തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം നേരിയ മഴയ്ക്ക് സാധ്യത. തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൻറെ മുകളിലായി സ്ഥിതിചെയ്തിരുന്ന ന്യൂനമർദ്ദം കൂടുതൽ ശക്തമായതിനെ തുടർന്നാണ് മുന്നറിയിപ്പ്. അടുത്ത 24 മണിക്കൂറിനുള്ളിൽ വടക്കൻ തമിഴ്നാട് തെക്കൻ ആന്ധ്രപ്രദേശ് തീരത്തിന് സമീപത്തേക്കു ന്യൂനമർദ്ദം നീങ്ങാൻ സാധ്യതയുണ്ടെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ് അറിയിച്ചു. അതേസമയം, ഇന്ന് കേരളത്തിലെ ഒരു ജില്ലയിലും പ്രത്യേക മഴ മുന്നറിയിപ്പില്ല. തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൻറെ മുകളിലായി സ്ഥിതിചെയ്തിരുന്ന ന്യൂനമർദ്ദം കൂടുതൽ ശക്തമായി. അടുത്ത 24 മണിക്കൂറിനുള്ളിൽ വടക്കൻ […]Read More
തിരുവനന്തപുരം: എഡിജിപി എം ആര് അജിത് കുമാറിന് ഡിജിപിയായി സ്ഥാനക്കയറ്റം നല്കാന് മന്ത്രിസഭാ യോഗം അംഗീകാരം നല്കി. സ്ക്രീനിംഗ് കമ്മിറ്റിയുടെ ശിപാര്‍ശയാണ് മന്ത്രിസഭാ യോഗം അംഗീകരിച്ചത്. മാര്‍ച്ച്-ഏപ്രില്‍ മാസത്തോടെയാണ് പുതിയ ഡിജിപി ചുമതലയേല്‍ക്കുക. ഈ പരിഗണന പട്ടികയാണ് അജിത് കുമാറും ഉള്‍പ്പെട്ടത്. ‘തൃശ്ശൂര്‍ പൂരം കലക്കല്‍’ അടക്കമുള്ള കേസുകളില്‍ അന്വേഷണം നേരിടുന്ന ഉന്നതതല ഉദ്യോഗസ്ഥനാണ് അജിത് കുമാര്‍. ആരോപണങ്ങളില്‍ എഡിജിപിയെ സര്‍ക്കാര്‍ സംരക്ഷിക്കുന്നുവെന്ന ആരോപണങ്ങള്‍ക്കിടെയാണ് സ്ഥാനകയറ്റം നല്കാന് മന്ത്രിസഭ അംഗീകാരം നല്‍കിയത്.Read More
കുവൈത്തില്‍ നടക്കുന്ന ഗള്‍ഫ് കപ്പ് മത്സരങ്ങളില്‍ മുഖ്യാതിഥിയായി പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഡിസംബര്‍ 21 നു കുവൈത്തില്‍ എത്തും. കുവൈത്ത് അമീര്‍ ഷെയ്ഖ് മിഷ്അല്‍ അല്‍ അഹമദ് അല്‍ സബാഹ് ഉള്‍പ്പെടേ കുവൈത്ത് ഭരണ നേതൃത്വവുമായി അദ്ദേഹം ചര്‍ച്ച നടത്തും അന്ന് വൈകീട്ട് സബാഹ് സാലിമിലെ ഷെയ്ഖ് സഅദ് സ്പോര്‍ട്സ് സ്റ്റേഡിയത്തില്‍ വെച്ച് നടക്കുന്ന പരിപാടിയില്‍ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്യും. ഇന്ത്യന്‍ തൊഴിലാളി ക്യാമ്പുകളും പ്രധാന മന്ത്രി സന്ദര്‍ശിക്കും. 43 വര്‍ഷത്തിന് ശേഷം ഇത് […]Read More
മുംബൈ: സവര്‍ക്കറിന് എന്തുകൊണ്ടാണ് പരമോന്നത ബഹുമതിയായ ഭാരത് രത്ന നല്‍കാത്തത് എന്ന ചോദ്യവുമായി മുൻ മുഖ്യമന്ത്രിയും ശിവസേന നേതാവുമായ ഉദ്ധവ് താക്കറെ. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ദേവേന്ദ്ര ഫഡ്നാവിസുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് ചോദ്യമുന്നയിച്ച് താക്കറെ രംഗത്തെത്തിയിരിക്കുന്നത്. ‘മുന്‍പ് ദേവേന്ദ്ര ഫഡ്നാവിസ് മുഖ്യമന്ത്രിയായിരുന്ന കാലത്ത് ബിജെപിയോട് സവര്‍ക്കറിന് ഭാരത് രത്ന നല്‍കണമെന്ന് ആവശ്യപ്പെട്ട് കത്തയച്ചിരുന്നു. ഇപ്പോള്‍ വീണ്ടും ഫഡ്നാവിസ് തന്നെയാണ് മുഖ്യമന്ത്രി. എന്നിട്ടും ആവശ്യം അംഗീകരിക്കാന്‍ പാര്‍ട്ടി തയ്യാറായിട്ടില്ല. ഈ സാഹചര്യത്തില്‍ സവര്‍ക്കറെ കുറിച്ച് […]Read More
കോഴിക്കോട്: തോമസ് കെ തോമസ് എംഎല്‍എയ്ക്ക് മന്ത്രിയാകാന്‍ താന്‍ തടസ്സമാകില്ലെന്ന് മന്ത്രി എ കെ ശശീന്ദ്രന്. ദേശീയ അധ്യക്ഷനുമായി കൂടിക്കാഴ്ച്ച നടത്താന്‍ തോമസ് കെ തോമസിന് സ്വാതന്ത്ര്യം ഉണ്ട്. അതില്‍ അച്ചടക്കലംഘനം ഇല്ലെന്നും എ കെ ശശീന്ദ്രന് മാധ്യമങ്ങളോട് പ്രതികരിച്ചു. പിടിവാശിക്കൊണ്ടാണ് താന്‍ മന്ത്രിപദവിയില്‍ തുടരുന്നതെന്ന് പ്രചരിപ്പിക്കരുത്. മന്ത്രി സ്ഥാനത്ത് നിന്നും മാറാന്‍ തയ്യാറാണെന്നും എ കെ ശശീന്ദ്രന് പറഞ്ഞു. ‘നാട്ടില്‍ പ്രചരിപ്പിക്കുന്നതുപോലെ ഒരു കാര്യവും എന്‍സിപിയില്‍ നടക്കുന്നില്ല. തോമസ് കെ തോമസ് ശരദ് പവാറിനെ കാണുന്നത് […]Read More
ഡൽഹി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടേതെന്ന പേരില്‍ പ്രചരിക്കുന്ന ഡീപ്പ് ഫേക്ക് വീഡിയോകളില്‍ മുന്നറിയിപ്പുമായി ബാങ്ക് അധികൃതര്‍ രംഗത്ത്. സോഷ്യല്‍മീഡിയകളില്‍ പ്രചരിക്കുന്ന വീഡിയോ വ്യാജമാണെന്ന് എസ്ബിഐ എക്സില്‍ കുറിച്ചു. സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വ്യാജ വാഗ്ദാനങ്ങളില്‍ ജാഗ്രത പാലിക്കാനും വഞ്ചിതരാകരുതെന്നും എസ്ബിഐ ഉപയോക്താക്കള്‍ക്കായുള്ള മുന്നറിയിപ്പില്‍ പറയുന്നു. ചില നിക്ഷേപ പദ്ധതികള്‍ ആരംഭിക്കുന്നതായി തങ്ങളുടെ മാനേജുമെന്റിന്റേതായി ഡീപ്പ്ഫേക്ക് വിഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വ്യാജ വാഗ്ദാനങ്ങളില്‍ ജാഗ്രത പാലിക്കാനും വഞ്ചിതരാകരുതെന്നും എസ്ബിഐ ഉപയോക്താക്കള്‍ക്കായുള്ള മുന്നറിയിപ്പില്‍ പറയുന്നു. ചില […]Read More
ഡല്‍ഹി: ബിജെപിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരുകള്‍ കൊണ്ടുവന്ന ഭരണഘടനാ ഭേദഗതികളെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ളവയുമായി താരതമ്യപ്പെടുത്തി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഏത് പാര്‍ട്ടിയാണ് ഭരണഘടനയുടെ മൂല്യങ്ങള്‍ മാനിച്ചിട്ടുള്ളതെന്നും ആരാണ് പാലിക്കാത്തതെന്നും രാജ്യത്തെ ജനങ്ങളെ മനസ്സിലാക്കാന്‍ ഇപ്പോള്‍ നടക്കുന്ന പാര്‍ലമെന്റ് സമ്മേളനം സഹായിക്കുമെന്ന് രാജ്യസഭയില്‍ ഭരണഘടനയെക്കുറിച്ചുള്ള ദ്വിദിന ചര്‍ച്ചയുടെ സമാപനത്തില്‍ അമിത് ഷാ പറഞ്ഞു മുന്‍ പ്രധാനമന്ത്രിമാരായ ജവഹര്‍ലാല്‍ നെഹ്റുവിനും ഇന്ദിരാഗാന്ധിക്കുമെതിരായ ആക്രമണം തുടരുന്ന അമിത് ഷാ, ഭരണഘടനയെ ഒരു കുടുംബത്തിന്റെ ‘സ്വകാര്യ സ്വത്ത്’ആയാണ് കോണ്‍ഗ്രസ് കണക്കാക്കുന്നതെന്നും […]Read More
ഹൈദരാബാദ്: പുഷ്പ 2 പ്രീമിയര്‍ ഷോയ്ക്കിടെ തിക്കിലും തിരക്കിലും പെട്ട് പരിക്കേറ്റ കുട്ടിക്ക് മസ്തിഷ്ക മരണം സംഭവിച്ചു. ശ്രീതേഷ് (9) ആണ് മസ്തിഷ്ക മരണം സംഭവിച്ചത്. ചികിത്സയില്‍ തുടരുന്നതിനിടെ മസ്തിഷ്ക മരണം സ്ഥിരീകരിക്കുകയായിരുന്നു. കുട്ടിയുടെ അമ്മ രേവതി നേരത്തെ മരണപ്പെട്ടിരുന്നു. സന്ധ്യ തിയേറ്ററില്‍ നടന്ന പ്രീമിയര്‍ ഷോയ്ക്കിടെയായിരുന്നു ദാരുണമായ സംഭവം. അല്ലു അര്‍ജുന്റെ വലിയ ഫാനായ മകന് ശ്രീതേജിന്റെ നിര്‍ബന്ധപ്രകാരം പുഷ്പ 2 പ്രീമിയര്‍ ഷോയ്ക്ക് സന്ധ്യ തിയറ്ററില്‍ എത്തിയതായിരുന്നു ദില്‍ഷുക്നഗര്‍ സ്വദേശിനിയായ രേവതിയും കുടുംബവും. ഇതിനിടെ […]Read More
ന്യൂഡല്‍ഹി: വിദ്വേഷ പ്രസംഗം നടത്തിയ അലഹബാദ് ഹൈക്കോടതി ജഡ്ജിക്ക് ശാസന. ജസ്റ്റിസ് ശേഖര്‍ കുമാര്‍ യാദവിനെ സുപ്രീംകോടതി കൊളീജിയം ശാസിച്ചു. പരാമര്‍ശം ജുഡീഷ്യറിക്ക് കളങ്കമുണ്ടാക്കിയെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. പൊതു പ്രസ്താവനകളില്‍ ജുഡീഷ്യറിയുടെ അന്തസും മര്യാദയും പാലിക്കണമെന്നും പദവി അറിഞ്ഞ് സംസാരിക്കണമെന്നും കൊളീജിയം വ്യക്തമാക്കി. മാധ്യമങ്ങള്‍ പ്രസംഗം വളച്ചൊടിച്ചെന്ന ജഡ്ജിയുടെ നിലപാട് കൊളീജിയം തള്ളി. കഴിഞ്ഞ ദിവസമാണ് ജഡ്ജി ശേഖര്‍ കുമാര്‍ യാദവ് ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയുടെ നേതൃത്വത്തിലുള്ള സുപ്രീംകോടതി കൊളീജിയിത്തിന് മുന്നില്‍ ഹാജരായത്. ഡിസംബര്‍ എട്ടിന് […]Read More
മലപ്പുറം: അരീക്കോട് സ്പെഷ്യല്‍ ഓപ്പറേഷന് ഗ്രൂപ്പ് ക്യാമ്പില്‍ ജീവനൊടുക്കിയ ഹവില്‍ദാര്‍ വിനീതിന്റെ മരണം വെടിയേറ്റെന്ന് മലപ്പുറം എസ്പി ആര് വിശ്വനാഥ്. സമര്‍ത്ഥനായ ഉദ്യോഗസ്ഥനായിരുന്നു വിനീത്. പരാജയപ്പെട്ടതിലെ ദു:ഖം വിനീതിനുണ്ടായിരുന്നുവെന്നും സംഭവം കൊണ്ടോട്ടി ഡിവൈഎസ്പി കേസ് അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. ‘2011 ല്‍ സര്‍വീസില്‍ വന്ന വ്യക്തിയാണ് വിനീത്. സമര്‍ത്ഥനായ ഉദ്യോഗസ്ഥനായിരുന്നു വിനീത്. റിഫ്രഷ് കോഴ്സില്‍ അദ്ദേഹം പരാജയപ്പെട്ടിരുന്നു. വിനീതിനൊപ്പം മറ്റ് പത്ത് പേരും പരാജയപ്പെട്ടു. കോഴ്സില്‍ പരാജയപ്പെട്ടതിലുള്ള മാനസിക വിഷമം വിനീതിനുണ്ടായിരുന്നു,’ എസ്പി ആര് വിശ്വനാഥ് പറഞ്ഞു. […]Read More

