25 വർഷങ്ങൾക്കുശേഷം പാകിസ്ഥാനിൽ നിന്നും മൈക്രോസോഫ്റ്റ് പിന്മാറുന്നു: രാജ്യത്തെ വലിയ തിരിച്ചടിയാകുമെന്ന് വിലയിരുത്തൽ ലോകതലത്തിൽ 9,000 ജീവനക്കാരെ പിരിച്ചുവിടാനുള്ള തീരുമാനത്തിനു പിന്നാലെ, ടെക് ഭീമൻ മൈക്രോസോഫ്റ്റ് പാക്കിസ്ഥാനിലെ 25 വർഷത്തെ പ്രവർത്തനം ഔദ്യോഗികമായി അവസാനിപ്പിച്ചു. 2000ൽ പാക്കിസ്ഥാനിൽ പ്രവർത്തനം ആരംഭിച്ച കമ്പനി, പാകിസ്ഥാന്റെ ഡിജിറ്റൽ വിപ്ലവത്തിൽ വലിയ പങ്കുവഹിച്ചിരുന്നു. മൈക്രോസോഫ്റ്റിന്റെ പിന്മാറ്റം, രാജ്യത്തെ നിലവിലെ രാഷ്ട്രീയ-സാമ്പത്തിക അസ്ഥിരതകളുടെ നേർത്ത പ്രതിഫലനമാണെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. അഭ്യന്തര പ്രശ്നങ്ങളാണ് കമ്പനിയുടെ പ്രവർത്തനം താറുമാറാക്കിയത് എന്നത് മുൻ തലമുറ ലീഡർമാരിൽ ഒരാളായ […]Read More
കൊച്ചി: വാൻ ഹായ് കപ്പലിൽ വീണ്ടും തീ പടർന്നതിൽ ആശങ്ക. തീ കെടുത്താനുള്ള ശ്രമം തുടരുകയാണെന്നും തീ ഇനിയും ആളികത്തിയാൽ കപ്പലിന്റെ സുരക്ഷയെ തന്നെ ബാധിച്ചേക്കുമെന്നും ഡയറക്ടർ ജനറൽ ഓഫ് ഷിപ്പിങ് അറിയിച്ചു. കപ്പലിൽ 2500 ടണ്ണോളം എണ്ണയുണ്ടെന്നും വിവരം പുറത്തുവരുന്നുണ്ട്. നിലവിൽ തീ ഉയർന്നത് കപ്പലിന്റെ അറയ്ക്കുള്ളിൽ കണ്ടെയ്നറുകൾ സൂക്ഷിച്ചഭാഗത്ത് നിന്നാണ്. കത്തുന്ന രാസ വസ്തുക്കൾ അടങ്ങിയ കണ്ടെയ്നറുകൾക്ക് അകത്ത് ഉണ്ടായിരിക്കാമെന്നും ഡിജി ഷിപ്പിങ് അറിയിച്ചിട്ടുണ്ട്.Read More
ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന വി.എസ്. അച്യുതാനന്ദൻ്റെ ആരോഗ്യ നില മെച്ചപ്പെട്ടുവരുന്നതായി മകൻ അരുൺ കുമാർ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. അച്ഛന്റെ ആരോഗ്യനില മെച്ചപ്പെട്ടുവരുകയാണെന്നും ഹൃദയമിടിപ്പും ശ്വാസവുമൊക്കെ സാധാരണ നിലയിലേക്കെത്തുകയാണെന്നും മകൻ അരുൺ കുമാർ പറയുന്നു. ഡയാലിസിസ് തുടരുന്നുണ്ട്. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തുന്നത്. അണുബാധ ചെറുക്കാൻ ആന്റിബയോട്ടിക് ചികിത്സയും നൽകുന്നുണ്ട്.ആവശ്യമെങ്കിൽ ചികിത്സയിൽ ഉചിതമായ മാറ്റം വരുത്താനും തീരുമാനിച്ചിട്ടുണ്ട്. അച്ഛനെ നെഞ്ചേറ്റി കാത്തിരിക്കുന്നവർക്കൊപ്പം തങ്ങളും വലിയ വിശ്വാസത്തിലാണെന്ന് അരുൺ കുമാർ പറഞ്ഞു.Read More
മെഡിക്കൽ കോളേജ് ആശുപത്രിയിൽ കെട്ടിടം തകർന്നുവീണ് മരിച്ച തലയോലപ്പറമ്പ് സ്വദേശിനി ബിന്ദുവിന്റെ മൃതദേഹം ഇന്ന് സംസ്കരിക്കും. രാവിലെ 7.30 ഓടെ മൃതദേഹം വീട്ടിലെത്തിച്ചു. രാവിലെ പതിനൊന്ന് മണിക്ക് വീട്ടുവളപ്പിലാണ് സംസ്കാരം. അതേസമയം, കോട്ടയം മെഡിക്കൽ കോളേജിൽ തകർന്നുവീണ കെട്ടിടത്തിൽ റവന്യൂ സംഘം ഇന്ന് പരിശോധന നടത്തും. കളക്ടറുടെ നേതൃത്വത്തിലാവും സംഘം പരിശോധന നടത്തുക. ഇതു സംബന്ധിച്ച റിപ്പോർട്ട് ഒരാഴ്ചക്കുള്ളിൽ സർക്കാരിന് നൽകും. ഇതിനിടെ വിഷയത്തിൽ സംസ്ഥാന വ്യാപക പ്രതിഷേധത്തിനാണ് പ്രതിപക്ഷം തയാറെടുക്കുന്നത്. ബിന്ദുവിന്റെ മരണത്തിന് കാരണം ആരോഗ്യ […]Read More
മാരാരിക്കുളം ഓമനപ്പുഴയില്‍ മകളെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയത് മകള്‍ വീട്ടില്‍ വഴക്കിടുന്നതും ഉപദ്രവിക്കുന്നതും പതിവായതിനാലെന്ന് പിതാവിന്റെ മൊഴി. മാരാരിക്കുളം തെക്ക് പഞ്ചായത്ത് 15-ാം വാര്‍ഡ് ഓമനപ്പുഴ കുടിയാംശ്ശേരില്‍ ജോസ്മോന് ആണ് മകള്‍ എയ്ഞ്ചല്‍ ജാസ്മിനെ ഇന്നലെ രാത്രി 11 മണിയോടെ സ്വന്തം വീട്ടിൽവച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത്. തോര്‍ത്ത് ഉപയോഗിച്ച് കഴുത്തുഞെരിച്ചാണ് ജോസ്മോന് മകളെ കൊലപ്പെടുത്തിയതെന്നാണ് പോലീസ് പറയുന്നത്. ഓമനപ്പുഴയിൽ മകളെ കഴുത്തിൽ തോർത്ത് കുരുക്കി കൊലപ്പെടുത്താൻ ഫ്രാൻസിസിനെ ഭാര്യയും സഹായിച്ചുവെന്ന് പൊലീസ് കണ്ടെത്തി. ഫ്രാൻസിസ് കഴുത്ത് ഞരിക്കുമ്പോൾ […]Read More
കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം ഇടിഞ്ഞു വീണ് അപകടം. പതിനാലാം വാർഡിന്റെ ഭാഗമാണ് ഇടിഞ്ഞുവീണത്. സർജറി വിഭാഗത്തിന്റെ വാർഡാണ് ഇടിഞ്ഞുവീണത്. ഒരു കുഞ്ഞിനെ അത്ഭുതകരമായി രക്ഷപ്പെടുത്തി, രണ്ട് കുട്ടികളെ പരിക്കുകളോടെ ക്യാഷ്യാലിറ്റിയിൽ പ്രവേശിപ്പിച്ചു. ഒരു സ്ത്രീയ്ക്ക് പരിക്കേറ്റു. അപകടം സ്ഥലത്തുകൂടി നടന്നുപോയ സ്ത്രീയ്ക്കാണ് പരിക്കേറ്റത്. ഇതിനു സമീപം ഒരു കഫേ പ്രവർത്തിക്കുന്നുണ്ട്. രണ്ട് പേരെ സംഭവ സ്ഥലത്ത് കണ്ടതായി ദൃക്സാക്ഷികൾ പറയുന്നു. സ്ഥലത്തുനിന്ന് രോഗികളെ മാറ്റുകയാണ്. നിലവിൽ ഉപയോഗിക്കാത്ത ഭാഗമാണ് തകർന്നു വീണത്. അതു കൊണ്ടു തന്നെ […]Read More
തിരുവനന്തപുരം: ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരം എസ്.യു.ടി ആശുപത്രിയിയിൽ ചികിത്സയിൽ കഴിയുന്ന വി.എസ് അച്യുതാനന്ദന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. വെന്റിലേറ്റർ സഹായവും ദീർഘനേര ഡയാലിസിസും തുടരുകയാണ്. കഴിഞ്ഞ തിങ്കളാഴ്ചയാണ് വിഎസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മരുന്നുകളോട് വിഎസ് പ്രതികരിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ നിലവിൽ നൽകുന്ന ചികിത്സ തുടരാനാണ് വിദഗ്ധ ഡോക്ടർമാരുടെ സംഘത്തിന്റെ തീരുമാനം.Read More
കുപ്രസിദ്ധ വനംകൊള്ളക്കാരൻ വീരപ്പന് തമിഴ്നാട് സർക്കാർ സ്മാരകം നിർമ്മിക്കണമെന്ന് ഭാര്യ മുത്തുലക്ഷ്മി . വീരപ്പനെ അടക്കം ചെയ്ത സേലം മേട്ടൂരിൽ സ്മാരകം നിർമ്മിക്കണമെന്നാണ് ആവശ്യം. ഡിണ്ടിഗലിൽ വിവാഹച്ചടങ്ങിൽ പങ്കെടുക്കാനെത്തിയ മന്ത്രി ഐ.പെരിയസാമിയോടാണു ഭർത്താവിനെ അടക്കം ചെയ്ത സ്ഥലത്ത് സ്മാരകം പണിയാൻ തമിഴ്നാട് സർക്കാർ നടപടി സ്വീകരിക്കണമെന്ന് തമിഴക വാഴ്വുരുമൈ കക്ഷി നേതാവു കൂടിയായ മുത്തുലക്ഷ്മി ആവശ്യപ്പെട്ടത്. ആവശ്യം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തുമെന്നു മന്ത്രി പറഞ്ഞു. നേരത്തെ വീരപ്പനായി സ്മാരകം നിർമ്മിക്കണമെന്ന മുത്തുലക്ഷ്മിയുടെ ആവശ്യത്തെ ഗ്രാമസഭ പിന്തുണച്ചിരുന്നെങ്കിലും തമിഴ്നാട് സർക്കാർ […]Read More
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ പുതിയ പൊലീസ് മേധാവിയായി റവാഡ ചന്ദ്രശേഖർ ഇന്ന് ഔദ്യോഗികമായി ചുമതലയേൽക്കും. രാവിലെ ഏഴ് മണിക്ക് പൊലീസ് ആസ്ഥാനത്ത് വെച്ചായിരിക്കും ചടങ്ങ്. കേന്ദ്ര ക്യാബിനറ്റ് സുരക്ഷാ സെക്രട്ടറിയായി നിലനിന്നിരുന്ന പദവി അദ്ദേഹം രാജിവച്ചു. ചുമതലയേറ്റതിന് ശേഷമുള്ള അദ്ദേഹത്തിന്റെ ആദ്യ ഔദ്യോഗിക പരിപാടി കണ്ണൂരിൽ മുഖ്യമന്ത്രിയോടൊപ്പം മേഖല അവലോകനയോഗത്തിൽ പങ്കെടുക്കും. “സർക്കാരിന്റെ തീരുമാനത്തിൽ വളരെ സന്തോഷമുണ്ട്. ജനങ്ങൾക്കായി ആത്മാർഥമായി സേവനം ചെയ്യും” ചന്ദ്രശേഖർ പ്രതികരിച്ചു. സംസ്ഥാന മന്ത്രിസഭയുടെ പ്രത്യേക യോഗത്തിലായിരുന്നു പുതിയ പൊലിസ് മേധാവിയെ തീരുമാനിച്ചത്. ആന്ധ്രാപ്രദേശ് […]Read More
ഭുവനേശ്വർ: ഒഡീഷയിലെ പുരിയിൽ രഥയാത്രയ്ക്കിടെ തിക്കിലും തിരക്കിലും പെട്ട് അറുന്നൂറോളം പേർക്ക് പരിക്ക്. രഥം വലിക്കാനായി ആളുകൾ തിക്കും തിരക്കും ഉണ്ടാക്കിയതോടെ നിരവധി പേർ കുഴഞ്ഞു വീണു. കൊടും ചൂടും തിരക്കും കാരണം 625 പേർക്ക് ദേഹാസ്വാസ്ഥ്യമുണ്ടായി. നിരവധി പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിരക്കിൽ നിരവധി പേർക്ക് ചെറിയ പരിക്കുകൾ, ഛർദ്ദി, ബോധക്ഷയം എന്നിവയുണ്ടായി. പ്രാഥമിക ചികിത്സ നൽകിയ ശേഷം പരിക്കേറ്റ ഭൂരിഭാഗം പേരെയും ഡിസ്ചാർജ് ചെയ്തതായി പുരി ചീഫ് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കിഷോർ സതപതി […]Read More

