കോഴിക്കോട്: മാവൂരില്‍ സമയക്രമത്തിന്റെ പേരില്‍ സ്വകാര്യ ബസ് ജീവനക്കാര്‍ ഏറ്റുമുട്ടിയതില്‍ പൊലീസ് കേസെടുത്തു. അഞ്ച് ബസ് ജീവനക്കാര്ക്കതിരെയാണ് മാവൂര്‍ പൊലീസ് കേസെടുത്തത്. കൂടാതെ രണ്ട് സ്വകാര്യ ബസുകളും പൊലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ദിവസം ഉച്ചയോടെയായിരുന്നു കേസിനാസ്പദമായ സംഭവം. അരീക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന രണ്ട് ബസുകളുടെ ജീവനക്കാര്‍ മാവൂര്‍ സ്റ്റാന്‍ഡില്‍ വെച്ച് അടിയുണ്ടാക്കുകയായിരുന്നു. ബസില്‍ നിറയെ ആളുകളുള്ളപ്പോഴായിരുന്നു നടുറോഡില്‍ ഏറ്റുമുട്ടല്‍. സംഭവത്തെ തുടർന്ന് യാത്രക്കാരെ ഇറക്കിയതിന് ശേഷം നവാസ്കോ, എക്സ്പ്രസ് എന്നീ രണ്ട് ബസുകള്‍ മാവൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. […]Read More
കണ്ണൂർ: എഡിഎം ജീവനൊടുക്കിയ സംഭവത്തില്‍ കൈക്കൂലി പരാതി വ്യാജമെന്ന് സംശയം. പെട്രോള്‍ പമ്പിനുള്ള പാട്ടക്കരാറിലും കൈക്കൂലി സംബന്ധിച്ച പരാതിയിലും പ്രശാന്തൻ്റെ ഒപ്പില്‍ വെവ്വേറെയായതാണ് സംശയം ബലപ്പെടുത്തിയത്. പരാതിയില്‍ പ്രശാന്തൻ ആരോപിക്കുന്നത് പെട്രോള്‍ പമ്പിന് എട്ടാം തീയ്യതി എൻഒസി അനുവദിച്ചുവെന്നാണെങ്കില്‍, രേഖകള്‍ പ്രകാരം എഡിഎം എൻഒസി അനുവദിച്ചത് ഒൻപതാം തീയ്യതി വൈകിട്ട് മൂന്ന് മണിക്കാണ്. ഇതും പരാതി വ്യാജമാണെന്ന സംശയം ബലപ്പെടുത്തുന്നു.നെടുവാലൂർ പള്ളി വികാരി ഫാദർ പോള്‍ എടത്തിനകത്തുമായി ഒപ്പിട്ട പാട്ടക്കരാറില്‍ പ്രശാന്ത് എന്ന പേരാണ് എല്ലായിടത്തും രേഖപ്പെടുത്തിയത്. […]Read More
തിരുവനന്തപുരം: കേരളത്തിലെ തീരപ്രദേശങ്ങളിൽ ശക്തമായ തിരമാലക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത. എല്ലാ തീരദേശ ജില്ലകളിലും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചു. കേരള തീരത്ത് 20/10/2024 രാവിലെ 05.30 മുതൽ 21/10/2024 രാത്രി 11.30 വരെ 0.8 മുതൽ 1.5 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) മുന്നറിയിപ്പ് നൽകി. തീരദേശ മേഖലകളിൽ, പ്രത്യേകിച്ച് താഴ്ന്ന പ്രദേശങ്ങളിൽ, വെള്ളം കയറാനും കടലാക്രമണത്തിനും സാധ്യതയുണ്ട്. കന്യാകുമാരി […]Read More
കണ്ണൂര്‍: കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി പി ദിവ്യ ഒളിവില്ലെന്ന് സൂചന. വീട്ടില്‍നിന്ന് മാറിയെന്നാണ് വിവരം. ദിവ്യയെ ചോദ്യം ചെയ്യാനുള്ള പൊലീസ് തീരുമാനത്തിന് പിന്നാലെയാണ് നീക്കം. ഇന്നലെവരെ ഇരിണാവിലെ വീട്ടില്‍ ദിവ്യയുണ്ടായിരുന്നു.ദിവ്യയെ ചോദ്യം ചെയ്യാന്‍ വീട്ടിലും ബന്ധുവീട്ടിലും അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ലെന്ന് പൊലീസ് അറിയിച്ചു. എഡിഎം നവീന്‍ ബാബുവിന്റെ മരണത്തിന് ശേഷം പുറത്തിറങ്ങാതിരുന്ന ദിവ്യ ഒളിച്ചെത്തിയാണ് ജില്ലാ പഞ്ചായത്ത് ഓഫീസിന് സമീപമെത്തി സെക്രട്ടറിക്ക് രാജിക്കത്ത് കൈമാറിയത്. ജില്ലാ പഞ്ചായത്ത് സെക്രട്ടറിയെ റെയില്‍വേ സ്റ്റേഷന് കിഴക്കേ കവാടത്തിനിരികില്‍ […]Read More
പാലക്കാട്: ഉപതിരഞ്ഞെടുപ്പ് നടക്കുന്ന പാലക്കാട് ഉള്‍പ്പെടെയുള്ള മണ്ഡലങ്ങളിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥികളെ ഇന്ന് പ്രഖ്യാപിക്കും. ജാര്‍ഖണ്ഡ്, മഹാരാഷ്ട്ര സംസ്ഥാനങ്ങളുടെ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടികയ്ക്കൊപ്പമായിരിക്കും കേരളത്തിലെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനവും. കടുത്ത മത്സരം നടക്കുന്ന പാലക്കാട് മണ്ഡലത്തില്‍ സി കൃഷ്ണകുമാര്‍ ബിജെപി സ്ഥാനാര്‍ത്ഥിയാകും എന്നാണ് വിവരം. അതേസമയം മണ്ഡലത്തിലെ പ്രത്യേക രാഷ്ട്രീയ സാഹചര്യം കണക്കിലെടുത്ത് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ കേന്ദ്ര ഇടപെടല്‍ ഉണ്ടാകുമെന്ന സൂചനകളും ഉണ്ട്. നാമനിര്‍ദേശ പത്രിക സമര്‍പ്പണം തുടങ്ങാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ സംഘടന നടപടികള്‍ പൂര്‍ത്തിയാക്കുന്നതിന്റെ കാലതാമസം മാത്രമാണ് […]Read More
കണ്ണൂര്‍: കണ്ണൂർ എഡിഎം ആയിരുന്ന നവീന്‍ ബാബു യാത്രയയപ്പില്‍ സംസാരിച്ച കാര്യങ്ങള്‍ ജീവനക്കാര്‍ പൊലീസിന് മൊഴി നല്കി. നവീന്‍ ചുരുക്കം വാക്കുകളിലാണ് മറുപടി പ്രസംഗം നടത്തിയതെന്നാണ് മൊഴി. കളക്ടറേറ്റ് ജീവനക്കാരാണ് മൊഴി നല്‍കിയത്. ‘പറഞ്ഞ നല്ല വാക്കുകള്‍ക്ക് നന്ദി. എന്നെപ്പറ്റി പറഞ്ഞ നല്ല വാക്കുകള്‍ക്ക് നന്ദി. മുന്നേ തന്നെ നാട്ടിലേക്ക് പോകാന്‍ കഴിയാത്തതില്‍ സങ്കടമുണ്ട്. ആ വിഷമം നിങ്ങളോട് പലപ്പോഴും പ്രകടിപ്പിച്ചിട്ടുണ്ട്. എല്ലാ സഹപ്രവര്‍ത്തകര്‍ക്കും ആശംസകള്‍ നേരുന്നു’, എന്നായിരുന്നു യാത്രയയപ്പ് വേളയില്‍ നവീന്‍ പറഞ്ഞത്. അതേസമയം കണ്ണൂര്‍ […]Read More
പത്തനംതിട്ട: കണ്ണൂർ മുൻ എഡിമ്മിന്റെ ആത്മഹത്യയിൽ ആരോപണ വിധേയയായ പി പി ദിവ്യയുടെ മുൻകൂർ ജാമ്യഹർജിയിൽ കക്ഷിചേരാൻ നവീൻ ബാബുവിന്റെ കുടുംബം. നാളെത്തന്നെ നടപടികൾ ആരംഭിക്കുമെന്ന് കുടുംബം വ്യക്തമാക്കി.തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് പി പി ദിവ്യ മുൻകൂർ ജാമ്യഹർജി സമർപ്പിച്ചത്. 14-ന് രാവിലെയാണ് യാത്രയയപ്പിനെ പറ്റി അറിയുന്നതെന്നും കളക്ടർ ക്ഷണിച്ചത് പ്രകാരമാണ് യോഗത്തിൽ എത്തിയതെന്നും ഹർജിയിൽ പറയുന്നു. പ്രസംഗം സദുദ്ദേശത്തോടെ ആയിരുന്നുവെന്നും ദിവ്യ പറഞ്ഞു.നവീൻ ബാബുവിനെതിരെ കൂടുതൽ ആരോപണങ്ങൾ ഹർജിയിൽ ദിവ്യ ഉന്നയിക്കുന്നുണ്ട്. ഫയലുകൾ വെച്ചു […]Read More
ന്യൂഡൽഹി: ബൈക്ക് യാത്രികൻ്റെ ആക്രമണത്തെ തുടർന്ന് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ കാൽനടയാത്രക്കാരൻ മരിച്ചു. കഴിഞ്ഞ സെപ്തംബർ 30 ന് ആയിരുന്നു സംഭവം. ആഞ്ജനേയുലു ( 65) ആണ് മരിച്ചത്. അമിതവേഗതയിൽ വണ്ടി ഓടിച്ച ബൈക്ക് യാത്രികനോട് വേഗത കുറയ്ക്കാൻ ആവശ്യപ്പെട്ടതിനെ തുടർന്നാണ് സംഭവമുണ്ടായത്. കാൽനടയാത്രക്കാരൻ വേഗത കുറയ്ക്കാൻ ആവശ്യപ്പെട്ടതിനെ തുടർന്ന് ബൈക്ക് യാത്രികൻ ആക്രമിക്കുകയായിരുന്നു എന്ന് പൊലീസ് അറിയിച്ചു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തു വന്നിരുന്നു. ആക്രമിക്കുന്ന ദൃശ്യങ്ങളും, സമീപത്തുള്ളവർ നോക്കിനിൽക്കെവയോധികനെ നിലത്തേക്ക് തള്ളുകയും ചെയ്യുന്ന […]Read More
തിരുവനന്തപുരം: വിദേശത്തേക്കുള്ള അനധികൃത റിക്രൂട്ട്മെന്റും വിസ തട്ടിപ്പുകളും തടയുന്നതിന് ശക്തമായ നടപടിയുമായി സംസ്ഥാന സര്‍ക്കാര്‍. ഇത്തരം തട്ടിപ്പുകള്‍ തടയുന്നതിനും ഫലപ്രദമായ നടപടി ഉറപ്പുവരുത്തുന്നതിനുമായി ടാസ്ക് ഫോഴ്സ് രൂപീകരിച്ചു. നോര്‍ക്ക റൂട്ട്സ് ചീഫ് എക്സിക്യുട്ടീവ് ഓഫീസര്‍, തിരുവനന്തപുരം, എറണാകുളം എന്നിവിടങ്ങളിലെ പ്രൊട്ടക്ടര്‍ ഓഫ് ഇമിഗ്രന്റ്സ് ഉദ്യോഗസ്ഥര്‍, എന്‍ആര്‍ഐ സെല്‍ പൊലീസ് സൂപ്രണ്ട് എന്നിവരെ അംഗങ്ങളാക്കിയാണ് ടാസ്ക്ഫോഴ്സ് രൂപീകരിച്ചത്. ഇതുമായി ബന്ധപ്പെട്ട് പ്രവാസികാര്യ വകുപ്പ് സെക്രട്ടറി ഡോ. കെ. വാസുകി ഉത്തരവിറക്കി. റിക്രൂട്ട്മെന്റ് സംബന്ധിച്ച പരാതികളില്‍ കര്‍ശനമായ നടപടികള്‍ സ്വീകരിക്കാന്‍ […]Read More
കൊച്ചി: പൊന്നാനി പീഡനത്തിൽ പൊലീസിനെതിരെ രൂക്ഷ വിമർശനുമായി ഹൈക്കോടതി. എഫ്ഐആർ എടുക്കാത്തത് ‘ഷോക്കിംഗ്’ ആണെന്ന് വ്യക്തമാക്കിയ കോടതി അതിജീവിതയെ വിമർശിച്ചുള്ള സർക്കാർ റിപ്പോർട്ടും തള്ളി. സംഭവം നടന്ന് മൂന്ന് വർഷമായിട്ടും എഫ്ഐആർ എടുക്കാതിരുന്നത് എന്തുകൊണ്ടാണെന്ന് കോടതി ചോദിച്ചു. ജസ്റ്റിസ് എ ബദറുദ്ദീൻ അധ്യക്ഷനായ സിംഗിൾ ബെഞ്ചിന്റേതാണ് നിരീക്ഷണം. 2022ൽ സിഐ വിനോദ് പീഡിപ്പിച്ച പരാതിയിൽ നടപടി എടുത്തില്ല. മൂന്ന് വർഷമായിട്ടും നടപടി എടുക്കാത്തത് ഞെട്ടിക്കുന്നതാണ്. സിഐ വിനോദിനെതിരായ പീഡന പരാതി വ്യക്തമാണെന്നും ഹൈക്കോടതി നിരീക്ഷിച്ചു. അന്വേഷണത്തിന് നേരിട്ട് […]Read More
Recent Posts
- മുതലമടയിൽ അനധികൃത പടക്കശേഖരം: 50 കിലോയ്ക്ക് പകരം 500 കിലോ വെടിമരുന്ന്
- ചൂട് തുടരുന്നു… പാലക്കാട് താപനില 41.1 ഡിഗ്രി സെൽഷ്യസ്; സൂര്യാഘാതത്തിന് സാധ്യതയെന്ന് മുന്നറിയിപ്പ്
- പ്രധാനമന്ത്രിക്കെതിരായ ഭീകരവാദി പരാമർശം; ഖാർഗെയ്ക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ നോട്ടീസ്
- തൃശൂര്‍ വെടിക്കെട്ട് ദുരന്തത്തിൽ മരണം 10 ആയി; ചികിത്സയിൽ കഴിയുന്നത് 11 പേർ
- വെടിക്കെട്ട് ഒഴിവാക്കി തൃശൂർ പൂരം നടത്തണമെന്ന് പാറമേക്കാവിൻ്റെ ആവശ്യം; ഉന്നതതല യോഗത്തിൽ തീരുമാനമറിയിക്കും

