ബംഗ്ലാദേശിനെതിരായ മൂന്നാം ടി20യിൽ വെടിക്കെട്ട് സെഞ്ച്വറിയടിച്ച് വിമർശകർക്ക് മറുപടി നൽകി മലയാളി വിക്കറ്റ് കീപ്പർ ബാറ്റർ സഞ്ജു സാംസൺ. ഹൈദരാബാദിൽ നടന്ന മത്സരത്തിൽ നിർണായക സെഞ്ച്വറി തികച്ചതിന് പിന്നാലെ ഡഗ്ഗൗട്ടിലേക്ക് നോക്കി മസിൽ കാണിച്ചാണ് സഞ്ജു ആഘോഷിച്ചത്. ഇപ്പോൾ മസിൽ കാണിച്ചുകൊണ്ടുള്ള സെലിബ്രേഷന് പിന്നിലെ രഹസ്യം തുറന്നുപറയുകയാണ് സഞ്ജു. ‘സത്യം പറഞ്ഞാൽ മസിൽ കാണിക്കണമെന്നൊന്നും ഞാൻ ആലോചിച്ചിരുന്നില്ല. ഒരു 90 റൺസ് അടിച്ചുകഴിയുന്ന സമയത്ത് ഇനി സെഞ്ച്വറി അടിച്ചാല്‍ എന്ത് കാണിക്കുമെന്നതിനെക്കുറിച്ച് നമ്മൾ വെറുതെ ചിന്തിക്കാറുണ്ട്. ബംഗ്ലാദേശിനെതിരെയും […]Read More
തൃശൂർ: ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ നേട്ടങ്ങൾ ലഭിച്ച മണ്ഡലമാണ് ചേലക്കരയെന്ന് കെ രാധാകൃഷ്ണൻ. ഉപതിരഞ്ഞെടുപ്പിൽ മുന്നണി വലിയ വിജയം നേടും. കേരളത്തില്‍ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ പ്രതികരിക്കുകയായിരുന്നു കെ രാധാകൃഷ്ണന് എം പി. പാർലമെൻറ് തിരഞ്ഞെടുപ്പിൽ മണ്ഡലം എൽഡിഎഫിന് ഒപ്പം നിന്നിരുന്നു. കേന്ദ്ര ഗവൺമെന്റിനോടുള്ള എതിർപ്പും സംസ്ഥാന ഗവൺമെന്റിനോടുള്ള അനുകൂല സാഹചര്യവും ഈ തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കും. അനുകൂല സാഹചര്യങ്ങൾ പരമാവധി ഉപയോഗിക്കുന്നുണ്ട്. എത്രയും പെട്ടെന്ന് തന്നെ സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുമെന്ന് രാധാകൃഷ്ണന് പറഞ്ഞു. സിപിഐഎം സ്ഥാനാര്‍ത്ഥിയായി ചേലക്കരയില്‍ യു […]Read More
ഹിന്ദി ബിഗ് ബോസിന്റെ പുതിയ സീസൺ കഴിഞ്ഞ ദിവസമാണ് ആരംഭിച്ചത്. ആദ്യ എപ്പിസോഡിൽ തന്നെ ഷോ റേറ്റിങ് ചാർട്ടുകളിൽ ഇടംപിടിച്ചിരുന്നു. ഇത്തവണയും നിരവധി താരങ്ങൾ ഷോയിൽ പങ്കെടുക്കുന്നുണ്ടെങ്കിലും തമിഴ്നാട്ടിൽ നിന്നുള്ള ഒരു നടിയാണ് ഇത്തവണ ഷോ ആരാധകരുടെ ഹൃദയം കവർന്നിരിക്കുന്നത്, ശ്രുതിക. ആദ്യ എപ്പിസോഡിൽ തന്നെ പൊതുവെ ഗൗരവക്കാരനായ സൽമാൻ ഖാനെ പെട്ടിച്ചിരിപ്പിച്ചുകൊണ്ടാണ് ശ്രുതിക എത്തിയത്. താൻ നാല് സിനിമകളിൽ നായികയായി അഭിനയിച്ചിരുന്നെന്നും ആ നാല് സിനിമകളും ബോക്സോഫീസിൽ പൊട്ടിയെന്നുമുള്ള ശ്രുതികയുടെ പരാമർശം കേട്ടായിരുന്നു സൽമാന് ചിരിപൊട്ടിയത്. […]Read More
ന്യൂ ഡൽഹി: മഹാരാഷ്ട്ര, ജാർഖണ്ഡ് സംസ്ഥാനങ്ങളിലെ നിയമസഭ തിരഞ്ഞെടുപ്പും കേരളത്തിലെ ഉപതിരഞ്ഞെടുപ്പുകളുടെയും തീയതികള്‍ പ്രഖ്യാപിച്ചു. മഹാരാഷ്ട്രയില്‍ നിയമസഭ തിരഞ്ഞെടുപ്പ് നവംബര്‍ 20 ന് നടക്കും. മഹാരാഷ്ട്രയില്‍ ഒറ്റഘട്ടമായിട്ടായിരിക്കും തിരഞ്ഞെടുപ്പ്. ജാര്‍ഖണ്ഡില്‍ രണ്ട് ഘട്ടമായിട്ടാണ് തിരഞ്ഞെടുപ്പ് നടത്തുക. നവംബര്‍ 13 ന് ആദ്യഘട്ടം നടത്തും. രണ്ടാം ഘട്ടം നവംബര്‍ 20നാണ്. നവംബര്‍ 23 ന് വോട്ടെണ്ണല്‍ നടക്കും. കേരളത്തിലെ ഉപതിരഞ്ഞെടുപ്പ് തീയതികളും പ്രഖ്യാപിച്ചു. നവംബര്‍ 13 നാണ് വയനാട്, ചേലക്കര, പാലക്കാട് ഉപതിരഞ്ഞെടുപ്പ് നടത്തുക. വോട്ടെണ്ണല്‍ നവംബര്‍ 23 […]Read More
തൃശൂർ: നാവുകൊണ്ട് അറുത്തു മുറിച്ചു കൊലപ്പെടുത്തിയ കാഴ്ചയാണ് കണ്ണൂർ എഡിഎമ്മിന്റെ മരണത്തിൽ കേരളം കണ്ടതെന്ന് ശോഭാസുരേന്ദ്രൻ. തദ്ദേശ സ്ഥാപനങ്ങളിൽ സ്ത്രീകൾക്ക് സംവരണം കൊണ്ടുവന്നത് അഹങ്കാരത്തിനും അഴിമതിക്കും ഡോക്ടറേറ്റ് എടുക്കാൻ അല്ലെന്നും ശോഭാസുരേന്ദ്രൻ പറഞ്ഞു. എഡിഎമ്മിന്റെ മരണത്തിൽ പ്രതികരിക്കുകയായിരുന്നു ശോഭാസുരേന്ദ്രൻ. ഒരു വേദിയിൽ ക്ഷണിക്കാതെ കയറിച്ചെന്ന് ഉദ്യോഗസ്ഥനെതിരായി മോശമായി പെരുമാറിയത് പെട്ടെന്നുണ്ടായ വിചാരത്തിന് പുറത്തല്ല. കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന് ഒരു ഉദ്യോഗസ്ഥനെ കൊലപ്പെടുത്താൻ കത്തിയുടെ ആവശ്യമില്ല.അഴിമതിക്കാരനല്ലാത്ത ഉദ്യോഗസ്ഥനാണ് നവീൻ എന്ന് നാട്ടുകാർ പറഞ്ഞത് നമ്മൾ കേട്ടതാണെന്ന് ശോഭാസുരേന്ദ്രൻ […]Read More
കൊച്ചി: തൂണേരി ഷിബിൻ വധക്കേസിൽ മുസ്ലിം ലീഗ് പ്രവർത്തകരായ ആറ് പ്രതികൾക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. ഡിവൈഎഫ്ഐ പ്രവർത്തകനായ 19 വയസുകാരൻ ഷിബിനെ വടകരയിലെ തൂണേരിയിൽ വച്ച് കൊലപ്പെടുത്തിയ കേസിലാണ് വിധി. ഒന്ന് മുതൽ നാല് വരെ പ്രതികൾക്കും 15, 16 പ്രതികൾക്കുമാണ് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചത്. അഞ്ച് ലക്ഷം രൂപ ഷിബിൻ്റെ മാതാപിതാക്കൾക്ക് പ്രതികൾ നൽകാനും കോടതി വിധിച്ചു. കേസിലെ ഒന്നാം പ്രതി തെയ്യമ്പാടി ഇസ്മയിൽ, രണ്ടാം പ്രതി തെയ്യമ്പാടി മുനീർ, നാലാം പ്രതി വാറങ്കി താഴെ […]Read More
ഗുരുവായൂർ: അവസാനമായി റോസിയുടെ കവിളിൽ തലോടി ഉണ്ണികൃഷ്ണൻ അന്ത്യയാത്രചൊല്ലിയപ്പോൾ കണ്ടു നിന്നവരുടെ കണ്ണും മനസും ആർദ്രമായി. ഒരു തെരുവുപട്ടിയും കെ.എസ്.ആർ.ടി.സി ഗുരുവായൂർ ഡിപ്പോയിലെ ജീവനക്കാരും തമ്മിലുള്ള സ്നേഹബന്ധത്തിന്റെ നേർസാക്ഷ്യമായിരുന്നു റോസിയുടെ അന്ത്യയാത്ര. ഒരു ദശാബ്ദത്തിലേറെ കെ.എസ്.ആർ.ടി.സിയെ സേവിച്ചാണ് റോസി വിടചൊല്ലിയത്. ഡിപ്പോ പരിസരത്ത് അലഞ്ഞുനടന്നിരുന്ന പട്ടികളിലൊന്നിന്റെ മകളാണ് റോസി. അമ്മപ്പട്ടി അപകടത്തില്‍ മരിച്ചതോടെ കെ.എസ്.ആർ.ടി.സി ഗാരേജിലെ ജീവനക്കാർ അവളെ ‘ദത്തെടുത്തു’. അക്കാലത്ത് ഇറങ്ങിയ സെല്ലുലോയ്ഡ് എന്ന സിനിമയിലെ നായികയുടെ റോസി എന്ന പേരും നല്കി. എന്നാല്‍, സിനിമയിലെ […]Read More
കണ്ണൂർ: എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യക്കെതിരെ ആത്മഹത്യാപ്രേരണയ്ക്കും നരഹത്യക്കും കേസെടുക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. എഡിഎമ്മിന്റെ മരണത്തിനുപിന്നിൽ പി പി ദിവ്യയുടെ പങ്ക് അന്വേഷണവിധേയമാക്കണം. ക്ഷണിക്കാതെ യാത്രയയപ്പ് ചടങ്ങിനെത്തി മനഃപൂർവം തങ്ങളുടെ വരുതിയിൽ നിൽക്കാത്ത ഒരുദ്യോഗസ്ഥനെ ജില്ലാ കളക്ടറുടെ സാന്നിധ്യത്തിൽ പരസ്യമായി ആക്ഷേപിക്കുയായിരുന്നു ദിവ്യയെന്നും സുരേന്ദ്രൻ പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനെതിരെ നിയമനടപടി വേണം. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവെച്ച് അവർ നിയമനടപടി നേരിടണം. […]Read More
തിരുവനന്തപുരം: എഡിജിപി എം ആര് അജിത് കുമാറിനെതിരായ അന്വേഷണ റിപ്പോർട്ടുകള്‍ നിയമസഭയുടെ മേശപ്പുറത്ത് വച്ച് സർക്കാർ. എം ആര് അജിത് കുമാര്‍ ആർഎസ്എസ് നേതാക്കളെ കണ്ടതിലും പി വി അൻവർ ഉന്നയിച്ച് ആരോപണങ്ങളിലുമുള്ള അന്വേഷണ റിപ്പോർട്ടുകളാണ് സര്‍ക്കാര്‍ പുറത്തുവിട്ടത്. സർക്കാരിന് ഒന്നും ഒളിക്കാനില്ലെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. എഡിജിപിക്കെതിരായ ഡിജിപിയുടെ അന്വേഷണ റിപ്പോർട്ടുകളാണ് സർക്കാർ ഇന്ന് നിയമസഭയുടെ മേശപ്പുറത്ത് വെച്ചത്. ആർഎസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയത് എന്തിനെന്ന് കണ്ടെത്താനായില്ലെന്ന് റിപ്പോർട്ടില്‍ പറയുന്നു. എം ആര് അജിത് കുമാര്‍ […]Read More
പാലക്കാട്: പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പ് സീറ്റിനായി ബിജെപിയില്‍ ചേരി തിരിഞ്ഞ് പോര്. വൈസ് പ്രസിഡന്റ് ശോഭാ സുരേന്ദ്രന്, ജനറല്‍ സെക്രട്ടറി സി കൃഷ്ണകുമാര്‍ എന്നിവരുടെ പേരുകള്‍ക്കാണ് നിലവില്‍ മുന്‍ഗണന എന്നിരിക്കെ സീറ്റിനായി ഇരുപക്ഷവും സമ്മര്‍ദ്ദം ചെലുത്തുകയാണ്. ഇതിന് പുറമെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ പേരും ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പില്‍ പാലക്കാട് ആദ്യമായി ബിജെപി രണ്ടാം സ്ഥാനത്തേക്ക് എത്തിയതും സ്ഥാനാര്‍ത്ഥിയെന്ന നിലയില്‍ മത്സരിച്ച എല്ലാ തിരഞ്ഞെടുപ്പിലും വോട്ട് വര്‍ധിപ്പിച്ചതും ചൂണ്ടിക്കാട്ടിയാണ് ശോഭാ സുരേന്ദ്രന് അനുകൂലികള്‍ […]Read More
Recent Posts
- എംടി വാസുദേവന്‍ നായരുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതിയെന്ന് ഡോക്ടർമാർ
- കണ്ണൂര്‍ റെയില്‍വെ സ്റ്റേഷനില്‍ ട്രെയിനിനും പ്ലാറ്റ്ഫോമിനും ഇടയില്‍പെട്ട് യുവാവ് മരിച്ചു
- എകെജി സെന്ററിലെത്തിയ രവി ഡി സി മാധ്യമങ്ങള്‍ക്ക് മുഖം കൊടുക്കാതെ മടങ്ങി
- എം ടി വാസുദേവന്‍ നായരുടെ ആരോഗ്യ സ്ഥിതിയെ കുറിച്ച് അന്വേഷിച്ച് രാഹുല്‍ ഗാന്ധി
- തകർത്താടി സുരാജ് വെഞ്ഞാറമൂട്