ന്യൂഡല്‍ഹി: മാനന്തവാടിയില്‍ ആദിവാസി യുവാവിനെ റോഡില്‍ വലിച്ചിഴച്ച സംഭവത്തില്‍ കര്‍ശന നടപടി വേണമെന്ന് പ്രിയങ്കാ ഗാന്ധി എംപി. മാതൃകാപരമായ ശിക്ഷ ഉറപ്പാക്കണമെന്നും പ്രിയങ്കാ ഗാന്ധി ആവശ്യപ്പെട്ടു. സംഭവത്തിന് പിന്നാലെ മാനന്തവാടി കളക്ടറെ ഫോണില്‍ വിളിച്ച് സംസാരിക്കുകയായിരുന്നു പ്രിയങ്കാ ഗാന്ധി. യുവാവിനെ വലിച്ചിഴച്ച കാര്‍ പൊലീസ് കസ്റ്റ്ഡിയിലെടുത്തിട്ടുണ്ട്. അതിക്രമം നടത്തിയ പ്രതികളൈ തിരിച്ചറിഞ്ഞിട്ടുണ്ട്. വയനാട് കണിയമ്പാറ്റ സ്വദേശി ഹര്‍ഷിദും സുഹൃത്തുക്കളുമാണ് കേസിലെ പ്രതികള്‍. അതേസമയം കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ പൊലീസിന് നിർദേശം നൽകിയിരുന്നു. കുറ്റം […]Read More
മലപ്പുറം: വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചതായി മലപ്പുറം ജില്ലാ കലക്ടറുടെ പേരിൽ വ്യാജ സ്ക്രീൻ ഷോട്ട് തയ്യാറാക്കി സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിച്ച സംഭവത്തിൽ 17കാരന് പിടിയില്‍. ഡിസംബർ രണ്ടിന് റെഡ് അലേർട്ട് ദിവസം വൈകുന്നേരമാണ് തൊട്ടടുത്ത ദിവസം കലക്ടർ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചതായി വ്യാജ ഫേസ്ബുക്ക് സ്ക്രീൻ ഷോട്ട് പ്രചരിച്ചത്. തുടര്‍ന്നാണ് മലപ്പുറം സൈബര്‍ പൊലീസ് അന്വേഷണം നടത്തിയത്. തമാശയ്ക്കാണ് വ്യാജ സന്ദേശം പ്രചരിപ്പിച്ചതെന്ന് വിദ്യാര്‍ത്ഥി പൊലീസില്‍ മൊഴി നല്കി. ജില്ലാ പൊലീസ് മോധാവി ആര് […]Read More
ചേലക്കര: ഉപതിരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ രാജിവെച്ച് ചേലക്കര കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് പി എം അനീഷ്. തോല്‍വിയില്‍ നിരാശയുണ്ടെന്നും അതിനാല്‍ രാജിവെക്കുന്നുവെന്നും അനീഷ് പറഞ്ഞു. ഔദ്യോഗികമായി ഡിസിസി-കെപിസിസി നേതൃത്വങ്ങള്‍ക്ക് രാജി കൈമാറി, ഈമെയില്‍ മുഖേനയാണ് രാജി കൈമാറിയത്. തുടര്‍ച്ചയായ ഏഴാം തവണയായിരുന്നു എല്‍ഡിഎഫ് മണ്ഡലത്തില്‍ വിജയിക്കുന്നത്. ചേലക്കരയില്‍ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ സ്ഥാനാര്‍ത്ഥിത്വത്തെ ചൊല്ലിയായിരുന്നു കോണ്‍ഗ്രസിലെ വാക്പോര്. രമ്യ ഹരിദാസിനെ സ്ഥാനാര്‍ത്ഥിയാക്കിയതിനെതിരെ മണ്ഡലത്തിനുള്ളിലെ നേതാക്കള്‍ തന്നെ രംഗത്തെത്തിയിരുന്നു. ആലത്തൂര്‍ ലോക്സഭ മണ്ഡലത്തിലെ തോല്‍വിക്ക് പിന്നാലെ നിയമസഭ […]Read More
കൊച്ചി: റോഡ് കയ്യേറിയും, വഴി തടഞ്ഞുമുള്ള പാർട്ടി പരിപാടികൾക്കെതിരെ വീണ്ടും രൂക്ഷവിമർശനവുമായി ഹൈക്കോടതി. നിയമം ലംഘിച്ചവര്‍ പ്രത്യാഘാതം നേരിടണമെന്നും ഇത് എങ്ങനെ കൈകാര്യം ചെയ്യണമെന്ന് തങ്ങൾക്കറിയാമെന്നും ഹൈക്കോടതി രൂക്ഷ വിമർശനമുന്നയിച്ചു. മരട് സ്വദേശി നൽകിയ ഹർജി പരിഗണിക്കവെയായിരുന്നു ഹൈക്കോടതിയുടെ രൂക്ഷവിമർശനം. വഞ്ചിയൂരില്‍ സിപിഐഎം റോഡില്‍ സ്റ്റേജിന്റെ കാലുകള്‍ നാട്ടിയത് എങ്ങനെയെന്നും റോഡ് കുത്തിപ്പൊളിച്ചോ എന്നും കോടതി ചോദിച്ചു. റോഡ് കുത്തിപ്പൊളിച്ചുവെങ്കില്‍ കേസ് വേറെയാണ് എന്ന് ഹൈക്കോടതി ഡിവിഷന് ബെഞ്ച് വ്യക്തമാക്കി. സെക്രട്ടറിയേറ്റിന് മുന്നില്‍ വഴി തടഞ്ഞാണ് സിപിഐ […]Read More
തിരുവനന്തപുരം: മണിയാർ പദ്ധതി ഏറ്റെടുക്കണമെന്നും കരാർ നീട്ടരുതെന്നുമാണ് വൈദ്യുതി ബോർഡിന്റെ അഭിപ്രായമെന്ന് മന്ത്രി കെ കൃഷ്ണൻകുട്ടി. കാർബോറാണ്ടത്തിന് കരാർ നീട്ടി നൽകണം എന്നാണ് വ്യവസായ വകുപ്പിന്റെ നിലപാടെന്നും ഇക്കാര്യത്തിൽ മുഖ്യമന്ത്രി അന്തിമ തീരുമാനം എടുക്കുമെന്നും കൃഷ്ണൻകുട്ടി വ്യക്തമാക്കി. ഇതോടെ വിഷയത്തില്‍ സർക്കാരിലെ വകുപ്പുകള്‍ രണ്ടുതട്ടിലായി. കരാര്‍ കാലാവധി തീര്‍ന്ന മണിയാര്‍ പദ്ധതിയുടെ നിയന്ത്രണാവകാശം കാര്‍ബോറാണ്ടം യൂണിവേഴ്സല്‍ കമ്പനിക്ക് നല്കാന് മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗത്തിലാണ് ധാരണയായത്. വൈദ്യുതി ചാർജ് വർധന ഇനി വേണ്ടിവരില്ലെന്നും മന്ത്രി പറഞ്ഞു. ദീർഘകാല […]Read More
കണ്ണൂർ: കണ്ണൂരിൽ എംപോക്സ് സ്ഥിരീകരിച്ചു. യു എ ഇ യിൽ നിന്ന് എത്തിയ വയനാട് സ്വദേശിക്കാണ് എംപോക്സ് രോഗബാധ സ്വീകരിച്ചത്. യുവാവ് ഇപ്പോൾ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. മറ്റൊരാൾക്കും എംപോക്സ് രോഗബാധ എന്ന് സംശയമുണ്ട്. രോഗബാധ സ്ഥിരീകരിച്ചയാൾ ഐസൊലേഷനിൽ തുടരുകയാണ്.Read More
ഡൽഹി: മുതിർന്ന കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയുടെ പ്രൈവറ്റ് സെക്രട്ടറി പി പി മാധവൻ അന്തരിച്ചു. 71വയസായിരുന്നു. ഡൽഹിയിലെ എയിംസ് ആശുപത്രിയിൽവെച്ചായിരുന്നു അന്ത്യം. അര നൂറ്റാണ്ടായി സോണിയ ഗാന്ധിക്ക് ഒപ്പമുണ്ട്. തൃശ്ശൂർ ഒല്ലൂർ പട്ടത്തുമനയ്ക്കൽ കുടുംബാംഗമാണ്. മൃതദേഹം രാത്രി പ്രത്യേക വിമാനത്തിൽ നാട്ടിലേക്ക് കൊണ്ടുപോകും.Read More
കല്‍പ്പറ്റ: വയനാട്ടിൽ മൃതദേഹത്തോട് അനാദരവ്. ആദിവാസി വയോധികയുടെ മൃതദേഹം സംസ്കരിക്കാൻ കൊണ്ടുപോയത് ഓട്ടോറിക്ഷയിൽ. ആംബുലൻസ് വിട്ടുനൽകാനാവാത്തതിനാണ് മൃതദേഹം ഓട്ടോറിക്ഷയില്‍ കൊണ്ടുപോവേണ്ടി വന്നത്. എടവക പഞ്ചായത്തിലെ പള്ളിക്കൽ വീട്ടിച്ചാൽ നാല് സെൻറ് കോളനിയിലെ ചുണ്ടമ്മയുടെ മൃതദേഹത്തോടാണ് അനാഥരവ് കാട്ടിയത്. ആംബുലന്‍സ് വിട്ടുകൊടുക്കാത്തതില്‍ പരാതി ഉയര്‍ന്നിട്ടുണ്ട്.Read More
കോഴിക്കോട്: മെക് 7 വിമര്‍ശനം പിന്‍വലിച്ച് സമസ്ത എപി വിഭാഗം. ഏതെങ്കിലും ഒരു ക്ലബിനെ ഉദേശിച്ചല്ല സംസാരിച്ചതെന്നാണ് എ പി നേതാവും എസ് വൈഎസ് ജനറല്‍ സെക്രട്ടറിയുമായ എ.പി അബ്ദുല്‍ ഹക്കീം അസ്ഹരിയുടെ പ്രതികരണം. സ്ത്രീകളെ പൊതുഇടങ്ങളില്‍ പ്രദര്ശിപ്പിക്കുന്നതിനെയാണ് എതിര്‍ത്തതെന്നും അബ്ദുല്‍ ഹക്കീം അസ്ഹരി പറഞ്ഞു. സമസ്ത എപി വിഭാഗമാണ് മെക് 7 സംബന്ധിച്ച വിവാദങ്ങള്‍ക്ക് തുടക്കം കുറിച്ചത്. മെക് സെവന് പിന്നില്‍ ജമാ അത്തെ ഇസ്ലാമിയാണെന്നും മുസ്ലിമീങ്ങളെ ഭിന്നിപ്പിക്കുന്നതിന് വേണ്ടിയാണ് ഈ സംഘടനയെന്നും സമസ്ത സെക്രട്ടറി […]Read More

