കൊച്ചി: എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷനിൽ 37 കിലോഗ്രാം കഞ്ചാവുമായി രണ്ട് ബംഗാൾ സ്വദേശിനികളെ പൊലീസ് അറസ്റ്റ് ചെയ്തു. മുർഷിദാബാദ് സ്വദേശികളായ സോണിയ സുൽത്താന (21), അനിത ഖാത്തൂൻ ബിബി (29) എന്നിവരെയാണ് പിടികൂടിയത്. മൂന്നു ട്രോളി ബാഗുകളിലായാണ് അവർ കഞ്ചാവ് എറണാകുളത്തെത്തിച്ചത്. ഇന്നലെ രാവിലെ പത്തിന് ശേഷം എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷനിലെ രണ്ടാം പ്ലാറ്റ്ഫോമിൽ നിന്നാണ് യുവതികളെ ഉദ്യോഗസ്ഥർ പിടികൂടിയത്. ആർപിഎഫ്, ആർപിഎഫ് ക്രൈം സ്ക്വാഡ്, ഗവ. റെയിൽവേ പൊലീസ്, ഡാൻസാഫ് ഉൾപ്പെടെയുള്ള സംഘങ്ങൾ […]Read More
ലോർഡ്സിൽ നടന്ന ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഓസ്ട്രേലിയയെ അഞ്ചു വിക്കറ്റിന് കീഴടക്കി ദക്ഷിണാഫ്രിക്ക ഐസിസി കിരീടം സ്വന്തമാക്കി. 27 വർഷങ്ങൾക്കുശേഷമാണ് ഈ വിജയം. കഴിഞ്ഞ വർഷം ടി20 ലോകകപ്പ് ഫൈനലിൽ ഇന്ത്യയോട് ഏറ്റ തോൽവിയെ മറികടന്നാണ് ആരാധകർക്ക് ഈ കിരീടം നൽകിയത്. 1998-ൽ ബംഗ്ലാദേശിൽ നടന്ന ഐസിസി നോക്കൗട്ട് ട്രോഫി വിജയിച്ചതിന് ശേഷം ആദ്യമായാണ് ദക്ഷിണാഫ്രിക്ക മറ്റൊരു ഐസിസി കിരീടം നേടുന്നത്.Read More
പാരിസ്: ഇറാൻ – ഇസ്രായേൽ സംഘർഷത്തിന്റെ പശ്ചാതലത്തിൽ ഫ്രാൻസിലെ ജൂത യു എസ് കേന്ദ്രങ്ങൾക്ക് സുരക്ഷ ശക്തമാക്കി. ഭീകരാക്രമണങ്ങൾക്കോ മറ്റ് ആക്രമണങ്ങൾക്കോ സാധ്യതയുള്ള സ്ഥലങ്ങളിൽ പ്രത്യേകം ജാഗ്രത പാലിക്കണമെന്ന് ആഭ്യന്തര മന്ത്രി ബ്രൂണോ റീട്ടെയിൽലോ പ്രാദേശിക സുരക്ഷാ മേധാവികൾക്ക് അയച്ച നിബന്ധനകളിൽ നിർദേശിച്ചു. ആരാധനാലയങ്ങൾ, സ്കൂളുകൾ, സർക്കാർ സ്ഥാപനങ്ങൾ, തിരക്കേറിയ പ്രദേശങ്ങൾ, ഉത്സവങ്ങൾ, സാംസ്കാരികവും മതപരവുമായ കൂട്ടായ്മകൾ നടക്കുന്ന ഇടങ്ങൾ എന്നിവയിൽ സുരക്ഷാ ജാഗ്രത വേണമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി.Read More
നിലമ്പൂർ: പെട്ടി പരിശോധനയുടെ അന്ത്യലക്ഷ്യം യുഡിഎഫ് നേതാക്കളെ അപമാനിക്കലാണെന്ന ആരോപണവുമായി എംഎൽഎമാരായ ഷാഫി പറമ്പിൽ, രാഹുൽ മാങ്കൂട്ടത്ത് എന്നിവർ രംഗത്തെത്തി. പരിശോധനയ്ക്ക് പൂർണ സഹകരണം നൽകിയതായും പക്ഷേ പരിശോധനക്കുള്ള പെട്ടി തുറന്ന് നോക്കാതെ അകത്തു വെക്കാൻ ആവശ്യപ്പെട്ടതോടെയാണ് പ്രതികരിച്ചത് എന്നും ഷാഫി പറമ്പിൽ പറഞ്ഞു. ഇത് ഉദ്ദേശപൂർവമായ അവഹേളനമായിരുന്നുവെന്നു കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് പ്രതികരിച്ചു.Read More
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ഉദ്യോഗസ്ഥ ശ്രേണിയിൽ “സെക്രട്ടറിക്ക് താഴെയായി” എക്സ്ഒഫിഷ്യോ സെക്രട്ടറിയെ ഉൾപ്പെടുത്തുന്നതിന് റൂൾസ് ഓഫ് ബിസിനസിൽ ഭേദഗതി നടത്തി. വിരമിച്ച ഉദ്യോഗസ്ഥനായ കെ.എം. എബ്രഹാമിനെ എക്സ്ഒഫിഷ്യോ സെക്രട്ടറിയായി നിയമിച്ച നടപടി ചട്ടവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയ ഹരജി ഹൈക്കോടതിയുടെ പരിഗണനയിലിരിക്കെയാണ് സർക്കാർ ഈ വിജ്ഞാപനം പുറപ്പെടുവിച്ചത്. കെ.എം. എബ്രഹാം പദവിയിൽ നിന്നും നടത്തിയ നിയമനങ്ങൾ നിയമവിരുദ്ധമാണെന്നുമാണ് ഹൈക്കോടതിയിലേക്ക് അമിക്കസ് ക്യൂറി സമർപ്പിച്ച റിപോർട്ടിൽ ഉള്ളത്. തോമസ് ഐസക്കിന്റെ വിജ്ഞാന കേരളം പദ്ധതിയുടെ ഉപദേശകനായി കെ.എം. എബ്രഹാമിനെ നിയമിച്ചത് നിലവിലില്ലാത്ത […]Read More
തീപിടുത്തമുണ്ടായ വാന്‍ഹായി കപ്പലിനെ കെട്ടിവലിക്കാൻ നാവികസേന. ടഗ് കപ്പല്‍ ഉടമകള്‍ ചോദിച്ച വാടക നല്കാന് ആകില്ല എന്ന വാന്‍ഹായി കപ്പല്‍ ഉടമകള്‍ നിലപാടെടുത്തിരുന്നു. ഇതോടെയാണ് ഐഎന്‍എസ് ശാരദയുമായി നാവികസേന രംഗത്തെത്തിയിരിക്കുന്നത്. ശക്തമായ കാറ്റില്‍ നീങ്ങിക്കൊണ്ടിരുന്ന കപ്പലിനെ ഇപ്പോള്‍ നിയന്ത്രണ വിധേയമാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം കപ്പലിനെ ടഗ് ബോട്ടുമായി ബന്ധിപ്പിച്ചിരുന്നെങ്കിലും കപ്പലില്‍ നിന്നും കെട്ടിയ വടം പൊട്ടിയത് പ്രതിസന്ധിയായിരുന്നു. കപ്പല്‍ കൊച്ചി തീരത്തു നിന്നും 22 നോട്ടിക്കല്‍ മൈല്‍ അടുത്ത് എത്തി. ഇതോടെയാണ് ഐ എന്‍ എസ് ശാരദയുമായി […]Read More
കൊച്ചി: ദേശീയപാത തകർന്ന സംഭവവുമായി ബന്ധപ്പെട്ട് ശരിയായ പദ്ധതി തയ്യാറാക്കണമെന്ന് ഹൈക്കോടതിയിൽ അമികസ് ക്യൂറി ആവശ്യപ്പെട്ടു. വിഷയത്തിൽ ദേശീയപാത അതോറിറ്റി സമയബന്ധിതമായി പദ്ധതി സമർപ്പിക്കണമെന്ന നിർദേശവും അമികസ് ക്യൂറി സമർപ്പിച്ച റിപ്പോർട്ടിൽ ഉൾപ്പെടുത്തി. റിപ്പോർട്ടിന്മേൽ കേന്ദ്ര സർക്കാർ സത്യവാങ്മൂലം സമർപ്പിക്കണമെന്ന് ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ച് ഇടക്കാല ഉത്തരവിൽ നിർദേശിച്ചു. മൺസൂൺ കാലത്തെ പ്രതിസന്ധികൾ തടയുന്നതിന് കേന്ദ്ര സർക്കാർ എടുക്കുന്ന നടപടികളെ കുറിച് വിശദീകരണമാവശ്യപ്പെടുകയും ചെയ്തു.Read More
ഇസ്രയേൽ-ഇറാൻ സംഘർഷം രാജ്യാന്തര വ്യോമഗതാഗതത്തെയും ന്യൂഡൽഹി വിമാനത്താവളത്തിന്റെയും പ്രവർത്തനത്തെയും പ്രതികൂലമായി ബാധിച്ചു. മേഖലയിൽ സംഘർഷം രൂക്ഷമായതിനെ തുടർന്ന് എയർ ഇന്ത്യ ഉൾപ്പെടെയുള്ള നിരവധി വിമാനങ്ങൾ വഴിതിരിച്ചു വിടേണ്ടിവന്നു. ഇറാൻ, ഇറാഖ് എന്നീ രാജ്യങ്ങൾ അവരുടെ വ്യോമാതിർത്തികൾ അടച്ചതോടെ പതിനാറോളം വിമാനങ്ങൾ വഴി തിരിച്ച് വിടുകയോ ഉത്ഭവസ്ഥലങ്ങളിലേക്ക് തന്നെ തിരികെ പോകുകയോ ചെയ്തതായാണ് റിപ്പോർട്ടുകൾ. “ഈ അപ്രതീക്ഷിത തടസ്സം യാത്രക്കാർക്ക് ഉണ്ടാക്കിയ അസൗകര്യങ്ങൾക്ക് ഞങ്ങൾ ഖേദിക്കുന്നു. യാത്രക്കാർക്കായി താമസ സൗകര്യം ഉൾപ്പെടെ ആവശ്യമായ എല്ലാ സംവിധാനങ്ങളും ഏർപ്പെടുത്തുന്നതിനായി ശ്രമങ്ങൾ […]Read More
അഹമ്മദാബാദ്: ഗുജറാത്തിലെ അഹമ്മദാബാദ് വിമാനത്താവളത്തിന് സമീപം അപകടത്തിൽപ്പെട്ട എയർ ഇന്ത്യ വിമാനത്തിൽ മുൻ മുഖ്യമന്ത്രി വിജയ് രൂപാണിയും യാത്ര ചെയ്തിരുന്നു. ലണ്ടനിലേക്ക് ഭാര്യയ്ക്കൊപ്പം പോകുന്നതിനായായിരുന്നു യാത്ര. പുറത്തുവന്ന യാത്രക്കാരുടെ പട്ടികയിൽ പന്ത്രണ്ടാമനായി വിജയ് രൂപാണിയുടെ പേരും ഉൾപ്പെട്ടിട്ടുണ്ട്. അപകടത്തിൽ അദ്ദേഹത്തിന് ഗുരുതരമായി പരുക്കേറ്റതായാണ് ലഭിക്കുന്ന പ്രാഥമിക വിവരം.Read More

