തിരുവനന്തപുരം: കണ്ണൂര്‍ എഡിഎം ആയിരുന്ന നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പി പി ദിവ്യക്കെതിരെ സംഘടനാതലത്തില്‍ നടപടി ഇപ്പോള്‍ വേണ്ടെന്ന് തീരുമാനിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ്. അന്വേഷണ റിപ്പോര്‍ട്ട് വന്നതിന് ശേഷം സംഘടന നടപടി മതി എന്ന നിലപാടാണ് സെക്രട്ടറിയേറ്റ് സ്വീകരിച്ചത്. നവീന്‍ ബാബുവിന് നല്കിയ യാത്രയയപ്പ് ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ദിവ്യ എത്തിയതിനെതിരെ സ്റ്റാഫ് കൗണ്‍സില്‍ രംഗത്തെത്തിയിരുന്നു. എഡിഎമ്മിനുള്ള യാത്രയയപ്പിലേക്ക് ദിവ്യയെ ക്ഷണിച്ചിട്ടില്ലെന്നും പരിപാടി സംഘടിപ്പിച്ചത് തങ്ങളാണെന്നും സ്റ്റാഫ് […]Read More
മലപ്പുറം: വിവാഹം കഴിച്ചതായി വിശ്വസിപ്പിച്ച് യുവതിയെ പീഡിപ്പിച്ച പൊലീസുകാരന് തടവ് ശിക്ഷ. മഞ്ചേരി ഫാസ്റ്റ് ട്രാക് സ്പെഷ്യല്‍ കോടതി 2 ആണ് വിവാഹം കഴിച്ചതായി വിശ്വസിപ്പിച്ച് യുവതിയെ പീഡിപ്പിച്ച പൊലീസുകാരന് 11 വർഷം തടവിനും 25,000 രൂപ പിഴയടക്കാനും ശിക്ഷ വിധിച്ചത്. കൊല്ലം ചവറ തെക്കുംഭാഗം പുല്ലേഴത്ത് വീട്ടില്‍ സുഭാഷിനെയാണ് (38) ജഡ്ജി എസ്. രശ്മി ശിക്ഷിച്ചത്. ബലാത്സംഗത്തിന് 10 വർഷം കഠിന തടവും 25,000 രൂപ പിഴയുമാണ് ശിക്ഷ. ഇതിനു പുറമെ ആള്‍മാറാട്ടം നടത്തി വഞ്ചിച്ചതിന് […]Read More
യുഎസിലെ തങ്ങളുടെ വിവിധ ഓഫിസുകളിൽ നിന്ന് 2000ത്തോളം തൊഴിലാളികളെ പറഞ്ഞുവിടാൻ തീരുമാനിച്ച് ഇന്റൽ. ലോകമെങ്ങും വിവിധ ടെക്ക് കമ്പനികൾ കൂട്ടപ്പിരിച്ചുവിടലുമായി രംഗത്തുവരുന്നതിനിടെയാണ് ഇൻ്റലും ഇത്തരമൊരു നടപടി സ്വീകരിച്ചിരിക്കുന്നത്. ഇന്റൽ ഉൾപ്പെടുന്ന സെമികണ്ടക്ടർ നിർമ്മാണ മേഖലയിലെ കടുത്ത മത്സരവും സാമ്പത്തിക ഞെരുക്കവും മറികടക്കാനാണ് ഇത്തരമൊരു പിരിച്ചുവിടൽ നടപടിയെന്നാണ് കമ്പനിയുടെ വാദം. 20,000ത്തോളം പേർ ജോലി ചെയ്യുന്ന ഒറിഗാവോൺ മേഖലയിലാണ് ഏറ്റവും കൂടുതൽ പിരിച്ചുവിടൽ നടന്നിരിക്കുന്നത്. ആകെ പിരിച്ചുവിടപ്പെട്ട 2000 പേരിൽ 1300 പേർ ഇവിടെനിന്നാണ്. മാത്രമല്ല, കമ്പനിയുടെ പ്രധാനപ്പെട്ട […]Read More
പ്രഖ്യാപനം മുതൽ ആരാധകർക്ക് വലിയ പ്രതീക്ഷ നൽകിയ ചിത്രമായിരുന്നു വിജയ്-വെങ്കട് പ്രഭു കൂട്ടുകെട്ടിന്റെ ഗോട്ട്. തമിഴ്നാട്ടിൽ ചിത്രം വൻ വിജയമായിരുന്നു. നിരവധി പേരാണ് വെങ്കട് പ്രഭുവിന്റെ സംവിധാനത്തെയും വിജയ് യുടെ പ്രകടനത്തെയും പ്രശംസിച്ച് എത്തിയിരുന്നത്. ഇപ്പോഴിതാ രജനികാന്തും ചിത്രത്തെ അഭിനന്ദിച്ചിരിക്കുകയാണ്. സോഷ്യൽ മീഡിയയിൽ രജിനിയോടുള്ള നന്ദി രേഖപ്പെടുത്തിക്കൊണ്ട് വെങ്കട് പ്രഭുവാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ‘നന്ദി, തലൈവാ!! വിളിച്ചതിനും ഞങ്ങളുടെ ഗോട്ടിനെ വളരെ സ്നേഹത്തോടെ അഭിനന്ദിച്ചതിനും. പൂർണ്ണഹൃദയത്തോടെ അഭിനന്ദിച്ചതിന് വീണ്ടും നന്ദി’. വെങ്കട് പ്രഭു പറഞ്ഞു. വിജയ്-വെങ്കട് പ്രഭു […]Read More
ആളൂര്‍: രഞ്ജി ട്രോഫിയില്‍ സഞ്ജു സംസണിന്റെ ബാറ്റിംഗ് കാണാന്‍ കൊതിച്ചവര്‍ക്ക് നിരാശയാണുണ്ടായത്. കര്‍ണാടകയ്ക്കെതിരായ മത്സരത്തില്‍ 13 പന്തില്‍ 15 റണ്‍സുമായി സഞ്ജു ക്രീസില്‍ നില്‍ക്കെ മഴയെത്തുകയായിരുന്നു. മത്സരം തുടരാന്‍ ഇതുവരെ സാധിച്ചില്ല. തകര്‍പ്പന്‍ ഫോമിലായിരുന്നു സഞ്ജു. ബംഗ്ലാദേശിനെതിരെ ടി20 പരമ്പരയില്‍ നിര്‍ത്തിയിടത്ത് നിന്ന് തുടങ്ങിയെന്ന് പറയാം. ഒരു സിക്സും രണ്ട് ഫോറും ഉള്‍പ്പെടുന്നതായിരുന്നു സഞ്ജുവിന്റെ ഇന്നിംഗ്സ്. ആദ്യ നാല് പന്തുകളില്‍ റണ്‍സെടുക്കാതിരുന്ന സഞ്ജു അഞ്ചാം പന്തില്‍ ശ്രേയസ് ഗോപാലിനെതിരെ സിക്സ് നേടുകയായിരുന്നു. പിന്നീടുള്ള ഓവറില്‍ രണ്ട് ബൗണ്ടറി […]Read More
കൊച്ചി: യൂത്ത് ലീഗ് പ്രവര്ത്തകന് അരിയില്‍ അബ്ദുള്‍ ഷുക്കൂര്‍ വധക്കേസില്‍ പ്രതികള്‍ക്കെതിരേ കുറ്റം ചുമത്തി. ഷുക്കൂറിനെ കൊലപ്പെടുത്തിയ കേസില്‍ സി.പി.എം കണ്ണൂര്‍ ജില്ലാ മുന്‍ സെക്രട്ടറി പി ജയരാജനും മുന്‍ എം.എല്‍.എ ടി.വി രാജേഷും ഉള്‍പ്പടെ മുഴുവന്‍ പ്രതികള്‍ക്കുമെതിരെ സി.ബി.ഐ സ്പെഷ്യല്‍ കോടതി കുറ്റപത്രം വായിച്ചു കേള്‍പ്പിച്ചു. പ്രതികള്‍ വിചാരണ കൂടാതെ കേസില്‍ നിന്നും വിടുതല്‍ നല്‍കണമെന്ന് ആവശ്യപെട്ട് പി ജയരാജനും ടി.വി രാജേഷും നല്കിയ വിടുതല്‍ ഹര്‍ജി കോടതി സെപ്റ്റംബര്‍ 19ന് തള്ളിയതിനെത്തുടര്‍ന്നാണ് ഇരുവരോടും വിചാരണയ്ക്കു […]Read More
മലപ്പുറം: വയനാട്ടിൽ ബിജെപി സ്ഥാനാർത്ഥിയായി ഖുശ്ബു വന്നിട്ടും കാര്യമില്ലെന്ന് ഏറനാട് എംഎൽഎ പികെ ബഷീർ. വയനാട്ടിൽ സൗന്ദര്യ മത്സരമല്ല നടക്കുന്നതെന്നും പികെ ബഷീർ പരിഹസിച്ചു. വയനാട്ടിൽ യുഡിഎഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധിക്കെതിരെ മത്സരിപ്പിക്കാൻ ബിജെപി ഖുശ്ബുവിനെ പരിഗണിക്കുന്നതായി റിപ്പോർട്ടുകളുണ്ട്. ഇതിനിടെയാണ് പികെ ബഷീറിന്റെ പ്രതികരണം. വയനാട്ടിൽ പ്രിയങ്ക ഗാന്ധിക്ക് കൊട്ടക്കണക്കിന് വോട്ട് കിട്ടും. ഭൂരിപക്ഷം അഞ്ച് ലക്ഷം കടക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പാലക്കാട് സരിന്റെ സ്ഥാനാർത്ഥിത്വം സിപിഐഎമ്മിന് നാണക്കേടാണ്. എകെജി മത്സരിച്ച മണ്ഡലത്തിൽ സ്വന്തം സ്ഥാനാർഥിയെ കണ്ടെത്താൻ […]Read More
പാലക്കാട്: പാലക്കാട് നിന്നുള്ള യൂത്ത് കോണ്‍ഗ്രസ് മുൻ സംസ്ഥാന സെക്രട്ടറി എ.കെ.ഷാനിബ് പാർട്ടി വിട്ടു. തുടർ ഭരണം സി.പി.എം നേടിയിട്ടും കോണ്‍ഗ്രസ് തിരുത്താൻ തയാറാവുന്നില്ലെന്നും പാലക്കാട്–വടകര-ആറന്മുള കരാർ കോണ്‍ഗ്രസും ആർഎസ്എസും തമ്മിലുണ്ടെന്നും അദ്ദേഹം ആരോപിച്ചു. ഈ കരാറിൻ്റെ രക്തസാക്ഷിയാണ് കെ മുരളീധരൻ എന്നും അദ്ദേഹം വാർത്താ സമ്മേളനത്തില്‍ വിമർശിച്ചു. ഈ കരാറിൻ്റെ ഭാഗമായാണ് പാലക്കാട് ഉപതെരഞ്ഞെടുപ്പ് വന്നതെന്ന് ഷാനിബ് പറഞ്ഞു. ആറന്മുളയില് അടുത്ത തെരെഞ്ഞെടുപ്പില്‍ യു.ഡി.എഫ് വിജയിക്കും. അതിന് വലിയ വില കൊടുക്കേണ്ടി വരും. താൻ സിപിഎമ്മിനൊപ്പം […]Read More
തൃശൂർ: പൊറത്തുശ്ശേരിയില്‍ വീട്ടിനുള്ളില്‍ അമ്മയെയും മകനെയും മരിച്ച നിലയില്‍ കണ്ടെത്തി. വീ വണ്‍ നഗറില്‍ നാട്ടുവള്ളി വീട്ടില്‍ ശശിധരന്റെ ഭാര്യ മാലതി (73), മകൻ സുജീഷ് (45) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹങ്ങള്‍ക്ക് ഒന്നിലേറെ ദിവസത്തെ പഴക്കമുണ്ടെന്ന് കരുതുന്നു. ദുർഗന്ധം ഉയർന്നതിന് തുടർന്ന് നാട്ടുകാർ വിവരം അറിയിച്ച അടിസ്ഥാനത്തില്‍ പോലീസ് എത്തി പരിശോധിച്ചപ്പോഴാണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. വീട് അകത്തുനിന്നു പൂട്ടിയ നിലയിലായിരുന്നു. ഇരുവരും മാത്രമാണ് വീട്ടില്‍ താമസിക്കുന്നത്. സുജീഷിന് പ്രത്യേകിച്ച് ജോലിയൊന്നുമില്ല. നേരത്തേ […]Read More
കണ്ണൂർ: എഡിഎം ജീവനൊടുക്കിയ സംഭവത്തില്‍ ഒടുവില്‍ പ്രതികരിച്ച് കണ്ണൂർ കളക്ടർ അരുണ്‍ കെ. വിജയൻ. എഡിഎം നവീൻ ബാബുവിന്റെ യാത്രയയപ്പ് ചടങ്ങിന്റെ സംഘാടകൻ താനല്ലെന്നും സ്റ്റാഫ് കൗണ്‍സിലാണ് പരിപാടി സംഘടിപ്പിച്ചതെന്നും അവരുമായി അന്വേഷിക്കാമെന്നും കണ്ണൂർ കളക്ടർ പറഞ്ഞു. നവീൻ ബാബുവിന്റെ കുടുംബത്തിന് അയച്ചകത്ത് കുറ്റസമ്മതമല്ലെന്നുമാണ് കളക്ടർ അരുണ്‍ കെ വിജയൻ പ്രതികരിക്കുന്നത്. അന്വേഷണത്തോട് സഹകരിക്കുമെന്നും കളക്ടർ മാധ്യമ പ്രവർത്തകരോട് പ്രതികരിച്ചു. കുടുംബത്തിന്റെ ദുഖത്തിനൊപ്പം പങ്കുചേരുന്നു. കേസ് അന്വേഷണം പുരോഗമിക്കുന്നതിനാല്‍ പ്രതികരിക്കുന്നതില്‍ പരിമിതികളുണ്ട്. സ്റ്റാഫ് കൗണ്‍സില്‍ ആയിരുന്നു പരിപാടിയുടെ […]Read More
Recent Posts
- മുതലമടയിൽ അനധികൃത പടക്കശേഖരം: 50 കിലോയ്ക്ക് പകരം 500 കിലോ വെടിമരുന്ന്
- ചൂട് തുടരുന്നു… പാലക്കാട് താപനില 41.1 ഡിഗ്രി സെൽഷ്യസ്; സൂര്യാഘാതത്തിന് സാധ്യതയെന്ന് മുന്നറിയിപ്പ്
- പ്രധാനമന്ത്രിക്കെതിരായ ഭീകരവാദി പരാമർശം; ഖാർഗെയ്ക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ നോട്ടീസ്
- തൃശൂര്‍ വെടിക്കെട്ട് ദുരന്തത്തിൽ മരണം 10 ആയി; ചികിത്സയിൽ കഴിയുന്നത് 11 പേർ
- വെടിക്കെട്ട് ഒഴിവാക്കി തൃശൂർ പൂരം നടത്തണമെന്ന് പാറമേക്കാവിൻ്റെ ആവശ്യം; ഉന്നതതല യോഗത്തിൽ തീരുമാനമറിയിക്കും

