മൂവാറ്റുപുഴ മുൻ ആർ.ഡി.ഒ വി ആർ മോഹനൻ പിള്ളയ്ക്ക് അഴിമതിക്കേസിൽ തടവുശിക്ഷ. അഴിമതി നിരോധന വകുപ്പ് പ്രകാരം മുവാറ്റുപുഴ വിജിലൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. 7 വർഷം കഠിന തടവും 25000 രൂപ പിഴയുമാണ് പ്രതിക്ക് ശിക്ഷ. 2016 ലെ കൈക്കൂലി കേസിലാണ് ശിക്ഷ വിധിച്ചത്. ജാമ്യം ലഭിക്കാത്തതിനെ തുടർന്ന് പ്രതിയെ മൂവാറ്റുപുഴ സബ് ജയിലിൽ റിമാൻന്റ് ചെയ്തു. വാഴക്കുളത്ത് ഇടിഞ്ഞുപോയ സംരക്ഷണ ഭിത്തി നിർമ്മാണവുമായി ബന്ധപ്പെട്ട് 50,000 രൂപ കൈക്കൂലി വാങ്ങിയെന്നാണ് കേസ്.Read More
ന്യൂഡൽഹി: വിമാനങ്ങൾക്ക് നേരെയുണ്ടായ ഭീഷണികളെ നിസാരമായി കാണാനാവില്ലെന്ന് കേന്ദ്രവ്യോമയാന മന്ത്രി റാം മോഹൻ നായിഡു. വ്യോമയാന രംഗത്തെ ഭീഷണികളെ നേരിടാൻ പുതിയ നിയമങ്ങൾ പരിഗണനയിലാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യൻ വിമാനക്കമ്പനികളുടെ വിമാനങ്ങൾക്ക് നേരെ നിരന്തരം ഉയരുന്ന ബോംബ് ഭീഷണികളെ സംബന്ധിച്ച് മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരാഴ്ചക്കിടെ എട്ട് വിമാനങ്ങളാണ് തിരിച്ചുവിട്ടത്. വിമാനങ്ങൾക്ക് നേരെ വ്യാജഭീഷണി മുഴക്കുന്നവർക്ക് വിലക്ക് വരും. കുറ്റവാളികളെ നോ ഫ്ലൈ ലിസ്റ്റിൽ ഉൾപ്പെടുത്തും. എയർലൈനുകളുടെ നേർക്ക് വരുന്ന വ്യാജ ഭീഷണികളെ കൊഗ്നിസബിൾ ഒഫൻസിന് കീഴിൽ ഉൾപ്പെടുത്തും. […]Read More
സ്മാർട്ട്ഫോണുകളുടെ പുതിയ മോഡലുകൾ പുറത്തിറക്കി കമ്പനികൾ കടുത്ത മത്സരം കാഴ്ചവെക്കുന്ന കാലമാണിത്. ഓപ്പോയും, സാംസങും, വിവോയും പോലുള്ള കമ്പനികളെല്ലാം പ്രീമിയം ഡിസൈനുകളിൽ മികച്ച ഫോണുകൾ വിപണിയിലിറക്കുമ്പോൾ ഐക്യൂയും ആ റേഞ്ചിലേക്കെത്തുകയാണ്. ‘ഐക്യൂ’വിന്റെ ഏറ്റവും പുതിയ ഫോണായ 13 സീരീസ് വരും ദിവസങ്ങളിൽ ലോഞ്ച് ചെയ്യും. എന്നാൽ അതിന് മുൻപേത്തന്നെ ഫോണിന്റെ ചിത്രങ്ങൾ ലീക്കായിരിക്കുകയാണ്. ചൈനീസ് സാമൂഹ്യമാധ്യമമായ വെയ്ബോയിലാണ് ഫോണിന്റെ ചിത്രങ്ങൾ പങ്കുവെക്കപ്പെട്ടിരിക്കുന്നത്. ഫോണിന്റെ സ്ക്രീൻ ഡിസൈൻ കിടിലനാണ്. മികച്ച ഒതുക്കവും സ്ക്രീൻ കളറും ഉള്ള ഫോണിൽ അപ്ലിക്കേഷനുകളുടെ […]Read More
ഗൗതം വാസുദേവ് മേനോൻ സംവിധാനം ചെയ്ത് ചിമ്പു, തൃഷ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ‘വിണ്ണൈതാണ്ടി വരുവായ’ തിയേറ്ററിൽ 1000 ദിവസങ്ങൾ പൂർത്തിയാക്കിയിരിക്കുകയാണ്. റീ റിലീസിലാണ് സിനിമ തിയേറ്ററിൽ 1000 ദിവസം പൂർത്തിയാക്കിയിട്ടുള്ളത്. ചെന്നൈയിലെ അണ്ണാ നഗറിലുള്ള പിവിആർ സിനിമാസിലാണ് ചിത്രം ഇപ്പോഴും പ്രദർശനം തുടരുന്നത്. ഒരു ഷോ മാത്രമാണ് സിനിമക്കുള്ളത്. എല്ലാ ദിവസങ്ങളിലും വലിയ തിരക്കാണ് സിനിമക്ക് അനുഭവപ്പെടുന്നത്. റിലീസ് ചെയ്ത് 14 വർഷം കഴിഞ്ഞിട്ടും പ്രേക്ഷകർക്ക് ചിത്രത്തോടുള്ള ഇഷ്ട്ടം കുറഞ്ഞിട്ടില്ലെന്നാണ് ഇത് സൂചിപ്പിക്കുന്നത്. റീ […]Read More
കണ്ണൂര്‍: എ ഡി എം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റ് നീക്കം ഒഴിവാക്കാനായി പ്രതിയായ കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പിപി ദിവ്യ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റിവെച്ചു. മുൻകൂര്‍ ജാമ്യാപേക്ഷയില്‍ ഇന്ന് വാദം കേള്‍ക്കാനിരിക്കെയാണ് കോടതി മാറ്റിവെച്ചത്. 24ന് വ്യാഴാഴ്ചയായിരിക്കും ദിവ്യയുടെ ജാമ്യ ഹര്‍ജിയില്‍ കോടതി വാദം കേള്‍ക്കുക. കേസ് വ്യാഴാഴ്ച പരിഗണിക്കുമ്പോൾ പൊലീസ് റെക്കോര്‍ഡുകളും ഹാജരാക്കണമെന്ന് കോടതി നിര്‍ദേശിച്ചു. നവീൻ ബാബുവിന്റെ ഭാര്യ വക്കാലത്ത് ബോധിപ്പിച്ചു. ജോണ്‍ റാല്‍ഫ്, […]Read More
പാലക്കാട്: പിവി അൻവറിന്റെ പാലക്കാട്ടെയും ചേലക്കരയിലെയും സ്ഥാനാര്‍ത്ഥികളുമായി ബന്ധപ്പെട്ട് പ്രതികരണവുമായി കോൺഗ്രസ് നേതാക്കൾ. ചര്‍ച്ചകള്‍ നടക്കട്ടെയെന്ന് പറഞ്ഞുകൊണ്ട് കെ സുധാകരൻ സ്ഥാനാര്‍ത്ഥികളെ പിന്‍വലിക്കാനുള്ള നീക്കത്തെ ന്യായീകരിച്ചപ്പോല്‍ രൂക്ഷമായ ഭാഷയിലാണ് പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ പ്രതികരണം ഉണ്ടായത്. അൻവറിന് സൗകര്യമുണ്ടെങ്കിൽ സ്ഥാനാര്‍ത്ഥികളെ പിന്‍വലിച്ചാൽ മതിയെന്നും അൻവറിന്റെ ഒരു ഉപാധിയും അംഗീകരിക്കില്ലെന്നും ഇനി ഇതുമായി ബന്ധപ്പെട്ട് ചര്‍ച്ചയില്ലെന്നും വിഡി സതീശൻ തുറന്നടിച്ചു. ചേലക്കരയിൽ രമ്യാ ഹരിദാസിനെ പിന്‍വലിച്ചാലേ പാലക്കാട് അൻവറിന്റെ സ്ഥാനാര്‍ത്ഥിയെ പിന്‍വലിക്കുകയുള്ളുവെന്ന ഉപാധി വെറും തമാശയാണെന്നും സതീശൻ പരിഹസിച്ചു. അൻവര്‍ സൗകര്യമുണ്ടെങ്കിൽ […]Read More
ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ ഏറ്റവും വേഗത്തിൽ മുന്നൂറ് വിക്കറ്റ് തികയ്ക്കുന്ന താരമായി ദക്ഷിണാഫ്രിക്കൻ പേസർ കഗിസോ റബാഡ. ധാക്കയിൽ നടക്കുന്ന ബംഗ്ലാദേശിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിലാണ് താരം അപൂർവ്വ നേട്ടത്തിലേക്കെത്തിയത്. മുഷ്ഫിഖുർ റഹീമിനെ ക്ലീൻ ബൗൾഡാക്കിയായിരുന്നു നേട്ടം. 11817 പന്തുകളാണ് 300 വിക്കറ്റുകൾ നേടാൻ റബാഡയെറിഞ്ഞത്. 12602 പന്തുകളിൽ നിന്ന് 300 വിക്കറ്റെടുത്തിരുന്ന പാക്സിതാന്റെ വഖാർ യൂനുസായിരുന്നു ഇത് വരെ ഒന്നാം സ്ഥാനത്തുണ്ടായിരുന്നത്. 12605 പന്തിൽ നിന്ന് 300 വിക്കറ്റ് നേടിയ ദക്ഷിണാഫ്രിക്കയുടെ ഡെയ്ൽ സ്റ്റൈയ്ൻ, 13672 […]Read More
പത്തനംതിട്ട: എക്സൈസ് ജീവനക്കാർ മർദ്ദിച്ചതിൽ മനംനൊന്ത് യുവാവ് തൂങ്ങി മരിച്ചുവെന്ന് പരാതി. പത്തനംതിട്ട പഴകുളം സ്വദേശി വിഷ്ണു (27) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ വീട്ടിലെത്തിയ എക്സൈസ് സംഘം അടിവസ്ത്രം മാത്രം ധരിപ്പിച്ച് മർദ്ദിച്ചു എന്നാണ് ബന്ധുക്കളുടെ പരാതി. കഞ്ചാവ് കേസിലൊന്നും താനില്ലെന്നും ആത്മഹത്യ ചെയ്യുമെന്നും അമ്മയോട് മകൻ പറഞ്ഞിരുന്നുവെന്നും പൊലീസിന്റെ ഭാഗത്തുനിന്നും എക്സൈസിൽ നിന്നും മോശമായ അനുഭവമാണ് ഉണ്ടായതെന്നും അയല്‍വാസി പറഞ്ഞു. മകനെ എക്സൈസുകാര് കുറെ ഉപദ്രവിച്ചെന്ന് മാതാവ് പറഞ്ഞു. കിടക്കയിൽ കിടന്ന് ഉറങ്ങുകയായിരുന്ന അവനെ […]Read More
കൊച്ചി: മുതിർന്ന സിപിഐഎം നേതാവ് കെ ജെ ജേക്കബ് അന്തരിച്ചു. 77 വയസായിരുന്നു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. നാല് മണിക്ക് ജില്ലാ കമ്മിറ്റി ഓഫീസിൽ പൊതുദർശനത്തിന് ശേഷം മൃതദേഹം കലൂർ ആസാദ് റോഡിലുള്ള വസതിയിലേക്ക് കൊണ്ടുപോകും. ചൊവ്വാഴ്ച വൈകീട്ട് മൂന്നിന് കലൂർ കതൃക്കടവ് സെമിത്തേരിയിൽ സംസ്കരിക്കും. എറണാകുളം ഏരിയാ സെക്രട്ടറി, പാർട്ടി ജില്ലാ സെക്രട്ടറിയേറ്റ് അംഗം, സിഐടിയു ജില്ലാ പ്രസിഡൻ്റ്, കൊച്ചി കോർപറേഷൻ പ്രതിപക്ഷ നേതാവ് എന്നീ നിലകളിൽ കെ ജെ […]Read More
ന്യൂഡല്‍ഹി: വിദ്യാഭ്യാസ അവകാശ നിയമം നടപ്പാക്കാത്ത മദ്രസകള്‍ പൂട്ടണമെന്ന ദേശീയ ബാലാവകാശ കമ്മീഷന്റെ (എന്‍സിപിസിആര്‍) ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രീം കോടതി. കമ്മീഷന് ഉത്തരവ് അനുസരിച്ച് നടപടിയെടുക്കാനൊരുങ്ങിയ ഉത്തര്‍പ്രദേശ്, ത്രിപുര സര്‍ക്കാരുകളുടെ പ്രവര്‍ത്തികളെയും കോടതി തടഞ്ഞു. എന്‍സിപിസിആറിന്റെ ഉത്തരവിനെതിരെ ജാമിയത്ത് ഉലമ-ഐ-ഹിന്ദ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡും ജസ്റ്റിസ് ജെ ബി പര്‍ദിവാലയുമടങ്ങുന്ന ബെഞ്ച് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. ബാലാവകാശ കമ്മീഷന് വിവിധ സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും ചീഫ് സെക്രട്ടറിമാര്‍ക്ക് അയച്ച […]Read More
Recent Posts
- തിരുവനന്തപുരത്ത് എട്ട് വയസുകാരൻ പാമ്പുകടിയേറ്റ് മരിച്ച സംഭവത്തിൽ ചികിത്സാ പിഴവ് ആരോപണവുമായി പിതാവ്; റിപ്പോർട്ട് തേടി ആരോഗ്യവകുപ്പ്
- തൃശൂർ പൂരം: വെടിക്കെട്ട് ഒഴിവാക്കി ആചാരങ്ങൾ മാത്രം
- “ജഡ്ജി ഹണി എം. വർഗീസിന് സ്ഥാനക്കയറ്റം നൽകരുത്”; രാഷ്ട്രപതിക്കും സുപ്രീം കോടതി ചീഫ് ജസ്റ്റിസിനും നിവേദനം നൽകി അതിജീവിത
- “ഹോർമുസിൽ നിന്ന് ആദ്യ ടോൾ ലഭിച്ചു”; പണം സെൻട്രൽ ബാങ്കിൽ നിക്ഷേപിച്ചെന്ന് ഇറാൻ
- ഗാസ പുനർനിർമാണത്തിന് 71 ബില്യൺ ഡോളർ; യുദ്ധം തകർത്തത് അടിസ്ഥാന ജീവിതം

