എറണാകുളം: തിരുവാങ്കുളത്ത് നിരവധി കേസുകളിൽ പ്രതിയായ 21 കാരിയെ കാപ്പ ചുമത്തി നാടുകടത്തി. കരിങ്ങാച്ചിറ പാലത്തിങ്കൽ സൂര്യപ്രഭയെയാണ് കാപ്പ ചുമത്തിയത്. സിറ്റി പോലീസിന്റെ പരിധിയിൽ പ്രവേശിക്കുന്നതിന് ആറുമാസത്തേക്ക് തടഞ്ഞു കൊണ്ടുള്ളതാണ് നടപടി. സൂര്യപ്രഭ ഹിൽപാലസ് പോലീസ് സ്റ്റേഷൻ പരിധിയിൽ ഒട്ടേറെ കുറ്റകൃത്യങ്ങളിൽ പ്രതിയാണ്.Read More
മേഘാലയ ഹണിമൂൺ കൊലപാതക കേസിലെ സുപ്രധാന തെളിവായ കൊലപ്പെടുത്താനുപയോഗിച്ച ആയുധം കണ്ടെത്തി. രാജയെ കൊലപ്പെടുത്താനുള്ള വടിവാളാണ് കണ്ടെടുത്തത്. വടിവാള്‍ വാങ്ങിയത് ഗുവഹത്തി റെയില്‍വെ സ്റ്റേഷന് സമീപത്തുനിന്നാണെന്ന് പൊലീസിനു വ്യക്തമായി. കൊലപാതക ശ്രമത്തിനിടയില്‍ രാജ സ്വയം പ്രതിരോധിക്കാന്‍ ശ്രമിച്ചുവെങ്കിലും വടിവാളുപയോഗിച്ച് പ്രതികൾ കൊലപ്പെടുത്തുകയായിരുന്നു. മെയ് 11 ന് വിവാഹിതരായ രാജ രഘുവന്‍ഷിയും സോനവും 20-നാണ് ഹണിമൂണിനായി മേഘാലയയിലേക്ക് പോയത്. 22-ന് ഒരു സ്കൂട്ടര്‍ റെന്റിനെടുത്ത് പോയ ദമ്പതികള്‍ 25-ന് മടങ്ങി വരുമെന്നായിരുന്നു അറിയിച്ചിരുന്നത്. എന്നാല്‍, ഹണിമൂണ്‍ ആഘോഷിക്കാന്‍ പോയ […]Read More
പീരുമേട്: കാട്ടിനുള്ളിൽ മീന്മുട്ടിയിൽ മരിച്ച ആദിവാസി സ്ത്രീ കാട്ടാനയുടെ ആക്രമണത്തിലല്ല മരിച്ചതെന്ന് പോലീസ് സ്ഥിരീകരിച്ചു. പീരുമേട് തോട്ടാപ്പുര സ്വദേശിനി സീത (42) ആണ് മരണപ്പെട്ടത്. പോസ്റ്റുമോർട്ടത്തിന് ശേഷമുള്ള പ്രാഥമിക റിപ്പോർട്ടിൽ സീതയുടെ ശരീരത്തിൽ ഏറ്റുമുട്ടലിന്റെ പാടുകൾ കണ്ടെത്തിയതായും തല പലതവണ കഠിനമായ പ്രതലത്തിൽ ഇടിക്കപ്പെട്ടതായും കണ്ടെത്തി. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സീത കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടെന്ന വിവരം ലഭിച്ചത്. വനം വകുപ്പിന്റെ താത്കാലിക ജീവനക്കാരനായ ഭർത്താവ് ബിനു തന്നെയാണ് സംഭവം വനപാലകരെ അറിയിച്ചത്. വനവിഭവങ്ങൾ ശേഖരിക്കാൻ […]Read More
ചെന്നൈ: ഇഞ്ചമ്പാക്കത്ത് ഒന്നരമാസം പ്രായമുള്ള പെൺകുഞ്ഞിനെ വീട്ടിന്റെ ബാൽക്കണിയിൽനിന്ന് തള്ളി കൊലപ്പെടുത്തിയ സംഭവത്തിൽ മാതാവ് ഭാരതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇരട്ടക്കുട്ടികളിലൊരാൾ ജന്മനാ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളിലായിരുന്നു, അതു മൂലമുള്ള മാനസിക സമ്മർദ്ദത്തിലാണ് ഇങ്ങനെ ചെയ്തതെന്ന് ഭാരതി പൊലീസിനോട് മൊഴി നൽകി. കുട്ടികളിൽ ഒരാളെ കാണാനില്ലെന്നു അമ്മ ഭാരതിയുടെ നിലവിളി കേട്ടെത്തിയ ബന്ധുക്കൾ ഏറെ തിരഞ്ഞെങ്കിലും കുഞ്ഞിനെ കണ്ടെത്താനായില്ല. സംഭവം നീലാങ്കര പൊലീസിനെ അറിയിച്ചു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ വീടിനടുത്തുള്ള ഒഴിഞ്ഞ പറമ്പിൽ ഉണ്ടായിരുന്ന ബാഗിൽ നിന്ന് […]Read More
തൃശ്ശൂർ: തൃശ്ശൂർ വരന്തരപ്പിള്ളിയിൽ ഭർത്താവ് ഭാര്യ ദിവ്യയെ കൊന്നത് നൈലോൺ ചരട് കഴുത്തിൽ മുറുക്കി. സംഭവത്തിൽ ഭർത്താവ് കുഞ്ഞുമോനെ പോലീസ് അറസ്റ്റ് ചെയ്തു. കൊലക്ക് ഉപയോഗിച്ച ചരട് വീടിന് അടുത്തുള്ള കുളത്തിൽ നിന്ന് പോലീസ് കണ്ടെടുത്തു. ഭാര്യയെ കുറിച്ചുള്ള സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും പോലീസ് പറഞ്ഞു.Read More
ബെംഗളൂരു: യുവതിയെ ഹോട്ടൽ മുറിയിൽ കുത്തേറ്റ നിലയിൽ കണ്ടെത്തി. ഹരിണി(36)ആണ് കൊല്ലപ്പെട്ടത്. കാമുകനായ 25 വയസ്സുകാരൻ യഷസാണ് യുവതിയെ കൊലപ്പെടുത്തിയത്. യഷസിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇരുവരും പ്രണയബന്ധത്തിലായിരുന്നെന്നും രണ്ടു കുട്ടികളുടെ അമ്മയായ ഹരിണി ബന്ധത്തിൽ നിന്ന് പിന്മാറാൻ ആവശ്യപ്പെട്ടതാണ് കൊലപാതകത്തിന് കാരണമെന്നും പോലീസ് അറിയിച്ചു.Read More

