ലുക്മാൻ അവറാനെ നായകനാക്കി സി സി നിഥിനും ഗൗതം താനിയിലും ചേർന്ന് സംവിധാനം ചെയ്ത ‘അതിഭീകര കാമുകൻ’ സിനിമയിലെ ആദ്യ ഗാനം പുറത്തിറങ്ങി. ‘പ്രേമവതി..’ എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് നിരവധി ഹിറ്റ് ഗാനങ്ങളിലൂടെ ആരാധകരെ സൃഷ്ട്ടിച്ച സിദ് ശ്രീറാം ആണ്. സിനിമയുടെ ഓഡിയോ റൈറ്റ്സ് റെക്കോർഡ് തുകയ്ക്കാണ് സരിഗമ സ്വന്തമാക്കിയത്. ബിബിൻ അശോക് ആണ് അതിഭീകര കാമുകന്റെ സംഗീതം നിർവഹിച്ചിരിക്കുന്നത്. ‘തണുപ്പ്‘ എന്ന സിനിമയിലൂടെ സംഗീതസംവിധായകനായി അരങ്ങേറ്റം കുറിച്ച വ്യക്തിയാണ് ബിപിൻ അശോക്. സാഹസം സിനിമയിലൂടെ […]Read More
ഡൽഹി: ഇന്ത്യൻ സമ്പദ്വ്യവസ്ഥ അതിവേഗ വളർച്ചയിലെന്ന് അന്താരാഷ്ട്ര നാണയ നിധി. 2025-26 ൽ ഇന്ത്യ 6.6% നിരക്കിൽ വളരുമെന്നും വിപണികളിലും വികസ്വര സമ്പദ്വ്യവസ്ഥകളിലും ഒന്നാമതെത്താനുള്ള സാധ്യതയുണ്ടെന്നാണ് വേൾഡ് ഇക്കണോമിക് ഔട്ട്ലുക്ക് (WEO) റിപ്പോർട്ട് അനുസരിച്ചു ഐഎംഎഫ് ഇക്കാര്യം വ്യക്തമാക്കിയത്. നിലവിലെ സാമ്പത്തിക വർഷത്തെ ആദ്യ പാദത്തിലെ ശക്തമായ സാമ്പത്തിക പ്രകടനമാണ് ഈ വർധനവിന് കാരണമായി പറയുന്നത്. ഇത് ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് മേലുള്ള യുഎസ് തീരുവ വർദ്ധിപ്പിച്ചതിന്റെ പ്രത്യാഘാതങ്ങളെ മറികടക്കുമെന്നാണ് വിലയിരുത്തൽ. 4.8% വളർച്ചയോടെ ചൈനയെ മറികടക്കാൻ ഇന്ത്യ ഒരുങ്ങുകയാണെന്നും […]Read More
തിരുവനന്തപുരം: താമരശേരി താലൂക്ക് ആശുപത്രിയില്‍ ഡോക്ടര്‍ക്ക് എതിരേയുണ്ടായ ആക്രമണം അത്യന്തം അപലപനീയമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മനുഷ്യ മനഃസാക്ഷിയെ ഞെട്ടിപ്പിക്കുന്നതും സംഭവത്തിൽ ശക്തമായ നിയമ സ്വീകരിക്കുമെന്നും മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ഡോക്ടര്‍ വിപിനെയാണ് സനൂപ് എന്നയാള്‍ കൊടുവാള് ഉപയോഗിച്ച് വെട്ടിപരുക്കേല്‍പ്പിച്ചത്. അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ച ഒന്‍പതു വയസ്സുകാരിയുടെ പിതാവാണ് സനൂപ്. മകളെ കൊന്നവനല്ലേയെന്ന് ആക്രോശിച്ചായിരുന്നു ആക്രമണം. അതേസമയം, ഡോക്ടറെ ആക്രമിച്ചതിൽ പ്രതിഷേധിച്ച് കോഴിക്കോട് ജില്ലയിലെ സർക്കാർ ഡോക്ടർമാർ പണിമുടക്കുമെന്ന് കെജിഎംഒഎ […]Read More
ന്യൂഡൽഹി: അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ച ഗാസ സമാധാന പദ്ധതിയെ സ്വാഗതം ചെയ്ത് പ്രധാന മന്ത്രി നരേന്ദ്ര മോദി.പലസ്തീൻ, ഇസ്രായേൽ ജനതയ്ക്കും കൂടാതെ പശ്ചിമേഷ്യൻ മേഖലയ്ക്കും ദീർഘവും സുസ്ഥിരവുമായ സമാധാനം, സുരക്ഷ, വികസനം എന്നിവയിലേക്കുള്ള ഒരു പ്രായോഗിക പാത ഈ പദ്ധതി നൽകുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. സംഘർഷം അവസാനിപ്പിച്ച് സമാധാനം ഉറപ്പാക്കാനുമുള്ള ട്രംപിന്റെ സംരംഭത്തെ പിന്തുണച്ച് ബന്ധപ്പെട്ട എല്ലാ കക്ഷികളും ഒത്തുചേരുമെന്നും അദ്ദേഹം വ്യക്തമാക്കി. “ഗാസ സംഘർഷം അവസാനിപ്പിക്കുന്നതിനുള്ള സമഗ്ര പദ്ധതി സംബന്ധിച്ച പ്രസിഡന്റ് ഡൊണാൾഡ് […]Read More
കാസർഗോഡ്: ദേശീയപാതയിലെ കുമ്പളയിൽ സ്ഥാപിക്കുന്ന ടോൾഗേറ്റിനെതിരെ സമരം ശക്തമാക്കാനൊരുങ്ങി ടോൾഗേറ്റ് വിരുദ്ധ സമരസമിതി. സെപ്തംബർ 14 മുതൽ അനിശ്ചിതകാല സമരം ആരംഭിക്കാനാണ് തീരുമാനം. മൂന്നു മാസത്തിലേറെയായി സമരം തുടരുന്ന സാഹചര്യത്തിലാണ് സമിതി സമരം കടുപ്പിക്കാൻ തീരുമാനിച്ചത്. ദേശീയപാത ചട്ടപ്രകാരം ടോൾഗേറ്റുകൾക്കിടയിൽ കുറഞ്ഞത് 60 കിലോമീറ്റർ ദൂരപരിധി വേണം. എന്നാൽ തലപ്പാടിയിൽ നിന്ന് വെറും 20 കിലോമീറ്റർ അകലെയുള്ള കുമ്പളയിലാണ് ടോൾഗേറ്റ് നിർമ്മാണത്തിനുള്ള ദേശീയപാത അതോറിറ്റിയുടെ നീക്കം. തലപ്പാടി കഴിഞ്ഞാൽ അടുത്ത ടോൾഗേറ്റ് പെരിയയിൽ മാത്രമേ സ്ഥാപിക്കാനാകൂവെന്നതാണ് പ്രാദേശവാസികളുടെ […]Read More
കൊച്ചി: പമ്പയുടെ പരിശുദ്ധി കാക്കാമെങ്കിൽ ആഗോള അയ്യപ്പസംഗമം നടത്താമെന്ന് ഹൈക്കോടതി. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പരിപാടി നടത്തുമ്പോള്‍ പമ്പയുടെ പരിശുദ്ധി കാക്കണമെന്ന് ചൂണ്ടിക്കാട്ടി ആഗോള അയ്യപ്പസംഗമത്തിന് ഹൈക്കോടതിയുടെ അനുമതി നൽകി. സാമ്പത്തിക അക്കൗണ്ട് സുതാര്യമായി സൂക്ഷിക്കണമെന്നും പ്രതിനിധികള്‍ക്ക് പ്രത്യേക പരിരക്ഷ നല്‍കരുതെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. അയ്യപ്പഭക്തരുടെ അവകാശങ്ങള്‍ ഹനിക്കരുതെന്നും പരിസ്ഥിതിക്ക് ദോഷം വരാത്ത രീതിയിലായിരിക്കണം പരിപാടി നടത്തേണ്ടത്. ആഗോള അയ്യപ്പസംഗമം ദേവസ്വം ബോര്‍ഡിന് നടത്താമെന്ന് ഹൈക്കോടതി ബെഞ്ച് ഉത്തരവിട്ടു. ഇതിനെതിരായ ഹര്‍ജി തള്ളിക്കൊണ്ടാണ് ഉപാധികളോടെ ആഗോള അയ്യപ്പസംഗമത്തിന് […]Read More
അഹമ്മദാബാദ്: 2026 ലെ ടി20 ലോകകപ്പിന്റെ ഫൈനല്‍ പോരാട്ടം അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ അരങ്ങേറുമെന്നു റിപ്പോർട്ടുകൾ. നിലവിലെ ചാംപ്യന്മാരായ ഇന്ത്യ, ശ്രീലങ്ക, അഫ്ഗാനിസ്ഥാന്, ഓസ്ട്രേലിയ, ബംഗ്ലാദേശ്, ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക, യുഎസ്എ, വെസ്റ്റ് ഇന്‍ഡീസ്, ന്യൂസിലന്‍ഡ്, പാകിസ്ഥാന്, അയര്‍ലന്‍ഡ്, കാനഡ, നെതര്‍ലന്‍ഡ്സ് ടീമുകളാണ് നിലവില്‍ യോഗ്യത ഉറപ്പിച്ചിരിക്കുന്ന 15 ടീമുകൾ. ഇറ്റലിയാണ് അവസാനമായി ലോകകപ്പ് സീറ്റുറപ്പിച്ചത്. 2026 ഫെബ്രുവരി 7 മുതല്‍ മാര്‍ച്ച് 8 വരെയാണ് മത്സരം. . 2023ലെ ഏകദിന ലോകകപ്പ് മോദി സ്റ്റേഡിയത്തിലാണ് അരങ്ങേറിയത്. […]Read More
കാഠ്മണ്ഡു: നേപ്പാളിൽ സർക്കാരിനെതിരായ ജെൻ സി പ്രതിഷേധങ്ങളുടെ മറവിൽ അക്രമവും കൊള്ളയും വ്യപകമാകുന്നതായി പരാതി. പൊതുമുതൽ നശീകരണ പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നാല്‍ സൈന്യത്തിന് കടുത്ത നടപടികളിലേക്ക് കടക്കേണ്ടി വരുമെന്ന് കരസേനാ മേധാവി ജനറൽ അശോക് രാജ് സിഗ്ദേൽ മുന്നറിയിപ്പ് നൽകി. രാജ്യത്തിൻ്റെ പൈതൃകവും പൊതുസ്വത്തും സംരക്ഷിക്കേണ്ട ഉത്തരവാദിത്തം പൗരന്മാർക്കുണ്ട്. ശാന്തതയും സമാധാനവും പാലിക്കാനും സേനാ മേധാവി ജനറല്‍ അശോക് രാജ് സിഗ്ദേല്‍ ആവശ്യപ്പെട്ടു. സമരം അവസാനിപ്പിച്ച് അവസാനിപ്പിച്ച് സമാധാന ചർച്ചകൾക്ക് തയ്യാറാകണമെന്ന് ദേശീയ ടെലിവിഷനിലൂടെ കരസേനാ മേധാവി ജനങ്ങളോട് […]Read More
ഇടുക്കി: കസ്റ്റഡി മര്‍ദനത്തെ ന്യായീകരിച്ച് പൊലീസുകാരന്റെ സോഷ്യല്‍ മീഡിയ പോസ്റ്റ്. ആവനാഴി സിനിമയില്‍ മമ്മൂട്ടി മോഷ്ടാവിനെ മര്‍ദിക്കുന്ന രംഗങ്ങള്‍ പങ്കുവെച്ചായിരുന്നു മറയൂർ എസ്ഐ മാഹിൻ സലിംമിന്റെ പോസ്റ്റ്. ‘കുട്ടൻ സമ്മതിക്കണ്ടേ’ എന്ന അടിക്കുറിപ്പോടെയായിരുന്നു വീഡിയോ പങ്കുവെച്ചത്. മുൻപ് വിദ്യാർഥിയെ മര്‍ദിച്ച സംഭവത്തിൽ സസ്പെന്ഷന് നേരിടുകയും, വിദ്യാർഥിയെ സ്റ്റേഷൻ ഉള്ളിലേക്ക് വലിച്ചുകയറ്റി മർദിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. കുന്നംകുളം പൊലീസ് സ്റ്റേഷനില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് വി. സുജിത്തിന് മർദനമേറ്റ സംഭവവും, തുടർന്നുണ്ടായ ആരോപണങ്ങളും വലിയ ചർച്ചയാകുന്ന സാഹചര്യത്തിലാണ് എസ്ഐ […]Read More
കാഠ്മണ്ഡു: നേപ്പാളിൽ സമൂഹ മാധ്യമ നിരോധനം പിൻവലിച്ചെട്ടും ജെൻസി പ്രക്ഷോഭം കത്തിപടരുന്നു. നേപ്പാളിളിലെ പല ഭാഗങ്ങളിലും പുതിയ പ്രതിഷേധങ്ങൾ പൊട്ടിപ്പുറപ്പെട്ടതോടെ സംഘർഷാവസ്ഥ രൂക്ഷമായി തുടരുകയാണ്. തുടർച്ചയായ രണ്ടാം ദിവസവും പ്രതിഷേധക്കാർ മാർച്ച് നടത്തുകയും വാർത്താവിനിമയ മന്ത്രിയുടെ വസതിക്ക് തീയിടുകയും ചെയ്തു. പ്രധാനമന്ത്രി കെ.പി. ശർമ ഒലി രാജിവയ്ക്കണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. അതിനാൽ പാർലമെന്റ് മന്ദിരത്തിന് പുറത്ത് കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. മുൻ പ്രധാനമന്ത്രി പുഷ്പ കമാൽ ദഹലിൻ്റെ വീടിന് നേരെയും പ്രതിഷേധക്കാർ ആക്രമണങ്ങൾ നടത്തി. പ്രതിഷേധം ശക്തമായതോടെ […]Read More

