ക്ഷേത്രത്തിൽ സുരക്ഷാ ജീവനക്കാരനായി ജോലി ചെയ്തിരുന്ന അജിത് കുമാറിന്റെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട കേസിന്റെ അന്വേഷണം സിബിഐ ഏറ്റെടുത്തു. തമിഴ്നാട്ടിൽ ഈ സംഭവം വലിയ രാഷ്ട്രീയ വിവാദമായതിനെ തുടർന്ന്, സംസ്ഥാന സർക്കാർ കേസ് സംസ്ഥാന പൊലീസിൽ നിന്ന് കേന്ദ്ര അന്വേഷണ ഏജൻസിയായ സിബിഐയ്ക്ക് കൈമാറുകയായിരുന്നു. 2023ലെ ഭാരതീയ ന്യായ സംഹിതയിലെ കൊലപാതകത്തെ സംബന്ധിച്ച സെക്ഷൻ 103 പ്രകാരമാണ് സിബിഐ അന്വേഷണം ആരംഭിച്ചത്. മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് സിബിഐയോട് ഒരു ആഴ്ചയ്ക്കുള്ളിൽ അന്വേഷണ ഉദ്യോഗസ്ഥനെ നിയമിക്കാനും, ഓഗസ്റ്റ് […]Read More
ഇന്ത്യയും ശ്രീലങ്കയും ചേർന്ന് ആതിഥേയത്വം വഹിക്കുന്ന 2026 ലെ ടി20 ലോകകപ്പിനായി ഇറ്റാലിയൻ ടീം സ്ഥാനം ഉറപ്പിച്ചു. ഇതാദ്യമായാണ് ഇറ്റലി ഒരു ഐസിസി ടൂർണമെന്റിന് യോഗ്യത നേടുന്നത്. ജൂലൈ 11 വെള്ളിയാഴ്ച നെതർലാൻഡ്സിനോട് പരാജയപ്പെട്ടെങ്കിലും അടുത്ത വർഷം നടക്കുന്ന ടൂർണമെൻ്റിലേക്ക് ഇറ്റലി ഇടം നേടിയിട്ടുണ്ട്. വെള്ളിയാഴ്ച ഹേഗിൽ നടന്ന മത്സരത്തിൽ ഇറ്റലിയെ നെതർലൻഡ്സ് 9 വിക്കറ്റിന് തോൽപ്പിച്ചു, എന്നാൽ ആദ്യ രണ്ട് സ്ഥാനങ്ങളിൽ ഫിനിഷ് ചെയ്ത ഇറ്റലിയ്ക്ക് കഴിഞ്ഞു. ഇതോടെ നെതർലാൻഡ്സ് അടുത്ത വർഷത്തെ ടൂർണമെന്റിനുള്ള സ്ഥാനം […]Read More
എസ്എഫ്ഐ സമരത്തിൽ പങ്കെടുത്ത കാലിക്കറ്റ് സർവകലാശാലയിലെ ഒൻപത് വിദ്യാർഥികളെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു. വിസിയുടെ ഓഫീസിൽ അതിക്രമം കാണിച്ചതിനാണ് നടപടി. സർവകലാശാലകൾ കാവിവത്ക്കരിക്കുന്നു എന്ന് ആരോപിച്ച് ഈ മാസം എട്ടിനാണ് എസ്എഫ്ഐ മാർച്ച് നടത്തിയത്. എന്നാൽ, പുറത്താക്കിയതിന് പിന്നാലെ ഹോസ്റ്റൽ ഒഴിയില്ലെന്ന് നടപടി നേരിട്ട വിദ്യാർത്ഥികൾ വ്യക്തമാക്കി. യൂണിവേഴ്സിറ്റി അനുവദിച്ച് നൽകിയതാണെന്നും എസ്എഫ്ഐ സംസ്ഥാന ജോയിൻ സെക്രട്ടറി മുഹമ്മദ് സാദിഖ് പറഞ്ഞു. എസ്എഫ്ഐ സമരം തുടരുമെന്നും വിസിയുടെ നയങ്ങൾ നടപ്പാക്കുന്നതിനു വേണ്ടിയാണ് സസ്പെൻഡ് ചെയ്തതെന്ന് മുഹമ്മദ് […]Read More
സംസ്ഥാനത്ത് ഇന്ന് വ്യാപക മഴയ്ക്ക് സാധ്യത. ഒന്‍പത് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, വയനാട്, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ജൂലൈ പതിമൂന്നിന് തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലും പതിനാലിന് എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലും യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അടുത്ത 24 മണിക്കൂറില്‍ 64.5 മില്ലീമീറ്റര്‍ മുതല്‍ 115.5 മില്ലീമീറ്റര്‍ വരെ മഴ ലഭിക്കുന്ന […]Read More
ഇസ്രായേലിന്റെ ഗാസയിലെയും വെസ്റ്റ് ബാങ്കിലെയും സൈനിക നടപടികളിൽ മനുഷ്യാവകാശ ലംഘനങ്ങൾ നടക്കുന്നു എന്ന നിലപാടുമായി പ്രവർത്തിച്ച ഐക്യരാഷ്ട്രസഭയുടെ പ്രതിനിധി ഫ്രാൻസെസ്ക അൽബനീസിന് ട്രംപ് ഭരണകൂടത്തിന്റെ സാമ്പത്തിക ഉപരോധം. ഇറ്റാലിയൻ അഭിഭാഷകയും, യുഎൻ നിയോഗിച്ച സ്വതന്ത്ര അന്വേഷണാധികാരിയുമായ അൽബനീസ്, ഗാസയിലെയും അതിര്‍ത്തി പ്രദേശങ്ങളിലെയും യുദ്ധക്കുറ്റങ്ങൾ വിളിച്ചു പറയുന്ന ഇടപെടലുകളാണ് ഫ്രാൻസെസ്ക അൽബനീസിന് വിലക്കേർപ്പെടുത്തുവാൻ കാരണമായത്. അൽബനീസിനെ അവരുടെ സ്ഥാനത്ത് നിന്ന് നീക്കാൻ യുഎസും ഇസ്രായേലും ഐക്യരാഷ്ട്ര സഭയിൽ ശക്തമായ സമ്മർദ്ദം ചെലുത്തിയിരുന്നുവെങ്കിലും, ആ ശ്രമം പരാജയപ്പെട്ടിരുന്നു. തുടർന്ന് ട്രംപ് […]Read More
എന്തും ഏതും ഓൺലെെനിൽ വിൽക്കുകയും വാങ്ങുകയും ചെയ്യുന്നതാണല്ലോ നമ്മളുടെ ഇപ്പോഴത്തെ രീതി. എന്നാൽ, പ്രമുഖ സെല്ലിംഗ് ആപ്ലിക്കേഷനായ ഒഎല്‍എക്സില്‍ ഇക്കുറി വിൽപ്പനയ്ക്ക് വച്ചിരിക്കുന്നത് ഇത്തിരി വമ്പൻ സാധനമാണ്. അതേ, തിരുവനന്തപുരത്ത് പറന്നിറങ്ങിയ ആ അതിഥിയാണ് ഒഎൽഎക്സിലെ താരം. ട്രോളുകളിൽ നിറയുന്ന എഫ്35 എന്ന അത്യാധുനിക യുദ്ധവിമാനത്തിന് നാല് മില്യണ്‍ യുഎസ് ഡോളറാണ് വിൽപ്പന ട്രോൾ വില. 800 കോടിയോളം വിലമതിക്കുന്ന യുദ്ധവിമാനമാണ് മലയാളി വില്പനയ്ക്ക് വച്ചിരിക്കുന്നത്. ഫുള്ളി ഓട്ടോമാറ്റിക്, സെക്കന്റ് ഓണര്‍, ബ്രാന്‍ഡ് ന്യൂ ടയര്‍, ന്യൂ […]Read More
നയൻതാരയുടെ ജീവിതകഥയെ ആസ്പദമാക്കി പുറത്തിറങ്ങിയ നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററി ‘നയന്‍താര: ബി യോണ്ട് ദ് ഫെയ്റിടെയ്ല്‍’ വീണ്ടും നിയമക്കുരുക്കിൽ. മുൻപ് ചന്ദ്രമുഖി സിനിമയുടെ അണിയറ ദൃശ്യങ്ങള്‍ അനുമതിയില്ലാതെ ഡോക്യുമെന്ററിയില്‍ ഉപയോഗിച്ചുവെന്നാരോപിച്ച് ചന്ദ്രമുഖി സിനിമയുടെ നിര്‍മാതാക്കള്‍ മാസങ്ങള്‍ക്ക് മുൻപ് നയന്‍താരയ്ക്കും നെറ്റ്ഫ്ലിക്സിനും നോട്ടീസ് അയച്ചത്. ഇപ്പോഴിതാ ചന്ദ്രമുഖിയുടെ പകര്‍പ്പകവകാശം കൈവശമുള്ള എപി ഇന്റര്‍നാഷണൽ മദ്രാസ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുകയാണ്. ഹര്‍ജിയില്‍ രണ്ടാഴ്ചയ്ക്കകം മറുപടി നല്‍കണമെന്നാണ് ഡോക്യുമെന്ററി നിര്‍മാതാക്കളായ ടാര്‍ക് സ്റ്റുഡിയോസ്, നെറ്റ്ഫ്ലിക്സ് എന്നിവരോട് ഹൈക്കോടതി ആവശ്യപ്പെട്ടത്. ദൃശ്യങ്ങള്‍ നീക്കം ചെയ്യാനും […]Read More
ചെന്നൈ: തമിഴ്നാട് സർക്കാർ നടത്തിപ്പിലുള്ള സ്കൂൾ, കോളേജ് ഹോസ്റ്റലുകൾ ഇനി മുതൽ ‘സാമൂഹിക നീതി ഹോസ്റ്റലുകൾ’ എന്ന പേരിൽ അറിയപ്പെടും. തിങ്കളാഴ്ചയാണ് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ഈ പേരുമാറ്റം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ജാതി, മതം, വർഗ്ഗം എന്നിവയെ അടിസ്ഥാനമാക്കിയുള്ള എല്ലാ തരം വിവേചനങ്ങളെയും പ്രതിരോധിക്കുന്നതിനായുള്ള ഒരു സാമൂഹിക നീക്കമാണ് ഈ തീരുമാനം, മുഖ്യമന്ത്രി വ്യക്തമാക്കി. ഡിഎംകെ സർക്കാർ അധികാരത്തിലിരിക്കുന്നതുകൊണ്ട്, ഒരുതരത്തിലുള്ള വ്യത്യാസങ്ങളും അസമത്വങ്ങളും അനുവദിക്കില്ലെന്നും അദ്ദേഹം ഉറച്ചുനിലപാട് അറിയിച്ചു.Read More
റോഡിൽ രണ്ട് കുട്ടികളെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചുവെന്ന ആരോപണത്തിൽ ഒമാൻ സ്വദേശികൾക്ക് എതിരെ ഉന്നയിച്ച ആരോപണം തെറ്റിദ്ധാരണയെന്ന് വ്യക്തമാക്കി പൊലീസ്. അഞ്ചും ആറും വയസുള്ള കുട്ടികൾക്ക് മിഠായി നൽകിയതിനെ തെറ്റായ രീതിയിൽ കുട്ടികൾ തിരിച്ചറിഞ്ഞതാണ് സംഭവമെന്ന് പൊലീസ് വ്യക്തമാക്കി. ഇതേ തുടർന്ന് കുട്ടികളുടെ കുടുംബം പരാതിപിന്‍വലിച്ചു. സംഭവത്തിൽ വ്യക്തത വന്നതോടെ, കുട്ടികളുടെ കുടുംബം പൊലീസിനോട് പരാതിയില്ലെന്ന് അറിയിക്കുകയും, കസ്റ്റഡിയിലിരുന്ന ഒമാൻ സ്വദേശികളായ മൂന്ന് അംഗ കുടുംബത്തെ വിട്ടയക്കുകയും ചെയ്തു. ഇന്നലെ വൈകുന്നേരമാണ് സംഭവം നടന്നത്. ട്യൂഷൻ കഴിഞ്ഞ് വീട്ടിലേക്ക് […]Read More
സംസ്ഥാന സ്കൂള്‍ കലോത്സവം ഇക്കുറി തൃശൂരില്‍ നടക്കും. കായികമേള തിരുവനന്തപുരത്തും ശാസ്ത്രമേള പാലക്കാടുമായിരിക്കും നടക്കുക. സ്പെഷ്യല്‍ സ്കൂള്‍മേള മലപ്പുറത്തും നടക്കും. മുൻ വർഷത്തേതിന് സമാനമായി ഒളിമ്പിക്സ് മാതൃകയില്‍ തന്നെയായിരിക്കും കായികമേള ഇക്കുറിയും സംഘടിപ്പിക്കുക. വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടിയുടെ നേതൃത്വത്തില്‍ നടന്ന യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനം. Tag: State School Arts Festival to be held in Thrissur Read More

