലെ രക്തക്കുഴലുകൾ പൊട്ടിയാണ് മരണം സംഭവിച്ചതെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്.Read More
ആലപ്പുഴ: ആലപ്പുഴ ഓമനപ്പുഴയിൽ അച്ഛൻ മകളെ കൊലപ്പെടുത്തി. എയ്ഞ്ചൽ ജാസ്മിൻ ആണ് കൊല്ലപ്പെട്ടത്. ഹൃദയസ്തംഭനത്തെ തുടർന്ന് മരണപ്പെട്ടെന്ന കാരണത്തിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഡോക്ടേഴ്സിന് തോന്നിയ സംശയത്തെ തുടർന്നാണ് കൊലപാതകമെന്ന് തെളിഞ്ഞത്. സംഭവത്തിൽ പിതാവ് ജോസ് മോനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രി ജോസ് മോനും ഏയ്ഞ്ചലും തമ്മിൽ തർക്കത്തിലേർപ്പെട്ടിരുന്നു. ഇതിനിടെ കഴുത്തിൽ തോർത്ത് കുരുക്കി കൊലപ്പെടുത്തിയെന്നാണ് ജോസ് പോലീസിന് നൽകിയ മൊഴി. ഹൃദയസ്തംഭനം എന്നാണ് ആശുപത്രിയിൽ നൽകിയ വിശദീകരണം. പോസ്റ്റുമോർട്ടത്തിൽ അസ്വാഭാവികത തോന്നിയ ഡോക്ടേഴ്സ് പോലീസിനെ വിവരം അറിയിച്ചു. […]Read More
മഴയത്ത് കളിക്കുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തെത്തുടർന്ന് പത്തുവയസ്സുകാരനെ പിതാവ് കുത്തികൊലപ്പെടുത്തി. ഡൽഹിയിലെ സാഗർപൂറില്‍ ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം. മഴയത്ത് കളിക്കാൻ പോകാൻ മകൻ ശാഠ്യം പിടിച്ചതിനാണ് അച്ഛൻ കുത്തിയത് എന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമാകുന്നതെന്ന് പൊലീസ് പറഞ്ഞു. 40കാരനായ എ റോയ് ആണ് പ്രതി. മഴയത്ത് കളിക്കാൻ പോകേണ്ടെന്ന് പറഞ്ഞത് കുട്ടി അനുസരിക്കാതിരുന്നതോടെ അടുക്കളയിൽ കരുതിയിരുന്ന കത്തി എടുത്ത് കുട്ടിയുടെ നെഞ്ചിൽ കുത്തുകയായിരുന്നു. പരുക്കേറ്റ കുട്ടിയെ ഉച്ചയ്ക്കു ഒന്നരയോടെ ഡൽഹിയിലെ ദാദാ ദേവ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടിയെ ആശുപത്രിയിൽ […]Read More
വയനാട് സുൽത്താൻ ബത്തേരിയിലെ ഹേമചന്ദ്രന്റെ കൊലപാതക കേസ് അന്വേഷണം രണ്ട് സ്ത്രീകളിലേക്ക് നീളുന്നു. ഹേമചന്ദ്രനെ കൊലപ്പെടുത്തി കുഴിച്ചു മൂടിയതാണെന്നു കണ്ടെത്തിയെങ്കിലും എങ്ങനെ കൊലപ്പെടുത്തിയെന്നും കൊലപാതകത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്. ഇതിനായി നേരത്തെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്ത ബത്തേരി സ്വദേശി നൗഷാദിനെ വീണ്ടും കസ്റ്റഡിയിൽ ചോദ്യം ചെയ്യണമെന്നു ഡിസിപി പറഞ്ഞു. കണ്ണൂർ, ഗൂഡല്ലൂർ മേഖലയിലെ സ്ത്രീകളെ കേന്ദ്രീകരിച്ചാണ് അന്വേഷണം. ഈ സ്ത്രീകൾക്ക് കൊലപാതകത്തിൽ പങ്കുണ്ടെന്നാണ് വിവരം. കേസിൽ ഈ സ്ത്രീകൾ ഇടനിലക്കാരായെന്ന് സൂചന. കേസിൽ ഈ സ്ത്രീകൾ […]Read More
കൊൽക്കത്ത: പശ്ചിമബംഗാളിൽ നിയമ വിദ്യാർഥി കൂട്ട ബലാത്സംഗത്തിനിരയായി. ബംഗാളിലെ കസ്ബയിലാണ് യുവതി ബലാത്സംഗത്തിനിരയായത്. സൗത്ത് കൊൽക്കത്ത ലോ കോളജിലായിരുന്നു സംഭവം. കേസിൽ മൂന്ന് പ്രതികൾ അറസ്റ്റിലായി. അറസ്റ്റു ചെയ്യപ്പെട്ടവരിൽ കോളജിലെ രണ്ടു വിദ്യാർഥികളും ഒരു പൂർവവിദ്യാർഥിയുമുണ്ട്. ജൂൺ 25നാണ് സംഭവം നടന്നത്. അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.Read More
കാസർകോട്: മഞ്ചേശ്വരത്ത് മകൻ അമ്മയെ തീകൊളുത്തി കൊലപ്പെടുത്തി. ശേഷം അയൽവാസിയെ വീട്ടിലേക്ക് വിളിച്ച് അക്രമിക്കാൻ ശ്രമിച്ചെങ്കിലും പരിക്കുകളോടെ രക്ഷപ്പെട്ടു. വോർക്കാടി നലങ്ങി സ്വദേശിനിയായ ഫിൽഡ (60) ആണ് മരിച്ചത്. മകൻ മെൽവിൻ മൊണ്ടേറ സംഭവത്തിന് ശേഷം ഒളിവിലാണ്. വ്യാഴാഴ്ച രാവിലെ വീട്ടിലെത്തിയ അയൽവാസികൾ ഫിൽഡയും ലോലിറ്റയും പൊള്ളലേറ്റ നിലയിൽ കണ്ടെത്തുകയായിരുന്നു. ഫിൽഡ സംഭവസ്ഥലത്തുതന്നെ മരിച്ച നിലയിലായിരുന്നു. ഗുരുതരമായി പരിക്കേറ്റ ലോലിറ്റയെ അവർ ഉടൻ ആശുപത്രിയിലേക്ക് എത്തിച്ചു. സംഭവത്തെക്കുറിച്ചുള്ള പൊലീസ് അന്വേഷണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.Read More
കണ്ണൂർ: പറമ്പായിയിലെ റസീന മൻസിലിൽ റസീന (40) ജീവനൊടുക്കിയ കേസിൽ രണ്ട് പ്രതികൾ വിദേശത്തേക്ക് കടന്നതായി വിവരം. കേസിലെ നാലാം പ്രതിയും അഞ്ചാം പ്രതിയുമാണ് വിദേശത്തേക്ക് കടന്നത്. ഇരുവരും എസ്ഡിപിഐ പ്രവർത്തകരാണ്. യുവതിയെയും ആൺ സുഹൃത്തിനെയും ആൾക്കൂട്ട വിചാരണ ചെയ്ത് അപമാനിച്ച സംഭവത്തിൽ റസീന ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് കണ്ടെത്തൽ.Read More
കൂർനൂൾ: കൂർണൂളിൽ കനാലിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. കൂർണൂൽ സ്വദേശി തേജേശ്വറിന്റെ മൃതദേഹമാണ് കനാലിൽ കണ്ടെത്തിയത്. സംഭവത്തിൽ ഇയാളുടെ ഭാര്യയും ഭാര്യമാതാവിനെയും പോലീസ് കസ്റ്റഡിയിലെടുത്തു. ജൂൺ പതിനേഴാം തീയതി മുതൽ തേജേശ്വറിനെ കാണാതായിരുന്നു. സ്വകാര്യ ഭൂമി സർവ്വേയറും നൃത്താധ്യപകനുമാണ് തേജേശ്വർ. തേജേശ്വരന്റെ മരണത്തിന് പിന്നാലെ ഭാര്യ ഐശ്വര്യയ്ക്ക് വിവാഹേതര ബന്ധമുണ്ടെന്നും മരണത്തിൽ ഗൂഢാലോചനയുണ്ടെന്നും ആരോപിച്ച് യുവാവിന്റെ കുടുംബം രംഗത്തെത്തി. ജൂൺ 17ന് തേജേശ്വറിനെ കാണാതായതിന് പിന്നാലെ സഹോദരൻ തേജവർദ്ധൻ പോലീസിൽ പരാതി നൽകുകയായിരുന്നു. ശനിയാഴ്ച നടത്തിയ […]Read More
ഫരീദാബാദ്: ഉത്തർപ്രദേശിലെ ഫരീദാബാദിൽ യുവതിയുടെ ജീർണിച്ച നിലയിലുള്ള മൃതദേഹം റോഡരികിലെ കുഴിയിൽനിന്ന് കണ്ടെത്തിയതോടെ നടുക്കുന്ന റഹസ്യം പുറത്ത്. ഷിക്കോഹബാദ് സ്വദേശിനിയായ തനു രാജ്പുത് എന്ന യുവതിയാണ് കൊലചെയ്യപ്പെട്ടത്. മൃതദേഹം വീട്ടിൽനിന്ന് വെറും പത്ത് അടി അകലെയുള്ള കുഴിയിലാണു മറച്ചുവച്ചിരുന്നത്. പോലീസ് നടത്തിയ അന്വേഷണത്തിൽ ഭർത്താവ് അരുണ്‍ സിങ് ഭർതൃ മാതാപിതാക്കൾ മറ്റ് ബന്ധുക്കൾ എന്നിവരെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. കൊല്ലപ്പെട്ടതിന്റെ കാരണം വ്യക്തമല്ല. തനുവിനെ കാണാതായതായി രണ്ട് മാസങ്ങൾക്ക് മുമ്പാണ് ഭർത്താവിന്റെ കുടുംബം പോലീസിൽ പരാതി നൽകിയത്. യുവതിക്ക് […]Read More

