ശ്രീകൃഷ്ണപുരം: പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ ചര്‍ച്ചയായ ‘നീലപ്പെട്ടി’യെ കുറിച്ച് പരാമര്‍ശിച്ച് സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം കെ കെ ഷൈലജ എംഎല്‍എ. ഉപതിരഞ്ഞെടുപ്പ് സമയത്ത് നീലപ്പെട്ടിയില്‍ നിന്ന് ഒന്നും കിട്ടിയില്ലെങ്കിലും ഒന്നും ഇല്ലാതാകുന്നില്ലെന്നാണ് ഷൈലജ സിപിഐഎം ശ്രീകൃഷ്ണപുരം ഏരിയാ സമ്മേളനത്തിന്റെ പൊതുയോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് പറഞ്ഞത്. പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് കോടികള്‍ ഒഴുക്കിയെന്ന ആരോപണവും ഷൈലജ ഉന്നയിച്ചു. മതേതരത്വം അട്ടിമറിക്കാനുള്ള നീക്കങ്ങളാണ് ഇന്ത്യയില്‍ നടക്കുന്നതെന്നും ഷൈലജ കൂട്ടിച്ചേര്‍ത്തു. കെ ജയദേവനാണ് പുതിയ ഏരിയാ സെക്രട്ടറി. ഏരിയാ സമ്മേളനത്തില്‍ നടന്ന […]Read More
തിരുവനന്തപുരം: മംഗലാപുരത്ത് ഗവര്‍ണര്‍ പങ്കെടുക്കുന്ന പരിപാടിയില്‍ കറുത്ത വസ്ത്രത്തിന് വിലക്ക്. ബിഷപ്പ് പെരേര മെമ്മോറിയല്‍ സ്കൂളിന്റെ വാര്‍ഷികാഘോഷ ചടങ്ങിലാണ് കറുത്ത വസ്ത്രത്തിന് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. മാതാപിതാക്കളുടെ വാട്സ് ആപ്പ് ഗ്രൂപ്പിലാണ് ചടങ്ങിലേക്ക് കറുത്ത നിറത്തിലുള്ള വസ്ത്രം ധരിക്കരുതെന്ന നിര്‍ദേശമുള്ളത്. സന്ദേശത്തില്‍ പരാമര്‍ശിച്ചിരിക്കുന്നത് പൊലീസിന്റെ നിര്‍ദേശമാണോ സ്കൂള്‍ അധികൃതരുടേതാണോ എന്നതില്‍ വ്യക്തതയില്ല. പ്രിന്‍സിപ്പാളാണ് സന്ദേശം പങ്കുവെച്ചിരിക്കുന്നത്. കറുത്ത വസ്ത്രത്തിന് വിലക്കേര്‍പ്പെടുത്തിയതിന്റെ കാരണം വ്യക്തമല്ല. ബുധനാഴ്ച 3.55നാണ് സ്കൂളിന്റെ 46-ാം വാര്‍ഷിക ചടങ്ങുകള്‍ നടക്കുന്നത്.Read More
കണ്ണൂർ: തോട്ടട ഐടിഐ സംഘർഷത്തിൽ കെഎസ്യു നടത്തിയ മാർച്ചിനിടെ അമ്മയും കുഞ്ഞുമുള്ള കാറിന് നേരെ ആക്രോശിച്ച് പ്രവർത്തകർ. വാഹനം തടഞ്ഞ കെഎസ്യു പ്രവർത്തകർ, കുടുംബത്തിനെതിരെ ഭീഷണി മുഴക്കുകയും വാഹനത്തിൽ ചവിട്ടുകയും ചെയ്തു. ഇത് പ്രദേശത്ത് സംഘർഷാവസ്ഥയുണ്ടാക്കി. അമ്മയും പിഞ്ചുകുഞ്ഞും പേടിച്ച് കരഞ്ഞതോടെ പ്രവർത്തകർ തന്നെ ഇവർ കടത്തിവിടുകയായിരുന്നു.Read More
തിരുവനന്തപുരം: മാനന്തവാടിയിൽ ആദിവാസി യുവാവിനെ റോഡിൽ വലിച്ചിഴച്ച സംഭവത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ പൊലീസിന് നിർദേശം നൽകി. കുറ്റക്കാരോട് ഒരു വിട്ടുവീഴ്ചയും പാടില്ലെന്നും അറിയിച്ചു. കുറ്റവാളികൾക്കെതിരെ കർശന നടപടി അടിയന്തിരമായി സ്വീകരിക്കാൻ വയനാട് ജില്ലാ പൊലീസ് മേധാവിയോട് മന്ത്രി ഒ ആർ കേളു നിർദേശം നൽകിയിരുന്നു. സംഭവത്തിൽ മാനന്തവാടി പൊലീസ് വധശ്രമത്തിന് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പ്രതികൾക്കായി അന്വേഷണം ആരംഭിച്ചു. പരിക്കേറ്റ മാതനെ വിദഗ്ധ ചികിത്സ മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. […]Read More
വയനാട്: മാനന്തവാടിയിൽ ആദിവാസി യുവാവിനെ റോഡിൽ വലിച്ചിഴച്ച സംഭവത്തിൽ പ്രതികൾ ഓടിച്ചിരുന്ന കാർ കസ്റ്റഡിയിൽ എടുത്ത് പൊലീസ്. കണിയാമ്പറ്റക്ക് സമീപം പച്ചിലക്കാട് നിന്നാണ് കാർ പിടിച്ചെടുത്തത്. കാറിൽ ഉണ്ടായിരുന്ന ആളുകളെയെല്ലാം തിരിച്ചറിഞ്ഞതായും പൊലീസ് പറഞ്ഞു. പ്രതികൾ വയനാട് കമ്പളക്കാട് പച്ചിലക്കാട് സ്വദേശികളെന്നാണ് സൂചന. കാർ ഓടിച്ചത് കണിയാമ്പറ്റ സ്വദേശി ഹർഷിദ് എന്നയാളാണ്. പ്രതികൾക്കായി പൊലീസ് വലവിരിച്ചുകഴിഞ്ഞു. മാനന്തവാടി പുൽപള്ളി റോഡിൽ ഇന്നലെ വൈകീട്ട് അഞ്ചരയോടെയായിരുന്നു സംഭവം. KL 52 H 8733 എന്ന കാറിലാണ് സംഘമെത്തിയത്. സംഭവത്തിൽ […]Read More
ശ്രീവില്ലിപ്പുത്തൂർ: ക്ഷേത്ര ശ്രീകോവിലിനുള്ളിൽ കയറിയ ഇളയരാജയെ തിരിച്ചിറക്കി ക്ഷേത്ര ഭാരവാഹികള്‍. ശ്രീവില്ലിപ്പുത്തൂർ ആണ്ടാൾ ക്ഷേത്രത്തിലെ ശ്രീകോവിലിനുള്ളിലാണ് ഇളയരാജ കയറിയത്. ക്ഷേത്ര ആചാര പ്രകാരം ഭക്തർക്ക് ശ്രീകോവിലിൽ പ്രവേശിക്കാൻ ആകില്ലെന്ന് ക്ഷേത്ര ഭാരവാഹികള്‍ അറിയിച്ചു. ഇതോടെ ഇദ്ദേഹം തിരിച്ച് ഇറങ്ങുകയായിരുന്നു. പൊലീസ് സംരക്ഷണത്തോടെ ഇളയരാജ പുറത്തേക്ക് കടക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. ഇളയരാജയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി കമൻ്റുകളാണ് പ്രചരിക്കുന്ന വീഡിയോയ്ക്ക് താഴെ നിറയുന്നത്. സാധാരണയായി ശ്രീകോവിലില്‍ പൂജാരിമാരല്ലാതെ മറ്റാരും കയറാറില്ലെന്നും, ഇളയരാജയ്ക്ക് എന്തെങ്കിലും ആശയകുഴപ്പം സംഭവിച്ചതാകാമെന്നും ചിലര്‍ […]Read More
പാക്കേജുചെയ്ത കുടിവെള്ളവും മിനറല്‍ വാട്ടറും ഉയര്‍ന്ന അപകടസാധ്യതയുള്ള ഭക്ഷണം എന്ന വിഭാഗത്തില്‍ ഉള്‍പ്പെടുത്തി ഇന്ത്യയുടെ ഭക്ഷ്യ നിയന്ത്രണ സ്ഥാപനം. ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (എഫ്എസ്എസ്എഐ) അറിയിപ്പ് അനുസരിച്ച് ഈ ഉല്‍പ്പന്നങ്ങള്‍ ഇപ്പോള്‍ പരിശോധനകള്‍ക്കും ഓഡിറ്റിനും വിധേയമായിരിക്കും. ഈ ഉല്‍പ്പന്നങ്ങള്‍ക്ക് ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്സ് (ബിഐഎസ്) സര്ട്ടിഫിക്കേഷന് ആവശ്യകത ഒഴിവാക്കിയ സര്‍ക്കാരിന്റെ ഒക്ടോബറിലെ തീരുമാനത്തിന് പിന്നാലെയാണ് ഈ നീക്കം. പുതുക്കിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പ്രകാരം, ലൈസന്‍സുകളോ രജിസ്ട്രേഷനോ അനുവദിക്കുന്നതിന് മുമ്പ് നിര്‍മാതാക്കളും പ്രോസസ്സര്‍മാരും […]Read More
ഡൽഹി: മസ്ജിദിനുള്ളില്‍ ‘ജയ് ശ്രീറാം’ വിളിക്കുന്നത് കുറ്റകരമല്ലെന്ന കര്‍ണാടക ഹൈക്കോടതിയുടെ നിലപാടിനെതിരായ ഹര്‍ജി പരിഗണിച്ച സുപ്രീം കോടതി വിഷയത്തില്‍ കര്‍ണാടക സംസ്ഥാനത്തിന്റെ നിലപാട് തേടി. ജസ്റ്റിസുമാരായ പങ്കജ് മിത്തല്‍, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത് . ‘അവര്‍ ഒരു പ്രത്യേക മത മുദ്രാവാക്യം വിളിക്കുകയായിരുന്നു. അതെങ്ങനെ കുറ്റമാകും? എന്ന ചോദ്യവും കോടതിയില്‍ നിന്നുണ്ടായി. മസ്ജിദ് പരിസരത്ത് ‘ജയ് ശ്രീറാം’ മുദ്രാവാക്യം വിളിച്ചതിന് രണ്ട് പേര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത എഫ്ഐആര്‍ റദ്ദാക്കിയ 2024 സെപ്റ്റംബര്‍ 13ലെ […]Read More
പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു എഴുതിയ വ്യക്തിപരമായ കത്തുകൾ തിരികെ നൽകാൻ പ്രൈം മിനിസ്റ്റേഴ്സ് മ്യൂസിയം ആൻഡ് ലൈബ്രറി (PMML) കോൺഗ്രസ് നേതാവ് സോണിയഗാന്ധിയോട് ഔദ്യോഗികമായി അഭ്യർത്ഥിച്ചു. 2008ൽ യുപിഎ ഭരണകാലത്താണ് സോണിയാ ഗാന്ധിക്ക് ഇവ കൈമാറിയിരുന്നത്. സോണിയാ ഗാന്ധിയുടെ കൈവശമുള്ള യഥാർത്ഥ കത്തുകൾ തിരിച്ചു നൽകണമെന്നും അല്ലെങ്കിൽ ഫോട്ടോകോപ്പികളോ ഡിജിറ്റൽ കോപ്പികളോ നൽകണമെന്നും ആവശ്യപ്പെട്ടു. സെപ്റ്റംബറിലും സോണിയാ ഗാന്ധിയോട് സമാനമായ അഭ്യർത്ഥന നടത്തിയിരുന്നു. 1971-ൽ ജവഹർലാൽ നെഹ്റു മെമ്മോറിയൽ, നെഹ്റു മെമ്മോറിയൽ മ്യൂസിയം ആൻ്റ് ലൈബ്രറി (ഇപ്പോൾ പിഎംഎംഎൽ) യെ ഇത് ഏൽപ്പിച്ചിരുന്നു. […]Read More
ഇന്ത്യയുടെ സ്റ്റാർ പേസര്‍ ജസ്പ്രീത് ബുംമ്രയ്ക്കെതിരായ അധിക്ഷേപ പരാമര്‍ശത്തില്‍ ക്ഷമാപണം നടത്തി മുൻ ഇംഗ്ലണ്ട് താരവും കമന്റേറ്ററുമായ ഇസ ഗുഹ. ഗാബ ടെസ്റ്റിനിടെ ബുംമ്രയെ കുരങ്ങ് എന്ന പരാമർശിച്ചതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതേ തുടര്‍ന്നാണ് പരസ്യമായി ക്ഷമ പറഞ്ഞ് ഇസ രംഗത്തെത്തിയത്. ഇന്ത്യന്‍ പേസറുടെ മിന്നും പ്രകടനത്തെ വിശേഷിപ്പിച്ചപ്പോള്‍ തെറ്റായ വാക്ക് തെരഞ്ഞെടുത്തുവെന്നും അങ്ങേയറ്റം ഖേദിക്കുന്നുവെന്നും മൂന്നാം ദിനം കമന്ററിക്കിടെ ഇസ പറഞ്ഞു. ഗാബ ടെസ്റ്റിന്റെ രണ്ടാം ദിനമാണ് വിവാദങ്ങൾക്ക് കാരണമായ […]Read More

