ടെല്‍ അവീവ്: ഇസ്രയേലിലെ വിവിധ ജയിലുകളില്‍ തടവില്‍ കഴിയുന്ന പലസ്തീനികളെ സര്‍ക്കാര്‍ പട്ടിണിക്കിടുകയാണെന്ന് ഇസ്രയേല്‍ സുപ്രീംകോടതി. ഭക്ഷണത്തിന്റെ അളവും ഗുണനിലവാരവും വർധിപ്പിച്ചു തടവുകാര്‍ക്ക് മൂന്ന് നേരം ഭക്ഷണം നല്‍കണമെന്നും സുപ്രീംകോടതി വ്യക്തമാക്കി. 2023 ല്‍ യുദ്ധം ആരംഭിച്ച ശേഷം സുപ്രീംകോടതിയുടെ ഒരു സുപ്രധാന ഇടപെടലാണിത് . ഇസ്രയേലിൽ വിവിധ ജയിലുകളിലായി ആയിരത്തിലധികം പലസ്തീനികളാണ് തടവില്‍ കഴിയുന്നത്. കഴിഞ്ഞ വര്‍ഷം അസോസിയേഷന് ഫോര്‍ സിവില്‍ റൈറ്റ്സ് ഇന്‍ ഇസ്രയേല്‍, ഗിഷ എന്നീ സംഘടനകളാണ് സുപ്രീംകോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തത്. […]Read More
കാഠ്മണ്ഡു ∙ യുവാക്കളുടെ ശക്തമായ ജെൻസി പ്രക്ഷോഭത്തിന് മുന്നിൽ ഒടുവിൽ നേപ്പാൾ സർക്കാർ വഴങ്ങി. സമൂഹമാധ്യമങ്ങളിലെ നിരോധനം സർക്കാർ പിന്‍വലിച്ചതായി വാർത്താവിനിമയകാര്യ മന്ത്രി പൃഥ്വി ശുഭ ഗുരുങ് അറിയിച്ചു. കലാപവുമായി ബന്ധപ്പെട്ട വിഷയങ്ങൾ അന്വേഷിക്കാൻ പ്രത്യേക സമിതി രൂപീകരിച്ചിട്ടുണ്ടെന്നും 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. ഫേസ്ബുക്ക്, വാട്സാപ്പ്, ഇൻസ്റ്റഗ്രാം ഉൾപ്പെടെ 26 സമൂഹമാധ്യമങ്ങൾക്കെതിരെയാണ് നിരോധനം ഏർപ്പെടുത്തിയിരുന്നത്. എന്നാൽ, സർക്കാരിന്റെ അഴിമതിയും കെടുകാര്യസ്ഥതയും മറച്ചുവെയ്ക്കാനാണ് ഈ നീക്കമെന്നായിരുന്നു പ്രതിഷേധക്കാരുടെ ആരോപണം. യുവാക്കളുടെ നേതൃത്വത്തിലുള്ള പ്രതിഷേധം ശക്തമാകുകയും […]Read More
കൊച്ചി: സെപ്റ്റംബർ 12,13 തീയതികളിൽ അന്താരാഷ്ട്ര അർബൻ കോൺക്ലേവ് സംഘടിപ്പിക്കുമെന്ന് മന്ത്രി എം.ബി. രാജേഷ്. കൊച്ചിയിൽ സംഘടിപ്പിക്കുന്ന കോൺക്ലേവ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. വിവിധ രാജ്യങ്ങളിൽ നിന്നുള്ള മന്ത്രിമാർ ജനപ്രതിനിധികൾ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുക്കും.അർബൻ കോൺക്ലേവ് സംഘടിപ്പിക്കാൻ വിപുലമായ പഠനം നടത്തുകയും സമഗ്രമായ നഗര നയ രൂപീകരണം ലക്ഷ്യമിട്ടാണ് അർബൻ കോൺക്ലേവ് സംഘടിപ്പിക്കുന്നതെന്നു മന്ത്രി പറഞ്ഞു. ഇത്തരം ഒ ഉദ്യമം സംഘടിപ്പിക്കുന്ന ആദ്യ സംസ്ഥാനമാണ് കേരളം. മറ്റ് സംസ്ഥാനങ്ങൾക്ക് ഇതൊരു മാതൃകയാകും എന്നും അടുത്ത 25 വർഷത്തെ […]Read More
ന്യൂഡൽഹി: ചരക്ക്- സേവന നികുതി (ജിഎസ്ടി) നിരക്കുകൾ പരിഷ്കരിക്കാനുള്ള കേന്ദ്ര സർക്കാർ നിർദേശത്തിൽ തീരുമാനമെടുക്കാനുള്ള ജിഎസ്ടി കൗൺസിൽ യോഗം ഇന്നും നാളെയുമായി ഡൽഹിയിൽ ചേരും. ധനമന്ത്രി നിർമല സീതാരാമന്റെ അധ്യക്ഷതയിൽ രാവിലെ പതിനൊന്ന് മണിക്കാണ് യോഗം ചേരുക. യോഗത്തിൽ സംസ്ഥാന ധനമന്ത്രിമാർ പങ്കെടുക്കും. നിലവിലെ അഞ്ച്, 12, 18, 28 ശതമാനം സ്ലാബ് ജിഎസ്ടി നിരക്കുകളെ അഞ്ച്,18 ശതമാനം എന്നീ രണ്ട് സ്ലാബ് നിരക്കുകൾക്ക് കീഴിലാക്കാനാണ് കേന്ദ്രത്തിന്റെ നിർദേശം. ചെങ്കോട്ടയിലെ സ്വാതന്ത്ര്യദിന ആഘോഷ പരിപാടിയിൽ വെച്ച് പ്രധാനമന്ത്രി […]Read More
തിരുവനന്തപുരം: സംസ്ഥാന ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന സംസ്ഥാനതല ഓണാഘോഷം ഇന്ന് വൈകിട്ട് 6ന് കനകക്കുന്ന് നിശാഗന്ധിയില്‍ മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും. സംവിധായകനും നടനുമായ ബേസിൽ ജോസഫ്, തമിഴ് നടൻ രവി മോഹൻ (ജയം രവി) എന്നിവരാണ് മുഖ്യാഥിതികൾ. മന്ത്രിമാർ, പ്രതിപക്ഷ നേതാവ്, എംപി, എംഎൽഎ മാർ, മേയർ തുടങ്ങിയ ജനപ്രതിനിധികൾ പരിപാടിയുടെ ഭാഗമാകും സംഗീത, നൃത്ത, വാദ്യ ഘോഷങ്ങളോടെ വിപുലമായ പരിപാടികളാണ് സെപ്റ്റംബർ 9 വരെയാണ് തലസ്ഥാന നഗരിയിൽ സംഘടിപ്പിക്കുന്നത്. 33 വേദികളിലായി കേരളത്തിന്റെ […]Read More
ന്യൂഡല്‍ഹി: പ്രമുഖ സ്മാര്‍ട്ട്ഫോണ്‍ നിര്‍മ്മാതാക്കളായ റിയല്‍മിയുടെ പുതിയ സ്മാര്‍ട്ട്ഫോണായ റിയല്‍മി 15ടി ഇന്ത്യയില്‍ ചൊവ്വാഴ്ച ലോഞ്ച് ചെയ്യും. ചൈനീസ് കമ്പനിയുടെ പുതിയ സ്മാര്‍ട്ട്ഫോണിന് 7000എംഎഎച്ച് വലിയ ബാറ്ററിയും അനവധി ഫീച്ചറുകളും ഉണ്ടാകും. വാട്ടര്‍പ്രൂഫ് ഫോണിന്റെ വിലയും ചില ഫീച്ചറുകളും ഔദ്യോഗിക ലോഞ്ചിന് മുന്‍പ് തന്നെ പുറത്തുവന്നിട്ടുണ്ട്. . സില്‍വര്‍ സില്‍ക്ക്, ബ്ലൂ, സൂട്ട് ടൈറ്റാനിയം എന്നി മൂന്ന് നിറങ്ങളില്‍ ലഭ്യമാകുന്ന ഈ ഫോണിന്റെ മീഡിയാടെക് ഡൈമെന്‍സിറ്റി 6400 മാക്സ് ചിപ്സെറ്റാണ് . നേരത്തെ ഇന്ത്യയില്‍ പുറത്തിറക്കിയ റിയല്‍മി […]Read More
ഹോക്കി ഇതിഹാസം മേജര്‍ ധ്യാന്‍ ചന്ദിന്റെ ജന്മദിനമായ ഓഗസ്റ്റ് 29 ന് ഇന്ത്യ ദേശീയ കായിക ദിനം ആഘോഷിക്കുകയാണ്. 1928, 1932, 1936 വര്‍ഷങ്ങളില്‍ തുടര്‍ച്ചയായി മൂന്ന് ഒളിമ്പിക് സ്വര്‍ണ്ണ മെഡലുകള്‍ നേടിയ, ‘ഇന്ത്യയുടെ ഹോക്കി മാന്ത്രികന്’ എന്നറിയപ്പെടുന്ന ധ്യാന്‍ ചന്ദിന്റെ സംഭാവനകളെ മാനിച്ച് 2012 മുതലാണ് അദ്ദേഹത്തിന്റെ ജന്മദിനം ദേശീയ കായിക ദിനമായി ആചരിക്കാന്‍ ഔദ്യോഗിക പ്രഖ്യാപനമുണ്ടായത്. രാജ്യത്ത് കായിക വിനോദങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും ഇന്ത്യന്‍ കായികതാരങ്ങളുടെ മികവിനെ അംഗീകരിക്കുന്നതിനും2018 ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച […]Read More
ന്യൂഡല്‍ഹി: പ്രമുഖ ടെക് കമ്പനിയായ ഗൂഗിള്‍ അടുത്തിടെയാണ് ഇന്ത്യ ഉള്‍പ്പെടെ ലോകമെമ്പാടും അവരുടെ ഏറ്റവും പുതിയ പിക്സല്‍ 10 സീരീസ് പുറത്തിറക്കിയത്. ഓഗസ്റ്റ് 28 മുതല്‍ വില്‍പ്പന ആരംഭിക്കും. നവീകരിച്ച ഹാര്‍ഡ്വെയറും സോഫ്റ്റ്വെയറും സഹിതം നിരവധി ഫീച്ചറുകളുമായാണ് ഫോണ്‍ വിപണിയില്‍ എത്തിയത്. ഇതില്‍ ഏറ്റവും സവിശേഷമായ കാര്യം നെറ്റ്വര്ക്കിന്റെയോ വൈ-ഫൈയുടെയോ ആവശ്യമില്ലാതെ തന്നെ വാട്സ്ആപ്പ് കോള്‍ ചെയ്യാം എന്നതാണ്. സ്മാര്‍ട്ട്ഫോണ്‍ വിപണിയില്‍ ഇതാദ്യമാണെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.പിക്സല്‍ 10 സീരീസ് ഫോണില്‍ സാറ്റലൈറ്റ് കണക്റ്റിവിറ്റി ഉപയോഗിച്ച് വോയ്സ്, വീഡിയോ […]Read More
ജീവിതത്തില്‍ ഒരിക്കലെങ്കിലും ഇടിമിന്നൽ കാണുകയും അതിന്റെ ശബ്ദം കേൾക്കുകയും ചെയ്തവരായിരിക്കും നമ്മളെല്ലാം. 2017-ല്‍ അമേരിക്കയുടെ ആകാശത്ത് പ്രത്യക്ഷപ്പെട്ട ഒരു ഭീമാകാരന്‍ ഇടിമിന്നൽ ശാസ്ത്രലോകത്തെ അത്ഭുതപ്പെടുത്തിയിരുന്നു. കിലോമീറ്ററുകളോളം നീളമുള്ള ഈ മിന്നൽപ്പിണർ യുഎസിലെ പല നഗരങ്ങളെയും പ്രകാശിപ്പിക്കുന്നതായിരുന്നു. അമേരിക്കയിലെ ടെക്സസിൽ നിന്ന് കാൻസസ് വരെ 829 കിലോമീറ്റർ (515 മൈൽ) വ്യാപിച്ചുകിടക്കുന്നത്ര വ്യാപ്തിയില്‍ വലിയ മിന്നലായിരുന്നു അതെന്ന് ലോക റെക്കോര്‍ഡ് സഹിതം സ്ഥിരീകരണം വന്നിരിക്കുകയാണ് ഇപ്പോള്‍. ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും ദൈർഘ്യമേറിയ മിന്നൽ എന്ന റെക്കോര്‍ഡ് ലോക കാലാവസ്ഥാ […]Read More
കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ എന്‍ഐഎ കോടതിയിൽ ജാമ്യ ഹർജി നൽകി. മുതിർന്ന അഭിഭാഷകൻ അമൃതോ ദാസ് ആണ് കന്യാസ്ത്രീകൾക്ക് വേണ്ടി കോടതിയില്‍ ഹാജരാവുക. വളരെ നീണ്ടുനിന്ന കൂടിയാലോചനകൾക്ക് ശേഷമാണ് ബിലാസ്പൂരിലെ എന്‍ഐഎ കോടതിയില്‍ തന്നെ ജാമ്യാപേക്ഷ നല്‍കാം എന്ന് സഭാനേതൃത്വം തീരുമാനിച്ചത്. ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്കിയാല് കാലതാമസം ഉണ്ടാകും എന്ന വിലയിരുത്തലിലാണ് നടപടി. സിസ്റ്റര്‍മാരുടെ ആരോഗ്യനിലയുൾപ്പെടെ കോടതിയെ ബോധ്യപ്പെടുത്താനാണ് തീരുമാനിച്ചിരിക്കുന്നത്. കുടുംബാംഗങ്ങളോ നേതാക്കളോ കോടതിയിലേക്ക് പോകേണ്ട, അഭിഭാഷകന് മാത്രം പോയാല്‍ മതി എന്നാണ് നിലവില്‍ നേതൃത്വം […]Read More

