പത്തനംതിട്ട: ശബരിമലയിലേക്ക് എത്തുന്ന തീർഥാടകർക്ക് വിവരങ്ങൾ ലഭ്യമാക്കുന്നതിനായുള്ള സ്വാമി എഐ ചാറ്റ് ബോട്ട് ഇതുവരെ ഉപയോഗിച്ചത് 1.25 ലക്ഷത്തിലധികം പേർ. പത്തനംതിട്ട ജില്ലാ ഭരണകൂടം തീർഥാടകർക്കായി നിർമ്മിച്ച ഈ എഐ ബോട്ടിലെ മൂവായിരത്തോളം കേസുകളിലാണ് ഇതുവരെ ഇടപ്പെടൽ നടത്തിയത്. ആറ് വ്യത്യസ്ഥ ഭാഷകളിൽ പ്രവർത്തിക്കുന്ന ചാറ്റ് ബോട്ടിൽ നടതുറക്കൽ പൂജാസമയം, വിമാനത്താവളങ്ങൾ, റെയിൽവേ സ്റ്റേഷനുകൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങളും ഭക്തർക്ക് എളുപ്പത്തിൽ ലഭിക്കും. 6238008000 എന്ന വാട്ട്സാപ്പ് നമ്പറിലേക്ക് ഹായ് അയച്ചോ അല്ലെങ്കിൽ ക്യൂ ആർ കോഡ് സ്കാൻ […]Read More
തിരുവനന്തപുരം: മുനമ്പം ഭൂമിവിഷയത്തിൽ എത്രയും പെട്ടെന്ന് പരിഹാരം കാണണമെന്നും, വിഷയം വർഗീയവത്കരിക്കരുതെന്നും ആവശ്യപ്പെട്ട് ലത്തീൻ സഭ. ലത്തീൻ കത്തോലിക്ക സഭാദിനാഘോഷത്തിലാണ് വിവിധ പുരോഹിതന്മാർ വിഷയം രമ്യമായി പരിഹരിയ്ക്കണമെന്ന ആവശ്യവുമായി രംഗത്തെത്തിയത്. മതേതരത്വം കാത്തുസൂക്ഷിക്കുന്ന ജനതയാണ് ലത്തീൻ സഭയെന്നും മുനമ്പം ഭൂമി വിവാദത്തെ വർഗീയവത്ക്കരിക്കാനുള്ള ശ്രമങ്ങൾക്കെതിരെ പ്രത്യേകം ശ്രദ്ധവേണമെന്നും കെആർഎൽസിസി അധ്യക്ഷനായ ബിഷപ് ഡോ.വർഗീസ് ചക്കലയ്ക്കൽ പറഞ്ഞു. കുടുംബങ്ങൾ വഴിയാധാരമാകുന്ന കാര്യങ്ങളാണ് മുനമ്പത്ത് കേൾക്കുന്നത്. റവന്യു അവകാശങ്ങൾ നേടിക്കൊടുക്കാൻ നമ്മൾ ഒപ്പമുണ്ടാകണമെന്നും സർക്കാർ നിയോഗിച്ച കമ്മീഷന്റെ തീരുമാനങ്ങൾ വേഗത്തിൽ […]Read More
പാലക്കാട്: മെക് 7 വ്യായായ്മ കൂട്ടായ്മ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സജീവ രാഷ്ട്രീയ ചര്‍ച്ചകളില്‍ ഇടം നേടിയിരിക്കുകയാണ്. വിവാദം ചൂടുപിടിക്കവെ മെക് 7 പരിപാടിയില്‍ പങ്കെടുത്തിരിക്കുകയാണ് പാലക്കാട് എംപി വി കെ ശ്രീകണ്ഠന്. മെക് 7 പട്ടാമ്പി മേഖല തല ഉദ്ഘാടനം നിര്‍വ്വഹിക്കാനാണ് അദ്ദേഹം എത്തിയത്. മെക് 7 രാജ്യ വ്യാപകമായി നടപ്പാക്കേണ്ട പദ്ധതിയാണെന്ന് വി കെ ശ്രീകണ്ഠന് പറഞ്ഞു. വളരെ കുറച്ചു സമയം മാത്രമുള്ള നല്ല ഒരു വ്യായായ്മ പദ്ധതിയാണ് ഇത്. ജാതിയും മതവും രാഷ്ട്രീയവും […]Read More
കോഴിക്കോട്: മെക് സെവനെതിരായ പരാമർശം വിവാദമായതിന് പിന്നാലെ വിശദീകരണവുമായി സിപിഐഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനൻ. മെക് സെവനെതിരെ സിപിഐഎം വിമർശനം ഉന്നയിച്ചിട്ടില്ലെന്നും വസ്തുതകൾ വഴി തിരിച്ചു വിടരുതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. വ്യായാമമുറ ശീലിക്കുന്നത് രോഗമുക്തിക്ക് നല്ലതാണെന്നും അത് പ്രോത്സാഹിപ്പിക്കണമെന്നും പി മോഹനൻ പറഞ്ഞു. പൊതു വേദികളിൽ ജമാഅത്തെ ഇസ്ലാമി, സംഘപരിവാർ, പോപ്പുലർ ഫ്രണ്ട് എന്നിവർ നുഴഞ്ഞു കയറുന്നു. ഗൂഢ അജണ്ടയ്ക്ക് അത്തരം വേദികൾ ഉപയോഗിക്കുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പൊതുസമൂഹം ജാഗ്രത പുലർത്തണം. മതനിരപേക്ഷ […]Read More
ദുല്‍ഖർ സൽമാൻ നായകനായെത്തിയ ലക്കി ഭാസ്കര്‍ സിനിമ കണ്ട് ഒരു ഘട്ടത്തില്‍ താന്‍ ടി വി ഓഫ് ചെയ്തിട്ടുണ്ടെന്ന് പറയുകയാണ് നടനും മമ്മൂട്ടിയുടെ സഹോദരനുമായ ഇബ്രാഹിംകുട്ടി. സിനിമയിൽ ഒരു ഘട്ടത്തില്‍ ദുല്‍ഖര്‍ പിടിക്കപ്പെടുമെന്നായപ്പോള്‍ ടെന്‍ഷന്‍ ആയെന്നും രാത്രി കണ്ടാല്‍ ശരിയാകില്ല രാവിലെ കാണാം എന്ന് കരുതി ടി വി ഓഫാക്കിയെന്നും ഇബ്രാഹിംകുട്ടി പറഞ്ഞു. മമ്മൂട്ടിയുടെ ടര്‍ബോ എന്ന ചിത്രം കണ്ട് ഒരു സീനില്‍ താന്‍ കരഞ്ഞെന്നും, കോമഡി സിനിമകളില്‍ പോലും ചില സീനുകളില്‍ മമ്മൂട്ടിയെ സ്ക്രീനില്‍ കാണുമ്പോള്‍ […]Read More
തിരുവനന്തപുരം: മുനമ്പം ഭൂവിഷയത്തില്‍ സമരം നടത്തുന്നവര്‍ക്ക് ആദ്യം പിന്തുണ കൊടുത്തത് തങ്ങളാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്. റവന്യൂ അവകാശം വാങ്ങി നല്‍കുന്നത് വരെ അവര്‍ക്കൊപ്പമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് സംസ്ഥാനതല ലത്തീന്‍ കത്തോലിക്കാ ദിനാചരണത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു. എല്ലാ തീരപ്രദേശത്തും തീരശോഷണം നടന്നുകൊണ്ടിരിക്കുന്നു.കാലാവസ്ഥ വ്യതിയാനം രൂക്ഷമായി. നന്മയുടെ ഭാഗത്താണ് ലത്തീന്‍ സഭ എന്നും നിന്നിട്ടുള്ളത്. ഈ പോരാട്ടം തുടരുക തന്നെ ചെയ്യണമെന്നും വി ഡി സതീശന് പറഞ്ഞു. പരിപാടി കഴിഞ്ഞതിന് ശേഷം വി ഡി […]Read More
സയ്യിദ് മുഷ്താഖ് അലി ട്രോഫി ട്വന്റി 20 ക്രിക്കറ്റ് ടൂർണമെന്റിന്റെ ഫൈനലിൽ മധ്യപ്രദേശിന് മികച്ച സ്കോർ. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത മധ്യപ്രദേശ് 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 174 റൺസെടുത്തു. ഒറ്റയാൾ പോരാട്ടവുമായി ക്യാപ്റ്റൻ രജത് പാട്ടിദാറാണ് മധ്യപ്രദേശിന് മികച്ച സ്കോർ നേടിനൽകിയത്. മത്സരത്തിൽ ടോസ് നേടിയ മുംബൈ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. കൃത്യമായ ഇടവേളകളിൽ മധ്യപ്രദേശ് താരങ്ങളുടെ വിക്കറ്റുകൾ നേടാൻ മുംബൈ താരങ്ങൾക്ക് കഴിഞ്ഞു. എന്നാൽ അഞ്ചാമനായി ക്രീസിലെത്തിയ മധ്യപ്രദേശ് നായകൻ രജത് പാട്ടിദാർ […]Read More
തിരുവനന്തപുരം:സംസ്ഥാനത്ത് വാഹനാപകടങ്ങള്‍ തുടര്‍ക്കഥയാകുന്ന സാഹചര്യത്തില്‍ സ്ഥിരമായി നിയമലംഘനങ്ങള്‍ നടത്തുന്ന ഡ്രൈവര്‍മാരെ കണ്ടെത്തി നടപടിയെടുക്കാന്‍ മോട്ടോര്‍വാഹന വകുപ്പ്. ഇത്തരത്തില്‍ നിയമലംഘനങ്ങള്‍ നടത്തുന്ന ഡ്രൈവര്‍മാരുടെ പട്ടിക തയാറാക്കാന്‍ ആര്.ടി.ഒമാര്‍ക്ക് ഗതാഗത കമ്മീഷണര്‍ നിര്‍ദേശം നല്കി. പട്ടികയില്‍ പേര് വരുന്ന ഡ്രൈവര്‍മാര്‍ക്ക് പ്രത്യേകം പരിശീലനം നല്‍കാനാണ് ഇപ്പോള്‍ മോട്ടോര്‍വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ തീരുമാനിച്ചിരിക്കുന്നത്. സംസ്ഥാനത്തുടനീളമുള്ള നിയമലംഘകരായ ഡ്രൈവര്‍മാര്‍ക്ക് പരിശീലനം നല്‍കുന്നതിനായി നാല് കേന്ദ്രങ്ങളാണ് ഒരുക്കുന്നത്. നിലവില്‍ ഇത്തരം പരിശീലനം നല്കുന്ന മോട്ടോര്‍വാഹന വകുപ്പിന്റെ എടപ്പാളിലെയും കളമശ്ശേരിയിലെയും കേന്ദ്രങ്ങള്‍ക്ക് പുറമെ, കെ.എസ്.ആര്.ടി.സിയുമായി സഹകരിച്ച് […]Read More
ഡല്‍ഹി: ബഹിരാകാശപര്യവേക്ഷണം, ബയോടെക്നോളജി, സമുദ്രവിഭവവികസനം എന്നീ മേഖലകളില്‍ നേട്ടങ്ങള്‍ കൈവരിക്കാന്‍ രാജ്യം ഒരുങ്ങുകയാണെന്ന് കേന്ദ്ര ശാസ്ത്ര-സാങ്കേതിക ബഹിരാകാശ സഹമന്ത്രി ജിതേന്ദ്രസിങ്. ആഗോള സാങ്കേതികരംഗത്ത് ഇന്ത്യയുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ 2035-ഓടെ സ്വന്തം ബഹിരാകാശനിലയമായ ഭാരതീയ അന്തരീക്ഷനിലയം സ്ഥാപിക്കും. 2040-ഓടെ ഇന്ത്യന്‍ ബഹിരാകാശ സഞ്ചാരിയെ ചന്ദ്രനില്‍ ഇറക്കുകയെന്ന ലക്ഷ്യം സാക്ഷാത്കരിക്കുമെന്നും മന്ത്രി പറഞ്ഞു. ഡല്‍ഹിയില്‍നടന്ന പൊതുപരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗഗന്യാന് പദ്ധതിയുടെ ഭാഗമായി ഭാരതീയ അന്തരീക്ഷനിലയം സ്ഥാപിക്കുന്നതിനുള്ള പദ്ധതിക്ക് കഴിഞ്ഞ സെപ്റ്റംബറിലാണ് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കിയത്. നിലവില്‍ അമേരിക്കയും ചൈനയും […]Read More
പാന്‍ 2.0 സ്കീം കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചതോടെ ഒന്നിലധികം പാന്‍ കാര്‍ഡുള്ളവരെ വേഗത്തില്‍ കണ്ടെത്താന്‍ സാധിക്കുമെന്ന് വിദഗ്ധർ. ഡ്യൂപ്ലിക്കേറ്റ് പാന്‍ കാര്‍ഡുകള്‍ ഒഴിവാക്കണമെന്നും പാന്‍ 2.0 ഉപയോഗിച്ച് ഡ്യൂപ്ലിക്കേറ്റ് കാര്‍ഡുകള്‍ ട്രാക്ക് ചെയ്യാനും ഇല്ലാതാക്കാനും എളുപ്പം സാധിക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. അതിനാല്‍ ഡ്യൂപ്ലിക്കേറ്റ് പാന്‍ എത്രയും വേഗം ബന്ധപ്പെട്ട അധികാരികളെ ഏല്‍പ്പിക്കണം. അല്ലാത്തപക്ഷം ഡ്യൂപ്ലിക്കേറ്റ് പാന്‍ ഉണ്ടെങ്കില്‍, ആദായനികുതി നിയമത്തിലെ സെക്ഷന്‍ 272 ബി പ്രകാരം ആദായനികുതി വകുപ്പിന് 10,000 രൂപ വരെ പിഴ ചുമത്തും. ഒരു വ്യക്തിക്കും […]Read More

