എറണാകുളം: വൈപ്പിൻ നായരമ്പലത്ത് ഭാര്യ ഭർത്താവിനെ കുത്തിക്കൊന്നു. കുടുംബവഴക്കിനെത്തുടർന്നാണ് സംഭവമെന്നാണ് ലഭിക്കുന്ന വിവരം. അറയ്ക്കല്‍ ജോസഫ് എന്നയാളാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഇയാളുടെ ഭാര്യ പ്രീതിയെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. നിലവില്‍ വിവാഹമോചനത്തിനുള്ള കേസ് കൊടുത്തിരിക്കുകയായിരുന്നു ദമ്പതികള്‍. രണ്ട് വീടുകളിലായാണ് ഇവർ താമസിച്ചിരുന്നത്. കാറ്ററിങ് ജോലികള്‍ ചെയ്യുന്ന ജോസഫ് ഭാര്യ താമസിക്കുന്ന വീടിനടുത്ത് ജോലിയുമായി ബന്ധപ്പെട്ട് വരാറുണ്ടായിരുന്നു. അതുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് കൊലപാതകത്തിനിടയാക്കിയത് എന്നാണ് പ്രാഥമിക നിഗമനം. പ്രീതിയ്ക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്നും പോലീസ് സംശയിക്കുന്നുണ്ട്.Read More
കണ്ണൂര്‍: ആര്‍എസ്എസ് പ്രവര്ത്തകന് അശ്വിനികുമാര്‍ വധക്കേസില്‍ വിധി ഇന്ന്. ഹിന്ദു ഐക്യവേദി ജില്ലാ കണ്‍വീനറും ആര്‍എസ്എസ് പ്രവര്‍ത്തകനും ആത്മീയ പ്രഭാഷകനുമായിരുന്ന അശ്വിനികുമാറിനെ രാഷ്ട്രീയ വിരോധം കാരണം കൊലപ്പെടുത്തിയെന്നാണ് കേസ്. 2005 മാർച്ച് 10 ന് രാവിലെ പത്തേകാലോടെയാണ് കേസിനാസ്പദമായ സംഭവം. കണ്ണൂരിൽ നിന്ന് പേരാവൂരിലേക്ക് പോവുകയായിരുന്ന പ്രേമ എന്ന സ്വകാര്യ ബസ്സിലെ യാത്രക്കാരനായിരുന്ന അശ്വിനി കുമാറിനെ ഇരിട്ടി പയഞ്ചേരിമുക്കിൽ വെച്ച് ബസ്സ് തടഞ്ഞ് ജീപ്പിലെത്തിയ സംഘം വെട്ടിക്കൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷൻ കേസ്. 2009 ജൂലൈ 31 നാണ് കുറ്റപത്രം […]Read More
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ മെമ്മറി കാര്‍ഡിലെ വസ്തുതാ അന്വേഷണ റിപ്പോര്ട്ടിന്മേല് കേസെടുക്കാന്‍ നിര്‍ദ്ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് അതിജീവിത നല്കിയ ഉപഹര്‍ജി ഹൈക്കോടതി തള്ളി. ഹര്‍ജി നിയമപരമായി നിലനില്‍ക്കില്ലെന്നും അതിജീവിതയ്ക്ക് പുതിയ ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിക്കാമെന്നും ബെഞ്ച് വ്യക്തമാക്കി. കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിലെ അതിജീവിത നല്കിയ ഹര്‍ജിയില്‍ ജസ്റ്റിസ് സിഎസ് ഡയസ് അധ്യക്ഷനായ സിംഗിള്‍ ബെഞ്ചാണ് ഹര്‍ജി തള്ളിയത്. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി നടത്തിയ അന്വേഷണ റിപ്പോര്‍ട്ടിന് അനുസരിച്ച് കേസെടുത്തിട്ടില്ല. കേസെടുക്കാന്‍ നിര്‍ദ്ദേശം നല്‍കണമെന്നായിരുന്നു […]Read More
ശ്രീനഗർ: ജമ്മു കശ്മീരിൽ രാഷ്ട്രപതി ഭരണം പിൻവലിച്ചു. പുതിയ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുന്ന പശ്ചാത്തലത്തിലാണ് നടപടി. രാഷ്ട്രപതിഭരണം പിൻവലിക്കാൻ ലഫ്റ്റനന്റ് ഗവർണറുടെ ഓഫിസ് ശുപാർശ ചെയ്തതിന് പിന്നാലെയാണ് തീരുമാനം. ജമ്മു കശ്മീരില്‍ പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ബുധനാഴ്ച നടക്കും. ഒമര്‍ അബ്ദുല്ല ജമ്മു കശ്മീരിന്റെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. രണ്ടാം തവണയാണ് ഒമര്‍ അബ്ദുള്ള ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയാവുന്നത്. നാഷണല്‍ കോണ്‍ഫറന്‍സ് നിയമസഭാ കക്ഷി യോഗത്തിലായിരുന്നു ഈ തീരുമാനം. ഫറൂക്ക് അബ്ദുള്ളയാണ് ഒമര്‍ അബ്ദുള്ളയെ മുഖ്യമന്ത്രിയാക്കിയുള്ള […]Read More
തിരുവനന്തപുരം: സിനിമ നടൻ ബൈജു, മദ്യലഹരിയിൽ അമിത വേഗതയിൽ കാറോടിച്ച് സ്കൂട്ടർ യാത്രക്കാരനെ ഇടിച്ചു തെറിപ്പിച്ചു. ഇന്നലെ അർധരാത്രി തിരുവനന്തപുരം വെള്ളയമ്പലം ജംഗ്ഷനിലാണ് സംഭവം നടന്നത്. യാത്രക്കാരന് കാര്യമായ പരിക്കില്ല. ആശുപത്രിയിലേക്ക് കൊണ്ട് പോയെങ്കിലും ബൈജു വൈദ്യപരിശോധനക്ക് രക്ത സാമ്പിൾ കൊടുക്കാൻ തയ്യാറായില്ല. തുടർന്ന് മദ്യത്തിൻറെ ഗന്ധമുണ്ടെന്നും പരിശോധനക്ക് തയ്യാറായില്ലെന്നും ഡോക്ടർ പോലീസിന് മെഡിക്കൽ റിപ്പോർട്ട് എഴുതി നൽകി. തനിക്ക് പരാതിയില്ലെന്നാണ് അപകടത്തിൽപ്പെട്ട സ്കൂട്ടർ യാത്രക്കാരൻ പോലീസിനെ അറിയിച്ചത്. മദ്യപിച്ച് അമിത വേഗതയിൽ കാറോടിച്ചതിന് മ്യൂസിയം പൊലീസ് ബൈജുവിനെതിരെ […]Read More
കൊച്ചി: നടൻ ബാല അറസ്റ്റിൽ. മുൻ ഭാര്യ നൽകിയ പരാതിയിലാണ് കടവന്ത്ര പോലീസ് അറസ്റ്റ് ചെയ്തത്. പാലാരിവട്ടത്തെ വീട്ടിൽ നിന്നാണ് പോലീസ് ബാലയെ കസ്റ്റഡിയിലെടുത്തത്. സോഷ്യൽ മീഡിയയിലൂടെ തന്നെ അപകീർത്തിപ്പെടുത്തിയെന്നാണ് പരാതി. മകളുമായി ബന്ധപ്പെട്ട് അടക്കം ബാല നടത്തിയ പരാമർശങ്ങൾ അറസ്റ്റിന് കാരണമായെന്നാണ് ലഭിക്കുന്ന വിവരം. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. സ്ത്രീത്വത്തെ അപമാനിക്കൽ, ജെ ജെ ആക്ട്, വിശ്വാസ വഞ്ചന എന്നീ വകുപ്പുകൾ ചുമത്തിയിട്ടുണ്ട്. മുൻ ഭാര്യയുമായുള്ള പ്രശ്നം ബാല സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചിരുന്നു. വീഡിയോകളിൽ അപകീർത്തിപരമായ തരത്തിലുള്ള […]Read More
കോഴിക്കോട്: നാടക സിനിമാ പിന്നണി ഗായിക മച്ചാട്ട് വാസന്തി അന്തരിച്ചു. 81 വയസ്സായിരുന്നു. കോഴിക്കോട് മെഡിക്കൽ കോളേജിൽ വച്ചാണ് അന്ത്യം. പച്ചപ്പനംതത്തേ പുന്നാരപ്പൂമുത്തെ എന്ന ഗാനം വാസന്തിയെ ശ്രദ്ധേയയാക്കി. പതിമൂന്നാം വയസിലാണു വാസന്തി പച്ചപ്പനംതത്തേ… എന്ന പാട്ടു പാടുന്നത്. ബാബുരാജ് ആദ്യമായി സംഗീതസംവിധാനം നിർവഹിച്ച തിരമാല എന്ന ചിത്രത്തിൽ ആദ്യഗാനം പാടാനുള്ള അവസരവും ലഭിച്ചത് വാസന്തിക്കാണ്. വാസന്തിയുടെ അച്ഛൻറെ അടുത്ത കൂട്ടുകാരനായിരുന്നു ബാബുരാജ്. ബാബു രാജ് തന്നെയാണ് വാസന്തിയുടെ ഗുരു. ആദ്യ ചിത്രം പുറത്തിറങ്ങിയില്ലെങ്കിലും അതേവർഷം തന്നെ […]Read More
ഇന്ത്യയില്‍ കഴിഞ്ഞ മാസം പുറത്തിറങ്ങിയ സാംസങ് ഗ്യാലക്സി എസ്24 എഫ്ഇയുടെ പിന്‍ഗാമി വരുന്നതായി സൂചനകള്‍. ഗ്യാലക്സി എസ്25 എഫ്ഇയില്‍ സാംസങ് ഫ്ലാഗ്ഷിപ്പ് നിലവാരത്തിലുള്ള ഡൈമന്‍സിറ്റി 9400 ചിപ്പാണ് ഉള്‍പ്പെടുത്തുക എന്നാണ് റിപ്പോര്‍ട്ട്. സ്ലിം ഡിസൈനാണ് ഫോണിനുണ്ടാവുക എന്നും സൂചനയുണ്ട്. സാംസങ് ഗ്യാലക്സി എസ്25 എഫ്ഇയെ കുറിച്ചുള്ള ഊഹാപോഹങ്ങളിൽ ഒരു ടിപ്സ്റ്റര്‍ പുറത്തുവിട്ട വിവരങ്ങളില്‍ പറയുന്നത് ഫോണ്‍ അടുത്ത വര്‍ഷം പുറത്തിറങ്ങും എന്നാണ്. മീഡിയടെക് ഡൈമന്‍സിറ്റി 9400 എന്ന കരുത്തുറ്റ ചിപ്സെറ്റാണ് സാംസങ് ഗ്യാലക്സി എസ്25 എഫ്ഇ വരിക. […]Read More
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ അവശേഷിക്കുന്ന മത്സരങ്ങളിൽ നിന്നും ബാബർ അസമിനെ പുറത്താക്കിയതിൽ പ്രതികരണവുമായി സഹതാരം ഫഖർ സമാൻ. ബാബർ അസമിനെ പാകിസ്താൻ ടീമിൽ നിന്ന് പുറത്താക്കിയതായി കേൾക്കുന്നു. 2020-2023 കാലഘട്ടത്തിൽ മോശം ഫോമിൽ കളിച്ചപ്പോൾ ഇന്ത്യ വിരാട് കോഹ്ലിയെ പുറത്താക്കിയില്ല. എക്കാലത്തെയും മികച്ച ബാറ്ററെ പുറത്താക്കാനാണ് പാകിസ്താൻ ക്രിക്കറ്റിന്റെ തീരുമാനമെങ്കിൽ, അത് ടീമിനുള്ളിൽ തെറ്റായ സന്ദേശം നൽകും. ടീമിനുള്ളിൽ തെറ്റായ സന്ദേശം നൽകുന്നത് ഒഴിവാക്കാൻ ഇനിയും സമയമുണ്ട്. ഫഖർ സമാൻ സമൂഹമാധ്യമങ്ങളിൽ കുറിച്ചു. മോശം ഫോമിനെ തുടർന്നാണ് […]Read More
ഫഹദ് ഫാസിലിന് താല്പര്യം തോന്നുന്ന സിനിമകൾ മാത്രമേ അദ്ദേഹം ചെയ്യുകയുള്ളൂ. സിനിമ തിയേറ്ററിൽ വിജയിക്കുമോ ഇല്ലയോ എന്നതല്ല, ആ കഥാപാത്രം അദ്ദേഹത്തെ എക്സൈറ്റ് ചെയ്യിക്കണം. അല്ലാത്തപക്ഷം എത്ര പ്രതിഫലം കൊടുക്കാമെന്ന് പറഞ്ഞാലും ഫഹദ് ആ സിനിമ ചെയ്യുകയില്ലെന്ന് ജ്ഞാനവേല്‍ പറഞ്ഞു. ഫഹദ് വേട്ടയ്യൻ സിനിമയുടെ ഭാഗമായതിനെക്കുറിച്ച് സംവിധയകാൻ ടി ജെ ജ്ഞാനവേലിന്റെ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. രജനികാന്ത് ചിത്രം വേട്ടയ്യൻ തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. രജനിയും അമിതാഭ് ബച്ചനും ഉൾപ്പടെ വലിയ താരനിരയുള്ള സിനിമയിൽ ഏറെ […]Read More
Recent Posts
- എംടി വാസുദേവന്‍ നായരുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതിയെന്ന് ഡോക്ടർമാർ
- കണ്ണൂര്‍ റെയില്‍വെ സ്റ്റേഷനില്‍ ട്രെയിനിനും പ്ലാറ്റ്ഫോമിനും ഇടയില്‍പെട്ട് യുവാവ് മരിച്ചു
- എകെജി സെന്ററിലെത്തിയ രവി ഡി സി മാധ്യമങ്ങള്‍ക്ക് മുഖം കൊടുക്കാതെ മടങ്ങി
- എം ടി വാസുദേവന്‍ നായരുടെ ആരോഗ്യ സ്ഥിതിയെ കുറിച്ച് അന്വേഷിച്ച് രാഹുല്‍ ഗാന്ധി
- തകർത്താടി സുരാജ് വെഞ്ഞാറമൂട്