തൊടുപുഴ: പോക്സോ കേസിൽ ഉൾപ്പെട്ട പ്രായപൂർത്തിയാകാത്ത പ്രതി എസ്ഐയുടെ കൈക്ക് കടിച്ചു. മൂന്നാർ സ്റ്റേഷനിലെ പ്രിൻസിപ്പൽ എസ്ഐ അജേഷ് കെ ജോണിനാണ് പ്രതിയുടെ കടിയേറ്റത്. മൂന്നാറിന് സമീപമുള്ള സ്കൂൾ വിദ്യാർത്ഥിനിയെ ഭീഷണിപ്പെടുത്തി നഗ്ന ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയ സംഭവത്തിലാണ് പ്രായപൂർത്തിയാകാത്ത പ്രതി പിടിയിലായത്. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. എസ്ഐയുടെ നേതൃത്വത്തിൽ മൂന്ന് പൊലീസുകാർ തമിഴ്നാട്ടിലെത്തി സാഹസികമായാണ് പ്രതിയെ പിടികൂടിയത്. വാഹനത്തിൽ കയറ്റുന്നതിനിടെ പ്രതി എസ്ഐയുടെ കയ്യിൽ കടിക്കുകയായിരുന്നു. ഇയാളെ കൊണ്ടുപോകാൻ ശ്രമിക്കുന്നതിനിടെ നൂറിലധികം വരുന്ന ഗ്രാമവാസികൾ […]Read More
ക്യൂബ്സ് എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് ഹനീഫ് അദേനി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഉണ്ണി മുകുന്ദൻ ചിത്രമാണ് ‘മാർക്കോ’. ദി മോസ്റ്റ് വയലെന്റ് ഫിലിം എന്ന ടാഗ്ലൈനില് ഒരുങ്ങുന്ന സിനിമ നാളെ തിയേറ്ററുകളിലെത്തും. ചിത്രം റിലീസ് ചെയ്യാൻ ഒരുദിവസം മാത്രം ബാക്കി നിൽക്കെ നിർമാതാവായ ഷെരീഫ് മുഹമ്മദിന് നന്ദി അറിയിച്ചിരിക്കുകയാണ് നടൻ ഉണ്ണി മുകുന്ദൻ. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കത്തിലൂടെയാണ് ഉണ്ണി മുകുന്ദൻ ആശംസകൾ അറിയിച്ചത്. സിനിമയെക്കുറിച്ചുള്ള ഷെരീഫിന്റെ കാഴ്ചപ്പാട് പ്രചോദനകരമാണെന്നും അദ്ദേഹത്തിന്റെ അചഞ്ചലമായ പ്രതിബദ്ധതയും […]Read More
ഡല്‍ഹി: ഉത്സവങ്ങളിലെ ആന എഴുന്നള്ളിപ്പിന് ഹൈക്കോടതി ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ക്ക് സുപ്രീം കോടതി സ്റ്റേ. നിയന്ത്രണങ്ങള്‍ റദ്ദാക്കണമെന്ന ഹര്‍ജിയില്‍ കേന്ദ്ര സര്‍ക്കാര്‍ ഉള്‍പ്പടെയുള്ള എതിര്‍കക്ഷികള്‍ക്ക് സുപ്രീം കോടതി നോട്ടിസ് നൽകി. മൃഗസംരക്ഷണം ആചാരങ്ങളെ ബാധിക്കരുതെന്ന് വ്യക്തമാക്കിയ കോടതി ചട്ടങ്ങള്‍ പാലിച്ച് തൃശൂര്‍ പൂരത്തിലെ ആന എഴുന്നള്ളിപ്പ് നടത്തണമെന്നും നിര്‍ദേശിച്ചു.Read More
തിരുവനന്തപുരം: സാമൂഹ്യ ക്ഷേമ പെൻഷൻ തട്ടിപ്പ് കേസിൽ ആറ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. മണ്ണ് സംരക്ഷണ വകുപ്പിലെ ഉദ്യോഗസ്ഥർക്ക് എതിരെയാണ് നടപടി. കൈപ്പറ്റിയ പെൻഷൻ തുക തിരിച്ചു പിടിക്കാനും സർക്കാർ ഉത്തരവിട്ടു. വിവിധ വകുപ്പുകളിലെ 1458 ഉദ്യോഗസ്ഥരാണ് അനധികൃതമായി പെൻഷൻ വാങ്ങിയത്. അനധികൃതമായി പെൻഷൻ കൈപ്പറ്റിയവരിൽ കോളേജ് അധ്യാപകരും ഉൾപ്പെടുന്നു. മൂന്ന് ഹയർ സെക്കൻഡറി അധ്യാപകരും ഇതിൽ ഉൾപ്പെടുന്നു. ഏറ്റവും കൂടുതൽ ഉദ്യോഗസ്ഥർ ക്ഷേമപെൻഷൻ വാങ്ങുന്നത് ആരോഗ്യവകുപ്പിലാണ്. 373 പേരാണ് ആരോഗ്യവകുപ്പിൽ ക്ഷേമ പെൻഷൻ വാങ്ങുന്നത്. പൊതുവിദ്യാഭ്യാസ വകുപ്പിൽ […]Read More
സിനിമ-സീരിയല്‍ നടി മീന ഗണേഷ് അന്തരിച്ചു. 81 വയസായിരുന്നു. പുലര്‍ച്ചെ 1.20-ഓടെ ഷൊര്‍ണൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. രക്തസമ്മര്‍ദം കൂടിയതിനെ തുടര്‍ന്ന് നാലുദിവസം മുന്‍പാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വാര്‍ധക്യസഹജമായ ബുദ്ധിമുട്ടുകളെ തുടര്‍ന്ന് കുറച്ചുകാലമായി അഭിനയരംഗത്തുനിന്ന് വിട്ടുനില്‍ക്കുകയായിരുന്നു. 200-ഓളം സിനിമകളിലും 25-ഓളം സീരിയലുകളിലും വേഷമിട്ടു. നാടകത്തിലൂടെ ചലച്ചിത്ര രംഗത്തെത്തിയ മീന നിരവധി നാടകങ്ങളിലൂടെയും അരങ്ങിലെത്തി. 19–ാം വയസ്സിൽ ആദ്യ നാടകത്തിൽ അഭിനയിച്ചു ഭര്‍ത്താവ് ഗണേഷും നാടക-ചലച്ചിത്ര നടനായിരുന്നു. എസ്എൽ പുരം സൂര്യ സോമ, കായംകുളം കേരള തിയറ്റേഴ്സ്, തൃശൂർ […]Read More
റാന്നി: പത്തനംതിട്ടയില്‍ കാറപകടത്തില്‍ മരിച്ച നാലുപേരുടെ സംസ്കാരം ഇന്ന് നടക്കും. ഉച്ചക്ക് ഒരു മണിയോടെ പൂങ്കാവ് സെന്റ് മേരിസ് മലങ്കര സുറിയാനി കത്തോലിക്കാ പള്ളിയിലാണ് നാലുപേരുടെയും സംസ്കാരം. ഇടത്തിട്ട മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹങ്ങള്‍ വീടുകളിലേക്ക് എത്തിച്ചു. വീടുകളില്‍ നിന്ന് എട്ടുമണിയോടെ പൂങ്കാവ് പള്ളിയിലേക്ക് എത്തിച്ച ശേഷം പൊതുദര്‍ശനം ആരംഭിക്കും. ഉച്ചയ്ക്ക് 12 മണിക്ക് സംസ്കാര ശുശ്രൂഷ ആരംഭിച്ച് ഒരു മണിയോടെ സംസ്ക്കാരം നടക്കും. കഴിഞ്ഞ ഞായറാഴ്ച നടന്ന അപകടത്തിലാണ് നവദമ്പതികളും അവരുടെ പിതാക്കന്മാരും ഉള്‍പ്പെടെ നാലു പേര് […]Read More
ആടുജീവിതം എന്ന സിനിമയ്ക്കായി എ ആർ റഹ്മാൻ ഒരുക്കിയ ഗാനങ്ങൾ ഓസ്കാർ അന്തിമപട്ടികയിൽ നിന്ന് പുറത്ത്. ചിത്രത്തിലെ രണ്ട് ഗാനവും പശ്ചാത്തല സംഗീതവും പ്രാഥമിക പട്ടികയില്‍ ഇടം പിടിച്ചിരുന്നു. എന്നാൽ ചൊവ്വാഴ്ച അക്കാദമി ഓഫ് മോഷന്‍ പിക്ചര്‍ ആന്‍ഡ് ആര്‍ട്സ് 10 വിഭാഗങ്ങളിലെ ഷോര്‍ട് ലിസ്റ്റ് പുറത്തുവിട്ടപ്പോൾ ആടുജീവിതത്തിൽ ഗാനങ്ങൾ പട്ടികയിൽ ഉണ്ടായിരുന്നില്ല. 86 ഗാനങ്ങളും 146 സ്കോറുകളുമാണ് ഓസ്കാർ പുരസ്കാരത്തിന്റെ പ്രാഥമിക പട്ടികയില്‍ ഇടം പിടിച്ചിരുന്നത്. 15 ഗാനങ്ങളാണ് സംഗീത വിഭാഗത്തില്‍ ഇടം പിടിച്ചത്. കഴിഞ്ഞ […]Read More
പുതുതായി എത്തുന്ന മെറ്റയുടെ റേ-ബാന്‍ സ്മാര്‍ട്ട് ഗ്ലാസില്‍ ലൈവ് ട്രാന്‍സ്ലേഷനും എഐ ഫീച്ചറുകളുമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഉപയോക്താക്കള്‍ക്ക് മറ്റ് ഭാഷയിലെ സംഭാഷണങ്ങള്‍ തത്സമയം വിവര്‍ത്തനം ചെയ്ത് നല്കാന് ലൈവ് ട്രാന്സ്ലേഷന് ഫീച്ചര്‍ സഹായിക്കുമെന്നാണ് മെറ്റ പറയുന്നത്. വിവിധ ഭാഷകള്‍ സംസാരിക്കുന്നവരുമായി ഇടപെഴകുന്നവര്‍ക്ക് ഈ ഫീച്ചര്‍ പ്രയോജനം ചെയ്യും. പ്രത്യേകിച്ചും വിവിധ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് ഈ ഫീച്ചര്‍ പ്രയോജനപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ‘ഹേയ് മെറ്റ’ എന്ന് അഭിസംബോധന ചെയ്യാതെ തന്നെ ഉപയോക്താക്കള്‍ക്ക് ചോദ്യങ്ങള്‍ ചോദിക്കാന്‍ സാധിക്കും. കൂടാതെ തുടര്‍ ചോദ്യങ്ങള്‍ […]Read More
ഇന്ത്യയുടെ എക്കാലത്തെയും മികച്ച സ്പിന്നർമാരിൽ ഒരാളായിരുന്നു ഇന്ന് വിരമിച്ച രവിചന്ദ്രൻ അശ്വിൻ. ബാറ്ററെ വിരലുകൾക്കുള്ളിൽ കറക്കി വീഴ്ത്തുന്ന സ്പിൻ മാജിക്ക് പോലെ ആവശ്യമായ സമയത്ത് ബാറ്റ് കൊണ്ടും ഇന്ത്യൻ ടീമിന്റെ രക്ഷക്കെത്തിയിരുന്നു അശ്വിൻ. മൂന്ന് ഫോർമാറ്റുകളിലും കൂടി 700 വിക്കറ്റെന്ന അപൂർവ നായിക കല്ല് പിന്നിട്ട ചുരുക്കം താരങ്ങളിലൊരാൾ എന്ന രീതിയിൽ അശ്വിൻ വിരമിക്കുമ്പോൾ ആ മഹത്തായ കരിയറിന് നന്ദി അർഹിക്കുന്നത് മഹേന്ദ്ര സിങ് ധോണി കൂടിയാണ്. കാരണം അശ്വിനെ വളര്‍ത്തിയതും തേച്ച് മിനുക്കിയതും ധോണിയാണെന്ന് പറയാം […]Read More
തിരുവനന്തപുരം: 2024ലെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. മലയാളത്തില്‍ നിന്ന് മുന്‍ സംസ്ഥാന ചീഫ് സെക്രട്ടറി കെ ജയകുമാറിനാണ് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചത്. ‘പിങ്ഗളകേശിനി’ എന്ന കവിത സമാഹാരത്തിനാണ് പുരസ്കാരം. കവി, പരിഭാഷകന്, ഗാനരചയിതാവ് എന്നീ മേഖലകളില്‍ പ്രാവീണ്യം തെളിയിച്ച വ്യക്തിയാണ് കെ ജയകുമാര്‍. മലയാളത്തിലും ഇംഗ്ലീഷിലുമായി പത്തു കവിതാസമാഹാരങ്ങള്‍ ഉള്‍പ്പെടെ നാല്‍പ്പതിലേറെ പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ടാഗോറിൻ്റെ ഗീതാഞ്ജലി, റൂമിയുടെ കവിതകള്‍, ഖലീല്‍ ജിബ്രാന്റെ പ്രവാചകന്, മനുഷ്യപുത്രനായ യേശു, സോളമൻ്റെ പ്രണയഗീതം എന്നിവ […]Read More

