തിരുവനന്തപുരം: ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരം പട്ടം എസ്ടി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ ആരോഗ്യനിലയിൽ മാറ്റമില്ല. അദ്ദേഹം മരുന്നുകൾക്ക് പ്രതികരിക്കുന്നുണ്ടെങ്കിലും, ആരോഗ്യം മുമ്പത്തെ ദിനങ്ങളിലേതു പോലെ തന്നെ തുടരുകയാണ്. ഇസിജിയിൽ ഇടക്കിടെ ചെറിയ വ്യതിയാനങ്ങൾ കണ്ടുവരുന്നുണ്ട്. കാർഡിയോളജി, ന്യൂറോളജി, നെഫ്രോളജി എന്നീ വിഭാഗങ്ങളിലെ വിദഗ്ധ ഡോക്ടർമാർ സംയുക്തമായി വിഎസിന്റെ ആരോഗ്യനില നിരീക്ഷിക്കുന്നുണ്ട്. മെഡിക്കൽ ബോർഡ് കഴിഞ്ഞ ദിവസങ്ങളിൽ പ്രത്യേകമായി യോഗം ചേർന്ന് അദ്ദേഹത്തിന്റെ ആരോഗ്യ നില പരിശോധിച്ചിരുന്നു. ചികിത്സാ മേൽനോട്ടവും നിരന്തരം തുടരുകയാണ്.Read More
ന്യൂഡൽഹി: ദീർഘകാലമായുള്ള ഇടവേളക്ക് ശേഷം പാസഞ്ചർ ട്രെയിൻ ടിക്കറ്റ് നിരക്കിൽ ചെറിയ വർധനവിന് റെയിൽവെ ഒരുങ്ങുന്നു. ജൂലൈ ഒന്നുമുതൽ പുതിയ നിരക്കുകൾ പ്രാബല്യത്തിൽ വരുമെന്ന് ടൈംസ് ഓഫ് ഇന്ത്യ റെയിൽവെ വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോർട്ട് ചെയ്തു. നോൺ എസി മെയിൽ എക്സ്പ്രസ് ട്രെയിനുകൾക്ക് കിലോമീറ്ററിന് ഒരു പൈസയും എസി ക്ലാസ് ടിക്കറ്റുകൾക്ക് രണ്ടുപൈസയും അധികം ഈടാക്കാൻ റെയിൽവെ ആസൂത്രണം ചെയ്തിട്ടുണ്ട്. റിപ്പോർട്ടുകൾ പ്രകാരം സബർബൻ ട്രെയിനുകൾക്കും 500 കിലോമീറ്റർ വരെയുള്ള സെക്കൻഡ് ക്ലാസ് യാത്രകൾക്കും ടിക്കറ്റ് നിരക്കിൽ […]Read More
നിലമ്പൂരിൽ വോട്ടെടുപ്പ് നടക്കുന്ന ബൂത്ത് നമ്പർ 2-ൽ വിവിപാറ്റ് യന്ത്രത്തിൽ തകരാർ ഉണ്ടായതായി യുഡിഎഫ് പരാതി നൽകി. പരാതിയെ തുടർന്ന് അധികൃതർ വോട്ടെടുപ്പ് താൽക്കാലികമായി നിർത്തിവെച്ചു. നിലവിൽ ഈ ബൂത്തിൽ 41 പേർ വോട്ടുചെയ്തിരുന്നുവെന്നാണ് വിവരം. യന്ത്രത്തിലെ തകരാർ എന്താണെന്ന് വ്യക്തമാക്കാൻ ബൂത്തിലെ ഉദ്യോഗസ്ഥർ മുതിർന്ന ഓഫിസർമാരുമായി സംസാരിച്ചു വരികയാണ്. ഇതിന് മുമ്പും ബൂത്ത് നമ്പർ 2-ൽ വെളിച്ചക്കുറവിനെക്കുറിച്ച് യുഡിഎഫ് പരാതിപ്പെട്ടിരുന്നു. മറ്റൊരു ബൂത്തിലുള്ള വിവിപാറ്റ് തകരാറ് നേരത്തെ പരിഹരിച്ചിരുന്നുവെന്നും അതിനുശേഷം അവിടെ വോട്ടെടുപ്പ് പുനരാരംഭിച്ചതായും അധികൃതർ […]Read More
പെട്രോൾ പമ്പുകളിലെ ശുചിമുറി പൊതുജനങ്ങൾക്ക് ഉപയോഗിക്കാനാവില്ലെന്ന നിർണായക ഉത്തരവുമായി ഹൈക്കോടതി. ഉപഭോക്താക്കൾക്ക് മാത്രമേ പമ്പുകളിലെ ശുചിമുറി ഉപയോഗിക്കാനാകൂ. പെട്രോളിയം ട്രേഡേഴ്സ് അസോസിയേഷൻ നൽകിയ ഹർജിയിലാണ് ഉത്തരവ്. ജസ്റ്റിസ് സി എസ് ഡയസിന്റെ ബെഞ്ചാണ് കേസ് പരിഗണിച്ചത്. പമ്പുകളിലെ ശുചിമുറി പൊതുജനാവശ്യത്തിന് ഉപയോഗിക്കാമെന്ന് നേരത്തെ സർക്കാർ വിജ്ഞാപനം ചെയ്തിരുന്നു. ഇത് ചോദ്യം ചെയ്താണ് പെട്രോളിയം ട്രേഡേഴ്സ് ആൻഡ് ലീഗൽ സർവീസ് സൊസൈറ്റി ഹൈകോടതിയെ സമീപിച്ചത്. സ്വകാര്യ പമ്പുടമകൾ വൃത്തിയാക്കി പരിപാലിക്കുന്ന ശുചിമുറികൾ പൊതു ശുചിമുറിയായി മാറ്റാൻ നിർബന്ധിക്കുന്ന സാഹചര്യമാണ് […]Read More
അഹമ്മദാബാദ് വിമാന അപകടത്തിൽ നിന്ന് രക്ഷപ്പെട്ട ഒരേയൊരു യാത്രക്കാരൻ വിശ്വാസ് കുമാർ ആശുപത്രി വിട്ടു. അഹമ്മദാബാദിലെ സിവിൽ ആശുപത്രിയിൽ ചികിത്സയിലായിരുന്ന വിശ്വാസിനെ അന്വേഷണ സംഘത്തിൻ്റെ നിർദ്ദേശ പ്രകാരം ഹോട്ടലിലേക്ക് മാറ്റിയിരിക്കുകയാണ്. അപകടത്തെെ കുറിച്ച് വിശ്വാസിന്റെ ഭാഗത്ത് നിന്ന് ഇനിയും വിവരങ്ങൾ അന്വേഷണ സംഘം ചോദിച്ചറിയും. അപകടത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തര മന്ത്രി അമിത് ഷാ ഉൾപ്പടെയുള്ള പ്രമുഖ നേതാക്കൾ ആശുപത്രിയിലെത്തി വിശ്വാസിനെ സന്ദർശിച്ചിരുന്നു. 20 വര്‍ഷമായി ഭാര്യയും കുട്ടിയുമായി ലണ്ടനില്‍ താമസിക്കുന്ന രമേശ് തന്റെ കുടുംബത്തെ […]Read More
സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവത്തേക്ക് വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇരട്ടന്യൂനമര്‍ദ്ദം ശക്തി പ്രാപിക്കുന്നതിന്റെ ഭാഗമായാണ് കേരളത്തില്‍ മഴ ശക്തമാകുന്നത്. തെക്കന്‍ ഗുജറാത്തിനു മുകളിലെ ചക്രവാതച്ചുഴി ന്യൂനമര്‍ദ്ദമായി മാറിയിട്ടുണ്ട്. വടക്ക് പടിഞ്ഞാറന്‍ ബംഗ്ലാദേശിന് മുകളിലായി മറ്റൊരു ന്യുനമര്‍ദ്ദവും രൂപപ്പെട്ടു. ഇതിൻ്റെ ഭാഗമായി സംസ്ഥാനത്ത് ഇന്നും നാളെയും ഒറ്റപ്പെട്ട ശക്തമായ മഴ തുടരും. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലേര്‍ട്ടും ആലപ്പുഴ, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. […]Read More
നിലമ്പൂരില്‍ വാഹന പരിശോധനയ്ക്കിടെ ഷാഫി പറമ്പില്‍ എംപിയും രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയും ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ അടിയന്തര റിപ്പോര്‍ട്ട് തേടി തിരഞ്ഞെടുപ്പ് കമ്മീഷന്. ജില്ലാ കളക്ടറില്‍ നിന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ ഖേല്‍ക്കറാണ് റിപ്പോര്‍ട്ട് തേടിയത്. കണ്ണൂര്‍ സ്വദേശി എഎം ഹമീദ് കുട്ടി നല്കിയ പരാതിയിലാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി. ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയ ജനപ്രതിനിധികളുടെ പദവി റദ്ദാക്കണം, ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയത് കുറ്റകൃത്യമാണ്, തിരഞ്ഞെടുപ്പ് ചട്ടങ്ങള്‍ അറിയാവുന്ന ജനപ്രതിനിധികള്‍ സത്യപ്രതിജ്ഞാ ലംഘനം നടത്തി, തിരഞ്ഞെടുപ്പ് കമ്മീഷനെ […]Read More
ന്യൂഡൽഹി: ഇറാനിലുള്ള ഇന്ത്യൻ പൗരന്മാർ ടെഹ്റാൻ വിടണമെന്ന് കേന്ദ്ര സർക്കാരിന്റെ നിർദേശം. യാത്രക്കിടെ മറ്റ് വിദേശ പൗരന്മാരെ കൂടെ ഉള്‍പ്പെടുത്താൻ പാടില്ലെന്നും നിർദേശത്തിൽ വ്യക്തമാക്കി. ഇന്ത്യൻ പൗരന്മാരെ സുരക്ഷിതമായി തിരിച്ചു കൊണ്ടുവരുന്നതിനായി അർമേനിയ, കസാഖ്സ്താൻ, ഉസ്ബെക്കിസ്താൻ തുടങ്ങിയ അതിര്‍ത്തിവഴികൾ വഴി ഒഴിപ്പിക്കൽ നടപടികൾ സജീവമാണ്. വിഷയത്തിൽ വിദേശകാര്യ മന്ത്രി ഡോ. എസ്. ജയ്ശങ്കർ അർമേനിയൻ വിദേശകാര്യ മന്ത്രിയുമായി ടെലിഫോൺ സംഭാഷണം നടത്തി. ഇസ്രായേൽ ടെഹ്റാനിൽ കൂടുതൽ ആക്രമണങ്ങൾ നടത്തുന്ന പശ്ചാതലത്തിൽ തിങ്കളാഴ്ച ഇന്ത്യക്കാർ ടെഹ്റാൻ വിട്ട് പോകണമെന്ന് […]Read More
ലക്നൗ: ഹജ്ജ് യാത്രികരുമായി വന്ന സൗദി എയർലൈൻസ് വിമാനത്തിന്റെ ചക്രത്തിന് തീപിടിച്ചു. ലക്നോവിലെ ചൗധരി ചരൺസിങ് വിമാനത്താവളത്തിൽ ഇറങ്ങുമ്പോഴാണ് സംഭവം. ഉടനെ തന്നെ വിമാനം നിർത്തി യാത്രക്കാരെ ഒഴിപ്പിച്ചു. സൗദി എയർലൈൻസ് എസ് വി 3112 വിമാനത്തിൽ നിന്നാണ് ലാൻഡിങ്ങിനിടെ തീ ഉയർന്നത്. 242 ഹജ്ജ് തീർത്ഥാടകരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. സംഭവ സ്ഥലത്ത് അഗ്നിരക്ഷാസേനയെത്തി തീയണച്ചു.Read More
ഹൈദരാബാദ്: ജർമ്മനിയിലെ ഫ്രാങ്ക്ഫർട്ടിൽ നിന്ന് ഹൈദരാബാദിലേക്ക് പുറപ്പെട്ട ലുഫ്താൻസ വിമാനം ബോംബ് ഭീഷണിയെ തുടർന്ന് തിരിച്ച് പറന്നു. തിങ്കളാഴ്ച പുലർച്ചെ ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലായിരുന്നു വിമാനം ഇറങ്ങേണ്ടിയിരുന്നത്. ഫ്രാങ്ക്ഫർട്ടിൽ നിന്ന് ഞായറാഴ്ച ഉച്ചയ്ക്ക് പ്രാദേശിക സമയം 2.14 നാണ് എൽഎച്ച് 752 പുറപ്പെട്ടത്. ഹൈദരാബാദിൽ ഇറങ്ങാൻ അനുമതി ലഭിക്കാത്തതിനാൽ തിരിച്ചു പറന്നെന്ന് ലുസ്താൻസിയെ ഉദ്ധരിച്ച് വാർത്ത ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു. എൽ എച്ച് 752 നെ ലക്ഷ്യമാക്കിയുള്ള ബോംബ് ഭീഷണി സന്ദേശം ഇമെയിലായി […]Read More

