ലുക്മാൻ അവറാനെ നായകനാക്കി സി സി നിഥിനും ഗൗതം താനിയിലും ചേർന്ന് സംവിധാനം ചെയ്ത ‘അതിഭീകര കാമുകൻ’ സിനിമയിലെ ആദ്യ ഗാനം പുറത്തിറങ്ങി. ‘പ്രേമവതി..’ എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് നിരവധി ഹിറ്റ് ഗാനങ്ങളിലൂടെ ആരാധകരെ സൃഷ്ട്ടിച്ച സിദ് ശ്രീറാം ആണ്. സിനിമയുടെ ഓഡിയോ റൈറ്റ്സ് റെക്കോർഡ് തുകയ്ക്കാണ് സരിഗമ സ്വന്തമാക്കിയത്. ബിബിൻ അശോക് ആണ് അതിഭീകര കാമുകന്റെ സംഗീതം നിർവഹിച്ചിരിക്കുന്നത്. ‘തണുപ്പ്‘ എന്ന സിനിമയിലൂടെ സംഗീതസംവിധായകനായി അരങ്ങേറ്റം കുറിച്ച വ്യക്തിയാണ് ബിപിൻ അശോക്. സാഹസം സിനിമയിലൂടെ […]Read More
പ്രശസ്ത നടനും ജീവകാരുണ്യ പ്രവർത്തകനുമായ ചിരഞ്ജീവിയുടെ വ്യക്തിത്വവും പ്രചാരണ അവകാശങ്ങളും സംരക്ഷിക്കുന്ന ഇടക്കാല ഉത്തരവ് അനുവദിച്ചു കൊണ്ട് ഹൈദരാബാദ് സിറ്റി സിവിൽ കോടതി. 2025 സെപ്റ്റംബർ 26 നു പുറത്തു വന്ന കോടതി ഉത്തരവിൽ, ഹൈദരാബാദ് സിറ്റി സിവിൽ കോടതി, ചിരഞ്ജീവിയുടെ പേര്, ചിത്രം, ശബ്ദം അല്ലെങ്കിൽ മറ്റ് തിരിച്ചറിയാവുന്ന അടയാളങ്ങൾ എന്നിവയുടെ അനധികൃത വാണിജ്യപരമായ ഉപയോഗത്തിൽ നിന്ന് ഏതെങ്കിലും വ്യക്തിയേയോ സ്ഥാപനത്തേയോ നിരോധിച്ചു. നാല് പതിറ്റാണ്ടിലേറെ നീണ്ട കരിയറുള്ള, ഇന്ത്യൻ സിനിമയിലെ ഇതിഹാസ വ്യക്തിയും പത്മഭൂഷൺ, […]Read More
നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ്, വൈ നോട്ട് സ്റ്റുഡിയോസ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന, പ്രണവ് മോഹൻലാൽ – രാഹുൽ സദാശിവൻ ചിത്രം ‘ഡീയസ് ഈറേ’ യുടെ റിലീസ് ട്രെയ്ലർ പുറത്ത്. ഒക്ടോബർ 31 ന് ചിത്രം ആഗോള റിലീസായെത്തും. ചിത്രത്തിന്റെ രണ്ടാമത്തെ ട്രെയ്ലർ ആണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. സംവിധായകൻ രാഹുൽ സദാശിവൻ തന്നെ തിരക്കഥ രചിച്ച ഈ ഹൊറർ ത്രില്ലർ ചിത്രം നിർമ്മിക്കുന്നത് ചക്രവർത്തി രാമചന്ദ്ര, എസ്. ശശികാന്ത് എന്നിവർ ചേർന്നാണ്. ‘ക്രോധത്തിൻ്റെ ദിനം’ എന്ന അർത്ഥം […]Read More
വിഷ്ണു വിശാൽ നായകനായെത്തുന്ന പുതിയ തമിഴ് ചിത്രം “ആര്യൻ” കേരളത്തിലെത്തിക്കുന്നത് ദുൽഖർ സൽമാന്റെ വേഫറെർ ഫിലിംസ്. നവാഗതനായ പ്രവീൺ കെ രചിച്ചു സംവിധാനം ചെയ്ത ചിത്രം ഒക്ടോബർ 31 നു ആഗോള റിലീസായെത്തും. വിഷ്ണു വിശാൽ സ്റ്റുഡിയോസിന്റെ ബാനറിൽ അദ്ദേഹം തന്നെ നിർമ്മിച്ച ചിത്രം അവതരിപ്പിക്കുന്നത് ശുഭ്ര, ആര്യൻ രമേശ് എന്നിവർ ചേർന്നാണ്. ‘രാക്ഷസൻ’ എന്ന ഹിറ്റിന് ശേഷം വീണ്ടുമൊരു ഇൻവെസ്റ്റിഗേഷൻ ത്രില്ലറിൽ നായകനായി എത്തുകയാണ് ഇതിലൂടെ വിഷ്ണു വിശാൽ. ‘എ പെർഫെക്റ്റ് ക്രൈം സ്റ്റോറി’ എന്നാണ് […]Read More
ദുൽഖർ സൽമാൻ നായകനായെത്തുന്ന ‘കാന്ത’നവംബർ 14ന് റിലീസിനെത്തും. സെൽവമണി സെൽവരാജ് രചിച്ചു സംവിധാനം ചെയ്ത ചിത്രം നിർമ്മിച്ചിരിക്കുന്നത് ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫേറർ ഫിലിംസ്, റാണ ദഗ്ഗുബതിയുടെ ഉടമസ്ഥതയിലുള്ള സ്പിരിറ്റ് മീഡിയ എന്നിവർ ചേർന്നാണ്. ‘ദ ഹണ്ട് ഫോർ വീരപ്പൻ’ എന്ന നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററി സീരീസ് ഒരുക്കി ശ്രദ്ധ നേടിയ തമിഴ് സംവിധായകനാണ് സെൽവമണി സെൽവരാജ്. രണ്ട് വലിയ കലാകാരൻമാർക്കിടയിൽ സംഭവിക്കുന്ന ഒരു വമ്പൻ പ്രശ്നത്തിൻ്റെ കഥയാണ് ചിത്രം പറയുന്നത്. ഫസ്റ്റ് ലുക്ക്, ടീസർ ഉൾപ്പെടെ നേരത്തെ […]Read More
പൃഥ്വിരാജ്- വൈശാഖ്- ജിനു എബ്രഹാം കൂട്ടുകെട്ടിലൊരുങ്ങുന്ന ” ഖലീഫ” ചിത്രത്തിന്റെ ഗ്ലിമ്പ്സ് വീഡിയോക്ക് ഗംഭീര സ്വീകരണം. റിലീസ് ചെയ്ത് 24 മണിക്കൂർ പോലും പൂർത്തിയാക്കുന്നതിന് മുൻപ് തന്നെ 1 മില്യണിലധികം കാഴ്ചക്കാരെയാണ് ഈ വീഡിയോ യൂട്യൂബിൽ നിന്ന് നേടിയത്. “ദ ബ്ലഡ് ലൈൻ” എന്ന ടൈറ്റിലോടെ പുറത്ത് വന്ന ഗ്ലിമ്പ്സ് വീഡിയോ പൃഥ്വിരാജ് സുകുമാരൻ്റെ ജന്മദിനം പ്രമാണിച്ചാണ് റിലീസ് ചെയ്തത്. ജിനു ഇന്നോവേഷൻ്റെ ബാനറിൽ ജിനു എബ്രഹാമും സൂരജ് കുമാറും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. സഹനിർമ്മാതാവ് – […]Read More
പൃഥ്വിരാജ്- വൈശാഖ്- ജിനു എബ്രഹാം കൂട്ടുകെട്ടിലൊരുങ്ങുന്ന ” ഖലീഫ” ചിത്രത്തിന്റെ ഗ്ലിമ്പ്സ് പുറത്ത്. “ദ ബ്ലഡ് ലൈൻ” എന്ന ടൈറ്റിലോടെയാണ് ഈ ഗ്ലിമ്പ്സ് വീഡിയോ പുറത്ത് വിട്ടിരിക്കുന്നത്. പൃഥ്വിരാജ് സുകുമാരൻ്റെ ജന്മദിനം പ്രമാണിച്ചാണ് വീഡിയോ റിലീസ് ചെയ്തത്. ജിനു ഇന്നോവേഷൻ്റെ ബാനറിൽ ജിനു എബ്രഹാമും സൂരജ് കുമാറും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. സഹനിർമ്മാതാവ് – സിജോ സെബാസ്റ്റ്യൻ. ‘പോക്കിരി രാജ’യ്ക്കു ശേഷം വൈശാഖും പൃഥ്വിരാജും ഒന്നിക്കുന്ന ഈ ചിത്രം ഓഗസ്റ്റ് ആദ്യ വാരം ലണ്ടനിൽ ആണ് ചിത്രീകരണം […]Read More
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ഗ്ലിമ്പ്സ് വീഡിയോ പുറത്ത്. സായ് ദുർഗ തേജിൻ്റെ ജന്മദിനം പ്രമാണിച്ചാണ് ” അസുര ആഗമന” എന്ന ടൈറ്റിലോടെ ഗ്ലിമ്പ്സ് വീഡിയോ പുറത്ത് വിട്ടത്. എസ് വൈ ജി (സാംബരാല യേതിഗട്ട്) എന്ന് പേരിട്ടിരിക്കുന്ന ചിത്രം “വിരൂപാക്ഷ”, “ബ്രോ” എന്നീ സൂപ്പർഹിറ്റ് ചിത്രങ്ങൾക്ക് ശേഷം സായ് ദുർഗ തേജ് നായകനായെത്തുന്ന ചിത്രമാണ്. 125 കോടി രൂപ ബജറ്റിൽ ആണ് ബ്രഹ്മാണ്ഡ ആക്ഷൻ ചിത്രം നിർമ്മിക്കുന്നത്. പ്രൈംഷോ എൻ്റർടെയ്ൻമെൻ്റിൻ്റെ […]Read More
ആർച്ചറി പ്രീമിയർ ലീഗിന്റെ ആദ്യ സീസൺ വിജയകരമായി പൂർത്തിയാക്കിയതിന്റെ ഭാഗമായി നടൻ രാം ചരൺ, ആർച്ചറി പ്രീമിയർ ലീഗ് (എപിഎൽ) ചെയർമാൻ അനിൽ കാമിനേനി, ഇന്ത്യൻ ആർച്ചറി അസോസിയേഷൻ പ്രസിഡന്റ് വീരേന്ദർ സച്ച്ദേവ എന്നിവർ ന്യൂഡൽഹിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയെ സന്ദർശിച്ചു.പ്രധാനമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചക്കിടയിൽ, എപിഎല്ലിന്റെ നേട്ടങ്ങളെയും ഇന്ത്യയുടെ പുരാതന കായിക ഇനമായ അമ്പെയ്ത്തിനെ ദേശീയ, ആഗോള ശ്രദ്ധയിലേക്ക് തിരികെ കൊണ്ടുവരാനുള്ള അതിന്റെ ദൗത്യത്തെയും അനുസ്മരിപ്പിക്കുന്ന ഒരു പ്രതീകാത്മക വില്ല് പ്രതിനിധി സംഘം അദ്ദേഹത്തിന് സമ്മാനിച്ചു. […]Read More
ഒക്റ്റോബർ പതിനൊന്നിന് മലയാളത്തിന്റെ പ്രീയപ്പെട്ട താരം നിവിൻ പോളിയുടെ ജന്മ ദിനത്തിൽ ആരാധകർക്ക് ആഘോഷമാക്കാൻ അദ്ദേഹത്തിന്റെ വമ്പൻ ലൈനപ്പിനെ കുറിച്ചുള്ള വിവരങ്ങളാണ് പുറത്ത് വരുന്നത്. അദ്ദേഹത്തിന്റെ കരിയറിലെ വളരെ പ്രധാനപ്പെട്ട ഒരു കാലമാണ് ഇനി വരുന്നതെന്ന ഉറപ്പ് നൽകുന്ന, വരാനിരിക്കുന്ന വർഷം പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ലൈനപ്പിന്റെ അപ്ഡേറ്റുകളാണ് അണിയറയിൽ ഒരുങ്ങുന്നത്. പ്രേക്ഷകർ ഏറ്റവും കൂടുതൽ കാത്തിരിക്കുന്നത് നിവിൻ പോളിയുടെ ക്രിസ്മസ് റിലീസായി എത്താനൊരുങ്ങുന്ന “സർവം മായ” എന്ന ചിത്രത്തിന്റെ വിശേഷങ്ങളാണ്. ഹൊറർ കോമഡി ആയി ഒരുങ്ങുന്ന […]Read More
Recent Posts
- ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ അശ്ലീലവും നിയമവിരുദ്ധവുമായ ഉള്ളടക്കം നിയന്ത്രിക്കണമെന്ന് സുപ്രീം കോടതി
- ശബരിമലയില് നിയന്ത്രണങ്ങള് കടുപ്പിച്ച് ഹൈക്കോടതി
- മുനമ്പം ഭൂസമരം താല്ക്കാലികമായി അവസാനിപ്പിക്കാൻ തീരുമാനം
- ബോളിവുഡ് ഇതിഹാസം ധര്മേന്ദ്ര അന്തരിച്ചു
- അനധികൃത സ്വത്ത് സമ്പാദന കേസ് ; എം ആര് അജിത് കുമാറിനെതിരെ തുടരന്വേഷണമില്ല

