കോഴിക്കോട്: ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ കഴിയുന്ന വിഖ്യാത സാഹിത്യകാരന് എം ടി വാസുദേവന്‍ നായരുടെ ആരോഗ്യ സ്ഥിതിയെ കുറിച്ച് അന്വേഷിച്ച് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. എം ടി വാസുദേവന്‍ നായരുടെ മകളുമായി ഫോണില്‍ സംസാരിച്ചാണ് രാഹുല്‍ ഗാന്ധി എം ടിയുടെ ആരോഗ്യ വിവരം തിരക്കിയത്. മകള്‍ അശ്വതിയെ ഫോണില്‍ വിളിച്ചാണ് എം ടിയുടെ ചികിത്സയെ സംബന്ധിച്ച് അദ്ദേഹം ആരാഞ്ഞത്. എത്രയും വേഗം സുഖം പ്രാപിച്ച് പൂര്‍ണ്ണ ആരോഗ്യവാനായി തിരിച്ചു വരട്ടെയെന്നും രാഹുല്‍ ഗാന്ധി ആശംസിച്ചു. അതേസമയം […]Read More
സുരാജ് വെഞ്ഞാറമൂട് നായകനായെത്തിയ പുതിയ ചിത്രം എക്സ്ട്രാ ഡീസന്റ് തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. ഡാർക്ക് ഹ്യൂമർ ജോണറിൽ കഥ പറഞ്ഞ സിനിമയ്ക്ക് ആദ്യ ഷോകൾ പിന്നിടുമ്പോൾ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. തന്റെ കരിയര്‍ ബെസ്റ്റ് പ്രകടനത്തിലൂടെ മിന്നുന്ന സുരാജിനെ സിനിമയിൽ കാണമെന്നാണ് പ്രേക്ഷകർ പറയുന്നത്. സമീപകാലത്ത് മോളിവുഡിൽ ഇറങ്ങിയ ഡാർക്ക് ഹ്യൂമർ സിനിമകളിൽ ഏറ്റവും മികച്ച ചിത്രമാണ് ഇഡി എന്നാണ് പലരും അഭിപ്രായപ്പെടുന്നത്. സുരാജിനൊപ്പം ഗ്രേസ് ആന്റണി, പ്രേമലു ഫെയിം ശ്യാം മോഹന്‍ എന്നിവരുടെ ഫണ്‍ കോമ്പോയാണ് സിനിമയുടെ ഹൈലൈറ്റ്. […]Read More
പാർലമെന്റിൽവച്ച് ‘1984’ എന്ന് എഴുതിയ ബാഗ് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിക്ക് സമ്മാനിച്ച് ബിജെപി എം പി അപരാജിത സാരംഗി. ബാഗിന് പുറത്ത് ചുവപ്പ് നിറത്തിൽ 1984 എന്നെഴുതിയ അക്കങ്ങളിൽ രക്തം പുരണ്ടതായി കാണിച്ചിരിക്കുന്നു. 1984 ലെ സിഖ് വിരുദ്ധ കലാപം ഓർമിപ്പിക്കുകയായിരുന്നു സാരംഗി. കഴിഞ്ഞ 50 വർഷമായി കോൺഗ്രസ് എന്താണ് ചെയ്തതെന്ന് ഇന്നത്തെ തലമുറ അറിയണമെന്നും സാരംഗി പിന്നീട് പറഞ്ഞു. “ബഹുമാനപ്പെട്ട എംപിക്ക് ബാഗുകളോട് വളരെ ഇഷ്ടമാണ്, അതുകൊണ്ട് ഞാൻ ഒരെണ്ണം അവർക്ക് സമ്മാനിച്ചു. ആദ്യം […]Read More
ഹരിയാന മുൻ മുഖ്യമന്ത്രിയും ഇന്ത്യൻ നാഷണൽ ലോക്ദൾ (ഐഎൻഎൽഡി) നേതാവുമായ ഓം പ്രകാശ് ചൗട്ടാല (89) അന്തരിച്ചു. ഗുരുഗ്രാമിലെ വസതിയിൽവെച്ച് ഹൃദയാഘാതം ഉണ്ടായതിനെ തുടർന്ന് ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഏഴ് തവണ എംഎൽഎയായ ചൗട്ടാല, 1989 ഡിസംബറിൽ തുടങ്ങി, 1999 മുതൽ 2005 വരെ തുടർച്ചയായി രണ്ട് തവണ തുടർച്ചയായി ഹരിയാന മുഖ്യമന്ത്രിയായി അഞ്ച് തവണ സേവനമനുഷ്ഠിച്ചു. 1935 ജനുവരിയിൽ ഒരു പ്രമുഖ രാഷ്ട്രീയ കുടുംബത്തിൽ ജനിച്ച ചൗട്ടാല, ഇന്ത്യയുടെ ആറാമത്തെ ഉപപ്രധാനമന്ത്രിയായി […]Read More
സുഗമമായ പണമിടപാടുകൾക്ക് വഴിയൊരുക്കിയുപിഐ (യൂണിഫൈഡ് പേയ്മെൻ്റ് ഇൻ്റർഫേസ്) ഇന്ത്യയിലെ ഓൺലൈൻ ഇടപാടുകളിൽ വിപ്ലവം സൃഷ്ടിച്ചിരിക്കുകയാണ്. പക്ഷേ ഇത് വിവിധ തരത്തിലുള്ള തട്ടിപ്പിനും കാരണമായിട്ടുണ്ട്. വർദ്ധിച്ചുവരുന്ന ആശങ്കകളിലൊന്നാണ് ക്യുആർ കോഡ് തട്ടിപ്പുകളുടെ എണ്ണം വർദ്ധിക്കുന്നത്. വ്യാജ ക്യുആർ കോഡുകൾ സ്കാൻ ചെയ്യുന്നതിലൂടെ തട്ടിപ്പുകാർ ഉപയോക്താക്കളെ കബളിപ്പിക്കുന്നു. ഇത് നിമിഷങ്ങൾക്കുള്ളിൽ വലിയ തുക നഷ്ടപ്പെടുന്നതിലേക്ക് നയിക്കുന്നു. ക്യുആർ കോഡ് സ്കാമുകൾ എങ്ങനെ പ്രവർത്തിക്കുന്നുവെന്നും എങ്ങനെ സുരക്ഷിതമായി ഇരിക്കാമെന്നും മനസിലാക്കാം ക്യുആർ കോഡ് തട്ടിപ്പുകൾ എങ്ങനെയാണ് പ്രവർത്തിക്കുന്നത്? ക്യുആർ കോഡുകൾ സാധാരണയായി […]Read More
കോടിക്കണക്കിന് ഉപയോക്താക്കളുള്ള ആഗോളതലത്തിൽ ഏറ്റവുമധികം ഉപയോഗിക്കുന്ന ഇൻസ്റ്റൻ്റ് മെസേജിംഗ് ആപ്പുകളിൽ ഒന്നായ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഫീച്ചറാണ് ട്രാൻ്സ്ലേറ്റ് ഫീച്ചർ. വിവിധതരത്തിലുള്ള യൂസേഴ്സിനെ കൂടുതൽ സുഗമമായി കണക്ട് ചെയ്യാൻ സഹായിക്കുന്നതിനായി സന്ദേശങ്ങളും ചാനൽ അപ്ഡേറ്റുകളും സ്വയം വിവർത്തനം ചെയ്യുന്ന ഒരു പുതിയ ഫീച്ചർ വാട്ട്സ്ആപ്പ് വികസിപ്പിക്കുന്നതായി റിപ്പോർട്ട്. വരാനിരിക്കുന്ന ഈ ഫീച്ചർ കണ്ടെത്തിയ WABetaInfo പ്രകാരം, ഭാഷകളിലുടനീളം ആശയവിനിമയം മെച്ചപ്പെടുത്തുന്നതിനായി വാട്ട്സ്ആപ്പ് ഈ ഫീച്ചറിനെ വികസിപ്പിക്കുന്നു. ഇത് നിലവിൽ ആൻഡ്രോയിഡിനുള്ള 2.24.26.9 പതിപ്പിനൊപ്പം ബീറ്റ പരിശോധനയിലാണ്. ഉപയോക്താക്കളുടെ […]Read More
രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയിൽ അർബൻ നക്സൽ സംഘടനകൾക്ക് പങ്കുണ്ടെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് ആരോപിച്ചു. ബിജെപി നേതൃത്വത്തിലുള്ള സർക്കാരുകളെ അസ്ഥിരപ്പെടുത്താനുള്ള ഗൂഢാലോചന നടത്താൻ അവർ നേപ്പാളിൽ യോഗം ചേർന്നുവെന്നും ഫഡ്നാവിസ് കുറ്റുപ്പെടുത്തി. മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് നവംബർ 15 ന് കാഠ്മണ്ഡുവിൽ മുംബൈയിൽ അശാന്തി ഉണ്ടാക്കാനാണ് ഇവർ യോഗം ചേർന്നതെന്ന് നിയമസഭയിൽ സംസാരിക്കവെ മുഖ്യമന്ത്രി ഫഡ്നാവിസ് പറഞ്ഞു. തെരഞ്ഞെടുപ്പിൽ തീവ്രവാദ ഫണ്ട് ഉപയോഗിച്ചതിനെ കുറിച്ച് തീവ്രവാദ വിരുദ്ധ സ്ക്വാഡ് (ATS) അന്വേഷണം […]Read More
വ്യാഴാഴ്ച ഡൽഹിയിൽ കേന്ദ്രമന്ത്രി ജോർജ് കുര്യൻ്റെ വസതിയിൽ ക്രിസ്മസ് ആഘോഷത്തിൽ പങ്കെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ചടങ്ങിൽ പങ്കെടുത്ത ക്രിസ്ത്യൻ സമൂഹവുമായി അദ്ദേഹം സംവദിച്ചു. “കേന്ദ്രമന്ത്രി ശ്രീ ജോർജ് കുര്യൻ ജിയുടെ വസതിയിൽ ക്രിസ്മസ് ആഘോഷങ്ങളിൽ പങ്കെടുത്തു. ക്രിസ്ത്യൻ സമൂഹത്തിലെ പ്രമുഖരുമായി ആശയവിനിമയം നടത്തി.” ചടങ്ങിൽ നിന്നുള്ള ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട്, പ്രധാനമന്ത്രി മോദി തൻ്റെ ഔദ്യോഗിക എക്സ് ഹാൻഡിൽ എഴുതി. കേന്ദ്രമന്ത്രിയുടെ വസതിയിലേക്ക് എത്തിയ പ്രധാനമന്ത്രിയെ ജോർജ് കുര്യനും കുടുംബവും പൂക്കൾ നൽകി നൽകി സ്വീകരിച്ചു.Read More
ഷിർദ്ദി: ഓടുന്ന ബസിൽ വച്ച് തന്നെ കയറി പിടിക്കാൻ ശ്രമിച്ചയാളെ തല്ലുന്ന ഒരു സ്ത്രീയുടെ വീഡിയോ സോഷ്യൽ മീഡിയകളിൽ വൈറലാവുകയാണ്. മദ്യപിച്ചെത്തി തന്നെ കയറിപ്പിടിക്കാൻ ശ്രമിച്ച യുവാവിനെ യുവതി, മറ്റ് യാത്രക്കാരുടെ മുന്നിൽ വച്ച് നിരവധി തവണ മുഖത്തടിക്കുന്നതായിരുന്നു വീഡിയോയിൽ ഉണ്ടായിരുന്നത്. മഹാരാഷാട്രയിലെ ഷിർദ്ദിയിലാണ് സംഭവം നടന്നിരിക്കുന്നത്. ‘മദ്യപിച്ചെത്തിയ യുവാവ് ബസിൽ വച്ച് സ്ത്രീ യാത്രക്കാരിയെ ഉപദ്രവിക്കാൻ ശ്രമിച്ചു. ‘രണരാഗിണി’ അവരുടെ മികച്ച പോരാട്ടം കാഴ്ചവച്ചു.’ എന്ന് കുറിച്ച് കൊണ്ട് ലോക്മാറ്റ് എന്ന എക്സ് ഹാൻറിലിൽ നിന്നുമാണ് […]Read More
ബോർഡർ ഗാവസ്കർ ട്രോഫിയിലെ ആദ്യ രണ്ട് മത്സരങ്ങളുടെ തത്സമയ സംപ്രേക്ഷണം ഇന്ത്യയിൽ മാത്രം സ്റ്റാർ സ്പോർട്സിലൂടെ കണ്ടത് 86.6 ദശ ലക്ഷം കാഴ്ചക്കാരെന്ന് റിപ്പോർട്ട്. 1200 കോടി മിനിറ്റുകളാണ് ഈ എട്ടര കോടി കാഴ്ചക്കാർ ആകെ കണ്ടതെന്നും സ്റ്റാർ സ്പോർട്സ് പുറത്ത് വിട്ട കണക്കുകൾ പറയുന്നു. കഴിഞ്ഞ വർഷത്തെ ബോർഡർ ഗാവസ്കർ സീരീസുമായി താരതമ്യപ്പെടുത്തുമ്പോൾ 75 ശതമാനത്തിന്റെ വർധനവാണ് കാഴ്ചക്കാരുടെ എണ്ണത്തിലുള്ളത്. രണ്ടാം ടെസ്റ്റായ അഡലെയ്ഡ് മാച്ചായിരുന്നു ആളുകൾ കൂടുതൽ കണ്ടത്. 49 ദശലക്ഷം ആളുകൾ സ്റ്റാർ […]Read More

