തൃശൂർ: തൃശൂർ റെയില്‍വേ സ്റ്റേഷനില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ 20 ദിവസങ്ങള്‍ക്ക് ശേഷം പ്രതി പിടിയില്‍. ആലപ്പുഴ ആറാട്ടുപുഴ സ്വദേശി ഹരീഷ് കുമാറിനെയാണ് തൃശൂര്‍ വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. തൃശൂര്‍ അന്നമനട കല്ലൂര്‍ കാഞ്ഞിരപറമ്പില്‍ ഷംജാദ് (45) ആണ് കൊല്ലപ്പെട്ടത്. 18-ാം വയസില്‍ ഡ്രൈവറായി തൊഴില്‍ രംഗത്തിറങ്ങിയ ഷംജാദ് വിദേശത്ത് നിന്നും എത്തിയ ശേഷം കേരളത്തിലെ വിവിധ ഭാഗങ്ങളില്‍ ലോറി ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു. ഒരു വര്‍ഷമായി ഭാര്യയുമായി വേര്‍പിരിഞ്ഞ് കഴിയുകയായിരുന്നു […]Read More
പാലക്കാട്: പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിയായി സി കൃഷ്ണകുമാർ മത്സരിക്കുമെന്ന് സൂചന. സ്ഥാനാർത്ഥിയായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ, ശോഭ സുരേന്ദ്രൻ എന്നിവരുടെ പേരുകളും നേരത്തെ ഉയർന്നിരുന്നു. എന്നാല്‍ സി കൃഷ്ണകുമാറിനാണ് മുന്‍ഗണന എന്നാണ് സൂചന.മണ്ഡലത്തിൽ തെരഞ്ഞെടുപ്പ് പ്രവർത്തനമാരംഭിക്കാൻ കൃഷ്ണകുമാറിന് കേന്ദ്ര നേതൃത്വത്തിന്റെ നിർദേശം ലഭിച്ചതായാണ് വിവരം. ബിജെപിയുടെ സംസ്ഥാന ജനറൽ സെക്രട്ടറിയായ കൃഷ്ണകുമാർ, ഇത്തവണത്തെ ലോക്സഭാ തിരഞ്ഞെടുപ്പിൽ പാലക്കാട് സ്ഥാനാർത്ഥിയായിരുന്നു. അതേസമയം സ്ഥാനാർത്ഥിത്വം സംബന്ധിച്ച് ഒദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ല. മലമ്പുഴയിൽ നിന്നും നിയമസഭയിലേക്കും പാലക്കാട് […]Read More
പാലക്കാട്: ഉപതിരഞ്ഞെടുപ്പില്‍ സിപിഐഎം സ്ഥാനാർത്ഥിയായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ബിനുമോള്‍, ഡിവൈഎഫ്ഐ നേതാവ് അഡ്വ. സഫ്ദര്‍ ഷെരീഫ് എന്നിവരുടെ പേരുകള്‍ക്ക് മുന്‍തൂക്കം. ഇന്നത്തെ മണ്ഡലം കമ്മിറ്റി യോഗത്തില്‍ ഇക്കാര്യം ചര്‍ച്ച ചെയ്യും. ചര്‍ച്ചയ്ക്ക് ശേഷമായിരിക്കും പേരുകള്‍ സംസ്ഥാന സമിതിയുടെ അംഗീകാരത്തിന് അയക്കുക. അന്തരിച്ച സിപിഐഎം നേതാവ് ഇമ്പിച്ചി ബാവയുടെ മരുമകളാണ് കെ ബിനുമോള്‍. മലമ്പുഴ ഡിവിഷനില്‍ നിന്നും ജില്ലാപഞ്ചായത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ബിനു മോള് സിപിഐഎം പാലക്കാട് ജില്ലാ കമ്മിറ്റി അംഗമാണ്. ഡിവൈഎഫ്ഐ നേതാവ് വി വസീഫിന്റെ […]Read More
കൊച്ചി: ലഹരി കേസ് പ്രതിയായ ഗുണ്ടാ നേതാവ് ഓം പ്രകാശിനായി കൊച്ചിയിലെ നക്ഷത്ര ഹോട്ടലില്‍ മുറി ബുക്ക് ചെയ്തത് തൃപ്പൂണിത്തുറ സ്വദേശി ഛലപതി (ബോബി). ഹെല്‍ത്ത് കെയര്‍ വിതരണ സ്ഥാപനത്തിന്റെ സംസ്ഥാന മേധാവിയാണ് ബോബി. സന്ദര്‍ശകരില്‍ അഞ്ചു പേരുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. ഓം പ്രകാശിനെ ഹോട്ടലില്‍ സന്ദര്‍ശിച്ചവരില്‍ വ്യവസായികളും ഉണ്ടെന്നാണ് സൂചന. ലഹരി കേസില്‍ മുമ്പ് അറസ്റ്റിലായവരും പണം പലിശയ്ക്ക് കൊടുക്കുന്നവരും ഹോട്ടലില്‍ എത്തിയിട്ടുണ്ട്. ചോദ്യം ചെയ്യലിനായി ഇന്ന് രാവിലെ മരട് പൊലീസ് സ്റ്റേഷനില്‍ ഹാജരാകണം […]Read More
തിരുവനന്തപുരം: മുണ്ടക്കൈ ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച ജീവനക്കാരുടെ സാലറി ചലഞ്ച് പൊളിയുന്നു. രണ്ട് തവണയായി ലഭിച്ചത് ആകെ 78 കോടി രൂപ മാത്രമാണ്. 500 കോടി രൂപയായിരുന്നു സാലറി ചെലഞ്ചില്‍ ആകെ പ്രതീക്ഷിച്ചത്. ഇതില്‍ 15 ശതമാനത്തോളം മാത്രമെ രണ്ട് ഗഡുക്കള്‍ കഴിയുമ്പോള്‍ ലഭിച്ചിട്ടുള്ളു. താല്പര്യമുള്ളവര്ക്ക് ഒന്നിച്ചും മൂന്നു ഗഡുക്കളായും അഞ്ചുദിവസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്‍കാം എന്നതാണ് ചലഞ്ച്. ഒക്ടോബര്‍ മൂന്ന് വരെ 78.01 കോടി രൂപ ലഭിച്ചുവെന്നാണ് മുഖ്യമന്ത്രി അറിയിച്ചത്. […]Read More
കൊച്ചി: വനിതാ നിര്‍മ്മാതാവിനെതിരായ അതിക്രമത്തില്‍ ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന് ഭാരവാഹികള്‍ക്കെതിരെ കേസ്. ആന്റോ ജോസഫ്, അനില്‍ തോമസ്, ബി രാഗേഷ് എന്നിവരടക്കം ഒന്‍പത് പേര്‍ക്കെതിരെയാണ് കേസ്.പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിലാണ് വനിതാ സംവിധായിക പരാതി നല്‍കിയത്. സ്ത്രീത്വത്തെ അപമാനിച്ചുവെന്നാണ് പരാതി. സിനിമാ മേഖലയുമായി ബന്ധപ്പെട്ട് പരാതി നല്കിയ തന്നെ മാനസികമായി തളര്‍ത്തിയെന്നാണ് വനിതാ സംവിധായിക ആരോപിക്കുന്നത്.Read More
ന്യൂഡല്‍ഹി: അന്തരിച്ച പ്രമുഖ വ്യവസായി രത്തന്‍ ടാറ്റയ്ക്ക് ഔദ്യോഗിക ബഹുമതികളോടെ വിട നല്‍കും. രാവിലെ 10 മുതല്‍ നാലു വരെ സൗത്ത് മുംബൈയിലെ നാഷണല്‍ സെന്റര്‍ ഫോര്‍ പെര്‍ഫോമിംഗ് ആര്‍ട്സ് (എന്‍സിപിഎ) ല്‍ ഭൗതിക ശരീരം പൊതുദര്‍ശനത്തിന് വെക്കുമെന്ന് ടാറ്റാ ഗ്രൂപ്പ് അറിയിച്ചു. ശേഷം വെര്‍ലിയിലെ പൊതുശ്മശാനത്തില്‍ സംസ്കാരം നടക്കും. അസുഖ ബാധിതനായി ചികിത്സയിലിരിക്കെ ബുധനാഴ്ച്ച രാത്രിയോടെ വിട പറഞ്ഞ രത്തന്‍ ടാറ്റയെ മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെ അനുസ്മരിച്ചു. ധാര്‍മ്മികതയുടെയും സംരംഭകത്വത്തിന്റെയും അതുല്യമായ കൂട്ട് എന്നാണ് […]Read More
വ്യവസായ പ്രമുഖനും ടാറ്റ ഗ്രൂപ്പ് മുന്‍ ചെയര്‍മാനുമായ രത്തന്‍ ടാറ്റയുടെ മരണത്തില്‍ അനുശോചനം അറിയിച്ച് മഹീന്ദ്ര ഗ്രൂപ്പ് ചെയര്മാന് ആനന്ദ് മഹീന്ദ്ര. രത്തന്‍ ടാറ്റയുടെ അഭാവം അവിശ്വസനീയമാണെന്ന് ആനന്ദ് മഹീന്ദ്ര എക്സില്‍ കുറിച്ചു. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ ചരിത്രപരമായ വളര്‍ച്ചയില്‍ എത്തി നില്‍ക്കുകയാണ്. അതില്‍ രത്തന്‍ ടാറ്റയ്ക്ക് നിര്‍ണായ പങ്കാണുള്ളതെന്നും ആനന്ദ് മഹീന്ദ്ര പറഞ്ഞു. ഇതിഹാസങ്ങള്‍ക്ക് മരണമില്ലെന്നും ആനന്ദ് മഹീന്ദ്ര കൂട്ടിച്ചേര്‍ത്തു. വ്യവസായ രംഗത്ത് വിപ്ലവം സൃഷ്ടിച്ച രത്തന്‍ ടാറ്റയുടെ മരണം മുംബൈയിൽ വെച്ചായിരുന്നു. അതീവ ഗുരുതരാവസ്ഥയില്‍ […]Read More
ന്യൂഡൽഹി: വ്യവസായ പ്രമുഖൻ രത്തൻ ടാറ്റയുടെ മരണത്തിൽ അനുശോചനം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രത്തൻ ടാറ്റ ദീർഘവീക്ഷണമുള്ള വ്യവസായ നേതാവാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.ഇന്ത്യയിലെ ഏറ്റവും പഴക്കമേറിയതും പ്രശസ്തവുമായ ഒരു വ്യവസായ സ്ഥാപനത്തിന് അദ്ദേഹം സ്ഥിരമായ നേതൃത്വം നൽകിയെന്നും അദ്ദേഹം സാമൂഹ്യമാധ്യമമായ എക്സിൽ കുറിച്ചു. ‘രത്തൻ ടാറ്റ ജി ഒരു ദീർഘവീക്ഷണമുള്ള വ്യവസായ നേതാവും അനുകമ്പയുള്ള ആത്മാവും അസാധാരണ മനുഷ്യനുമായിരുന്നു. ഇന്ത്യയിലെ ഏറ്റവും പഴക്കമേറിയതും പ്രശസ്തവുമായ ഒരു വ്യവസായ സ്ഥാപനത്തിന് അദ്ദേഹം സ്ഥിരമായ നേതൃത്വം നൽകി. അതേസമയം, […]Read More
മുംബൈ: വ്യവസായ പ്രമുഖനും ടാറ്റാ ഗ്രൂപ്പിന്റെ ചെയർമാൻ എമിരറ്റ്സുമായ രത്തൻ ടാറ്റ (86) അന്തരിച്ചു. മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം.വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായിരുന്നു. ജെ.ആർ.ഡി. ടാറ്റയുടെ ദത്തുപുത്രൻ നവല്‍ ടാറ്റയുടെയും സൂനൂ ടാറ്റയുടെയും മകനായി 1937 ഡിസംബർ 28-നാണ് രത്തന്റെ ജനനം. മുംബൈയിലെ കാംപിയൻ, കത്തീഡ്രല്‍ ആൻഡ് ജോണ്‍ കോനൻ സ്കൂളുകളില്‍ പഠനം. ന്യൂയോർക്കിലെ ഇത്താക്കയിലുള്ള കോർണല്‍ സർവകലാശാലയില്‍നിന്ന് ബിരുദം. ഇന്ത്യയില്‍ മടങ്ങിയെത്തി 1962-ല്‍ ടാറ്റ മോട്ടോഴ്സിന്റെ പഴയരൂപമായ ടെല്‍കോയില്‍ ട്രെയിനിയായി. […]Read More

