കണ്ണൂർ: എഡിഎമ്മിൻ്റെ മരണത്തിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് അധ്യക്ഷ പിപി ദിവ്യക്കെതിരെ മരിച്ച നവീൻ ബാബുവിൻ്റെ സഹോദരൻ പൊലീസിൽ പരാതി നൽകി. പിപി ദിവ്യ, എഡിഎം നവീൻ ബാബുവിനെ ഭീഷണിപ്പെടുത്തിയെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനെതിരെ ആത്മഹത്യ പ്രേരണക്കുറ്റം ചുമത്തണമെന്നും പ്രവീൺ ബാബുവിൻ്റെ പരാതിയിൽ ആവശ്യപ്പെടുന്നു. എഡിഎമ്മിൻ്റെ മരണത്തിൽ ദിവ്യയുടെയും പെട്രോൾ പമ്പിന് അപേക്ഷ നൽകിയ പ്രശാന്തിന്റെയും പങ്ക് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. സഹോദരൻറെ മരണത്തിലെ ദുരൂഹത നീങ്ങണമെന്ന് പ്രവീൺ ബാബു പറഞ്ഞു. പ്രഥമദൃഷ്ട്യാ ദിവ്യക്കെതിരെ കേസെടുക്കാനുള്ള തെളിവുണ്ടെന്നും അഭിഭാഷകൻ കൂടിയായ […]Read More
കണ്ണൂര്‍: കണ്ണൂര്‍ മുന്‍ എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. എഡിഎം കൈക്കൂലി വാങ്ങി എന്ന പരാതി റവന്യൂ വകുപ്പിന് ലഭിച്ചിട്ടില്ലെന്ന് കണ്ണൂര്‍ കളക്ടര്‍ റവന്യൂ മന്ത്രിക്ക് നല്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. യാത്രയയപ്പ് പരിപാടിക്കിടെയുണ്ടായ കാര്യങ്ങളും റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നുണ്ട്. വിശദമായ അന്വേഷണ റിപ്പോര്‍ട്ട് പിന്നീട് സമര്‍പ്പിക്കും. ഇന്ന് രാവിലെയാണ് എഡിഎം നവീന്‍ ബാബുവിനെ ക്വാര്‍ട്ടേഴ്സില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പുലര്‍ച്ചെ നാല് മണിക്ക് ശേഷമാണ് മരണം നടന്നിരിക്കുന്നതെന്നാണ് പ്രാഥമിക പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. ഇന്നലെ […]Read More
തൃശൂർ: ഡേ കെയർ സ്ഥാപനത്തിൽ വെച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടികളോട് ലൈംഗികാതിക്രമം നടത്തിയ കേസിൽ പ്രതി പിടിയിൽ. ഡേ കെയർ സ്ഥാപന നടത്തിപ്പുകാരനായ പാവറട്ടി തച്ചേരിൽ വീട്ടിൽ ലോറൻസ് എന്ന ബാബു (54)വിനെയാണ് പാവറട്ടി പൊലീസ് ഇൻസ്പെക്ടർ കെ.ജി. കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. മാതാപിതാക്കൾ സംരക്ഷിക്കാനായി ഏല്പിച്ച നാല് വയസ്സും ഏഴ് വയസ്സും ഉള്ള പെൺകുട്ടികളെ സ്ഥാപനത്തിൽ വെച്ച് പല സമയങ്ങളിൽ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിലാണ് അറസ്റ്റ്. കുട്ടികളുടെ പെരുമാറ്റത്തിൽ അസ്വഭാവികത കണ്ട് മാതാപിതാക്കൾ വിവരം […]Read More
കൊച്ചി: നടൻ ശ്രീനാഥ് ഭാസിയുടെ ഡ്രൈവിങ് ലൈസൻസ് സസ്പെൻഡ് ചെയ്തു. ബൈക്ക് യാത്രക്കാരനെ ഇടിച്ചിട്ട ശേഷം കാർ നിർത്താതെ പോയ കേസിലാണ് നടപടി. പൊലീസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടനെതിരെ മോട്ടോർ വാഹന വകുപ്പ് നടപടിയെടുത്തത്. ഒരു മാസത്തേക്കാണ് ലൈസൻസ് സസ്പെൻഡ് ചെയ്തത്.എറണാകുളം ജോയിന്റ് ആർടിഒയുടേതാണ് നടപടി. ശ്രീനാഥ് ഭാസി ഓടിച്ച കാർ മട്ടാഞ്ചേരി സ്വദേശിയെ ഇടിച്ചതുമായി ബന്ധപ്പെട്ടാണ് കേസ് എടുത്തത്.മട്ടാഞ്ചേരി ചുള്ളിക്കൽ സ്വദേശി മുഹമ്മദ് ഫഹീമിനാണ് പരുക്കേറ്റത്. കഴിഞ്ഞ മാസമായിരുന്നു അപകടം. സംഭവത്തിൽ നടൻ ശ്രീനാഥ് ഭാസിയെ […]Read More
തിരുവനന്തപുരം: ഷാജന് സ്കറിയയുടെ പരാതിയില്‍ പി വി അന്‍വര്‍ എംഎല്‍എക്കെതിരെ കേസെടുത്ത് പൊലീസ്. സമൂഹ മാധ്യങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തിയെന്ന പരാതിയിലാണ് കേസ്. എരുമേലി പൊലീസാണ് എംഎല്‍എക്കെതിരെ കേസെടുത്തിരിക്കുന്നത്. മറുനാടന്‍ മലയാളി എന്ന യൂട്യൂബ് ചാനലിലൂടെ സംപ്രേക്ഷണം ചെയ്ത വാര്‍ത്തകള്‍ പിവി അന്‍വര്‍ എഡിറ്റ് ചെയ്ത് മതസ്പര്‍ദ്ധ ഉണ്ടാക്കുന്ന വിധം പ്രചരിപ്പിച്ചെന്ന് പരാതിയില്‍ പറയുന്നു. ബിഎന്‍സ് ആക്ട് 196, 336, 340, 356 തുടങ്ങിയ വകുപ്പുകള്‍ ആണ് ചുമത്തിയിരിക്കുന്നത്.പരാതി നല്‍കിയിട്ടും കേസെടുക്കാത്തതിനെ തുടര്‍ന്ന് ഷാജന് സ്കറിയ കോടതിയെ സമീപിച്ചിരുന്നു. ഇതിന് […]Read More
പാലക്കാട്: വരാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പിൽ ചേലക്കര മണ്ഡലത്തിലേക്ക് പാർട്ടി പരിഗണിച്ചതിന് പിന്നാലെ പ്രതികരണവുമായി ആലത്തൂർ മുൻ എം പി രമ്യ ഹരിദാസ്. കോൺഗ്രസ് അനുഭാവികളുള്ള മണ്ഡലമാണ് ചേലക്കര. പാർട്ടിയും മുന്നണിയും വളരെയധികം പ്രതീക്ഷയോട് കൂടി തന്നെയാണുള്ളതെന്ന് രമ്യ ഹരിദാസ് പറഞ്ഞു. ഉപതിരഞ്ഞെടുപ്പിനായി പാർട്ടി പ്രവർത്തകർ എല്ലാവരും വളരെ ഊർജ്ജസ്വലമായി രംഗത്തുണ്ട്. ജനങ്ങളുടെ പിന്തുണ യുഡിഎഫിനാണെന്നാണ് കരുതുന്നതെന്നും രമ്യ ഹരിദാസ് പറഞ്ഞു. ബൂത്ത് പ്രസിഡൻ്റ്മാർ പോലും കെപിസിസി പ്രസിഡൻ്റിനെ പോലെയുള്ള പ്രവർത്തനങ്ങളാണ് ഉപതിരഞ്ഞെടുപ്പ് മുന്നൊരുക്കത്തിന്റെ ഭാഗമായി നടത്തിയിരിക്കുന്നത്. കഴിഞ്ഞ ഉപതിരഞ്ഞെടുപ്പുകളിലെല്ലാം […]Read More
വയനാട്: ലോക്സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ എല്‍ഡിഎഫ് സജ്ജമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. എല്ലാ തലത്തിലുമുള്ള എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ ഒറ്റക്കെട്ടായി ഒറ്റ മനസോടെ വലിയ രാഷ്ട്രീയ സമരത്തിന്റെ അര്‍ത്ഥം ഉള്‍ക്കൊണ്ട് രംഗത്തുണ്ടാകുമെന്ന് ബിനോയ് വിശ്വം മാധ്യമങ്ങളോട് പറഞ്ഞു. യുദ്ധക്കളം ഒരുങ്ങിയെന്നും യുദ്ധത്തിന് എല്‍ഡിഎഫ് സജ്ജമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ‘വയനാട്ടില്‍ ഉചിതമായ സ്ഥാനാര്‍ത്ഥിയുണ്ടാകും. രാഷ്ട്രീയ സമരത്തിന്റെ ദേശീയ പ്രാധാന്യം ഉള്‍ക്കൊണ്ടു പോരാടാന്‍ പറ്റിയ ഏറ്റവും നല്ല സ്ഥാനാര്‍ത്ഥിയുണ്ടാകും. സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കാന്‍ മറ്റന്നാള്‍ എക്സിക്യൂട്ടീവ് യോഗം കൂടും. അതിനു […]Read More
‘കണ്ണും കണ്ണും കൊള്ളയടിത്താല്‍’ എന്ന തമിഴ് ചിത്രത്തിന്റെ വിജയം തനിക്ക് വളരെ വൈകാരിക മുഹൂര്‍ത്തമായിരുന്നെന്നും സ്വന്തം ക്രെഡിറ്റിലുള്ള ഒരു ബ്ലോക്ക് ബസ്റ്റര്‍ സിനിമയുണ്ടാകാന്‍ ഒരുപാട് കാലമെടുത്തെന്നും ദുൽഖർ സൽമാൻ. പലപ്പോഴും വിജയിക്കുന്ന സിനിമകളുടെ ക്രെഡിറ്റിന്റെ പങ്ക് എല്ലാവര്‍ക്കുമായി പോകുന്ന സ്ഥിതിയായിരുന്നു. ആരും അതിന്റെ ക്രെഡിറ്റ് തനിക്ക് മാത്രമായി തന്നിട്ടില്ല. അങ്ങനെയിരിക്കുമ്പോഴാണ് ‘കണ്ണും കണ്ണും കൊള്ളയടിത്താല്‍’ സംഭവിച്ചതെന്നും ദുല്‍ഖര്‍ പറഞ്ഞു. ‘എന്റേതെന്ന് മാത്രം പറയാവുന്ന ഒരു ബ്ലോക്ക് ബസ്റ്റര്‍ സിനിമ ഉണ്ടാകാന്‍ ഒരുപാട് കാലമെടുത്തു. തമിഴ് സിനിമയായ ‘കണ്ണും […]Read More
ബെംഗളൂരു: ഇന്ത്യയിലെ ആദ്യത്തെ തദ്ദേശീയ അതിവേഗ ട്രെയിൻ ഉടനെന്ന് റിപ്പോർട്ട്. ഹൈ സ്പീഡ് റെയിൽ കണക്റ്റിവിറ്റി എന്ന ഇന്ത്യൻ റെയിൽവേയുടെ സ്വപ്നങ്ങൾക്ക് വലിയ ഉത്തേജനം നൽകിക്കൊണ്ട് ദേശീയ ട്രാൻസ്പോർട്ടർ അതിവേഗ ട്രെയിനുകൾ നിർമ്മിക്കുന്നതിനുള്ള കരാർ ബെമലിന് നൽകി. ട്രെയിനുകൾ ഇന്ത്യയിൽ തന്നെ തദ്ദേശീയമായി രൂപകൽപ്പന ചെയ്യുകയും നിർമ്മിക്കുകയും ചെയ്യും. മണിക്കൂറിൽ 280 കിലോമീറ്റർ വേഗതയാണ് പരീക്ഷിക്കുന്നത്. പൂർണ്ണമായും എയർകണ്ടീഷൻ ചെയ്ത ചെയർ കാർ കോൺഫിഗറേഷനോടുകൂടി സുഖകരവും ആസ്വാദ്യകരവുമായ യാത്രാനുഭവം ഉറപ്പുനൽകുന്നതാണ് ട്രെയിനുകൾ. രണ്ട് അതിവേഗ ട്രെയിനുകളുടെ രൂപകൽപ്പന, നിർമ്മാണം, […]Read More
ജിമെയില്‍ ഉപഭോക്താക്കളെ ലക്ഷ്യമിട്ട് എഐ ടൂളുകള്‍ ഉപയോഗിച്ചുള്ള സൈബർ തട്ടിപ്പ് വ്യാപകമായി നടക്കുകയാണ്. വ്യാജ അക്കൗണ്ട് റിക്കവറി റിക്വസ്റ്റ് ജിമെയില്‍ വഴി അയച്ചാണ് തട്ടിപ്പ് സംഘം ആദ്യ ചൂണ്ടയെറിയുക. നിങ്ങള്‍ ജിമെയില്‍ അക്കൗണ്ട് റിക്കവറി ആവശ്യപ്പെടാതെയാണ് നോട്ടിഫിക്കേഷന്‍ വരിക. ജിമെയില്‍ അക്കൗണ്ട് റിക്കവറി ചോദിച്ചുകൊണ്ട് ഒരു നോട്ടിഫിക്കേഷന്‍ ഫോണിലോ മെയിലിലോ ലഭിക്കുന്നതിലാണ് തുടക്കം. ജിമെയില്‍ അക്കൗണ്ട് റിക്കവറി റിക്വസ്റ്റ് അസ്സെപ്റ്റ് ചെയ്യാന്‍ സൈബർ തട്ടിപ്പ് സംഘം ആവശ്യപ്പെടും. ഇന്ത്യയില്‍ നിന്നല്ല, മറ്റേതെങ്കിലും രാജ്യത്ത് നിന്നായിരിക്കും ഇത്തരത്തില്‍ അഭ്യർഥന […]Read More
Recent Posts
- എംടി വാസുദേവന്‍ നായരുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതിയെന്ന് ഡോക്ടർമാർ
- കണ്ണൂര്‍ റെയില്‍വെ സ്റ്റേഷനില്‍ ട്രെയിനിനും പ്ലാറ്റ്ഫോമിനും ഇടയില്‍പെട്ട് യുവാവ് മരിച്ചു
- എകെജി സെന്ററിലെത്തിയ രവി ഡി സി മാധ്യമങ്ങള്‍ക്ക് മുഖം കൊടുക്കാതെ മടങ്ങി
- എം ടി വാസുദേവന്‍ നായരുടെ ആരോഗ്യ സ്ഥിതിയെ കുറിച്ച് അന്വേഷിച്ച് രാഹുല്‍ ഗാന്ധി
- തകർത്താടി സുരാജ് വെഞ്ഞാറമൂട്