ന്യൂഡൽഹി: പലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കോൺഗ്രസ് നേതാവും വയനാട് എംപിയുമായ പ്രിയങ്ക ഗാന്ധി. പലസ്തീൻ എന്നെഴുതിയ തണ്ണിമത്തൻ ചിത്രമുള്ള ബാഗ് ധരിച്ചുകൊണ്ടാണ് പ്രിയങ്ക ഇന്ന് പാർലമെന്റിലെത്തിയത്. പ്രിയങ്കയുടെ ഈ നീക്കത്തിനെതിരെ ബിജെപി രൂക്ഷവിമർശനവുമായി രംഗത്തെത്തി. പ്രിയങ്ക മുസ്ലിം പ്രീണനം നടത്തുന്നുവെന്നായിരുന്നു ബിജെപിയുടെ വിമർശനം. നേരത്തെയും പലതവണ പലസ്തീന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് പ്രിയങ്ക രംഗത്തുവന്നിട്ടുണ്ട്. അക്രമത്തിൽ വിശ്വസിക്കാത്ത ഇസ്രായേലി പൗരന്മാരോടും, ലോകത്തെ എല്ലാ ഭരണകൂടങ്ങളോടും ഇസ്രയേലിന്റെ നടപടികളെ എതിർക്കാൻ പ്രിയങ്ക മുൻപ് ആവശ്യപ്പെട്ടിരുന്നു. അതേസമയം, പാർലമെന്റിലെ ചർച്ചയിൽ വയനാട്ടിലെ […]Read More
ചെങ്കുത്തായ പാതയിലൂടെ കയറിയും ഇറങ്ങിയും ടെസ്ലയുടെ ഒപ്റ്റിമസ് റോബോട്ട്. സമതലമല്ലാത്ത, കുത്തനെ കയറിയും ഇറങ്ങിയുമുള്ള ഒരു സ്ഥലത്താണ് റോബോട്ട് നടക്കുന്നത്. ദിവസവും നടക്കുന്നത് നിങ്ങളുടെ മനസ് വൃത്തിയാക്കുമെന്ന ക്യാപ്ഷനോട് കൂടി ടെസ്ല തന്നെയാണ് വീഡിയോ പങ്കുവെച്ചത്. ഈ വീഡിയോ മസ്ക് പങ്കുവെക്കുകയായിരുന്നു. വീഡിയോ നിമിഷ നേരം കൊണ്ട് തന്നെ സോഷ്യൽ മീഡിയയിൽ വൈറലാവുകയും ചെയ്തു. ചരിഞ്ഞ പ്രതലത്തില്‍ നാവിഗേറ്റ് ചെയ്യാന്‍ ഒപ്റ്റിമസ് റോബോട്ട് ശ്രമിക്കുന്നതായി വീഡിയോ കാണിക്കുന്നു. നടക്കാന്‍ പഠിക്കുന്ന അല്ലെങ്കില്‍ കാലില്‍ ഉറപ്പില്ലാത്ത ഒരാളോട് സാമ്യമുള്ള […]Read More
ജനുവരി 13 മുതല്‍ നടക്കുന്ന മഹാകുംഭമേളയില്‍ എഐയും ചാറ്റ്ബോട്ടും ഭാഗമാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു. ഉത്തര്‍പ്രദേശിലെ പ്രയാഗ് രാജില്‍ 5500 കോടി രൂപയുടെ 167 വികസന പദ്ധതികള്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മഹാകുംഭമേള 2025ല്‍ പങ്കെടുക്കുന്ന ഭക്തര്‍ക്കായി ആശയവിനിമയം കാര്യക്ഷമമാക്കുന്നതിന് തയ്യാറാക്കിയ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്സ് (എഐ) അധിഷ്ടിത പ്ലാറ്റ്ഫോമായ ‘സഹായക് ചാറ്റ്ബോട്ട്’ പ്രധാനമന്ത്രി അവതരിപ്പിച്ചു. മഹാകുംഭമേള 2025 വിജയകരമാകുമെന്ന് ഉറപ്പാക്കാന്‍ അക്ഷീണം പ്രവര്‍ത്തിക്കുന്ന എല്ലാ പ്രവര്‍ത്തകരെയും പ്രധാനമന്ത്രി അഭിനന്ദിച്ചു. ‘‘പ്രയാഗ് രാജിന്റെ ഈ മണ്ണില്‍ […]Read More
ഡൽഹി: മുൻ നക്സലുകളുടെ ഒരു സംഘവുമായി കൂടിക്കാഴ്ച നടത്തി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ.കീഴടങ്ങുകയും ഇപ്പോൾ നക്സൽ വിരുദ്ധ പ്രവർത്തനങ്ങളിൽ സുരക്ഷാ സേനയുമായി സഹകരിക്കുകയും ചെയ്യുന്ന സംഘവുമായാണ് കൂടിക്കാഴ്ച നടത്തിയത്. രാജ്യത്ത് നക്സൽ വിരുദ്ധ പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിലാണെന്നും 2026 മാർച്ച് അവസാനത്തോടെ നക്സലിസം പൂർണമായും ഇല്ലാതാക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ 2026 മാർച്ച് 31ന് മുമ്പ് രാജ്യം നക്സലിസത്തിൽ നിന്ന് പൂർണമായി മുക്തമാകുമെന്ന് അദ്ദേഹം കൂട്ടിചേർത്തു.Read More
നീണ്ട നാളത്തെ പ്രണത്തിനൊടുവിൽ നടി കീർത്തി സുരേഷിന്റെ വിവാഹം കഴിഞ്ഞ ദിവസമാണ് ഗോവയിൽ വെച്ച് നടന്നത്. ബിസിനസുകാരനും ബാല്യകാല സുഹൃത്തുമായ ആന്റണി തട്ടിലിനെ ആണ് നടി വിവാഹം ചെയ്തത്. കീര്‍ത്തിയുടെ ഹിന്ദു ബ്രൈഡൽ വെഡിങ്ങിന്റെ ചിത്രങ്ങൾ നിമിഷ നേരം കൊണ്ടായിരുന്നു സോഷ്യൽ മീഡിയയിൽ വൈറലായത്. പിന്നാലെ നടിയുടെ ക്രിസ്ത്യൻ ആചാര പ്രകാരമുള്ള വിവാഹ ചിത്രങ്ങളും ശ്രദ്ധ നേടിയിരുന്നു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ഈ രണ്ടു ചടങ്ങിലും പങ്കെടുത്തിരുന്നത്. ഡിസംബർ12ന് തമിഴ് ബ്രാഹ്മണാചാരപ്രകാരം നടന്ന വിവാഹത്തില്‍ പരമ്പരാഗത […]Read More
ചെന്നൈ: അഭിപ്രായ സ്വാതന്ത്ര്യം അവകാശം തന്നെയാണെന്നും എന്നാൽ അത് മര്യാദകൾ ലംഘിക്കാനുള്ള ലൈസൻസ് അല്ല എന്നും മദ്രാസ് ഹൈക്കോടതി. തമിഴ്നാട് മുഖ്യമന്ത്രിക്കെതിരെ മോശം വാക്കുകൾ ഉപയോഗിച്ച അണ്ണാ ഡിഎംകെ നേതാവിന്റെ കേസ് പരിഗണിക്കവെയായിരുന്നു ഹൈക്കോടതിയുടെ പരാമർശം. കേസിൽ അണ്ണാ ഡിഎംകെ വനിതാവിഭാഗം ഡെപ്യൂട്ടി സെക്രട്ടറി അമുദയുടെ ജാമ്യാപേക്ഷ കോടതി തള്ളി. തുടർന്നായിരുന്നു കോടതിയുടെ പരാമർശം. അഭിപ്രായസ്വാതന്ത്ര്യം ഭരണഘടന എല്ലാവർക്കും ഉറപ്പുനൽകുന്ന മൗലികാവകാശം തന്നെയാണ്. എന്നാൽ അവയെ മര്യാദകൾ ലംഘിക്കാനുള്ള ലൈസൻസാക്കരുത് എന്നാണ് കോടതി പറഞ്ഞത്. ജസ്റ്റിസ് ജഗദീഷ് […]Read More
കോഴിക്കോട്: കോര്‍ഡിനേഷന്‍ ഓഫ് ഇസ്ലാമിക് സെന്റര്‍ സമസ്തയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന പോഷക സംഘടന അല്ലെന്ന് ഹക്കീം ഫൈസി ആദൃശ്ശേരി. സെനറ്റിലും സിന്‍ഡിക്കേറ്റിലും സ്ത്രീകളെ ഉള്‍പ്പെടുത്തരുതെന്ന സമസ്തയുടെ നിര്‍ദേശം പ്രായോഗികമല്ല. സമസ്തയുടെ ശൈലികളില്‍ മാറ്റം വേണമെന്നും ഹക്കീം ഫൈസി അഭിപ്രായപ്പെട്ടു. പുരോഗമന ചിന്താഗതിയുള്ളവരെ സമസ്ത മുശാവറയില്‍ ഉള്‍പ്പെടുത്തണം. സമ്സതയുടെ ആശയങ്ങള്‍ ഉള്‍ക്കൊണ്ടാണ് സിഐസി പ്രവര്‍ത്തിക്കുന്നത്. സലഫിയെന്ന് മുദ്രകുത്തി സുന്നിയില്‍ നിന്നും തന്നെ പുറത്താക്കാന്‍ ശ്രമിച്ചാല്‍ നടക്കില്ലെന്നും ഹക്കിം ഫൈസി ആദൃശ്ശേരി പറഞ്ഞു. ‘സിഐസി ഭരണഘടന അനുസരിച്ച് പഠിച്ചുകൊണ്ടിരിക്കുന്ന പെണ്‍കുട്ടികള്‍ […]Read More
വയനാട്: ആദിവാസി യുവാവിനെ വാഹനത്തിൽ വലിച്ചിഴച്ച സംഭവത്തിൽ കേസെടുത്ത് മാനന്തവാടി പൊലീസ്. വധശ്രമത്തിനാണ് കേസെടുത്തിരിക്കുന്നത്. കൂടൽകടവ് ചെമ്മാട് നഗറിലെ മാതനെ അരകിലോമീറ്ററോളം റോഡിലൂടെ വലിച്ചിഴച്ച സംഭവത്തിലാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. സംഭവത്തില്‍ ആര്‍സി ഉടമയെ തിരിച്ചറിഞ്ഞു. കുറ്റിപ്പുറം സ്വദേശി മുഹമ്മദ് റിയാസാണ് വാഹനത്തിന്റെ ആര് സി ഉടമയെന്നാണ് രേഖകളില്‍ നിന്നും ലഭിച്ചത്. എന്നാല്‍ സംഭവം നടക്കുമ്പോള്‍ വാഹനം ഓടിച്ചിരുന്നത് റിയാസ് ആണോ എന്നതില്‍ വ്യക്തതയില്ല. അഞ്ച് പേരാണ് വാഹനത്തില്‍ ഉണ്ടായിരുന്നതെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. മൂന്നുപേര്‍ പിറകിലും രണ്ട് പേര് […]Read More
കൽപ്പറ്റ: വയനാട് ആദിവാസി യുവാവിനെ വാഹനത്തിൽ വലിച്ചിഴച്ചു. കൂടൽകടവ് ചെമ്മാട് നഗറിലെ മാതനെയാണ് റോഡിലൂടെ അരകിലോമീറ്ററോളം വലിച്ചിഴച്ചതെന്ന് ദൃക്സാക്ഷികൾ പറയുന്നു. ഇന്നലെ വെെകിട്ട് 5.30 ഓടെയാണ് സംഭവം. മാനന്തവാടി പുൽപള്ളി റോഡിലാണ് സംഭവം. സംഭവത്തിൽ മാതന് അരയ്ക്കും കൈകാലുകൾക്കും സാരമായി പരിക്കേറ്റു. KL 52 H 8733 എന്ന കാറിലാണ് പ്രതികളെത്തിയത്. ഇവരെ പിടികൂടാനായില്ല. സംഘം കടന്നു കളയുകയായിരുന്നു.Read More
കാസർക്കോട്: തെമ്മാടികളെയും സാമൂഹ്യ ദ്രോഹികളെയും കോൺഗ്രസ് പോറ്റി വളർത്തിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കമ്മ്യൂണിസ്റ്റുകാരെ കരുതി കൂട്ടി കോൺഗ്രസ് ആക്രമിച്ചുവെന്നും. കോൺഗ്രസിന് ഇപ്പോഴും സമീപനത്തിൽ മാറ്റം വന്നിട്ടില്ലായെന്നും ഈ മാനസികാവസ്ഥയിൽ നിന്ന് കോൺഗ്രസ് പുറത്ത് കടക്കുന്നില്ലായെന്നും മുഖ്യമന്ത്രി പറഞ്ഞു. ചീമേനി രക്തസാക്ഷി സ്മാരക മന്ദിരത്തിൻ്റെ ഉദ്ഘാടനത്തിനിടയിലായിരുന്നു പരാമർശം. അതേസമയം വയനാട് ദുരന്തത്തിൽ നഷ്ടപരിഹാരം നൽകാത്തതിൽ അമിത് ഷായുടെ മറുപടി പച്ചകള്ളമെന്ന് മുഖ്യമന്ത്രി പറഞ്ഞു. മാനദണ്ഡങ്ങൾ അനുസരിച്ച് കേരളം കണക്ക് തയ്യാറാക്കിയിരുന്നുവെന്നും നിശ്ചിത സമയത്തിനുള്ളിൽ ഇത് പൂർത്തിയാക്കിയിട്ടും കേരളത്തെ […]Read More

