തിരുവനന്തപുരം: ഓണക്കാലത്ത് ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പരിശോധനകള്‍ ശക്തമാക്കും.വിതരണം ചെയ്യുന്ന ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരവും, സുരക്ഷയും ഉറപ്പുവരുത്തുന്നതിനായി ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി പരിശോധനകള്‍ ശക്തമാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഓണക്കാലത്ത് വിപണിയില്‍ അധികമായെത്തുന്ന പാല്, ഭക്ഷ്യ എണ്ണകള്‍, പപ്പടം, പായസം മിശ്രിതം, ശര്‍ക്കര, നെയ്യ്, വിവിധ തരം ചിപ്സ്, പച്ചക്കറികള്‍, ചായപ്പൊടി, പരിപ്പുവര്‍ഗങ്ങള്‍, പഴങ്ങള്‍, മത്സ്യം, മാംസം തുടങ്ങിയവയുടെ ഉത്പാദന വിതരണ വില്പന കേന്ദ്രങ്ങളിലും, ഹോട്ടല്‍, ബേക്കറി, തട്ടുകടകള്‍, കാറ്ററിംഗ് യൂണിറ്റുകള്‍ […]Read More
തിരുവനന്തപുരം: 1485 കോടി രൂപയുടെ ചികിത്സാ ആനുകൂല്യങ്ങളാണ് മെഡിസെപ്പ് പദ്ധതി വഴി രണ്ടര വര്‍ഷത്തിനുള്ളില്‍ നല്‍കിയത്. സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും അവരുടെ ആശ്രിതര്‍ക്കുമായാണ് സൗജന്യ കിടത്തി ചികിത്സ ഇത്രയും തുകയുടെ ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കിയത്. ഇതില്‍ 1341.12 കോടി രൂപയും സ്വകാര്യ ആശുപത്രികളിലെ ചികിത്സകള്‍ക്കായാണ് നല്‍കിയതെന്നും ധനകാര്യ മന്ത്രാലയം പറഞ്ഞു.വാഹനാപകടം, പക്ഷാഘാതം, ഹൃദയാഘാതം ഉള്‍പ്പെടെ അടിയന്തിര സാഹചര്യങ്ങളില്‍ പാനല്‍ ചെയ്തിട്ടില്ലാത്ത ആശുപത്രികളില്‍ ചികിത്സ തേടിയതിന് നാലു കോടി രൂപയും ഇന്‍ഷുറന്‍സ് കമ്പനി നല്കി. 87.15 കോടി രൂപ […]Read More
തിരുവനന്തപുരം: ഓണം ഉത്സവബത്തയായി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി തൊഴിലാളികള്‍ക്ക് 1000 രൂപ വീതം ലഭിക്കും. ഇതിനായി സംസ്ഥാന സര്‍ക്കാര്‍ 56.91 കോടി രൂപ അനുവദിച്ചതായി മന്ത്രി കെ.എന്‍. ബാലഗോപാല്‍ അറിയിച്ചു.അയ്യന്‍കാളി നഗര തൊഴിലുറപ്പ് പദ്ധതി തൊഴിലാളികള്‍ക്കും ഓണത്തോടനുബന്ധിച്ച് 1000 രൂപവീതം ഉത്സവബത്ത അനുവദിച്ചു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം100 പ്രവൃത്തിദിനം പൂര്‍ത്തിയാക്കിയ 5.69 ലക്ഷം തൊഴിലാളികള്‍ക്കാണ് ഉത്സവബത്ത അനുവദിച്ചത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 100 ദിവസമെങ്കിലും തൊഴിലെടുത്ത 5929 തൊഴിലാളികള്‍ക്കാണ് ഉത്സവബത്ത ലഭിക്കുന്നത്.Read More
തിരുവനന്തപുരം: എഡിജിപിഎം ആര് അജിത് കുമാറിനെ ന്യായീകരിച്ച് രംഗത്തെത്തി സ്പീക്കര്‍ എഎന്‍ ഷംസീര്‍. ആര്‍എസ്എസ് നേതാക്കളെ കണ്ടതില്‍ എഡിജിപി കണ്ടെതില്‍ തെറ്റില്ലെന്ന് ഷംസീര്‍ പറഞ്ഞു. ആര്‍എസ്എസ് രാജ്യത്തെ പ്രധാന സംഘടനയാണ്. ആ സംഘടനയുടെ നേതാക്കളെ വ്യക്തിപരമായി കണ്ടതില്‍ തെറ്റില്ലെന്നായിരുന്നു ഷംസീര്‍ പറഞ്ഞത്. ആര്‍എസ്എസ് ഇന്ത്യയിലെ പ്രധാനപ്പെട്ട ഒരു സംഘടനയാണ്. ആ സംഘടനകളിലെ നേതൃസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നവരെ കണ്ടു. അതില്‍ വലിയ അപാകത ഉള്ളതായി എനിക്ക് തോന്നുന്നില്ല’, ഷംസീര്‍ പറഞ്ഞു.Read More
ന്യൂഡല്‍ഹി: ഇന്ത്യ- ബംഗ്ലാദേശ് അന്താരാഷ്ട്ര അതിര്‍ത്തിയില്‍ നുഴഞ്ഞുകയറ്റം തടയാന്‍ അതിര്‍ത്തിരക്ഷാസേനയുടെ നേതൃത്വത്തില്‍ തേനീച്ചക്കൂട് സ്ഥാപിച്ചു. ബംഗ്ലാദേശികള്‍ ഇന്ത്യയിലേക്ക് നിയമവിരുദ്ധമായി നുഴഞ്ഞുകയറുന്നത് നടയുന്നതിനായാണ് 46 കിലോമീറ്റര്‍ വേലിയില്‍ ബി.എസ്.എഫ് ബെറ്റാലിയന് തേനീച്ച വളര്‍ത്തല്‍ ആരംഭിച്ചത്. തേനീച്ചക്കൂടുകള്‍ സ്ഥാപിച്ചതോടെ നുഴഞ്ഞുകയറ്റവും, അതിര്‍ത്തി കടന്നെത്തുന്ന മോഷ്ടാക്കളുടെയും, പിടിച്ചുപറിക്കാരുടെയും ശല്യവും കുറഞ്ഞെന്നാണ് വിലയിരുത്തല്‍. ബി.എസ്.എഫിന്റെ 32-ാം ബെറ്റാലിയനാണ് അതിര്‍ത്തികാക്കുന്നത്.കേന്ദ്രസര്‍ക്കാരിന്റെ വൈബ്രന്റ് വില്ലേജ് സംരംഭത്തില്‍ ഉള്‍പ്പെടുത്തി കഴിഞ്ഞ നവംബര്‍ മുതലാണ് തേനീച്ചക്കൂടുകള്‍ സ്ഥാപിച്ച് തുടങ്ങി. നുഴഞ്ഞുകയറ്റം ഇല്ലാതാക്കാന്‍ പലവിധ വഴികള്തേടിയ ബി.എസ്.എഫ് ഒടുവിലാണ് തേനീച്ചക്കൂട് […]Read More
മലപ്പുറം: മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥി മരിച്ചു. ബെംഗളുരുവില്‍ പഠിക്കുന്ന നടുവത്ത് സ്വദേശി നിയാസ് പുതിയത്ത് (23) ആണ് മരിച്ചത്. പനി ബാധിച്ച് പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ തിങ്കളാഴ്ച നിയാസ് മരിക്കുകയായിരുന്നു. കോഴിക്കോട് കൊമ്മേരിയില്‍ അഞ്ചു പേര്‍ക്ക് കൂടി മഞ്ഞപ്പിത്ത ബാധ സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം നടത്തിയ മെഡിക്കല്‍ ക്യാമ്പില്‍ പരിശോധനക്കയച്ച നാല് സാമ്പിളുകള്‍ പോസിറ്റീവായതുള്പ്പെടെ 47 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇവരില്‍ 10പേര് ആശുപത്രി വിട്ടു. ബാക്കിയുള്ളവര്‍ ചികിത്സയില്‍ കഴിയുകയാണ്. കൊമ്മേരിയില്‍ ശക്തമായ […]Read More
മലപ്പുറം: മലപ്പുറം ജില്ലയിലെ അമരമ്പലത്ത് പ്രകമ്പനം അനുഭവപ്പെട്ടതായി പ്രദേശവാസികള്‍.പ്രകമ്പനത്തെ തുടര്‍ന്ന് ജനങ്ങള്‍ പരിഭ്രാന്തരായി. രാവിലെ 10.45ഓടെയാണ് സംഭവം. അമരമ്പലം പൂക്കോട്ടുംപാടത്ത് 15ാം വാര്‍ഡിലാണ് ചെറിയ രീതിയില്‍ പ്രകമ്പനം ഉണ്ടായത്. എന്നാല്‍ ഭൂമികുലുക്കമല്ലെന്ന് റവന്യൂ ഉദ്യോഗസ്ഥര്‍ സ്ഥിരീകരിക്കുന്നുണ്ട്. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. അപകടങ്ങളോ നാശനഷ്ടമോ ഉണ്ടായിട്ടില്ല. ഭൂമികുലുക്കമല്ല, ചെറിയൊരു പ്രകമ്പനം മാത്രമാണെന്നാണ് റവന്യൂ ഉദ്യോഗസ്ഥര്‍ പറയുന്നത്.Read More
ചെന്നൈ: തമിഴ്നടന്‍ ജയം രവിയും ഭാര്യ ആര്‍തിയും വിവാഹമോചിതരായി. ഔദ്യോഗിക എക്സില്‍ അക്കൗണ്ടിലൂടെ നടന് തന്നെയാണ് വിവാഹമോചന വാര്ത്തപ്രേഷകരെ അറിയിച്ചത്. 2009ലായിരുന്നു ആര്‍തിയും ജയം രവിയും തമ്മിലുള്ള വിവാഹം. എന്റെ മുന്‍ഗണന എല്ലായ്പ്പോഴും ഒരു കാര്യത്തിനു മാത്രമാണ്. എന്റെ സിനിമകളിലൂടെ പ്രേക്ഷകര്‍ക്ക് സന്തോഷവും എന്റര്ടെയ്ന്മെന്റും നല്‍കുക. അതു തുടരുമെന്നും താരം എക്സില്‍ കുറിച്ചു. 15 വര്‍ഷത്തെ ദാമ്പത്യജീവിതത്തിനാണ് ഇതോടെ വിരാമമായത്.ആരവ്, അയാന് എന്നിങ്ങനെ രണ്ട് ആണ്മക്കളാണ് ഇവര്‍ക്കുള്ളത്.Read More
കോഴിക്കോട്: കോഴിക്കോട് മാങ്കാവ് സ്വദേശിയായ യുവാവിന്റെ പരാതിയില്‍ സംവിധായകന് രഞ്ജിത്തിന് മുന്‍കൂര്‍ ജാമ്യം. കോഴിക്കോട് പ്രിന്‍സിപ്പല്‍ ജില്ലാ കോടതിയാണ് യുവാവിന്റെ പരാതിയിലുള്ള കേസില്‍ മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. സിനിമയില്‍ അവസരം നല്‍കാമെന്ന് വാഗ്ദാനം നല്കി കോഴിക്കോടും ബെംഗളൂരുവിലും വെച്ച് ശരീരികമായി രഞ്ജിത്ത് പീഡിപ്പിച്ചെന്നായിരുന്നു യുവാവിന്റെ പരാതി.2012ലാണ് പരാതിയ്ക്ക് ആസ്പദമായ സംഭവം നടന്നത്. 30 ദിവസത്തേക്കാണ് താത്കാലിക കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരിക്കുന്നത്. കസബ പൊലീസാണ് രഞ്ജിത്തിനെതിരെ കേസെടുത്തിരുന്നത്. ഐപിസി 377 ആണ് രഞ്ജിത്തിനെതിരെ ചുമത്തിയിരുന്നത്. നിലവില്‍ കേസ് […]Read More
തിരുവനന്തപുരം: അന്‍വറിന് പിന്നില്‍ അന്‍വര്‍ മത്രമാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്.പിവി അന്‍വറിന് പിന്നില്‍ സിപിഐഎമ്മില്ലെന്നും എംവി ഗോവിന്ദന് പറഞ്ഞു.എഡിജിപിക്കെതിരായി പിവി അന്‍വര്‍ ഉന്നയിക്കുന്ന ആരോപണങ്ങള്‍ക്ക് പാര്‍ട്ടി പിന്തുണ ഇല്ലെന്നും അദ്ദേഹം. എഡിജിപിക്കെതിരായ അന്വേഷണം പുരോഗമിക്കുകയണെന്നും അന്വേഷണം അട്ടിമറിക്കാനാകില്ലെന്നും കൃത്യമായിട്ടുള്ള അന്വേഷണം നടക്കുമെന്നും എംവി ഗോവിന്ദന് വ്യക്തമാക്കി. കേരളത്തില്‍ എംഎല്‍എയും എംപിയെയും ബിജെപിക്ക് നല്‍കിയത് കോണ്‍ഗ്രസാണെന്ന് എംവി ഗോവിന്ദന് വിമര്‍ശിച്ചു. കേരളത്തിലെ മുതിര്‍ന്ന കോണ്‍ഗ്രസ് എംപി ബിജെപിയില്‍ ചേരാന്‍ പോകുന്നു എന്ന ഇന്ത്യന്‍ എക്സ്പ്രസിന്റെ വാര്‍ത്തയ്ക്ക് […]Read More
Recent Posts
- ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ അശ്ലീലവും നിയമവിരുദ്ധവുമായ ഉള്ളടക്കം നിയന്ത്രിക്കണമെന്ന് സുപ്രീം കോടതി
- ശബരിമലയില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ച് ഹൈക്കോടതി
- മുനമ്പം ഭൂസമരം താല്‍ക്കാലികമായി അവസാനിപ്പിക്കാൻ തീരുമാനം
- ബോളിവുഡ് ഇതിഹാസം ധര്‍മേന്ദ്ര അന്തരിച്ചു
- അനധികൃത സ്വത്ത് സമ്പാദന കേസ് ; എം ആര് അജിത് കുമാറിനെതിരെ തുടരന്വേഷണമില്ല

